ആലപ്പുഴ: ജില്ലയിലെ ചില വാര്‍ഡുകളുടെ പേരുകള്‍ വളരെ വിചിത്രമാണ്. ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ വിചിത്രമായ പേരുകളുള്ള വാര്‍ഡുകള്‍ ആലപ്പുഴയിലാവാനാണു സാധ്യത. ചില പേരുകളുടെ പിന്നില്‍ ചരിത്രവുമായി ബന്ധമുണ്ടാവും. മറ്റുചില പേരുകളുടെ പിന്നില്‍ സ്ഥലത്തിന്റെ പ്രത്യേകത, സ്ഥാപനങ്ങള്‍, ചില റോഡുകളുടെ പേര്, ചരിത്രത്തിന്റെ ഭാഗമായുണ്ടായ പേരുകള്‍ എന്നിങ്ങനെ പലവിധ ഘടകങ്ങളാണുണ്ടാവുക. ചില പേരുകള്‍ക്കു പിന്നില്‍ എന്താണെന്ന് ആര്‍ക്കും കാര്യമായ പിടിയില്ല. പലരും പല കഥകള്‍ പറയും. ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടും പേരുകള്‍ വന്നിട്ടുണ്ടാകാം. അത്തരത്തില്‍ ജില്ലയിലെ ചില വിചിത്ര പേരുകള്‍ പരിശോധിക്കാം. മള്‍ട്ടിപ്പര്‍പ്പസ്: അരൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ്. ഈ പ്രദേശത്തെ ഒരു ഇടറോഡിന്റെ പേരും മള്‍ട്ടിപ്പര്‍പ്പസ് എന്നാണ്. ഇവിടെ ഇതേപേരിലൊരു സൊസൈറ്റിയുമുണ്ട്. ഇതാണ് വാര്‍ഡിനും ഈ പേരുവന്നതിനു കാരണം. കുതിരപ്പന്തി: ആലപ്പുഴ നഗരസഭയിലെ 25-ാം വാര്‍ഡാണിത്. രാജഭരണകാലത്ത് കുതിരപ്പന്തയത്തിനെത്തിയിരുന്ന കുതിരകളെ പാര്‍പ്പിച്ചിരുന്ന സ്ഥലം. നെഹ്റു ട്രോഫി: ആലപ്പുഴ നഗരസഭയിലെ…
Read MoreTag: alappuzha
ലോക്കറ്റ് കമ്മിറ്റി സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധം ! ആലപ്പുഴ സിപിഎമ്മില്‍ 14 പേര് കൂടി പാര്‍ട്ടി വിട്ടു…
ലോക്കല്‍ സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധത്തെ ചൊല്ലി ആലപ്പുഴ സിപിഎമ്മില്‍ നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നു. ചെങ്ങന്നൂര്‍ ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ എസ്ഡിപിഐ ബന്ധത്തെത്തുടര്‍ന്ന് പുതുതായി 14 സി പിഎം അംഗങ്ങളാണ് പാര്‍ട്ടി വിട്ടത്. ചെറുമിക്കാട്, ഓട്ടാഫീസ്, ആഞ്ഞിലിച്ചുവട് ബ്രാഞ്ചുകളിലെ മുഴുവന്‍ അംഗങ്ങളും രാജി നല്‍കി. രാജി നല്കിയവരില് വര്‍ഗ ബഹുജന സംഘടനകളുടെ ഭാരവാഹികളും മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങളും ഉള്‍പ്പെടുന്നു. ഫെബ്രുവരി ഒന്നിന് 38 പേര് പാര്‍ട്ടി വിട്ടിരുന്നു. ലോക്കല്‍ സെക്രട്ടറി ഷീദ് മുഹമ്മദിന് എസ്ഡിപിഐ നേതാവുമായി ബിസ്നസ് പങ്കാളിത്തം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആണ് കൂടുതല്‍ പ്രവര്‍ത്തകരുടെ രാജി എന്നത് ശ്രദ്ധേയം. സിപിഎം സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത വര്‍ഗീയ വിരുദ്ധ സദസ് നടത്താനും ലോക്കല്‍ സെക്രട്ടറി തയാറായില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ലോക്കല്‍ സെക്രട്ടറി പകല്‍ സിപിഎമ്മും…
Read Moreഇത് ഗുജറാത്തല്ല ആലപ്പുഴയാണേ… ആലപ്പുഴയില്‍ ഗുജറാത്തിയില്‍ വോട്ടു ചോദിച്ച് ചുമരെഴുത്ത്; ഇത് വെറുതെ ഒരു ഭംഗിയ്ക്കു ചെയ്തല്ല…
ആലപ്പുഴയില്‍ ഗുജറാത്തിയില്‍ വോട്ടു ചോദിച്ച് ചുമരെഴുത്ത്. ‘പാക്കൂച്ചേ എല്‍ഡിഎഫ്, അല്‍പയാന്‍ സത്തക്ക് വികാസ് മാട്ടേ. എല്‍ഡിഎഫ് ഒമിദ്വാര്‍ ശ്രീ. പി. പി. ചിത്തരഞ്ജന്‍, ആപ്‌നോ മത്ത് ദയ് ജിത്താവോ’ ഇങ്ങനെയൊക്കെയാണ് ആലപ്പുഴയില്‍ ചിലയിടത്തെ ചുവരുകളില്‍ ഗുജറാത്തിയില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മലയാളത്തില്‍ മാത്രമല്ല, ഗുജറാത്തി ഭാഷയിലും വോട്ടുതേടിയുള്ള പ്രചാരണത്തിന്റെ ഭാഗമാണിത്. സീ വ്യൂ വാര്‍ഡിലെ ഗുജറാത്തി സ്ട്രീറ്റില്‍ സ്ഥിരതാമസമാക്കിയ ഗുജറാത്തികളുടെ വോട്ടുറപ്പിക്കാനാുള്ള അടവാണിത്. ഗുജറാത്തികള്‍ക്ക് ഒറ്റനോട്ടത്തില്‍ കാര്യം പിടികിട്ടും. മലയാളികള്‍ തലപുകച്ചാലും കാര്യംപെട്ടെന്ന് മനസ്സിലാകില്ല. തൊട്ടടുത്ത ചുവരില്‍ മലയാളത്തില്‍ എഴുതിയ വരികള്‍ വായിച്ചാല്‍ കാര്യം എളുപ്പമായി. ‘ഉറപ്പാണ് എല്‍. ഡി. എഫ്, ആലപ്പുഴയുടെ വികസനത്തിനുവേണ്ടി എല്‍. ഡി. എഫ് സ്ഥാനാര്‍ഥി പി. പി. ചിത്തരഞ്ജന് നിങ്ങളുടെ വിലയേറിയ വോട്ട് നല്‍കി വിജയിപ്പിക്കണം’ എന്നാണത്. ഇവിടെ മലയാളത്തില്‍ മാത്രമായി ചുവരെഴുതിയാല്‍ പണി പാലുംവെള്ളത്തില്‍ കിട്ടും. പതിറ്റാണ്ടുകളായി കൂട്ടത്തോടെ…
Read Moreകാക്കിയണിഞ്ഞ് ഓട്ടോക്കാരനായി വിജയ് സേതുപതി ! തൊടാന്‍ കൈനീട്ടിയ ആരാധകരുടെ കയ്യില്‍ ഉമ്മ വച്ചും തോളില്‍ കൈയിട്ടും താരം; ഷൂട്ടിംഗിനായി ആലപ്പുഴയില്‍ എത്തിയ ‘മക്കള്‍ സെല്‍വന്‍’ ആരാധകരെ അദ്ഭുതപ്പെടുത്തിയത് ഇങ്ങനെ…
ഒരു പക്ഷെ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് കഴിഞ്ഞാല്‍ വിജയ് സേതുപതിയെപ്പോലെ സമീപകാലത്ത് മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ മറ്റൊരു തമിഴ്താരം ഉണ്ടോയെന്ന് സംശയമാണ്. വിജയ് സേതുപതിയെ അഭിനയത്തിനൊപ്പം ആരാധകരുടെ പ്രിയതാരമാക്കുന്നത് വിനയവും ഇടപെടലുകളുമൊക്കെ ആണ്. ഇപ്പോളിതാ നടനോടുള്ള ഇഷ്ടവും നടന് കേരള ജനതയോടുള്ള സ്‌നേഹവും വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ചര്‍ച്ചയാകുന്നത്. ഒരു ചിത്രത്തിന്റെ ഷൂട്ടിനായി ആലപ്പുഴയിലെത്തിയ നടന് ആരാധകര്‍ നല്കുന്ന സ്‌നേഹവും നടന്‍ അവരോട് കാട്ടുന്ന അടുപ്പവുമായി വീഡിയോയില്‍ ഉള്ളത്. ‘മക്കള്‍ സെല്‍വന്‍’ എന്നറിയപ്പെടുന്ന നടന്‍ ആലപ്പുഴയില്‍ എത്തിയതറിഞ്ഞ് നിരവധി ആരാധകരാണ് ഷൂട്ടിംഗ് ലൊക്കേഷനില്‍ തടിച്ചു കൂടിയത്. ഇതോടെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ പുറത്തിറങ്ങി കൂടി നിന്ന ആരാധകര്‍ക്കിടയിലൂടെ ലുങ്കിയും കാക്കി കുപ്പായുമണിഞ്ഞെത്തിയ നടന്‍ നടന്ന് നീ്ങ്ങുകയായിരുന്നു. മാത്രമല്ല നോക്കി നിന്ന കാണികള്‍ കൈ കൊടുക്കുകയും ചെയ്തു. വിജയ് ഒരുമിച്ച് നിന്ന് ഒരു ചിത്രമെടുത്തോട്ടെ എന്നുചോദിച്ച് ആരാധകനോട്, ഇപ്പോള്‍…
Read More