ചേര്‍ത്തല: സംസ്ഥാനത്ത് സ്ഥിരീകരിച്ച അപകടകാരിയായ കൊറോണയ്ക്കെതിരേ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ തൂവാല വിപ്ലവം സംഘടിപ്പിച്ചു. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തും, സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായാണ് തൂവാല വിപ്ലവം ഒരുക്കിയത്. ആശങ്ക വേണ്ട ജാഗ്രത മതി എന്ന സന്ദേശം ഉയര്‍ത്തികൊണ്ടാണ് കൊറോണ വൈറസിനും മറ്റ് പകര്‍ച്ചവ്യാധി കള്‍ക്കുമെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മരുത്തോര്‍വട്ടം ഗവ.എല്‍ പി സ്കൂളില്‍ ആരംഭിച്ച ആരോഗ്യ പ്രതിരോധ ക്യാമ്പയിന് അഡ്വ.എ.എം.ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ തൂവാല ഉപയോഗത്തിന്റെ ശീലം വളര്‍ത്തുക എന്നതാണ് ലക്ഷ്യം. തൂവാല ഉപയോഗത്തോടൊപ്പം സോപ്പും, വെളളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക, ഇരുപത് സെക്കന്റോളം കൈകള്‍ കഴുകുക തുടങ്ങിയ സന്ദേശമാണ് കുട്ടികൾക്ക് നൽകുന്നത്. മതിലകംസേക്രട്ട് ഹേര്‍ട്ട് ഹോസ്പിറ്റ്ല്‍ സോപ്പുകള്‍ കൂടി നല്കിയപ്പോള് തൂവാലവിപ്ലവം നാടിന് പുതിയ അനുഭവമായി. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ച് പിടിക്കുന്നത് ശീലമാക്കുക, കഴുകാത്ത കൈകള്‍…
Read MoreTag: corona
കരുതലോടെ നേരിടാം! കൊറോണയെ പേടിക്കണോ? എന്താണ് പുതിയ കൊറോണ വൈറസ് ? രോഗം പടരുന്നത് എങ്ങനെ? നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി രാഷ്ട്രദീപിക
? എന്താണു പുതിയ കൊറോണ വൈറസ് ചൈനയിലെ ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ കഴിഞ്ഞ ഡിസംബറിൽ കണ്ടെത്തിയതാണ് ഈ പുതിയ വൈറസ്. 2019-എൻസിഒവി (പുതിയ കൊറോണ വൈറസ് 2019) എന്നാണു ശാസ്ത്രലോകം ഇപ്പോൾ നല്‍കിയിരിക്കുന്ന പേര്. ? കൊറോണ വൈറസുകൾ മുന്‍പ് ഉണ്ടായിരുന്നോ ഉണ്ടായിരുന്നു. സാർസ് (സിവിയർ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രം) മെർസ് (മിഡിൽ ഈസ്റ്റേൺ റെസ്പിരേറ്ററി സിൻഡ്രം) എന്നിവയ്ക്കു കാരണം കൊറോണ വൈറസുകളാണ്. അവയിൽനിന്നു വ്യത്യസ്തമായ ഇനം കൊറോണ വൈറസാണ് ഇപ്പോഴത്തെ രോഗകാരണം. ? രോഗബാധയുടെ പ്രാരംഭലക്ഷണങ്ങൾ കടുത്ത പനി, ചുമ, ശ്വാസതടസം. രോഗം മൂർച്ഛിച്ചാൽ ആന്തരാവയവങ്ങൾ തകരാറിലാവും. ? എന്താണു ചികിത്സ ഇപ്പോൾ ചികിത്സ ഇല്ല. ഫ്ളൂവിന്റെ ലക്ഷണങ്ങളാണു കാണുന്നതെങ്കിലും ഫ്ളൂവിനെതിരായ ആന്റിബയോട്ടിക്കുകൾ വൈറസ് ഫലമായുള്ള ഈ രോഗത്തിനു ഫലപ്രദമല്ല. ആശുപത്രിയിൽ ശ്വാസകോശത്തിനും മറ്റ് ആന്തരാവയവങ്ങൾക്കും അണുബാധയും പ്രശ്നങ്ങളും വരാതിരിക്കാനുള്ള ചികിത്സയാണു നടത്തുക. ശരീരത്തിന്റെതന്നെ…
Read Moreകൊറോണ വാഹകരും വവ്വാലുകള്‍ തന്നെയോ ? ചൈനയെ ഭീതിയിലാഴ്ത്തിയ വൈറസ് ബാധയുടെ പിന്നില്‍ പ്രവര്‍ത്തിച്ചതും വവ്വാലുകള്‍ എന്ന് സൂചന…
ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിന്റെ ഉറവിടം വവ്വാലുകള്‍ എന്ന് സൂചന. ആരോഗ്യ സംഘടനയായ ഇക്കോ ഹെല്‍ത്ത് അലൈന്‍സ് അധ്യക്ഷന്‍ ഡോക്ടര്‍ പീറ്റര്‍ ഡസ്സാക് ആണ് ഈ സംശയം പങ്കുവെച്ചത്. ന്യൂയോര്‍ക്ക് ടൈംസിലാണ് ഈ വാര്‍ത്ത വന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളെക്കുറിച്ച് കഴിഞ്ഞ 15 വര്‍ഷമായി ചൈനയില്‍ പഠനം നടത്തുകയാണ് ഡോ. ഡസ്സാക്. ”ഉറവിടത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളില്ല. പക്ഷേ ഇത് വവ്വാലുകളില്‍ നിന്ന് ഉത്ഭവിക്കുന്ന കൊറോണ വൈറസാകാന്‍ മതിയായ തെളിവുകളുണ്ട്. ചൈനയിലെ ഹോര്‍സ്ഷൂ വവ്വാലുകളാകാം വൈറസിന്റെ ഉറവിടം” ഡോക്ടര്‍ പറയുന്നു. ഇതിനകം തന്നെ നിരവധി വൈറസുകള്‍ വവ്വാലുകളില്‍ നിന്ന് ഉത്ഭവിക്കപ്പെടുന്നുണ്ട്. സാര്‍സ് (SARS), മേര്സ് (MERS) എന്നീ രോഗങ്ങളിലേക്ക് നയിക്കാവുന്ന മാരകമായ വൈറസ് ആണ് കൊറോണ വൈറസ്. ഒരു വവ്വാലിന് നിരവധി വൈറസുകളുടെ വാഹകരാകാന്‍ കഴിയും. മാര്‍ബര്‍ഗ് വൈറസിന്റെയും ആഫ്രിക്ക, മലേഷ്യ,…
Read Moreവെറും രണ്ടു ദിവസം കൊണ്ട് ചൈന നിര്‍മ്മിച്ചത് ആയിരം കിടക്കകളുള്ള ആശുപത്രി ! കൊറോണയെ നേരിടാന്‍ ചൈനീസ് സര്‍ക്കാര്‍ ഒരുങ്ങുന്നതിങ്ങനെ…
കൊറോണ വൈറസ് ബാധയേറ്റ രോഗികളെ ചികിത്സിക്കുന്നതിനായി രണ്ടു ദിവസം കൊണ്ട് 1000 കിടക്കകളുള്ള ആശുപത്രി നിര്‍മിച്ച് ചൈന. വുഹാന്‍ നഗരത്തിലാണ് ജനുവരി 28ന് കൊറോണ ആശുപത്രി സ്ഥാപിച്ചത്. വുഹാന്‍ നഗരത്തില്‍ നിന്നാണ് കൊറോണ വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്.നിര്‍മാണത്തിലിരുന്ന കെട്ടിടം വെറും രണ്ടു ദിവസം കൊണ്ട് ആശുപത്രിയാക്കി മാറ്റുകയായിരുന്നു. ജോലിക്കാരും സന്നദ്ധപ്രവര്‍ത്തകരും പോലീസുകാരുമുള്‍പ്പെടെ നിരവധി ആളുകളുടെ സഹായത്തോടെയാണ് അടിയന്തരമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. കൊറോണ വൈറസ് ആദ്യം ബാധിച്ചരോഗികള് ഡാബി മൗണ്ടന്‍ റീജിയണല്‍ മെഡിക്കല്‍ സെന്ററിലാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. കൊറോണ വൈറസ് രോഗികളെ മാത്രം ചികിത്സിക്കാന്‍ ശൂന്യമായ ഒരു കെട്ടിടം അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. അടുത്ത മേയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുവേണ്ടി സെന്‍ട്രല്‍ ഹോസ്പിറ്റലിന്റെ പുതിയ ശാഖയായി നിര്‍മ്മിച്ചുകൊണ്ടിരുന്ന കെട്ടിടമാണ് കൊറോണ ആശുപത്രിക്ക് വേണ്ടി വിട്ടുകൊടുത്തത്. കെട്ടിടം ലഭിച്ച ഉടന്‍ തന്നെ സന്നദ്ധപ്രവര്‍ത്തകര്‍ കെട്ടിടത്തില്‍ കിടക്കകള്‍ സ്ഥാപിച്ചു. വെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ്…
Read More