കസ്റ്റഡിയിലെടുത്തത് രാവിലെ: അറസ്റ്റ് വൈകിട്ട്; നാദിര്‍ഷയും അപ്പുണ്ണിയും കസ്റ്റഡിയില്‍; ഇരുവരെയും ചോദ്യം ചെയ്യുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കസ്റ്റഡിയിലെടുത്തത് തിങ്കളാഴ്ച രാവിലെയായിരുന്നു. രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വൈകുന്നേരത്തോടെയാണ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ മുതല്‍ കേസ് സുപ്രധാന വഴിത്തിരിവിലേക്ക് നീങ്ങുന്ന അറസ്റ്റ് ഉണ്ടായേക്കുമെന്ന ശ്രുതി പരന്നിരുന്നു. വൈകുന്നേരം 6.45 ഓടെയാണ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഏഴ് മണിയോടെ ദിലീപിനെ ആലുവ പോലീസ് ക്ലബിലെത്തിച്ചു. വൈകാതെ മുഖ്യമന്ത്രിയുടെ ഓഫീസും അറസ്റ്റ് വിവരം സ്ഥിരീകരിച്ചു. വാര്‍ത്ത പരന്നതോടെ ആലുവ പോലീസ് ക്ലബ് പരിസരത്ത് ആളുകള്‍ തിങ്ങിക്കൂടി. പള്‍സര്‍ സുനിയെ രണ്ടാമത് കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലാണ് ഗൂഢാലോചനയില്‍ ദിലീപിന്റെ പങ്ക് സംബന്ധിച്ച നിര്‍ണായക തെളിവ് പോലീസിന് ലഭിച്ചത്.അതോടെയാണ് അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും മാനേജര്‍ അപ്പുണ്ണിയും പോലീസ് കസ്റ്റഡിയിലാണ്. ഇവരുടെ ചോദ്യം ചെയ്യല്‍ തുടരുന്നതായാണ് വിവരം. അതേ സമയം ദിലീപിന്റെ അറസ്റ്റിനോട്…

Read More

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റില്‍

കൊ​ച്ചി: കൊ​ച്ചി​യി​ൽ യു​വ​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ന​ട​ൻ ദി​ലീ​പ് അ​റ​സ്റ്റി​ൽ. കേ​സി​ൽ പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി ന​ൽ​കി​യ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ചോ​ദ്യം ചെ​യ്യാ​നാ​യി വീ​ണ്ടും വി​ളി​ച്ചു വ​രു​ത്തി​യ​ശേ​ഷം ദി​ലീ​പി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഗൂ​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റെ​ന്നാ​ണു സൂ​ച​ന. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​ന് പു​തി​യ തെ​ളി​വു​ക​ൾ ല​ഭി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. ര​ണ്ടു വ​ർ​ഷ​മാ​യി ന​ടി​യെ ആ​ക്ര​മി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ക​യാ​ണെ​ന്നാ​ണു പോ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. പോ​ലീ​സ് അ​റ​സ്റ്റ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ലാ​ണ് രാ​വി​ലെ മു​ത​ൽ ദി​ലീ​പി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ കേ​സി​ൽ പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​യാ​ളു​ടെ മൊ​ഴി പോ​ലീ​സ് മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ല്ല. പി​ന്നീ​ട് മൊ​ഴി​ക​ൾ സാ​ധൂ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ൾ പു​റ​ത്തു​വ​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ അ​ന്വേ​ഷ​ണ സം​ഘം ന​ട​ൻ ദി​ലീ​പ്, സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷാ, ദി​ലീ​പി​ന്‍റെ സ​ഹാ​യി അ​പ്പു​ണ്ണി എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നു ന​ടി കാ​വ്യ…

Read More

നീ എടുത്ത എന്റെ പേഴ്‌സ് എവിടെ? ഹരിശ്രീ യൂസഫിനോട് ദിലീപ് ചോദിച്ചതു കേട്ട് കൂടെ നിന്നവര്‍ ഞെട്ടി, അമേരിക്കയില്‍ തനിക്ക് നേരിടേണ്ടിവന്ന കഠിനകാലത്തെപ്പറ്റി ദിലീപിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ

കൊച്ചിയില്‍ നടി ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏറെ പഴികേട്ട താരങ്ങളിലൊരാള്‍ ദിലീപായിരുന്നു. പലപ്പോഴും താരത്തെ സംശയനിഴലില്‍ നിര്‍ത്താന്‍ മാധ്യമങ്ങള്‍ മത്സരിച്ചു. ഈ കഠിനമേറിയ കാലഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആളുകളെ രസിപ്പിക്കാന്‍ ദിലീപിന് സാധിച്ചിട്ടുണ്ട്. അമേരിക്കയില്‍ സ്‌റ്റേജ് ഷോയ്ക്കിടെ നടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ദിലീപിന് അഭിമുഖീകരിക്കേണ്ടിവന്നിരുന്നു. ആ കഠിനദിനങ്ങളെക്കുറിച്ച് ദിലീപ് പറഞ്ഞത് ഇങ്ങനെ. ഒരു സിനിമവാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ദിലീപ് മനസുതുറന്നത്. അമേരിക്കന്‍ ഷോക്കിടെ ഒരുദിവസം ഹരിശ്രീ യൂസഫാണ് ആദ്യം ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ദിലീപിനെ കുറിച്ച് ഒരു പാട് ആരോപണങ്ങള്‍ കേള്‍ക്കുന്നുണ്ടല്ലോ എന്നായിരുന്നു ഹരിശ്രീ യൂസഫിന്റെ ചോദ്യം. കുറച്ച് നേരം മൗനമായി ഇരുന്ന ശേഷം ദിലീപ് ‘ എല്ലാ ആരോപണങ്ങള്‍ക്കും ഞാന്‍ മറുപടി പറയാം’ എന്ന് പറഞ്ഞു. മറുപടി പറയുന്നതിന് മുമ്പ് ദിലീപ് യൂസഫിനോട് ചോദിച്ചത് നീ എടുത്ത എന്റെ പേഴ്‌സ് എവിടെ എന്നായിരുന്നു.…

Read More

പീഡനചിത്രത്തില്‍ പ്രതിശ്രുത വരന്‍ നല്‍കിയ മോതിരം വേണമെന്നത് ‘മാഡ’ത്തിന് നിര്‍ബന്ധമായിരുന്നു; ആക്രമിച്ചത് റിയല്‍ എസ്‌റ്റേറ്റ് ഇടപാടില്‍ വിവാഹം ഇടങ്കോലിടുമെന്ന തോന്നലിനാല്‍; ആക്രമോണോദ്ദേശ്യം വിവാഹം മുടക്കലോ ?

കൊച്ചി: കൊച്ചിയില്‍ നടിയെ വാഹനത്തില്‍ തട്ടിക്കൊണ്ടു പോയി ആക്രമിച്ചത്് അവരുടെ വിവാഹം മുടക്കുക എന്ന ഉദ്ദേശ്യത്തോടെയാണെന്ന സംശയം മുറുകുന്നു. നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതോടെ വിവാഹം മുടങ്ങുമെന്നായിരുന്നു ക്വട്ടേഷന്‍ നല്‍കിയ ‘മാഡ’ത്തിന്റെ കണക്കു കൂട്ടലെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. എന്നാല്‍ നടി പോലീസില്‍ പരാതിപ്പെട്ടതോടെ കാര്യങ്ങള്‍ മാഡത്തിന്റെ പിടിയില്‍ നിന്നു വഴുതിപ്പോവുകയായിരുന്നു. നിര്‍മാതാവ് ആന്റോ ജോസഫും പി.ടി തോമസ് എംഎല്‍എയും സ്ഥലത്തെത്തിയതും വിഷയത്തിനു പ്രാധാന്യമേകി. നടിയെ ഉപദ്രവിച്ചു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് അവരുടെ വിവാഹം മുടക്കാനെന്ന് അന്വേഷണത്തില്‍ ഏതാണ്ടു വ്യക്തമായി. ക്വട്ടേഷനു പുറമേ, ഇതേ ദൃശ്യങ്ങള്‍ ഉപയോഗിച്ചു നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടാന്‍ പള്‍സര്‍ സുനി സ്വന്തമായി തീരുമാനിച്ചിരുന്നുവെന്നും പൊലീസ് കരുതുന്നു. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു ഈ നീക്കം. പ്രതിശ്രുത വരന്‍ നല്‍കിയ വിവാഹ വാഗ്ദാന മോതിരം ഉള്‍പ്പെടുത്തി ചിരിക്കുന്ന മുഖത്തോടെ നടിയുടെ…

Read More

പണിപാളിയോ? ആക്രമിക്കപ്പെട്ട നടിയുടെ മൊഴികളില്‍ വൈരുദ്ധ്യം; തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് നടി മൊഴി നല്‍കിയിരിക്കുന്നതെന്ന് പോലീസ്; നടിയെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് അന്തിമഘട്ടത്തിലേക്കടുക്കുമ്പോള്‍ അതിക്രമത്തിനിരയായ നടിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നതെങ്കിലും പീഡനത്തിനിരയായ നടിയുടെ മൊഴിയില്‍ ഏറെ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് നടി മൊഴി നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ അന്വേഷണം വഴിപിരിഞ്ഞു പോവാനുള്ള കാരണവും നടിയുടെ മൊഴിയിലെ അപാകതയാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. നടിയെക്കൂടാതെ സംവിധായകന്‍ ലാലിനെയും സംഭവ ദിവസം വാഹനം ഓടിച്ചിരുന്ന ലാലിന്റെ സിനിമാ കമ്പനി ഡ്രൈവറെയും വീണ്ടും ചോദ്യം ചെയ്യും. കേസില്‍ പരാതിക്കാരുടെ ഭാഗത്ത് നില്‍ക്കുന്നവര്‍ ചിലത് മറക്കുന്നുണ്ടെന്ന നിഗമനത്തെ തുടര്‍ന്നാണ് ഇത്. കേസ് ദിലീപിലേക്ക് വഴിതിരിച്ചു വിടാന്‍ മനപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.പള്‍സര്‍ സുനിയും ഇരയായ നടിയുംതമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന ദിലീപിന്‍റെ പ്രസ്ഥാവനയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അതേസമയം കേസില്‍ ദിലീപിന്റെ മാനേജരെ…

Read More

എല്ലാം വാസ്തുദോഷം; കാവ്യയും അമ്മയും വെണ്ണലയിലെ വീട്ടില്‍ നിന്നു കെന്റിലെ വില്ലയിലേക്ക് താമസം മാറിയത് വാസ്തു ദോഷം കൊണ്ട്; ഒടുവില്‍ പല പൊളിച്ചു പണികള്‍ക്കു ശേഷം മടങ്ങിയെത്തി; എന്നിട്ടും ശനിദശ മാറിയില്ല…

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം സ്വന്തം സ്ഥാപനമായ ലക്ഷ്യയിലെത്തിയതോടെ കാവ്യാമാധവന്റെ ശനിദശ തുടങ്ങി. അന്വേഷണം നടിയുടെ അമ്മയിലേക്കു കൂടി നീങ്ങിയതോടെ കാവ്യയുടെ മൊബൈല്‍ സ്വച്ച് ഓഫായി. കാവ്യയും അച്ഛനും അമ്മയും എങ്ങോട്ട് പോയെന്നായി എല്ലാവരുടെയും ചോദ്യം. കെന്റിലെ വില്ലയിലേക്ക് കാവ്യ മാറിയിട്ടുണ്ടാകാമെന്ന സൂചനയും ലഭിച്ചു. എന്നാല്‍ കാവ്യ ഇവിടെയില്ലായിരുന്നു. ഇതിനിടെയാണ് കെന്റിലേക്കുള്ള കാവ്യയുടെ താമസം മാറ്റലിന് പിന്നിലെ കഥ പുറത്തുവന്നത്. വെണ്ണലയിലെ വീട്ടില്‍ നിന്നും കെന്റിലെ വില്ലയിലേക്ക് കാവ്യ താമസം മാറ്റിയതിനു കാരണം വാസ്തുദോഷമായിരുന്നു. ഇത് പരിഹരിക്കപ്പെട്ടുവെന്ന വിശ്വാസത്തിലായിരുന്നു കാവ്യയുടെ വെണ്ണലയുടെ വീട്ടിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ നടിയെ പിടികൂടിയ ശനി ഇപ്പോഴും ഈ വീട്ടിലുണ്ടെന്നാണ് സിനിമാ ലോകം പറയുന്നത്. കൊച്ചിയില്‍ സ്ഥിര താമസമാക്കുമ്പോഴാണ് വെണ്ണലയിലെ ഫഌറ്റില്‍ കാവ്യ എത്തിയത്. എന്നാല്‍ ജീവിതത്തിലെ താളപ്പിഴകള്‍ക്കും കാരണം തേടിയുള്ള അന്വേഷണങ്ങള്‍ വിരല്‍ ചൂണ്ടിയത് ഈ വീട്ടിലേക്കായിരുന്നു. ഇതോടെ ഈ…

Read More

പൂരം കാണാന്‍ പള്‍സറുമെത്തിയിരുന്നു; ദിലീപ് ചിത്രത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി; ദൃശ്യങ്ങള്‍ പുറത്ത്

തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനിയുമായി ബന്ധമില്ലെന്ന നടന്‍ ദിലീപിന്‍റെ വാദം പൊളിയുന്നു. ദിലീപിന്റേതായി  പുറത്തിറങ്ങിയ അവസാന ചിത്രം ജോര്‍ജേട്ടന്‍സ് പൂരത്തിന്‍റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതായി പോലീസിന് വിവരം ലഭിച്ചു. ഇതിന്‍റെ ചിത്രങ്ങളും പോലീസിന് കിട്ടിയിട്ടുണ്ട്. ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പോലീസിന് ഫോട്ടോ ലഭിച്ചത്. 2016 നവംബര്‍ 13ന് ഒരേ ടവറിനു കീഴില്‍ ദിലീപും പള്‍സര്‍ സുനിയും ഒന്നിച്ചുണ്ടായിരുന്നു. ഈ സമയം തൃശൂര്‍ നഗരത്തിലെ പ്രമുഖ ക്ലബ്ബില്‍ ജോര്‍ജേട്ടന്‍സ് പൂരത്തിന്‍റെ ചിത്രീകരണം നടക്കുന്നുണ്ടായിരുന്നു. ഇവിടെനിന്ന് ക്ലബ്ബിലെ ജീവനക്കാര്‍ പകര്‍ത്തിയ സെല്‍ഫി ചിത്രങ്ങളിലാണ് പള്‍സര്‍ സുനി ഇടംപിടിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയത്. ആക്രമിക്കപ്പെട്ട നടി ഈ ക്ലബ്ബിലെ ഹെല്‍ത്ത് ക്ലബ്ബില്‍ എത്തുന്നുണ്ടായിരുന്നെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ചിത്രം ലഭിച്ചതോടെ ക്ലബ്ബിലെ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്ത അന്വേഷണ സംഘം ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍…

Read More

ലക്ഷ്യയില്‍ പരിശോധന നടത്തിയത് മെമ്മറി കാര്‍ഡിനു വേണ്ടി; കാവ്യയുടെ അമ്മയെ ഉടന്‍ ചോദ്യം ചെയ്യും; ‘ മാഡ’ ത്തെ കുടുക്കാന്‍ പോലീസ് നടത്തുന്ന തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതിങ്ങനെ…

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കാറിനുള്ളില്‍ വച്ചു പള്‍സര്‍ സുനി പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിനായി പോലീസ് കാവ്യാമാധവന്റെ കൊച്ചിയിലെ സ്ഥാപനമായ ലക്ഷ്യയില്‍ പരിശോധന നടത്തി. ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കാവ്യയുടെ പക്കലുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് പൊലീസ് കാവ്യയുടെ വീട്ടിലും കാക്കനാട്ടെ സ്ഥാപനത്തിലും പരിശോധന നടത്തിയത്. വെണ്ണലയിലെ വില്ലയില്‍ ഇന്നലെ വൈകിട്ട് മൂന്നരയ്ക്കും അഞ്ച് മണിക്കുമാണ് പോലീസ് പരിശോധനയ്‌ക്കെത്തിയത്. എന്നാല്‍ വില്ലയില്‍ ആളില്ലാത്തതിനാല്‍ പരിശോധന നടത്താതെ പൊലീസ് മടങ്ങുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കിയതിന് ശേഷമാണ് പോലീസ് അന്വേഷണം കുടുംബത്തിലേക്കും വ്യാപിപ്പിച്ചത്. വനിതാ പോലീസ് ഉള്‍പ്പെടെയുള്ള സംഘമായിരുന്നു വില്ലയില്‍ പരിശോധനയ്‌ക്കെത്തിയത്. വെള്ളിയാഴ്ചയാണ് കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട് മാവേലിപുരത്തെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തിയത്. കേസില്‍ അറസ്റ്റിലായ സുനി ജയിലില്‍…

Read More

എല്ലാ ചോദ്യത്തിനും ഉത്തരം നൽകി! ദിലീപിനോട് ചോദിച്ചത് റിയൽ എസ്റ്റേറ്റ് ഇടപാടുകൾ മുതൽ നടിയുമായുള്ള ബന്ധം വരെ; നടിയുമായി നല്ല ബന്ധത്തിലായിരുന്നില്ലെന്ന് ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരായ ദിലീപിനോട് പോലീസ് ചോദിച്ചറിഞ്ഞത് റിയൽ എസ്റ്റേറ്റ് ബന്ധങ്ങൾ മുതൽ നടിയുമായുള്ള വ്യക്തിബന്ധം വരെയുള്ള വിഷയങ്ങൾ. എല്ലാ ചോദ്യത്തിനും ഉത്തരം നൽകിയ ദിലീപ് പോലീസുമായി നന്നായി സഹകരിക്കുകയും ചെയ്തു. നടിയുമായി നല്ല ബന്ധത്തിലായിരുന്നില്ലെന്ന് ചോദ്യം ചെയ്യലിൽ ദിലീപ് പോലീസിനോട് സമ്മതിച്ചു. നേരത്തെ നല്ല ബന്ധത്തിലായിരുന്നുവെന്നും കുടുംബവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് പിന്നീട് ബന്ധം മോശമാവുകയായിരുന്നുവെന്നും ദിലീപ് പോലീസിനോട് പറഞ്ഞു. സ്വത്തുക്കൾ സംബന്ധിച്ച് തർക്കങ്ങൾ എന്തെങ്കിലുമുണ്ടായിരുന്നോ, സുനി കത്തിൽ പറഞ്ഞ സ്ഥലത്ത് പോയിട്ടുണ്ടോ, സുനിയുമായി പരിചയമുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് 13 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ പോലീസ് ആരാഞ്ഞത്. സുനിയുമായി തനിക്ക് ഒരു പരിചയവുമില്ലെന്നും നടി ആക്രമിക്കപ്പെട്ട സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ദിലീപ് പോലീസിനോട് പറഞ്ഞു. സ്വത്തുക്കൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കും ദിലീപ് ഉത്തരം നൽകി. ഐജി ബി.സന്ധ്യയുടെ…

Read More

സ​ത്യം പു​റ​ത്തു​വ​രേ​ണ്ട​തു ത​ന്‍റെ​കൂ​ടി ആ​വ​ശ്യം! അ​മ്മ​യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പു​റ​പ്പെ​ടു​വേ ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെ…

കൊ​ച്ചി: സി​നി​മ താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം എ​റ​ണാ​കു​ളം മ​ര​ട് ക്രൗ​ണ്‍ പ്ലാ​സ ഹോ​ട്ട​ലി​ൽ തു​ട​ങ്ങി. ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ കേ​സി​ൽ സ​ത്യം തെ​ളി​യേ​ണ്ട​തു ത​ന്‍റെ​കൂ​ടി ആ​വ​ശ്യ​മെ​ന്നു ന​ട​ൻ ദി​ലീ​പ് പ​റ​ഞ്ഞു. അ​മ്മ​യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പു​റ​പ്പെ​ടു​വേ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​റ​യാ​നു​ള്ള​തു മു​ഴു​വ​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​കാ​ര്യ​ങ്ങ​ളും പോ​ലീ​സ് ചോ​ദി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെന്നും ദിലീപ് പറഞ്ഞു. ​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യും സു​ഹൃ​ത്തു​ക്ക​ളും​ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് അ​മ്മ​യു​ടെ ട്ര​ഷ​റ​ർ കൂ​ടി​യാ​യ ദി​ലി​പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തും അ​ദ്ദേ​ഹ​ത്തെ ഇ​ന്ന​ലെ പ​ന്ത്ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്തതും മൊ​ഴി​യെ​ടു​ത്ത​തും സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ ച​ർ​ച്ച​യാ​വും. ആ​ലു​വ പോ​ലീ​സ് ക്ല​ബ്ബി​ൽ​നി​ന്നു എ​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ഇ​ന്ന​ലെ ന​ട​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ ദി​ലീ​പി​നു പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ, അ​മ്മ​യു​ടെ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള വ​നി​ത​ക​ൾ വി​മ​ൻ ഇ​ൻ സി​നി​മ…

Read More