അന്ന് പണം കൊടുക്കുന്നതില്‍ പിശുക്ക് കാട്ടിയിരുന്നില്ലെങ്കില്‍ ദിലീപിന് ഈ ഗതി വരില്ലായിരുന്നു; സുനി നടിയോടു ചെയ്തതില്‍ പലതും ക്വട്ടേഷനില്‍ ആവശ്യപ്പെടാത്തത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേസുമായി ബന്ധമുള്ള പ്രമുഖന്‍

കൊച്ചി: ദിലീപിന് വിനയായത് പണക്കൊതിയും പിശുക്കുമാണെന്ന വെളിപ്പെടുത്തലുമായി കേസുമായി ബന്ധമുള്ള പ്രമുഖന്‍. ക്വട്ടേഷന്‍ ഉറപ്പിച്ചത് 25 ലക്ഷം രൂപയ്ക്കായിരുന്നു. എന്നാല്‍ കരാറില്‍ ഇല്ലാത്ത കാര്യങ്ങളാണ് പള്‍സര്‍ സുനി ചെയ്തത്. നടിയെ മയക്കുമരുന്നുപയോഗിച്ച് ബോധം കെടുത്തിയതിനു ശേഷം നഗ്നദൃശ്യങ്ങള്‍ പകര്‍ത്താനായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ അവസരം മുതലെടുത്ത സുനി നടിയ്‌ക്കെതിരേ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.ബലാല്‍സംഗം ചെയ്യാനും ശ്രമിച്ചു. ഇതൊന്നും ക്വട്ടേഷനില്‍ ഇല്ലായിരുന്ന കാര്യങ്ങളായിരുന്നുവെന്നും ഇയാള്‍ പറയുന്നു ക്വട്ടേഷനു ശേഷം ദിലീപ് സുനിയെ തള്ളിയത് പണം കൊടുക്കാനുള്ള മടി കൊണ്ടും പറഞ്ഞതിനപ്പുറമുള്ള പ്രവര്‍ത്തികള്‍ ചെയ്തതിലുള്ള ഭയം കൊണ്ടുമായിരുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്നു മനസിലാക്കിയപ്പോള്‍ പള്‍സര്‍ സുനിയ്ക്ക് ക്വട്ടേഷന്റെ ബാക്കിയായ 20 ലക്ഷത്തോളം രൂപ കൊടുക്കാന്‍ ദിലീപ് വിസമ്മതിക്കുകയായിരുന്നു. കാരണം കേസില്‍ കിടക്കുന്ന പള്‍സറിന് പണം കൊടുക്കാന്‍ ചെന്നാല്‍ പിടിക്കപ്പെടും എന്നതായിരുന്നു കാരണം. അതിനാല്‍ പള്‍സര്‍ സുനിയെ തള്ളിക്കളയുകയേ ദിലീപിന്…

Read More

ദിലീപിന്റെ ജാമ്യത്തിനു തടസ്സം ബിനീഷ് കോടിയേരിയുമായുള്ള ശത്രുത ? ജാമ്യഹര്‍ജിയില്‍ കാവ്യ ബിനീഷിന്റെ പേരു പരാമര്‍ശിച്ചത് എരിതീയില്‍ എണ്ണ ഒഴിച്ചതു പോലെയായി; ബിനീഷിന്റെ കരുനീക്കങ്ങള്‍ ഇങ്ങനെ…

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യത്തിന് തടസം നില്‍ക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെന്ന് ആക്ഷേപം.ദിലീപിനെ അനുകൂലിക്കുന്നവരാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ ദിലീപിനെതിരേ ഗൂഢാലോചന നടത്തിയവരിലും ബിനീഷ് ഉണ്ടെന്ന ആക്ഷേപം ശക്തമായിരുന്നു. എന്നാല്‍ ഇതിനു വ്യക്തമായ തെളിവൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ കാവ്യ ബിനീഷിന്റെ പേര് പരാമര്‍ശിച്ചതോടെയാണ് ഇക്കാര്യം വീണ്ടും ചര്‍ച്ചയായത്. സിനിമയില്‍ ദിലീപിനെതിരേ നീക്കം നടത്തുന്ന വിഭാഗത്തിലെ പ്രമുഖനും ബിനീഷ് ആണെന്നാണ് വിവരം. കാവ്യയുടെ ജാമ്യഹര്‍ജി കോടതിയുടെ പരിഗണനയ്‌ക്കെത്തിയതോടെ ബിനീഷിന്റെ പങ്കും ചോദ്യചിഹ്നമായി. ഇത് ബിനിഷിന്റെ വൈരാഗ്യം കൂട്ടിയെന്നും കാവ്യയ്ക്കും ദിലീപിനുമെതിരേ കൂടുതല്‍ ശക്തമായി നീങ്ങാന്‍ കാരണമായെന്നുമാണ് വിലയിരുത്തല്‍. കേസില്‍ അടുത്ത മാസം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിയാഞ്ഞത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.  

Read More

ലക്ഷ്യയില്‍ നിന്ന് രണ്ടര മിനിറ്റുള്ള പീഡനദൃശ്യങ്ങള്‍ പിടിച്ചു ? രമ്യാ നമ്പീശന്റെ മൊഴിയും അനൂപ് ചന്ദ്രന്റെ വെളിപ്പെടുത്തലും പ്രോസിക്യൂഷന്‍ ആയുധമാക്കും; മഞ്ജു സാക്ഷികൂടി ആയാല്‍ എല്ലാം ശുഭം…

കൊച്ചി: നടി ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഇപ്പോഴും കാണാമറയത്തിരിക്കുന്നതിനാല്‍ മാപ്പുസാക്ഷികളെ മുന്‍നിര്‍ത്തി കളിക്കാന്‍ അന്വേഷണ സംഘം. പ്രോസിക്യൂഷന്‍ സാക്ഷികള്‍ ആരാകണമെന്നതിനെക്കുറിച്ചും പോലീസ് ആലോചന തുടങ്ങി. ആക്രമണത്തിനിരയായ നടി മുഖ്യ സാക്ഷിയാക്കാനാണ് പദ്ധതി. മഞ്ജു വാര്യരുള്‍പ്പെടെ പല സിനിമാക്കാരെയും സാക്ഷികളാക്കാനാണ് നീക്കം. ഒക്ടോബര്‍ ആദ്യ ആഴ്ച തന്നെ കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കാനാണ് പോലീസിന്റെ പദ്ധതി. കാവ്യയും നാദിര്‍ഷയും കുടുങ്ങുമെന്നു തന്നെയാണ് സൂചന. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള വ്യക്തിവിരോധം പലരും ചോദ്യം ചെയ്യലില്‍ തുറന്നു പറഞ്ഞെങ്കിലും കോടതിയില്‍ എത്തുമ്പോള്‍ ഇതു മാറ്റിപ്പറയാന്‍ സാധ്യതയുണ്ടെന്ന് പോലീസ് ആശങ്കപ്പെടുന്നു. അതുകൊണ്ടു തന്നെയാണ് മുന്‍കരുതലുകളോടെ പ്രോസിക്യൂഷന്‍ സാക്ഷികളെ നിശ്ചയിക്കാന്‍ നീക്കം നടക്കുന്നത്. സാക്ഷി പറയാന്‍ മഞ്ജുവില്‍ സമ്മര്‍ദം ചെലുത്തും. അനൂപ് ചന്ദ്രനും രമ്യാ നമ്പീശനും സാക്ഷിപ്പട്ടികയിലുണ്ട്. സംവിധായകന്‍ ലാലും കോടതിയില്‍ മൊഴി നല്‍കേണ്ടി വരും. എന്നാല്‍ പ്രതികള്‍ക്ക് അനുകൂലമായി…

Read More

ജൂണ്‍ 28നു ശേഷം ദിലീപിന്റെ ജീവിതത്തില്‍ സംഭവിച്ചതെന്ത്; ദിലീപിന്റെ ജീവിതം പുസ്തകമാക്കാനൊരുങ്ങി സലിം ഇന്ത്യ; എഴുത്തുകാരന്‍ ദിലീപിനു വേണ്ടി മനുഷ്യാവകാശ കമ്മീഷനും പ്രധാനമന്ത്രിയ്ക്കും കത്തയച്ച ആള്‍

ദിലീപിന്റെ ജീവിതം പുസ്തകമാക്കാനൊരുങ്ങി എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ സലിം ഇന്ത്യ. 2017 ജൂണ്‍ 28-ാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് തുടങ്ങി പിറ്റേന്നു പുലര്‍ച്ചെ 1.15വരെ 13 മണിക്കൂര്‍ നേരം ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്ത സംഭവം മുതലുള്ള കാര്യങ്ങളാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പിന്നീട് ദിലീപിന്റെ ജീവിതത്തില്‍ സംഭവിച്ച പ്രധാന മുഹൂര്‍ത്തങ്ങളെല്ലാം പുസ്തകത്തില്‍ ചേര്‍ക്കുമെന്ന് സലിം ഇന്ത്യ പറയുന്നു. ജയില്‍ ജീവിതവും രണ്ടു മണിക്കൂര്‍ നേരത്തെ ശ്രാദ്ധവും വൈകാരിക സന്ദര്‍ഭങ്ങളുമെല്ലാം പുസ്തകത്തില്‍ പ്രതിപാദിക്കുമെന്നും സലിം ഇന്ത്യ അവകാശപ്പെടുന്നു. കേസിന്റെ നാള്‍വഴികള്‍ കൃത്യമായി അടയാളപ്പെടുത്തുമെന്നും ഇതിനായി കോടതിരേഖകള്‍ പ്രയോജനപ്പെടുത്തുമെന്നും കഥാകാരന്‍ പറയുന്നു. ദിലീപ് കേസില്‍ അകപ്പെട്ടപ്പോള്‍ പിന്നില്‍ നിന്നു കുത്തുകയും തേജോവധം ചെയ്യാന്‍ ഗൂഢാലോചന നടത്തിയവരുമായ എല്ലാവരെയും പുസ്തകത്തിലൂടെ വെളിയില്‍ കൊണ്ടുവരുമെന്നും ഇദ്ദേഹം പറയുന്നു. ദിലീപിന്റെ മനുഷ്യാവകാശങ്ങളെല്ലാം ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹത്തെ തടവിലിട്ട് കൃത്രിമമായി തെളിവുണ്ടാക്കാനാണ് ശ്രമം നടക്കുന്നതെന്നും…

Read More

ശുദ്ധന്‍ ദുഷ്ടന്റെ ഗുണം ചെയ്തു; സഹായിക്കാന്‍ വന്ന ഗണേഷിന്റെ വാക്കുകള്‍ തകര്‍ത്തത് ദിലീപിന്റെ ജാമ്യമോഹങ്ങള്‍; ഇനി ആ വാക്കുകള്‍ പ്രോസിക്യൂഷന്റെ കൈയ്യിലെ ആയുധമാകും

കൊച്ചി: ശുദ്ധന്‍ ദുഷ്ടന്റെ ഗുണം ചെയ്യുമെന്നു കേട്ടിട്ടില്ലേ, ദിലീപിന്റെ കാര്യത്തില്‍ ഗണേശ്് കുമാര്‍ ഇടപെട്ടപ്പോള്‍ സംഭവിച്ചത് അതാണ്. വായില്‍ തോന്നിയത് കോതയ്ക്കു പാട്ടെന്ന പോലെ ഗണേശിന്റെ വായില്‍ നിന്നും വന്ന ഉദ്ധരണികള്‍ തകര്‍ത്തു കളഞ്ഞത് ജാമ്യം ലഭിക്കുമെന്ന ദിലീപിന്റെ മോഹമാണ്. പ്രോസിക്യൂഷന് ദിലീപിനെ അടിക്കാന്‍ ഒരു വടികൂടിയായി ഗണേശിന്റെ വാക്കുകള്‍. തെളിവു നശിപ്പിക്കും എന്നു പറഞ്ഞാണല്ലോ ദിലീപിനേ ജയിലില്‍ ഇട്ടിരിക്കുന്നത്.അതിനു ജാമ്യം കിട്ടണോ? ജയിലില്‍ കിടന്നും വേണേല്‍ തെളിവു നശിപ്പിക്കാമല്ലോ, സാക്ഷികളേ സ്വാധിനിക്കാമല്ലോ? ഇതായിരുന്നു ഗണേഷിന്റെ കമന്റ്. ദിിലീപിന് ജാമ്യം നിഷേധിക്കാന്‍ പ്രോസിക്യൂഷനു പിടിവള്ളിയായതും ഈ സിനിമാ മോഡല്‍ ഡയലോഗുകളാണ്. ജയിലില്‍ കിടക്കുമ്പോഴും ദിലീപ് ശക്തനാണെന്നും ജാമ്യം കിട്ടിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയുമെന്ന് വാദിക്കാന്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത് ഈ സംഭവമായിരുന്നു. പോലീസിനെ പേടിച്ച് ആരും ദിലീപിനെ കാണാന്‍ വരാതിരിക്കരുതെന്നും അദ്ദേഹത്തിന്റെ ഔദാര്യം പറ്റിയവര്‍ നന്ദി പ്രകടിപ്പിക്കേണ്ട സമയമാണിതെന്നുമായിരുന്നു…

Read More

ദിലീപിന്റെ ജീവിതത്തില്‍ സംഭവിക്കുന്നത് രാമലീലയുടെ തനിയാവര്‍ത്തനം; രാമലീലയുടെ പുതിയ പോസ്റ്റര്‍ ആരാധകരെയും വിമര്‍ശകരെയും ഒരു പോലെ ഞെട്ടിക്കുന്നത്; ബലികര്‍മം ചെയ്യുന്നതുവരെ പോസ്റ്ററില്‍

കൊച്ചി: തന്റെ ഗതികേടു കൊണ്ടാണ് ടോമിച്ചന്‍ മുളകുപാടം രാമലീല ഈ മാസം 28ന് റീലീസ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ അതിനു മുമ്പ് നായകന്‍ ദിലീപ് പുറത്തിറങ്ങുമോയെന്ന കാര്യം ഇപ്പോഴും അനശ്ചിതത്വത്തിലാണ്. സിനിമയ്ക്ക് എല്ലാരീതിയിലും ടോമിച്ചന്‍ പബ്ലിസിറ്റി നല്‍കുന്നുണ്ട്. എന്നാല്‍ സിനിമയുടെ പോസ്റ്ററുകളും ടീസറും ഗാനങ്ങളും കാണുന്ന ആളുകളുടെ മനസില്‍ ഇപ്പോള്‍ പലവിധ സംശയങ്ങള്‍ ഉയരുകയാണ്. സിനിമയുടെ ടീസറില്‍ ഉള്‍ക്കൊള്ളിച്ച ഡയലോഗും ഇത്തരത്തിലായിരുന്നു. ഇത് കൂടാതെ പുറത്തിറങ്ങിയ ഗാനത്തിലും ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥയെ സൂചിപ്പിക്കുന്ന പല കാര്യങ്ങളുമുണ്ടായിരുന്നു. ഇന്നലെ വൈകിട്ടിറങ്ങിയ പുതിയ പോസ്റ്റര്‍ കണ്ട് ഒരുപോലെ ഞെട്ടിയിരിക്കുകയാണ് ആരാധകരും വിമര്‍ശകരും. നായകന്‍ ദിലീപ് ബലി കര്‍മ്മം നിര്‍വഹിക്കുന്ന ചിത്രങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്. ദിലീപിന്റെ ജീവിതത്തില്‍ രണ്ടു ആഴ്ചയ്ക്കു മുന്‍പ് നടന്ന ഒരു സംഭവമാണ് ബലി കര്‍മ്മം നിര്‍വഹിച്ചത് എന്നതാണ് ഏവരെയും ഞെട്ടിച്ചത്. റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് രണ്ടാഴ്ച മുന്‍പ്…

Read More

അമ്പതിനടുത്ത് പ്രായമുള്ള ദിലീപിന്റെ മുടിയും താടിയും ജയിലിലും കറുത്തുതന്നെ ! താരത്തിന് ജയിലില്‍ പ്രത്യേക സൗകര്യമൊരുക്കുന്നു എന്ന ആരോപണത്തിന് ശക്തി പകരുന്ന കാര്യങ്ങള്‍ ഇതൊക്കെ…

ജയിലിലായിട്ടും ദിലീപിന്റെ മുടിയും താടിയുമൊക്കെ കറുത്തുതന്നെയിരിക്കുന്നതിന്റെ പിന്നിലെ ഗുട്ടന്‍സ് എന്താണ് ?. ദിലീപിന് ജയിലില്‍ പ്രത്യേക സൗകര്യമൊരുക്കുന്നു എന്ന് ആരോപിക്കുന്നവരുടെ വാദങ്ങള്‍ക്ക് ശക്തി പകരുന്ന കാര്യമാണിത്. ജയിലില്‍ എങ്ങനെ ദിലീപ് ഡൈ ചെയ്യുന്നു എന്ന ചോദ്യം ഉന്നയിച്ചിരിക്കുന്നത് ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന സെക്രട്ടറി ആനി സ്വീറ്റിയാണ്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് നിയമവിരുദ്ധ ആനുകൂല്യങ്ങള്‍ കിട്ടുന്നുണ്ടെന്നാണ് ആനി സ്വീറ്റി പറയുന്നത്. ഇതിനെക്കുറിച്ച് വിശദമായി മുഖ്യമന്ത്രി അന്വേഷിക്കണമെന്നും ആനി സ്വീറ്റി പറയുന്നു. സന്ദര്‍ശകരെ അനുവദിക്കാത്ത ഞായറാഴ്ച പോലും ദി്‌ലീപിനെ കാണാന്‍ ആളെത്തി. ഇതെല്ലാം നിയമവിരുദ്ധമാണ്. കൂടാതെ താടിയും മുടിയും കറുപ്പിക്കാന്‍ ആരാണ് ദിലീപിന് ഡൈ അനുവദിക്കുന്നതെന്ന് അന്വേഷിക്കണമെന്നും ആനി സ്വീറ്റി പറയുന്നു. ദിലീപ് ജയിലില്‍ സുഖവാസത്തിലാണെന്ന ആരോപണത്തിന് ശക്തിപകരുന്നതാണ് ആനി പറയുന്ന കാര്യങ്ങള്‍. ദിലീപിന് 50ന് അടുത്ത് പ്രായമുണ്ട്. സ്വാഭാവികമായും താടിയും മുടിയും…

Read More

ആക്രമിക്കപ്പെട്ട നടി നല്‍കിയ രഹസ്യമൊഴിയില്‍ ദിലീപിന്റെ പേര് ? തങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുള്ളതായും നടി; ദിലീപിന് വന്‍ തിരിച്ചടിയാവാന്‍ പോവുന്നത് ഈ മൊഴി…

കൊച്ചി: ആക്രമിക്കപ്പെട്ട നടി തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് കോടതിയില്‍ നടത്തിയ രഹസ്യമൊഴിയില്‍ ദിലീപിന്റെ പേര് വ്യക്തമാക്കിയതായി സൂചന. ദിലീപിനെതിരേ കോടതിയ്ക്കു മുമ്പിലുള്ള ഏറ്റവും ശക്തമായ തെളിവും ഇതാണെന്നാണ് വിവരം. ദിലീപിന്റെ ജാമ്യാപേക്ഷ തുടര്‍ച്ചയായി തള്ളിപ്പോകുന്നതിന്റെ കാര്യവും ഇതുതന്നെയാണെന്നാണ് വിവരം.താന്‍ ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ദിലീപിന്റെ പങ്ക് സംശയിക്കാവുന്നതാണെന്നും തങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസവും വഴക്കുമുണ്ടായിട്ടുണ്ടെന്നും നടി മൊഴി നല്‍കിയെന്നാണു സൂചന. ഈ സാഹചര്യത്തില്‍ ജാമ്യം കീറാമുട്ടിയാണെന്നാണു ദിലീപിന്റെ അഭിഭാഷകര്‍ അഭിപ്രായപ്പെടുന്നത്. പീഡിപ്പിക്കുന്നതിന് ക്വട്ടേഷന്‍ നല്‍കുന്ന ആദ്യസംഭവമായി അവതരിപ്പിച്ച് ഈ കേസിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമാക്കാനാണു പ്രോസിക്യുഷന്‍ നീക്കം. കാര്യങ്ങള്‍ ദിലീപിലേക്കു മാത്രം നീങ്ങുന്ന രീതിയിലാണു കുറ്റപത്രമെന്നാണു വിവരം. നാദിര്‍ഷ, അപ്പുണ്ണി, കാവ്യാ മാധവന്‍ എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ കേസ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്ന് പോലീസ് കരുതുന്നു. ഗൂഢാലോചന അറിഞ്ഞിട്ടും മറച്ചുവച്ചുവെന്ന കുറ്റമാകും ഇവര്‍ക്കുനേരെ ചുമത്തുക. പ്രധാനപ്രതി പള്‍സര്‍ സുനി മൂന്നു…

Read More

ഭാവനയുടെ വിവാഹ തീയതി നിശ്ചയിച്ചു; വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്നേക്കുമെന്ന് അഭ്യൂഹം ശക്തമാകുന്നു; ഇതിനെക്കുറിച്ച് ഭാവന പറയുന്നത്…

അങ്ങനെ മലയാളത്തില്‍ നിന്ന്‌ ഒരു നടികൂടി വിവാഹിതയാകാന്‍ പോവുന്നു. യുവനടിമാരില്‍ ശ്രദ്ധേയയായ ഭാവനയാണ് കുടുംബജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്നത്. ഏറെ കാലമായി പ്രണയത്തിലായിരുന്ന നവീന്‍ എന്ന കന്നഡ സിനിമ നിര്‍മാതാവുമായിട്ടാണ് ഭാവനയുടെ വിവാഹം. വിവാഹ തീയതി നിശ്ചയിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. എന്നാല്‍ കൃത്യമായ ഡേറ്റ് പുറത്തു വിട്ടിട്ടില്ല. വിവാഹശേഷം നടി സിനിമയില്‍ തുടരുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ സജീവമാകുന്നത്. വളരെ ലളിതമായിട്ടായിരുന്നു ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നത്. ശേഷം വിവാഹത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിട്ടിരുന്നില്ലെങ്കിലും 2018 ജനുവരിയില്‍ വിവാഹം ഉണ്ടായിരിക്കുമെന്നാണ് ഭാവന പറയുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരിക്കുന്നത്. കന്നഡ നിര്‍മാതാവായ നവീനുമായുള്ള ദീര്‍ഘകാലത്തെ പ്രണയമാണ് അടുത്ത വര്‍ഷം സാഫലമാവാന്‍ പോവുന്നത്. ഭാവന അഭിനയിച്ച റോമിയോ എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു നവീന്‍. ഈ സിനിമയ്ക്കു ശേഷം സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. താന്‍ നവീനുമായി…

Read More

സംസ്ഥാന അവാര്‍ഡ് ദാനച്ചടങ്ങില്‍ നിന്നും സൂപ്പര്‍താരങ്ങള്‍ വിട്ടുനിന്നത് പിണറായിയെ നിരാശനാക്കി; ഇടതു ജനപ്രതിനിധികള്‍ പോലും എത്തിയില്ല; ഇതു കൊണ്ടൊന്നും തന്നെ സമ്മര്‍ദ്ദത്തിലാക്കാനാവില്ലെന്ന് തുറന്നടിച്ച് പിണറായി

  കണ്ണൂര്‍: ദിലീപ് വിഷയത്തില്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കി കാര്യം നേടാമെന്ന് ആരും ധരിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലശ്ശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങില്‍ നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള പ്രമുഖര്‍ വിട്ടുനിന്നതിനെക്കുറിച്ചായിരുന്നു പിണറായി പരോക്ഷമായി ഇങ്ങനെ പ്രതികരിച്ചത്. ചടങ്ങില്‍ പ്രമുഖ ചലച്ചിത്രതാരങ്ങള്‍ വിട്ടുനിന്നത് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നാണ് പൊതുവേ ഉയര്‍ന്ന വിലയിരുത്തല്‍. ഈ ബഹിഷ്ക്കരണത്തെ മുഖ്യമന്ത്രി തന്നെ ചടങ്ങില്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. അഭിനേതാക്കളുടെ സംഘടനയുടെ പ്രസിഡന്റും ഇടത് എംപി.യുമായ ഇന്നസെന്റ്, സംഘടനയുടെ വൈസ് പ്രസിഡന്റും ഇടത് എംഎ!ല്‍എ.യുമായ കെ.ബി. ഗണേശ്കുമാര്‍, നാട്ടുകാരന്‍കൂടിയായ ശ്രീനിവാസന്‍, മധു, ഷീല, കവിയൂര്‍ പൊന്നമ്മ തുടങ്ങി ക്ഷണിക്കപ്പെട്ട താരങ്ങളില്‍ പലരും പരിപാടിക്കെത്തിയില്ല. ഇതിനെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. ഇവരില്‍ ഒട്ടുമിക്ക ആളുകളും ദിലീപിനെ അനുകൂലിക്കുന്നവരാണ്. ” പ്രമുഖരായ പലരും വരാതിരുന്നത് ശരിയായില്ല. ക്ഷണിച്ചവരില്‍ ചിലര്‍ വന്നില്ല. ആരെങ്കിലും ക്ഷണിക്കണോ ഇങ്ങനെയൊരു…

Read More