ഇനിയെന്നു കാണും നമ്മള്‍ ! ഭാര്യയും ഭര്‍ത്താവും നേരില്‍ കണ്ടിട്ട് 50 ദിവസം; ജാമ്യം കിട്ടില്ലെന്നറിഞ്ഞ് കാവ്യ പൊട്ടിക്കരഞ്ഞു; മീനാക്ഷിയെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കള്‍…

കൊച്ചി: കാവ്യയെ കല്യാണം കഴിച്ചതിനു ശേഷമുള്ള ദിലീപിന്റെ ആദ്യ ഓണം ജയിലില്‍ തന്നെയെന്ന് തീര്‍ച്ചയായി. എല്ലാം തീര്‍ന്നുവെന്ന് ആത്മവിശ്വാസത്തിലിക്കുമ്പോഴായിരുന്നു പെട്ടെന്നൊരു ദിവസം ദിലീപ് അകത്തു പോകുന്നത്. ജനപ്രിയ നായകനെ അറസ്റ്റു ചെയ്തതാവട്ടെ സിനിമയെ വെല്ലുന്ന തിരക്കഥ തയ്യാറാക്കിയും. തൃശൂരിലെ അത്താണിയിലുള്ള മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കുടുക്കിയത്. ഒരിക്കലും അറസ്‌റ്റോ ചോദ്യം ചെയ്യലോ ഒന്നും ദിലീപ് സ്വപ്നത്തില്‍ പോലും കരുതിയില്ല. ആലുവയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ആശയ വിനിമയത്തിനായാണ് ദിലീപ് ഇവിടെ എത്തിയത്. കേസില്‍ താന്‍ കുടുങ്ങില്ലെന്ന് ഉറപ്പിച്ചായിരുന്നു വരവ്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നും. കാര്‍ണിവല്‍ ഗ്രൂപ്പിന്റെ ഗസ്റ്റ് ഹൗസിലെത്തിയ ദിലീപിനെ പൊലീസ് കുടുക്കി. പിന്നീട് ഇന്നു വരെ ദിലീപിനെ ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും കണ്ടിട്ടില്ല. ഓരോ ജാമ്യാപേക്ഷയിലും കാവ്യ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാല്‍ അന്തിമഫലം ഒന്നുതന്നെയായിരുന്നു. രണ്ട് റിമാന്‍ഡ് കാലം…

Read More

കാവ്യ-ദിലീപ് ബന്ധത്തില്‍ വിള്ളല്‍? ആദ്യ വിവാഹ വാര്‍ത്തയറിഞ്ഞ് നടി പൊട്ടിത്തെറിച്ചു, കൊച്ചിയിലെ സ്വന്തം ഫഌറ്റിലേക്ക് താമസം മാറ്റിയെന്ന് സൂചന, കേസിന്റെ കുരുക്കിനൊപ്പം ദിലീപിന് വീണ്ടും പ്രഹരം

ദിലീപ്- കാവ്യ മാധവന്‍ ബന്ധം വഷളായതായി സൂചന. ദിലീപ് മഞ്ജുവിനെയും തന്നെയും കൂടാതെ മറ്റൊരു വിവാഹം കൂടി കഴിച്ചിട്ടുണ്ടെന്ന സൂചന പുറച്ചുവന്നതോടെയാണ് ഇരുവര്‍ക്കുമിടയിലുള്ള ഐക്യം നഷ്ടപ്പെട്ടതെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദിലീപ് ജയിലിലായതിനുശേഷം മിക്ക ദിവസങ്ങളിലും കാവ്യ താമസിച്ചിരുന്നത് ആലുവയിലെ വീട്ടിലായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ആദ്യ വിവാഹത്തിന്റെ വാര്‍ത്തയറിഞ്ഞതോടെ കാവ്യ വെണ്ണലയിലെ തന്റെ ഫഌറ്റിലേക്ക് മാറിയാതായാണ് സൂചന. നടിയെ ആക്രമിച്ച കേസില്‍ ജയിലലടക്കപ്പെട്ട നടന്‍ ദിലീപിന് എതിരായി പഴുതില്ലാത്ത കുറ്റപത്രം തയ്യാറാക്കാനായി പൂര്‍വ്വകാല കഥകള്‍ തിരഞ്ഞടുക്കാന്‍ പോലീസ് നടത്തിയ അന്വേഷണമാണ് ദിലീപിന്റെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തു കൊണ്ടു വന്നത്. മഞ്ജു വാര്യര്‍ക്കും കാവ്യ മാധവനും ഇതേ കുറിച്ച് അറിയില്ലായിരുന്നു. ദിലീപിന്റെ ബന്ധുക്കളും ഇത് കാവ്യയില്‍ നിന്നും മഞ്ജുവില്‍ നിന്നും രഹസ്യമാക്കി വച്ചു. ദിലീപിന്റെ ആദ്യ ഭാര്യ ഇപ്പോള്‍ ഗള്‍ഫിലാണുള്ളത് . ഇവര്‍…

Read More

അപ്പുണ്ണി അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരായി; ജനപ്രിയ നായകന്റെ മാനേജര്‍ ഹാജരായത് സിനിമാ സ്റ്റൈലില്‍ തന്നെ ; ആദ്യം എത്തിയത് ഡ്യൂപ്പ് പിന്നാലെ നൈസായി അപ്പുണ്ണിയും

കൊച്ചി: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ ഹാജരായി. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യലിനായി അപ്പുണ്ണി ഹാജരായത്. സിനിമാക്കഥകളെ വെല്ലുന്ന രീതിയിലായിരുന്നു ആലുവാ പോലീസ് ക്ലബിനു മുമ്പില്‍ അപ്പുണ്ണിയുടെ രംഗപ്രവേശം. ആദ്യം അപ്പുണ്ണിയുമായി രൂപ സാദൃശ്യമുള്ള ഒരാള്‍ സമീപത്തുകൂടെ നടന്നു നീങ്ങി. അപ്പുണ്ണിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതേ എന്ന് അയാള്‍ മറുപടി പറഞ്ഞതോടെ മാധ്യമപ്രവര്‍ത്തകര്‍ പിന്നെ ഓരോ ചോദ്യങ്ങളുമായി പിന്നാലെ കൂടി. എന്നാല്‍ അയാള്‍ ഒഴിഞ്ഞുമാറി. ഈ സമയത്താണ് ഒരു കാറില്‍ അപ്പുണ്ണി അവിടെയെത്തുന്നതും പോലീസ് ക്ലബിനുള്ളിലേക്ക് കയറിയതും. രണ്ടാഴ്ചയായി ഒളിവിലായിരുന്ന അപ്പുണ്ണിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി മൊഴിനല്‍കാന്‍ ഹാജരാകാനാണ് നിര്‍ദേശിച്ചത്. ചോദ്യം ചെയ്യലില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ ലഭിച്ചാല്‍ അപ്പുണ്ണിയെ പ്രതിചേര്‍ക്കും.ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെപ്പറ്റി അപ്പുണ്ണി എന്തുപറയുമെന്നതാകും നിര്‍ണായകമാകുക. ദിലീപ് സുനിയെ കണ്ടപ്പോഴും ഫോണ്‍ വിളിച്ചപ്പോഴും അപ്പുണ്ണി…

Read More

എന്തൊരു തള്ളായിരുന്നു അത് ! താന്‍ മൂലം ബലിയാടായ പെണ്‍കുട്ടിയ്ക്ക് ജീവിതം കൊടുക്കുന്നു എന്ന ദിലീപിന്റെ വാദം പച്ചക്കള്ളം; സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരേ പൊങ്കാല

ഒരു സുപ്രഭാതത്തില്‍ ഏവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു കാവ്യാ മാധവന്‍-ദിലീപ് വിവാഹം നടന്നത്. വിവാഹം കഴിക്കുന്ന കാര്യത്തെ കുറിച്ച് അവസാന നിമിഷം വരെ രഹസ്യമാക്കി വെച്ച ശേഷം പൊടുന്നനേയായിരുന്നു വിവാഹ വിവര നാട്ടുകാര്‍ അറിഞ്ഞത്. അന്ന് ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ദിലീപ് വിവാഹത്തെക്കുറിച്ചുള്ള വിവരം ആരാധകരുമായി പങ്കു വച്ചത്. എന്നാല്‍, ഇപ്പോള്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണം പുരോഗമിക്കവേ നടന്‍ അന്ന് പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമാണെന്ന് വ്യക്തമാക്കുകയാണ്. ഇതോടെ ആരാധകര്‍ നടനെതിരേ വിമര്‍ശന ശരമാണ് വര്‍ഷിക്കുന്നത്. കാവ്യാ മാധവനുമായുള്ള വിവാഹ ദിനത്തില്‍ ദിലീപ് ആരാധകരോടായി പറഞ്ഞ കാര്യങ്ങളടങ്ങുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ദിലീപ് കള്ളം പറഞ്ഞു എന്നാണ് ഈ വീഡിയോ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ പറയുന്നത്. താന്‍ മൂലം ബലിയാടായ പെണ്‍കുട്ടിക്ക് ജീവിതം കൊടുക്കുന്നു എന്ന തരത്തിലായിരുന്നു വിവാഹ ദിവസം ദിലീപ് സംസാരിച്ചത്. എന്നാല്‍ കാവ്യയും ദിലീപും…

Read More

കാവ്യയും പള്‍സര്‍ സുനിയും ഒരു വാഹനത്തില്‍ യാത്ര ചെയ്തതിന്റെ നിര്‍ണായക തെളിവ് പോലീസിന്, തേലക്കരയിലെ കുരുക്ക് പൊട്ടിക്കുക കാവ്യയ്ക്ക് എളുപ്പമാകില്ല, ദിലീപിനെ പിന്തുണച്ച് ശ്യാമള

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടി കാവ്യമാധവനേയും അമ്മ ശ്യാമളയേയും പോലീസ് വീണ്ടും ചോദ്യം ചെയ്യും. ശ്യാമളയുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് പോലീസിന് മനസ്സിലായ സാഹചര്യത്തിലാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. നേരത്തെ ആറുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ കാവ്യമാധവന്‍ സുനിയെ അറിയില്ലെന്നായിരുന്നു മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ദിലീപും കാവ്യമാധവും അവസാനമായി ഒന്നിച്ചഭിനയിച്ച സിനിമയുടെ കൊല്ലം തേവലക്കരയിലെ ഷൂട്ടിങ് സ്ഥലത്ത് സുനില്‍ വന്നതിന്റെയും സുനില്‍ ഓടിച്ച വാഹനത്തില്‍ കാവ്യ സഞ്ചരിച്ചതിന്റെയും തെളിവ് പോലീസിന് ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യും. അതേസമയം, ആക്രമണത്തില്‍ ദിലീപിന് യാതൊരു പങ്കുമില്ലെന്നാണ് കാവ്യയും ശ്യാമളയും മൊഴി നല്‍കിയിരിക്കുന്നത്. ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപ് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയും ജാമ്യാപേക്ഷ തള്ളിയാല്‍ പുറത്തിറങ്ങല്‍ നീളുമെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്.…

Read More

കാവ്യാ മാധവനെ ചോദ്യം ചെയ്തു; ആറുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ലഭിച്ചത് കേസിന്റെ ഭാവി നിര്‍ണയിക്കുന്ന വിവരങ്ങള്‍; ‘മാഡ’ത്തിന്റെ അറസ്റ്റ് ഉടനുണ്ടാവും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്തു. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വച്ചു നടത്തിയ ചോദ്യം ചെയ്യലിനോട് കാവ്യ പൂര്‍ണമായും സഹകരിച്ചെന്നാണ് പോലീസ് പറയുന്നത്. ചോദ്യം ചെയ്യലില്‍ കേസിന്റെ ഭാവി നിര്‍ണയിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്നും സൂചനയുണ്ട്. രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകുന്നേരം അഞ്ചു മണിവരെ നീണ്ടു. മാധ്യമങ്ങളില്‍ നിന്നും മറച്ചുവച്ചായിരുന്നു പൊലീസിന്റെ ചോദ്യം ചെയ്യല്‍. കാവ്യാ മാധവനേയും അമ്മയേയും ചോദ്യം ചെയ്യുമെന്ന വിധത്തില്‍ നേരത്തേ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇതിനിടെയാണ് ചൊവ്വാഴ്ച പോലീസ് സംഘമെത്തി കാവ്യയെ ചോദ്യം ചെയ്തത്. പൊലീസ് ക്ലബില്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും കാവ്യ പറഞ്ഞിരുന്നതിനെത്തുടര്‍ന്നാണ് കാവ്യയുടെ സൗകര്യം കൂടി പരിഗണിച്ച് പൊലീസ് ആലുവയിലെ വസതിയില്‍ എത്തിയത്.

Read More

ജാമ്യ ഹര്‍ജി തള്ളിയെന്ന് ജയിലര്‍ അറിയിച്ചപ്പോള്‍ ആ മുഖത്തെ നിസ്സംഗത ഒന്നു കാണേണ്ടതായിരുന്നു; വീഡിയോ കോണ്‍ഫറന്‍സിങ് നീക്കം കേട്ടപ്പോള്‍ കണ്ണു നിറഞ്ഞു; എന്ന് പുറംലോകം കാണുമെന്നറിയാതെ ദിലീപ്…

കൊച്ചി: ജയില്‍ മോചിതനാവുക എന്നത് സമീപഭാവിയില്‍ ദിലീപിന് സ്വപ്‌നം മാത്രം ആവുമോ ? ആര്‍ക്കും ഉത്തരം നല്‍കാനാവില്ലാത്ത ചോദ്യമാണിത്. സങ്കീര്‍ത്തനം വായിച്ചും നാമം ജപിച്ചും തടവുകാരോട് സംസാരിച്ചുമെല്ലാം ആത്മവിശ്വാസം വീണ്ടെടുത്ത ദിലീപ് തന്റെ മോചനത്തെ കുറിച്ച് സ്വപ്നങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു ഇന്നലെ. ഹൈക്കോടതി നടന് ജാമ്യം നിഷേധിച്ചതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. ഇനി ദിലീപിന് ആലുവ സബ് ജയിലിന് പുറത്തേക്ക് ഉടന്‍ പോകാനാകുമോ എന്നും സംശയമാണ്. കാരണം ജയിലില്‍ ദിലീപിനെ എത്തിക്കുന്നത് വലിയ സുരക്ഷാ പ്രശ്‌നമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ വീഡിയോ കോണ്‍ഫറന്‍സിങ് മതിയെന്നാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ നീക്കം കോടതി അംഗീകരിച്ചതോടെ കാരാഗൃഹത്തില്‍ നിന്നു മോചനം നേടാമെന്നുള്ള ദിലീപിന്റെ കാത്തിരിപ്പു നീളുമെന്ന് ഉറപ്പായി. ഏതായാലും അങ്കമാലി കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം നിലവില്‍ ഇല്ല. എന്നാല്‍ ഇവിടെ ഈ സംവിധാനം ഒരുക്കുമെന്നാണ് പോലീസ് പറയുന്നത്.…

Read More

അപ്പുണ്ണി രഹസ്യകേന്ദ്രത്തില്‍; പള്‍സറിന്റെ അമ്മയെ ചോദ്യം ചെയ്തതിനു പിന്നാലെ കാവ്യയെയും അമ്മയെയും വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കം; കൂട്ടുകാരനെ കൈയ്യൊഴിഞ്ഞില്ലെങ്കില്‍ നാദിര്‍ഷയെയും അറസ്റ്റു ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നു സൂചന. മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ അമ്മയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതും കാവ്യാ മാധവനെയും അമ്മയെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നതും ഇതിന്റെ മുന്നോടിയാണെന്നാണ് സൂചന. സുനിയുടെ അമ്മയുടെ അക്കൗണ്ടില്‍ വന്ന പണത്തെക്കുറിച്ചാണ് ചോദിച്ചതെന്നു വിവരമുണ്ട്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ അറസ്റ്റ് ഉടനുണ്ടാകും. ഗൂഢാലോചനയില്‍ നാദിര്‍ഷായെ കുടുക്കാനാവില്ലെന്നാണ് പൊലീസ് നിഗമനം. ദിലീപിനെ കൂട്ടുകാരനെന്ന നിലയില്‍ സഹായിക്കുക മാത്രമാണ് നാദിര്‍ഷാ ചെയ്തത്. അതുകൊണ്ട് തന്നെ എല്ലാം അറിയാവുന്ന നാദിര്‍ഷായെ മാപ്പുസാക്ഷിയാക്കാനാണ് താല്‍പ്പര്യം. എന്നാല്‍ നാദിര്‍ഷാ അതിന് വഴങ്ങുന്നില്ല. സിനിമയിലെ ചിലര്‍ കേസ് അട്ടിമറിക്കാന്‍ സജീവ നീക്കം നടത്തുന്നുണ്ട. കള്ളപ്പണത്തിലേക്ക് അന്വേഷണം നീണ്ട സാഹചര്യത്തിലാണ് ഇത്. അതിനാല്‍ നാദിര്‍ഷാ മാപ്പുസാക്ഷിയായാല്‍ ദിലീപ് കുടുങ്ങും. ഇതുകൊണ്ട് കൂടിയാണ് പൊലീസിന്റെ ആവശ്യത്തോട് നാദിര്‍ഷാ മുഖം തിരിച്ചിരിക്കുന്നത്. ഈ നിലപാട് തുടര്‍ന്നാല്‍…

Read More

തളിപ്പറമ്പ് ക്ഷേത്രത്തില്‍ പൊന്നിന്‍കുട സമര്‍പ്പണത്തിനായി കാവ്യയുടെ വീട്ടുകാരെത്തി, പാതിരാത്രി സമര്‍പ്പണം നടത്തിയത് ശ്യാമളയുടെയും കാവ്യയുടെയും പേരില്‍, കാവ്യയെ മുക്കി വീട്ടുകാര്‍

ദിലീപിന്റെ ഭാര്യ കാവ്യാമാധവനു വേണ്ടി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം സമര്‍പ്പണം. അച്ഛന്‍ മാധവന്‍, അമ്മ ശ്യാമള എന്നിവര്‍ക്കൊപ്പം സഹോദരന്‍ മിഥുന്‍, മിഥുന്റെ ഭാര്യ റിയ എന്നിവരാണു തളിപ്പറമ്പിലെ അടുത്ത ബന്ധുവായ രമേശനോടൊപ്പം വ്യാഴാഴ്ച രാത്രി എട്ടോടെ ക്ഷേത്രത്തിലെത്തിയത്. 8.10 ന് ക്ഷേത്രത്തിനകത്തു കടന്ന ഇവര്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി 8.25 നു തന്നെ ക്ഷേത്രത്തില്‍ നിന്നു പോയി. കാവ്യയും തളിപ്പറമ്പില്‍ എത്തിയിരുന്നെങ്കിലും ക്ഷേത്രത്തിലേക്കു വന്നില്ല. തളിപ്പറമ്പ് പാളയാടുള്ള രമേശന്റെ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു കാവ്യ. വ്യാഴാഴ്ച രാത്രി ബന്ധുവീട്ടില്‍ തങ്ങി പുലര്‍ച്ചെ തൃച്ചംബരം ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷമാണ് ഇവര്‍ തളിപ്പറമ്പില്‍ നിന്നു പോയത്. കാവ്യാമാധവന്റെ പേരിലും അമ്മ ശ്യാമളയുടെ പേരിലുമാണു ക്ഷേത്രത്തില്‍ പൊന്നിന്‍കുടം സമര്‍പ്പിച്ചത്. ഐശ്വര്യത്തിനും ഉദ്ദിഷ്ട കാര്യസാധ്യത്തിനുമാണു രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നിന്‍കുടം സമര്‍പ്പണം നടത്തുന്നതെന്നു ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി…

Read More

ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് കാവ്യ മാധവന്‍, തനിക്കൊന്നും അറിയില്ലെന്നും തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും നടി, ചോദ്യം ചെയ്യല്‍ രഹസ്യ കേന്ദ്രത്തില്‍വച്ച്, പല ചോദ്യങ്ങള്‍ക്കും ഉത്തരംമുട്ടി കാവ്യ

നടിയെ ആക്രമിക്കാന്‍ നടന്‍ ദിലീപ് നടത്തിയ ഗൂഡാലോചനയ്ക്ക് ഒത്താശ ചെയ്‌തെന്നു ആരോപിച്ച് കാവ്യാ മാധവനെ പോലീസ് ചോദ്യം ചെയ്തു. നടിയെ ആക്രമിച്ച പള്‍സര്‍ സുനിക്കു സഹായം നല്‍കിയിട്ടുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് കാവ്യയെ ചോദ്യം ചെയ്തത്. അതേസമയം, കാവ്യയുടെ അമ്മയെ ചോദ്യം ചെയ്‌തോ എന്നത് വ്യക്തമായിട്ടില്ല. കാവ്യമാധവന്റെ ഉടമസ്ഥതയില്‍ കാക്കനാട്ട് പ്രവര്‍ത്തിക്കുന്ന ‘ലക്ഷ്യ’എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എത്തിയ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. സമീപത്തെ കടയില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വിയില്‍ ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണെന്ന് പോലീസ് അറിയിച്ചു. ‘ലക്ഷ്യ’യില്‍ വെച്ച് സുനിക്ക് പണം കൈമാറിയതിന്റെ തെളിവുകളും ലഭിച്ചതായാണ് വിവരങ്ങള്‍. ചോദ്യം ചെയ്യലിനിടെ നിരവധി തവണയാണ് കാവ്യാമാധവന്‍ പൊട്ടിക്കരഞ്ഞത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടാണ് കാവ്യ ചോദ്യം ചെയ്യലിലുടനീളം സ്വീകരിച്ചത്. ഇന്ന് രാവിലെ അതീവ രഹസ്യമായാണ് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ രണ്ടാം…

Read More