‘ബഡാഭായ്’ക്കും പേടിയായി! ഉത്തരകൊറിയയില്‍ നിന്നു മടങ്ങാന്‍ സ്വന്തം പൗരന്മാര്‍ക്ക് ചൈനയുടെ മുന്നറിയിപ്പ്; ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന ആശങ്കയില്‍ ലോകം

ബെയ്ജിംഗ്: ഒടുവില്‍ ചൈനയ്ക്കും പേടിയായി,  ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്നുള്ള ലോകത്തിന്റെ ആശങ്കയ്ക്ക് ശക്തി പകര്‍ന്നു കൊണ്ട് ചൈന ഉത്തരകൊറിയയിലുള്ള സ്വന്തം പൗരന്മാരെ തിരികെ വിളിച്ചു. ഉത്തരകൊറിയയില്‍ നിന്ന് എത്രയും പെട്ടെന്ന് ചൈനയിലേക്ക് മടങ്ങാനാണ് സ്വന്തം പൗരന്മാര്‍ക്ക് ചൈന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യുദ്ധമൊഴിവാക്കാന്‍ തുടക്കം മുതല്‍ ശ്രമിച്ചുവന്ന ചൈന, അപ്രതീക്ഷിതമായി പൗരന്‍മാരെ തിരിച്ചുവിളിച്ചത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തിയിരിക്കുകയാണ്. യുദ്ധം ഒഴിവാക്കാനാവില്ലെന്ന തിരിച്ചറിവാണ് ചൈനീസ് സര്‍ക്കാരിനെ ഇത്തരമൊരു നടപടിക്കു പ്രേരിപ്പിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ലോകത്തെ മൂന്നാം ലോകയുദ്ധത്തിലേക്ക്  നയിക്കുമെന്ന് അവരുമായി നേരിട്ടു സൗഹൃദം പുലര്‍ത്തുന്ന ഏക രാജ്യമായ ചൈനയ്ക്ക് ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ ഉത്തരകൊറിയയില്‍ താമസിക്കുന്നവരും തൊഴില്‍ എടുക്കുന്നവരുമായ എല്ലാ ചൈനീസ് പൗരന്മാരും എത്രയും പെട്ടെന്നു മടങ്ങമെന്ന നിര്‍ദ്ദേശം നല്‍കിയത് ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ് യാങിലെ ചൈനീസ് എംബസിയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഉത്തരകൊറിയ…

Read More

കേട്ടറിഞ്ഞതെല്ലാം പച്ചക്കള്ളം; ഉത്തര കൊറിയ ഒരു ഭീകര രാഷ്ട്രമൊന്നുമല്ലെന്ന് അവിടം സന്ദര്‍ശിച്ച ബ്ലോഗറുടെ വെളിപ്പെടുത്തല്‍; ഉത്തരകൊറിയന്‍ യാത്രയുടെ വീഡിയോ വൈറല്‍

ഉത്തരകൊറിയയെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് യാഥാര്‍ഥ്യവുമായി വലിയ ബന്ധമൊന്നുമില്ലെന്ന് ട്രാവല്‍ ബ്ലോഗറായ ബിന്‍സ്കിയുടെ വെളിപ്പെടുത്തല്‍. കരയ്ക്കിരുന്നുള്ള വള്ളം തുഴയല്‍ എന്നു പറഞ്ഞ് വെറുതേയങ്ങ് തള്ളിക്കളയാന്‍ പറ്റില്ലിത് കാരണം ഉത്തര കൊറിയയില്‍ പോയി താമസിച്ചതിനു ശേഷമാണ് ബിന്‍സ്കി ഇക്കാര്യം പറയുന്നത്. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങിലേക്ക് ഈ വര്‍ഷം നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന വിഡിയോ അദ്ദേഹം യുട്യൂബിലും ഫെയ്‌സ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് ചെയ്തു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ വിഡിയോ സോഷ്യല്‍മീഡിയയില്‍ ഹിറ്റായി എന്നത് മറ്റൊരു പ്രത്യേകത. കേട്ടറിവു മാത്രമുണ്ടായിരുന്ന ഉത്തര കൊറിയയിലേക്ക് യാത്ര തിരിക്കുമ്പോള്‍ ചെറുതല്ലാത്ത ആശങ്കകളുണ്ടായിരുന്നെന്ന് ബിന്‍സ്കി തന്നെ തുറന്നു സമ്മതിക്കുന്നു. അതുകൊണ്ടുതന്നെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അറിയിച്ചത് പ്രകാരം കര്‍ശനനിയമങ്ങളെല്ലാം പാലിച്ചാണ് യാത്ര നടത്തിയത്. അതിനാല്‍ തന്നെ തന്റെ യാത്രാനുഭവത്തിന്റെ സത്യസന്ധമായ വിവരണമാണ് നല്‍കുന്നതെന്നാണ് ബിന്‍സ്കി പറയുന്നത്. ഉത്തരകൊറിയയിലേക്കുള്ള വിനോദ സഞ്ചാരങ്ങളെല്ലാം നേരത്തെ വ്യക്തമായി ആസൂത്രണം ചെയ്തിട്ടുള്ളതാണെന്നും അദ്ദേഹം…

Read More

ഹിറ്റ്‌ലര്‍ എത്രയോ ഭേദം! മലമടക്കുകളിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അരങ്ങേറുന്നത് നരകപീഡനം; ഉത്തരകൊറിയയില്‍ നിന്നു രക്ഷപ്പെട്ട വനിതാ ജയില്‍ വാര്‍ഡന്റെ ഞെട്ടിപ്പിക്കുന്ന വാക്കുകള്‍

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ലോകം കരുതുന്നതിലും ക്രൂരനായ മനുഷ്യന്‍. ഉത്തരകൊറിയയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളെന്നു വെളിപ്പെടുത്തി മുന്‍ ഉത്തര കൊറിയന്‍ ജയില്‍ വാര്‍ഡനായ ലിം ഹേജിനാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ക്രൂരതയുടെ കാര്യത്തില്‍ സാക്ഷാല്‍ ഹിറ്റ്‌ലര്‍ പോലും കിമ്മിന് ഒരു പടി താഴെയേ നില്‍ക്കുവെന്ന്് യാഥാര്‍ഥ്യമാണ് കിമ്മിന്റെ വെളിപ്പെടുത്തലിലൂടെ ലോകത്തിനു മുമ്പില്‍ വെളിപ്പെട്ടിരിക്കുന്നത്.ഒരു തടവുകാരന്‍ ജയില്‍ ചാടിയതിനെത്തുടര്‍ന്ന് അയാളുടെ കുടുംബത്തെ ഒന്നാകെ കൊന്നൊടുക്കിയത് തന്റെ കണ്‍മുമ്പില്‍ വച്ചാണെന്ന് ഹേജിന്‍ പറയുന്നു. പിന്നീട് അയാളെ പിടികൂടിയതിനു ശേഷം കൊന്നു കളയുകയും ചെയ്തു.ഇവിടുത്തെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ തടവുകാരെ പട്ടിക്കിണിക്കിട്ടും ബലാത്സംഗം ചെയ്തും ആനന്ദിക്കുന്നവര്‍ ഏറെയാണെന്നും പറഞ്ഞ ഹേജിന്റെ വാക്കുകള്‍ ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. ഉത്തരകൊറിയയിലെ രഹസ്യ ജയിലുകളില്‍ ആയിരക്കണക്കിന് തടവുകാര്‍ പട്ടിണി കിടന്ന് നരകിക്കുന്നുണ്ടെന്നാണ് ഹേജിന്‍ പറയുന്നത്. ചിലരെ ചാട്ടവാറടിയുള്‍പ്പെടെയുള്ള നരകപീഡനങ്ങള്‍ക്കിടയാക്കുമ്പോള്‍ സ്ത്രീകളെ ബലാല്‍സംഗം…

Read More

ഭീഷണി ഇങ്ങോട്ടു വേണ്ട! മൂന്നേ മൂന്നു തെര്‍മോ ന്യൂക്ലിയര്‍ ബോംബുകള്‍ മതി ഈ ലോകം അവസാനിപ്പിക്കാന്‍; കിം ലോകത്തിന്റെ അന്തകനാവുമോ ?

മൂന്നേ മൂന്നു തെര്‍മോന്യൂക്ലിയര്‍ ബോംബുകള്‍ കൊണ്ട് ഈ ലോകം അവസാനിപ്പിക്കാന്‍ തങ്ങള്‍ക്കാവുമെന്ന് ഉത്തരകൊറിയന്‍ വക്താവിന്റെ അവകാശവാദം. കിം ജോങ് ഉന്നിന്റെ കൂട്ടാളിയായ അലക്‌സാന്ദ്രോ കോ ഡി ബെനോസ് ഇന്‍ഫോബെ എന്ന വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തങ്ങളുടെ കൈയ്യിലുള്ള തെര്‍മോ ന്യൂക്ലിയര്‍ ആയുധങ്ങള്‍ ആണവായുധങ്ങളേക്കാള്‍ വിനാശകാരിയാണെന്നും സര്‍വവും നശിപ്പിക്കാന്‍ മൂന്നേ മൂന്ന് ബോംബുകള്‍ മതിയെന്നും ബെനോസ് പറയുന്നു. ഉത്തരകൊറിയയെ തൊടാന്‍ ഒരുത്തനും ധൈര്യപ്പെടില്ലയെന്നും ഇനി ആരെങ്കിലും ശ്രമിച്ചാല്‍ മറുപടി പറയുക തങ്ങളുടെ തോക്കുകളും മിസൈലുകളുമായിരിക്കുമെന്നും സ്‌പെയിന്‍കാരനായ ബെനോസ് പറയുന്നു. അണ്വായുധങ്ങളും തെര്‍മോ ന്യൂക്ലിയര്‍ ബോംബുകളും ഉപയോഗിക്കാന്‍ സജ്ജമായ അവസ്ഥയിലാണ്. എച്ച് ബോംബുകളും ആവശ്യം വന്നാല്‍ പ്രയോഗിക്കും’ ഇയാള്‍ പറയുന്നു. രാജ്യാന്തരതലത്തില്‍ ഉത്തരകൊറിയയുടെ വക്താവായി അറിയപ്പെടുന്നയാളാണ് അലക്സാന്ദ്രോ കോ ഡി ബെനോസ് എന്ന ഐടി കണ്‍സള്‍ട്ടന്റ്. ഉത്തരകൊറിയക്ക് വേണ്ടി പരസ്യമായി വാദിക്കുന്ന അദ്ദേഹം ടൂറിസ്റ്റ് വിസയില്‍ അവിടെ…

Read More

ലോകം നശിപ്പിക്കാനൊരുങ്ങി കിം ജോങ് ഉന്‍; പീരങ്കിപ്പടയുടെ ആക്രമണദൃശ്യങ്ങള്‍ പുറത്ത്; ലോക ജനത ഭീതിയില്‍

സോള്‍: ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന ഭീതിയുണര്‍ത്തി ഉത്തരകൊറിയ. അമേരിക്കയുടെ വിമാനവാഹിനി കപ്പല്‍ യുഎസ്സ് കാള്‍ വിന്‍സന്‍ കൊറിയന്‍ തീരത്തേയ്ക്ക് അടുത്തുകൊണ്ടിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നുകൊണ്ടിരിക്കെ ഉത്തര കൊറിയ നടത്തിയ പീരങ്കിപ്പടയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നത് ലോകമെമ്പാടുമുള്ള ആളുകളെ ആശങ്കയിലാക്കിയിരിക്കുകയാണ്.തങ്ങളുടെ സൈനിക ശക്തി വെളിപ്പെടുത്തുന്ന വന്‍ സൈനിക റാലിയും ആയുധ മിസൈല്‍ ശേഖരണ പ്രദര്‍ശനവും തലസ്ഥാന നഗരിയില്‍ നടത്തിയതിനു പിന്നാലെയാണ് പീരങ്കിപ്പടയുടെ ആക്രമണ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. ലോകത്തോട് ഏറ്റുമുട്ടാനുള്ള വമ്പന്‍ സേന രാജ്യത്തിനു സ്വന്തമാണെന്ന് കിം ജോങ് ഉന്‍ പീരങ്കിപ്പടയുടെ ആക്രമണ ദൃശ്യങ്ങളിലൂടെ തെളിയിക്കുകയാണ്. യുഎസിന്റെ യുദ്ധവാഹിനി കൊറിയന്‍ തിരത്തേയ്ക്ക് അടുത്തതോടെയാണ് വീണ്ടും ഉത്തരകൊറിയ പ്രകോപനവും സൈനികഭ്യാസവും നടത്തിയത്.’കൊറിയന്‍ പീപ്പിള്‍സ്’ ആര്‍മിയുടെ 85-ാം സ്ഥാപക ദിനത്തോട് അനുബന്ധിച്ചാണ് സൈനികാഭ്യാസം നടത്തിയത്്. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഇന്‍ സൈനികാഭ്യാസം കാണാന്‍ നേരിട്ടെത്തിയതും ലോകത്തിന്റെ ഭീതി വര്‍ധിപ്പിക്കുകയാണ്.…

Read More