ഫേസ്ബുക്ക് കൂട്ടുകാരിയായ വിദ്യാർഥിനിയേയും  കൊണ്ട്  യുവാവിന്‍റെ  കറക്കം; പോലീസിന്‍റെ അ​വ​സ​രോ​ചി​ത​മാ​യ ഇടപെടലിൽ ഇരുവരേയും കുടുക്കി പൊലീസ്; കടുത്തുരുത്തിയിൽ നടന്ന സംഭവം ഇങ്ങനെ…

ക​ടു​ത്തു​രു​ത്തി: ഫേ​സ് ബു​ക്ക് പ​രി​ച​യം, ഒ​ന്പ​താം ക്ലാ​സുകാ​രി 21 വ​യ​സു​കാ​ര​ന്‍റെ കൂ​ടെ കറങ്ങാൻ പോയി. പോ​ലീ​സി​ന്‍റെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലിൽ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ വൈ​ക്ക​ത്തു​നി​ന്ന് ഇരുവരെയും പി​ടി​കൂ​ടി. ക​ടു​ത്തു​രു​ത്തി​ക്ക് സ​മീ​പ​മു​ള്ള ഒ​രു സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് കാ​ല​ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ കൂ​ടെ ക​റ​ങ്ങാ​ൻ പോ​യ​ത്.

രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി സ്കൂ​ളി​ന് സ​മീ​പ​ത്തു നി​ന്നു യു​വാ​വി​ന്‍റെ ബൈ​ക്കി​ൽ ക​യ​റി​പ്പോ​യ​ത്. തു​ട​ർ​ന്ന് വി​ദ്യാ​ഥി​നി​യെ​യും യുവാവിനെയും പ​തി​നൊ​ന്ന് മ​ണി​യോ​ടെ വൈ​ക്ക​ത്തു​നി​ന്നു പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഫേസ് ബു​ക്കി​ലൂ​ടെ യു​വാ​വി​നെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി രാ​വി​ലെ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യ​പ്പോ​ൾ യുവാവിന് സ​ന്ദേ​ശം കൈ​മാ​റി.

ഇ​ത​നു​സ​രി​ച്ചാ​ണ് യു​വാ​വ് ബൈ​ക്കു​മാ​യി സ്കൂ​ളി​ന് സ​മീ​പ​മെ​ത്തി​യ​ത്. യുവാവിന്‍റെ ഫോ​ണ്‍ ന​ന്പ​ർ പി​ന്തു​ട​ർ​ന്നാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പെ​ണ്ണി​ന്‍റെ വീ​ട്ടു​കാ​ർ​ക്ക് പ​രാ​തി​യി​ല്ല​ന്ന​റി​യി​ച്ച​തി​നാ​ൽ യു​വാ​വി​നെ താ​ക്കീ​ത് ചെ​യ്ത ശേ​ഷം പ​റ​ഞ്ഞു വി​ടു​ക​യാ​യി​രു​ന്നു.

Related posts