നഗ്നഫോട്ടോയ്ക്കായി കാമുകന്‍ നിരന്തരം നിര്‍ബന്ധിച്ചു ! ജീവനൊടുക്കി 14കാരി; യുവാവിന് വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്…

നഗ്‌ന ഫോട്ടോയും വീഡിയോയും അയച്ചു കൊടുക്കാനായി കാമുകന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പതിനാലുകാരി ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ ജാല്‍പായ്ഗുരി ജില്ലയിലാണ് സംഭവം. ഞായറാഴ്ച വൈകീട്ടാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. ധൂപുഗിരിയിലുള്ള യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയുടെ അശ്ലീലചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് വിസമ്മതിച്ചതോടെ ബന്ധം അവസാനിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന പെണ്‍കുട്ടി ജീവിതം അവസാനിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടതായും ഇയാള്‍ക്കുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു. യുവാവിന് വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

Read More

14കാരി അമ്മയ്‌ക്കൊപ്പം ആശുപത്രിയെത്തിയത് വയറു വേദനയെത്തുടര്‍ന്ന് ! പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണി; പ്രതി രണ്ടാനച്ഛന്‍…

മലപ്പുറത്ത് 14കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. തിരൂര്‍ കല്‍പകഞ്ചേരിയിലാണ് സംഭവമുണ്ടായത്. വയറിന് അസ്വസ്ഥത തോന്നിയതോടെ അമ്മയെ കൂട്ടി പെണ്‍കുട്ടി ഡോക്ടറെ കാണാനെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. വാടക വീട്ടിലാണ് കുട്ടിയ്ക്കും അമ്മയ്ക്കുമൊപ്പം ഇയാള്‍ കഴിയുന്നത്. ഈ വീട്ടില്‍ വെച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചെതെന്ന് പൊലീസ് പറഞ്ഞു. വയറില്‍ ബുദ്ധിമുട്ട് തോന്നിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി അമ്മയുടെ കൂടെ പുത്തനത്താണിയില്‍ ഡോക്ടറുടെ അടുത്ത് പരിശോധനക്കെത്തി. തുടര്‍ന്ന് ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. സംശയം തോന്നിയ ഡോക്ടര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. പത്തു വര്‍ഷമായി ജില്ലയിലെ പല ഭാഗങ്ങളിലും നിര്‍മ്മാണ ജോലി എടുത്തുവരികയാണ് പ്രതി. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Read More

14കാരിയെ ഇന്‍സ്റ്റഗ്രാം കെണിയില്‍പ്പെടുത്തി പീഡിപ്പിച്ചത് എട്ടു മാസത്തോളം ! മയക്കു മരുന്ന് നല്‍കി പെണ്‍കുട്ടിയെ അടിമയാക്കിയ ശേഷം ചൂഷണം ചെയ്തത് ഏഴുപേര്‍…

വെറും 14 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം ഒരു സംഘം യുവാക്കള്‍ പീഡിപ്പിച്ച സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മലപ്പുറം കല്‍പ്പകഞ്ചേരിയിലാണ് സംഭവം. മുഖ്യപ്രതിയായ 30കാരന്‍ പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കുകയും വീട്ടുകാര്‍ അറിയാതെ വീട്ടില്‍ മയക്കുമരുന്ന് എത്തിച്ച് കൊടുക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തി വിവിധയിടങ്ങളില്‍ വാഹനത്തില്‍ കൊണ്ടു പോയി പീഡിപ്പിക്കുയായിരുന്നുവെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. കന്മനം സ്വദേശി ചങ്ങണക്കാട്ടില്‍ മുഹമ്മദ് അഫ്ലഹ്, തെയ്യാല സ്വദേശി ചാണാട്ട് മുഹമ്മദ് റാഫീഖ് എന്നിവരെയാണ് പിടിയിലായത്. 22 വയസുള്ളവരാണ് അറസ്റ്റിലായവര്‍. ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടി പരിചയപ്പെട്ട 30 കാരനായ യുവാവാണ് മുഖ്യപ്രതി. ഇയാളുടെ ഒത്താശയോടെ മറ്റ് ആറ് പേര്‍ പീഡനത്തിരയാക്കുകയാരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എട്ട് മാസത്തോളമായി പെണ്‍കുട്ടി ഇവരുടെ വലയിലായിരുന്നു. പീഡനത്തിരയായ പെണ്‍കുട്ടി ബന്ധുവിനോട് വിവരം പറഞ്ഞതോടെയാണ് സംഭവം…

Read More

ലോക്ക്ഡൗണില്‍ പോലീസിനെ പേടിച്ച് അച്ഛന്‍ വീട്ടിലിരുന്നപ്പോള്‍ റിക്ഷയുമായി റോഡിലിറങ്ങി 14കാരി ! നന്ദിനിയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ…

ലോക്ഡൗണില്‍ റോഡിലിറങ്ങിയാല്‍ പോലീസ് പൊക്കുമെന്ന് ഭയന്ന് പിതാവ് വീട്ടിലിരുന്നപ്പോള്‍ സൈക്കിള്‍റിക്ഷയുമായി റോഡിലിറങ്ങി 14കാരി. ബിഹാറിലെ സസാരം ജില്ലയിലെ ലോക്ക് ഡൗണിലെ കാഴ്ചകളില്‍ ഒന്നായി മാറുകയാണ് നന്ദിനി കുമാരി. പിതാവിന് ജോലി ചെയ്യാന്‍ സാഹചര്യം ഇല്ലാതായതിനെ തുടര്‍ന്നായിരുന്നു യാത്രക്കാരുമായി സവാരി പോകാന്‍ സൈക്കിള്‍ റിക്ഷയുമായി നന്ദിനി തെരുവിലെത്തിയത്. പോലീസ് ഇടപെടലില്‍ റിക്ഷാ സവാരിക്ക് താല്‍ക്കാലികമായി വിട പറഞ്ഞ് പിതാവ് കൂലിപ്പണിക്ക് പോകാന്‍ തുടങ്ങിയതോടെയാണ് നന്ദിനി കുമാരി ഒരു മാസമായി പകരക്കാരിയായത്. ദിവസം 100 മുതല്‍ 200 രൂപ വരെ ഇതിലൂടെ നന്ദിനി കുമാരി സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസം കാര്യമായി ലഭിച്ചിട്ടില്ലെങ്കിലും ഗതാഗത നിയമങ്ങള്‍ നന്ദിനി കുമാരിക്ക് മനപ്പാഠമാണ്. എല്ലാം പാലിച്ചാണ് ആള്‍ക്കാരേയും കയറ്റി പോകുന്നത്. പെണ്‍കുട്ടിയുടെ ധൈര്യത്തെ പലരും പുകഴ്ത്തി രംഗത്ത് വന്നിട്ടുണ്ട്. പ്രതിസന്ധി കാലഘട്ടത്ത് മാതാപിതാക്കളെ ഒരു പെണ്‍കുട്ടിക്ക് എങ്ങിനെ സഹായിക്കാനാകുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നന്ദിനി…

Read More