കൊച്ചി: വിവാദങ്ങൾ കത്തിനില്‍ക്കുന്ന സാഹചര്യത്തിൽ താര സംഘടനയായ അമ്മയുടെ യോഗം തുടങ്ങി. ദീലീപ് യോഗത്തിൽ പങ്കെടുക്കാനെത്തി. അതേസമയം ആക്രമണത്തിനിരയായ നടി യോഗം തുടങ്ങുന്നതുവരെ സ്ഥലത്തെത്തിയിരുന്നില്ല. അമ്മയുടെ യോഗം നടിയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുമോയെന്ന് തനിക്കറിയില്ലെന്നും യോഗത്തിനുശേഷം സംസാരിക്കാമെന്നും ദിലീപ് പറഞ്ഞു. ഉൗഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ദിലീപിനെ പ്രതിയാക്കുന്നതു ശരിയല്ലെന്നു നടൻ സിദ്ദിഖ്. അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തവേ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിലീപിനെ ചോദ്യം ചെയ്ത സംഭവത്തിൽ പോലീസ് അവരുടെ ജോലിയാണു ചെയ്യുന്നത്. ചോദ്യം ചെയ്തുവെന്ന കാരണത്താൽ ദിലീപ് പ്രതിയാകുന്നില്ല. ഈ അവസ്ഥ ആർക്കുമുണ്ടാകാം. കേസുമായി ബന്ധപ്പെട്ട് അമ്മ പ്രതികരിക്കേണ്ട ആവശ്യവുമില്ല. ദിലീപിനു ക്ലീൻചീറ്റ് നൽകേണ്ടതു കോടതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read MoreTag: dileep
മൊഴിയെടുപ്പും ചോദ്യം ചെയ്യലും! പന്ത്രണ്ടര മണിക്കൂറിനുള്ളിൽ സംഭവിച്ചത്… ദിലീപിന്റെ വീട്ടിൽനിന്നാണു നാടകീയ സംഭവങ്ങളുടെ തുടക്കം
കൊച്ചി: നടി ആക്രമണത്തിന് ഇരയായ കേസിൽ നടൻ ദിലീപിനെയും നാദിർഷയെയും പോലീസ് ചോദ്യം ചെയ്യുന്നുവെന്ന വിവരം പുറത്തുവന്നതോടെ രൂപപ്പെട്ട പിരിമുറുക്തിന് അയവുണ്ടായത് ഇന്നു പുലർച്ചയോടെ. ഇന്നലെ രാവിലെ ആലുവയിലെ ദിലീപിന്റെ വീട്ടിൽനിന്നാണു നാടകീയ സംഭവങ്ങളുടെ തുടക്കം. ഉച്ചയോടെ ദിലീപ് പോലീസ് ക്ലബ്ബിലേക്കു പുറപ്പെടുന്നു. വളഞ്ഞുപിടിച്ച മാധ്യമങ്ങളോട്, മാധ്യമ വിചാരണയ്ക്കു നിന്നുകൊടുക്കില്ലെന്നും പറയാനുള്ളതെല്ലാം പോലീസിനോട് പറയുമെന്നും പറഞ്ഞ് ദിലീപ് പോകുന്നു. 12.30ന് ആലുവയിലെ പോലീസ് ക്ലബ്ബിലേക്കു ദിലീപ് എത്തിയതിനു തൊട്ടുപിന്നാലെ നാദിർഷയും എത്തുന്നു. ലൈവ് കൊടുക്കാൻ വിവിധ ചാനൽ വാഹനങ്ങൾ പുറത്തെ റോഡിൽ നിറഞ്ഞു. കോന്പൗണ്ടിനുള്ളിൽ അറുപതോളം മാധ്യമപ്രവർത്തകർ. ആരെയും കോന്പൗണ്ടിൽ കയറ്റില്ലെന്ന് ആദ്യം പറഞ്ഞ പോലീസുകാർ പിന്നീട് അയഞ്ഞു. ആദ്യ മണിക്കൂറിൽ അകത്തുനിന്ന് ഒരു വിവരവും പുറത്തുവരുന്നുണ്ടായിരുന്നില്ല. ഇതിനിടെ പുറത്തുനിന്നു ഭക്ഷണമെത്തിച്ചതോടെ ചോദ്യംചെയ്യലും തെളിവെടുപ്പും ഉടനെ തീരില്ലെന്നു വ്യക്തമായി. ഇതിനിടെ ഭക്ഷണത്തിനായി അല്പം ഇടവേളയും നൽകി. ഉച്ചയ്ക്കു…
Read Moreഇതുവരെ തെളിവില്ല ! തുടര്‍ അന്വേഷണത്തില്‍ ദിലീപിനെതിരെ ഏതെങ്കിലും തരത്തിലുള്ള തെളിവു ലഭിച്ചാല്‍… ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ് രാഷ്ട്രദീപികയോട്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ പങ്ക് ഇതുവരെ കണ്ടെത്താനായില്ലെന്നു ആലുവ റൂറൽ എസ്പി എ.വി. ജോർജ് രാഷ്ട്രദീപികയോടു പറഞ്ഞു. ഇന്നലെവരെ നടന്ന അന്വേഷണത്തിലും ഇന്നലെ നടന്ന ചോദ്യം ചെയ്യലിലും മൊഴിയെടുപ്പിലും കേസുമായി ദിലീപിനു യാതൊരു തരത്തിലുമുള്ള ബന്ധവും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആലുവ പോലീസ് ക്ലബിൽ ഇന്നലെ നടന്ന മൊഴിയെടുപ്പിൽ ബ്ലാക്മെയിൽ, നടിയെ ആക്രമിച്ച കേസ് എന്നിങ്ങനെ കേസുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ചോദിച്ചറിഞ്ഞതായും എ.വി. ജോർജ് പറഞ്ഞു.തുടർ അന്വേഷണത്തിൽ ദിലീപിനെതിരേ ഏതെങ്കിലും തരത്തിലുള്ള തെളിവു ലഭിച്ചാൽ ചോദ്യം ചെയ്യലിനായി വീണ്ടും വിളിച്ചുവരുത്തുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി വ്യക്തമാക്കി. പന്ത്രണ്ടര മണിക്കൂറോളം നീണ്ടുനിന്ന മൊഴിയെടുപ്പിനുശേഷം ഇന്നു വെളുപ്പിനോടെയാണു ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിർഷ, ദിലീപിന്റെ മാനേജർ അപ്പുണ്ണി എന്നിവരെ പോലീസ് വിട്ടയച്ചത്. ആലുവ പോലീസ് ക്ലബിൽ എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കൽ…
Read Moreചൂടേറിയ ചര്‍ച്ചകള്‍! ‘അമ്മ’യുടെ യോഗം ഇന്നും നാളെയും; ദിലീപും പങ്കെടുക്കുമെന്നു സൂചന; നടി ആക്രമിക്കപ്പെട്ട സംഭവവും ലൊക്കേഷനിലെ മറ്റുചില സംഭവങ്ങളും ചര്‍ച്ചയാക്കാന്‍ മഞ്ജുവാര്യര്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം വഴിത്തിരിവിൽ എത്തിനിൽക്കേ ചേരുന്ന അമ്മയുടെ യോഗത്തിൽ ചൂടേറിയ ചർച്ചകൾക്കു സാധ്യത. നാളെ രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെ നടക്കുന്ന ജനറൽ ബോഡി യോഗത്തിനു മുന്നോടിയായി അമ്മയുടെ എക്സിക്യൂട്ടീവ് കമ്മി റ്റി ഇന്ന് ചേരും. കൊച്ചിയിലെ ഹോട്ടൽ ക്രൗണ്‍ പ്ലാസയിൽ രാത്രി 7.30ന് ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായ ദിലീപും പങ്കെടുക്കുമെന്നാണു സൂചന. യോഗത്തിൽ നടിയെ ആക്രമിച്ച സംഭവത്തിലെ പുതിയ വെളിപ്പെടുത്തലുകളും വിവാദങ്ങളും ചർച്ചയാകും. ഇന്ന് ചേരുന്ന എക്സിക്യൂട്ടീവിലാണു ജനറൽ ബോഡി യോഗത്തിന്റെ അജണ്ട തീരുമാനിക്കുന്നത്. അജണ്ട ജനറൽ ബോഡിയിൽ എത്തുന്നതോടെ ചൂടേറിയ ചർച്ചകൾക്കു വഴിതുറക്കുമെന്നാണ് അറിയുന്നത്. നടി മഞ്ജു വാര്യർ അടക്കമുള്ളവർ ജനറൽ ബോഡിയിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ മഞ്ജു പങ്കെടുത്തിരുന്നില്ല. നടി ആക്രമിക്കപ്പെട്ട സംഭവവും ഷൂട്ടിംഗ് ലൊക്കേഷനിൽ മറ്റ് ചില നടിമാർക്കെതിരെ…
Read Moreതത്കാലം നിയമനടപടിയില്ല! നടിയുടേത് സിനിമാമേഖലയിലെ ശത്രുക്കള്‍ക്കുള്ള ശക്തമായ താക്കീത്’; ഇനിയും പ്രതികരിക്കാതിരിക്കുന്നത് ശരിയല്ലെന്ന് വനിതാ സംഘടനയുടെ മുതിര്‍ന്ന നടിമാര്‍
സ്വന്തം ലേഖകൻ കോഴിക്കോട്: തനിക്കെതിരായ അപകീർത്തികരമായ പ്രസ്താവന നടത്തിയവർക്കെതിരേ ആവശ്യമെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്ന ആക്രമണ ത്തിന് വിധേയയായ നടിയുടെ പ്രസ്താവനയ്ക്കുപിന്നിൽ സിനിമയിലെ വനിതാകൂട്ടായ്മയുടെ പ്രേരണയുമുണ്ടെന്നു സൂച ന. ആക്രമിക്കപ്പെട്ടതിനുശേഷം നാളിതുവരെ പരസ്യ പ്രതികരണത്തിനു മുതിരാതിരുന്ന നടി ഇന്നലെ ഒരു നടന്റെയും പേരെടുത്തുപറയാതെ ശക്തമായ ഭാഷയിൽ താക്കീതിന്റെ സ്വരത്തിൽ പ്രതികരണത്തിനു മുതിരുകയായിരുന്നു. മുൻപ് ആക്രമണത്തിനിരയായി രണ്ടാം ദിവസം തന്നെ മാധ്യമപ്രവർത്തകരെ കാണുമെന്ന് നടി അറിയിച്ചുരിന്നുവെങ്കിലും പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് വാർത്താ സമ്മേളനം മാറ്റുകയായിരുന്നു. അന്വേഷണത്തെ ബാധിക്കുമെന്ന് പറഞ്ഞായിരുന്നു ഇത്. വാർത്താ സമ്മേളനത്തിനുള്ള സമയം വരെ നിശ്ചയിച്ചശേഷമായിരുന്നു ഇത്. നിലവിലെ സാഹചര്യത്തിൽ പ്രതികരിക്കാൻ നടി നിർബന്ധിതയാകുകയായിരുന്നു. നടിയെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടുള്ള നടൻ ദിലീപ് ഉൾപ്പെടെയുള്ളവരുടെ പ്രസ്താവനയ്ക്കെതിരേ വുമണ്‍ ഇൻ സിനിമ കളക്ടീവ്സ് ശക്തമായ പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് നടിയും ശക്തമായ നിലപാടുമായി രംഗത്തെത്തിയത്. പ്രതികരണം ഏതുരീതിയിൽ വേണമെന്ന കാര്യത്തിൽ…
Read Moreഇനിയെല്ലാം രാമലീലയിൽ ! ദിലീപ് ചിത്രം ജൂലൈ ഏഴിന് തിയറ്ററുകളിൽ; അപവാദ പ്രചാരണങ്ങള്‍ക്കിടയില്‍ രാമലീല വമ്പന്‍ ഹിറ്റാകുമോ? ഹിറ്റായാല്‍…
കോഴിക്കോട്: ഒന്നിനു പിറകേ മറ്റൊന്നായി വിവാദ ചുഴിയിൽപ്പെട്ട് മലയാള സിനിമാലോകം കറങ്ങിത്തിരിയുന്പോൾ പുത്തൻ റിലീസ് ചിത്രങ്ങളിൽ സജീവ ശ്രദ്ധ ആകർഷിക്കുന്നത് ദിലീപ് ചിത്രമായ രാമലീല തന്നെ. ജൂലൈ ഏഴിന് രാമലീല റിലീസാകും. ചിത്രം ദിലീപ് എന്ന നായക നടന്റെ വാട്ടർ ലൂ ആകുമെന്നു കരുതുന്നവരുമുണ്ട്. എന്നും കുടുംബ പ്രേക്ഷകരുടെ പിന്തുണയാണ് ഈ ജന പ്രിയ നായകന്റെ കരുത്ത്. സിനിമയിൽ വിജയ പരാജയങ്ങൾ സ്വാഭാവികമാണെങ്കിലും ദിലീപിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് സിനിമാരംഗത്തുനിന്നു തന്നെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. അതുകൊണ്ടാണ് തന്റെ സിനിമകൾ ഇറങ്ങും മുൻപ് ഇത്തരം അപവാദ പ്രചാരണങ്ങൾ പതിവാണെന്ന് അദ്ദേഹം പറയുന്നതും. പുലിമുരുകൻ എന്ന ബ്ലോക്ബസ്റ്ററിനുശേഷം ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രമാണ് രാമലീല. ദിലീപ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. ചിത്രം വന്പൻ ഹിറ്റായാൽ അപവാദ പ്രചാരണങ്ങളെ കുടഞ്ഞെറിഞ്ഞതായി അദ്ദേഹത്തിനും ആരാധകർക്കും ആശ്വസിക്കാം. തന്നെ പൊതു ജനമധ്യത്തിൽ താറടിച്ചുകാണിക്കാനുള്ള…
Read Moreമഞ്ജു ലണ്ടനില്‍ നിന്നു തിരികെയെത്തിയത് രണ്ടും കല്‍പ്പിച്ച്; നടിയെ ആക്രമിച്ച സംഭവം സിനിമയാക്കാതിരിക്കാന്‍ അണിയറ നീക്കങ്ങള്‍ സജീവം; സൂപ്പര്‍ താരങ്ങളുടെ നിലപാടുകളും നിര്‍ണായമാവും
കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം ആദ്യമായ ചേരുന്ന അമ്മയുടെ യോഗം പല ചോദ്യത്തിനുമുള്ള ഉത്തരമാവും. ബുധന്‍,വ്യാഴം ദിവസങ്ങളിലായി കൊച്ചിയിലാണ് യോഗം ചേരുന്നത്. ‘വുമണ്‍ ഇന്‍ സിനിമാ കളക്ടീവ്’ വനിതാ കൂട്ടായ്മയിലെ പ്രധാനികളായ മഞ്ജു വാര്യര്‍, റിമാ കല്ലിങ്കല്‍, പാര്‍വതി എന്നിവര്‍ യോഗത്തലില്‍ പങ്കെടുക്കുമെന്നാണ് സൂചന. വനിതാ കൂട്ടായ്മ രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ യോഗം കൂടിയാണിത്. ആനന്ദ് ടിവിയും ഏഷ്യാനെറ്റും ചേര്‍ന്നൊരുക്കുന്ന സ്റ്റേജ് ഷോയില്‍ പങ്കെടുത്തതിന് ശേഷം താരങ്ങളുടെ സംഘം രാവിലെ നെടുമ്പാശ്ശേരിയില്‍ തിരിച്ചെത്തി. ഇതേ സമയം ദിലീപ് ബുധനാഴ്ചയോ, വ്യാഴാഴ്ചയോ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ മൊഴി നല്‍കുമെന്നാണ് സൂചന. ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ ബുധനാഴ്ച രാത്രി ഏഴിന് എക്സിക്യൂട്ടീവും തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ പത്തു മുതല്‍ ജനറല്‍ ബോഡിയും ചേരും. ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടകള്‍ സംബന്ധിച്ച് ബുധനാഴ്ച രാത്രിയില്‍ ചേരുന്ന എക്സിക്യൂട്ടിവ് യോഗത്തിലാണ് അന്തിമതീരുമാനം ഉണ്ടാവുക.…
Read Moreസലിംകുമാറിനും അജുവര്‍ഗ്ഗീസിനും നന്ദി! ജീവിതത്തില്‍ ഇന്നേവരെ എല്ലാവര്ക്കും നല്ലതുവരണം എന്ന് മാത്രമെ ചിന്തിച്ചിട്ടുള്ളു; എങ്കിലും എന്നെ തേജോവധം ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ട്; ദിലീപ് വെളിപ്പെടുത്തുന്നു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് കഴിഞ്ഞ ഒന്നുരണ്ടു ദിവസമായി പുതിയ വഴിത്തിരിവുകളിലേയ്ക്ക് നീങ്ങിത്തുടങ്ങിയിരിക്കുകയാണ്. ട്വിസ്റ്റിനുശേഷം പ്രധാനകഥാപാത്രങ്ങളായി എത്തുന്നത് കേസിലെ പ്രധാനപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയും അയാളുടെ സഹതടവുകാരനായ വിഷ്ണുവും നടന് ദിലീപും നാദിര്‍ഷയും ഒക്കെയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ചര്‍ച്ചാവിഷയമായപ്പോള്‍ സഹപ്രവര്ത്തകന് പൂര്‍ണ്ണപിന്തുണയുമായി നടന്മാരായ സലിംകുമാര്‍, അജുവര്‍ഗീസ് എന്നിവര്‍ രംഗത്തെത്തിയിരുന്നു. തനിക്ക് ആത്മധൈര്യം നല്‍കിയവര്‍ക്ക് നന്ദിയര്‍പ്പിച്ചുകൊണ്ടും തനിക്കെതിരെ ഗൂഢാലോചനകള്‍ നടത്തുന്ന ആളുകളുണ്ടെന്ന് വ്യക്തമാക്കികൊണ്ടും രംഗത്തെത്തിയിരിക്കുകയാണ് ദിലീപ്. ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം… സലിംകുമാറിനും,അജുവര്‍ഗ്ഗീസിനും നന്ദി,ഈ അവസരത്തില്‍ നിങ്ങള്‍ നല്കിയ പിന്തുണ വളരെ വലുതാണ്.ജീവിതത്തില്‍ ഇന്നേവരെ എല്ലാവര്ക്കും നല്ലതുവരണം എന്ന് മാത്രമെ ചിന്തിച്ചീട്ടുള്ളു, അതിനുവേണ്ടിയെ പ്രവര്‍ത്തിച്ചീട്ടുള്ളൂ.പക്ഷെ ഒരു കേസിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യല്‍ മീഡിയായിലൂടെയും,ചില മഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും,തെളിഞ്ഞും എന്റെ ഇമേജ് തകര്‍ക്കാന്‍ ഒരു…
Read Moreദിലീപും കാവ്യയും വീണ്ടും പൊതുവേദിയില്‍ ഒന്നിച്ചെത്തി, ദിലീപിനെ ബഹിഷ്കരിക്കുമെന്ന് ആഹ്വാനം ചെയ്ത പരിപാടിക്ക് അമേരിക്കയില്‍ വന്‍ഡിമാന്‍ഡ്, ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോയി
സ്റ്റേജ് ഷോയ്ക്കായി ദിലീപും കാവ്യയും അടങ്ങുന്ന വന്‍സംഘം അമേരിക്കയിലെത്തി. വിവാഹത്തിനുശേഷം ഇരുവരും ആദ്യമായി മാധ്യമങ്ങളെ കാണുകയും ചെയ്തു. ദിലീപിനെ ബഹിഷ്കരിക്കുമെന്ന് ഒരു പ്രവാസി മലയാളിയുടെ ആഹ്വാനം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെ നടക്കുന്ന പരിപാടിയുടെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോയി. വിവാഹത്തിന് ശേഷം കാവ്യ മാധവനെ ദിലീപ് ക്യാമറയുടെ വെളിച്ചം കാണിയ്ക്കുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയ ജീവികളുടെ ആരോപണത്തിന്റെ മുനയൊടുക്കുന്നതാണ് സന്തോഷവതിയായി മാധ്യമങ്ങളെ കണ്ട കാവ്യയുടെ ചിത്രങ്ങള്‍. അമേരിക്കയില്‍ വച്ച് നടക്കുന്ന പരിപാടിയുടെ ഭാഗമായി നടന്ന പത്ര സമ്മേളനത്തിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്റ്റേജ് ഷോയില്‍ കാവ്യയും പരിപാടി അവതരിപ്പിയ്ക്കുന്നുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം. നല്ലൊരു നര്‍ത്തകിയാണ് കാവ്യ. ദിലീപിനൊപ്പം കാഴ്ചയ്ക്ക് വന്നതാണോ, അതോ ഡാന്‍സുമായി വന്നതാണോ എന്നാണ് ഇനി ആരാധകര്‍ക്കറിയേണ്ടത്. വിവാഹ ശേഷവും കാവ്യയുടെ സൗന്ദര്യത്തില്‍ യാതൊരു കുറവും വന്നിട്ടില്ലെന്നും ചി്ത്രങ്ങള്‍ അടിവരയിടുന്നു.…
Read Moreഎന്റെ സിനിമകളില്‍ ഭാവനയെ നായികയാക്കിയത് ഞാന്‍ ആവശ്യപ്പെട്ടിട്ട്, എന്നിട്ടും ഭാവനയ്ക്ക് നന്ദിയില്ല, മഞ്ജുവിനെ തെറ്റിദ്ധരിപ്പിക്കുന്നത് ആ പരസ്യ സംവിധായകന്, വെട്ടിത്തുറന്ന് ദിലീപ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതു മുതല്‍ പ്രതി സ്ഥാനത്തുള്ള വ്യക്തിയാണ് ദിലീപ്. റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ വഴക്കാണ് നടിക്കെതിരായ ക്വട്ടേഷനിലൂടെ സംഭവിച്ചതെന്നായിരുന്നു വാര്‍ത്തകള്‍ (രാഷ്ട്രദീപികയിലല്ല). എന്നും ഗോസിപ്പ് കോളങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ദിലീപ് ഈ പ്രചാരണങ്ങളിലൊന്നും കാര്യമായി തകര്ന്നതുമില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാം വെട്ടിത്തുറന്ന് പറഞ്ഞിരിക്കുകയാണ് ദിലീപ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സത്യങ്ങള്‍ ഒന്നൊന്നായി അദേഹം വെളിപ്പെടുത്തുന്നത്. ദിലീപിന്റെ വാക്കുകള്‍-തിളക്കം എന്ന സിനിമയില്‍ അതിഥി വേഷത്തിലാണ് ആദ്യമായി ആ നടിക്കൊപ്പം അഭിനയിച്ചത്. അടുത്ത ചിത്രത്തില്‍ നായികയാക്കിയാണ് താന്‍ പ്രത്യുപകാരം ചെയ്തത്. അന്ന് പലരും പിന്തിരിപ്പിക്കാന് ശ്രമിച്ചു. എന്നിട്ടും താന്‍ ഉറച്ചു നിന്നു. അവര്‍ ഭാവിയിലെ ഹീറോയിന് ആണെന്നായിരിന്നു തന്റെ മറുപടി. അതിനുശേഷം ആറോ ഏഴോ സിനിമയില്‍ ഒന്നിച്ചഭിനയിച്ചു. ഈ എല്ലാ സിനിമയിലും നിര്‍മാതാവോ സംവിധായകനോ ഇവരെ നായികയാക്കണമെന്ന് തന്നോട് പറഞ്ഞിട്ടില്ല. താനാണ് ഇവരെ നായികയാക്കണമെന്ന് ആവശ്യപ്പെട്ടത്. തെറ്റില്ലാതെ…
Read More