വിശ്വാസം അതാണല്ലോ എല്ലാം! സു​നൈ​ഫ് തട്ടിപ്പിന്റെ ആശാന്‍; സ്വ​ർ​ണ​മാ​ണെ​ന്ന വ്യാ​ജേ​ന ഈ​യ​ക്ക​ട്ടി ന​ൽ​കി തട്ടിയെടുത്തത് 19 ലക്ഷം; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

കാ​സ​ർ​ഗോ​ഡ്: സ്വ​ർ​ണ​മാ​ണെ​ന്ന വ്യാ​ജേ​ന ഈ​യ​ക്ക​ട്ടി ന​ൽ​കി സ്വ​ർ​ണ​വ്യാ​പാ​രി​യി​ൽ​നി​ന്ന് 19 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വാ​വ് അ​റ​സ്റ്റി​ൽ.

കാ​സ​ർ​ഗോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് പി​ൻ​വ​ശ​ത്ത് താ​മ​സി​ക്കു​ന്ന ബി.​എ. സു​നൈ​ഫ് (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​സ​ർ​ഗോ​ഡ് പ​ള്ള​ത്ത് താ​മ​സി​ക്കു​ന്ന സ്വ​ർ​ണ​വ്യാ​പാ​രി മ​ഹാ​രാ​ഷ്ട്ര സാം​ഗ്ലി സ്വ​ദേ​ശി ഗോ​ര​ക്നാ​ഥ് പാ​ട്ടീ​ലി​നെ​യാ​ണ് സ്വ​ർ​ണം പൂ​ശി​യ ഈ​യ​ക്ക​ട്ടി ന​ൽ​കി സു​നൈ​ഫ് ക​ബ​ളി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​ർ എ​ട്ടി​ന് രാ​വി​ലെ 11 ഓ​ടെ​യാ​ണ് സു​നൈ​ഫ് 400 ഗ്രാം ​വ​രു​ന്ന ഈ​യ​ക്ക​ട്ടി​യു​മാ​യി ഗോ​ര​ക്നാ​ഥ് പാ​ട്ടീ​ലി​നെ സ​മീ​പി​ച്ച​ത്.

സു​നൈ​ഫ് 15 വ​ർ​ഷ​ത്തോ​ള​മാ​യി ഗോ​ര ​ക്നാ​ഥു​മാ​യി സ്വ​ർ​ണ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​വ​ന്നി​രു​ന്ന​തി​നാ​ൽ ഈ​യ​ക്ക​ട്ടി പൊ​തി​ഞ്ഞ ക​വ​ർ ആ​ദ്യം തു​റ​ന്നു​നോ​ക്കി​യി​രു​ന്നി​ല്ല.

തി​ര​ക്കാ​യ​തി​നാ​ൽ ഈ​യ​ക്ക​ട്ടി പു​റ​ത്തെ​ടു​ക്കാ​തെ ക​വ​ർ​സ​ഹി​തം തൂ​ക്കി​നോ​ക്കി​യ​ശേ​ഷം അ​തി​ന്‍റെ വി​ല​യാ​യ 19,06000 രൂ​പ ഗോ​ര​ക്നാ​ഥ് പാ​ട്ടീ​ൽ സു​നൈ​ഫി​ന് ന​ൽ​കി.

പി​ന്നീ​ട് ക​വ​ർ തു​റ​ന്നു​നോ​ക്കി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണ​ത്തി​ന് പ​ക​രം ഈ​യ​ക്ക​ട്ടി​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്.

തു​ട​ർ​ന്ന് ഗോ​ര​ക്നാ​ഥ് ന​ൽ​കി​യ പ​രാ​തി​യി​ൽ കാ​സ​ർ​ഗോ​ഡ് ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചെ​ങ്കി​ലും സു​നൈ​ഫ് ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.

മേ​ഘാ​ല​യ, മ​ഹാ​രാ​ഷ്ട്ര, അ​ജ്മീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​യി കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണം തീ​ർ​ന്ന​തോ​ടെ സു​നൈ​ഫ് ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ലെ​ത്തി.

ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തോ​ടെ പോ​ലീ​സ് താ​മ​സ​സ്ഥ​ല​ത്തെ​ത്തി സു​നൈ​ഫി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

സ്വ​ർ​ണ​വ്യാ​പാ​രി​യി​ൽ​നി​ന്ന് പ​ണം​ത​ട്ടി​യ സം​ഭ​വ​ത്തി​ൽ സു​നേ​ഫി​ന് പു​റ​മെ കൂ​ടു​ത​ൽ പേ​ർ​ക്ക് ബ​ന്ധ​മു​ള്ള​താ​യി സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും തു​ട​ര​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment