ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിൽ യു​ഡി​എ​ഫി​ന് ഐ​തി​ഹാ​സി​ക തി​രി​ച്ചു​വ​ര​വുണ്ടാ​കുമെന്ന് വി.​ഡി. സ​തീ​ശ​ന്‍

കൊ​ച്ചി: ഐ​തി​ഹാ​സി​ക തി​രി​ച്ചു​വ​ര​വ് യു​ഡി​എ​ഫി​നു​ണ്ടാ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍. ജ​ന​ങ്ങ​ള്‍ യു​ഡി​എ​ഫി​ന്‍റെ തി​രി​ച്ചു​വ​ര​വി​നാ​യി കാ​ത്തി​രി​ക്കു​ന്നു. സ​ര്‍​ക്കാ​രി​നെ​തി​രേ ജ​ന​വി​കാ​ര​മു​ണ്ടെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ വ്യ​ക്ത​മാ​ക്കി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നുശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​ബ​രി​മ​ല​യ്ക്കു​ള്ളി​ലും ജ​ന​ങ്ങ​ള്‍​ക്ക് അ​മ്പ​ര​പ്പു​ണ്ട്. സി​പി​എം നേ​താ​ക്ക​ളാ​ണ് പ്ര​തി​ക​ള്‍. ഉ​ന്ന​ത നേ​താ​ക്ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം പോ​ക​ണ​മാ​യി​രു​ന്നു. എ​സ്‌​ഐ​ടി​ക്ക് മേ​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ സ​മ്മ​ര്‍​ദ​മു​ണ്ട്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും പാ​റ്റേ​ണ്‍ വ്യ​ത്യാ​സം ഉ​ണ്ട്. പ​ക്ഷ, ഇ​വി​ടെ സൂ​ച​ന​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ല്‍ യു​ഡി​എ​ഫ് ജ​യി​ക്കും. കേ​ര​ള​ത്തി​ലെ ഭൂ​രി​പ​ക്ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും ജ​യി​ക്കും. ജ​യി​ക്കാ​ത്ത മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍ വ​രെ ജ​യി​ക്കും. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ വി​ഷ​യം കോ​ണ്‍​ഗ്ര​സി​നെ ബാ​ധി​ക്കി​ല്ല. പ്ര​തി​രോ​ധ​ത്തി​ലാ​യ​ത് സി​പി​എം ആ​ണ്. കോ​ണ്‍​ഗ്ര​സ് മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു. സി​പി​എം അ​റ​സ്റ്റ് നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വ​ന്ന​ത് അ​വ​സാ​ന വി​ധി​യ​ല്ല. സ​ര്‍​ക്കാ​ര്‍ അ​പ്പീ​ലി​ന് പോ​ക​ണം. ഏ​ത്…

Read More

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നെ കൊ​ണ്ട് ജ​നം പൊ​റു​തി മു​ട്ടി; രാഹുൽ വിഷയത്തിൽ എ.കെ. ആന്‍റണിയുടെ പ്രതികരണം ഇങ്ങനെ

തിരുവനന്തപുരം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ​ലം എ​ല്‍​ഡി​എ​ഫി​നു​ള്ള ഷോ​ക്ക് ട്രീ​റ്റ്‌​മെ​ന്‍റാ​യി​രി​ക്കു​മെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഏ.​കെ. ആ​ന്‍റണി. സ​ര്‍​ക്കാ​രി​നെ​തി​രെ ശ​ക്ത​മാ​യ ജ​ന​വി​കാ​ര​മാ​ണ് എ​വി​ടെ​യും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ഈ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ഭ​ര​ണ​മാ​റ്റ​ത്തി​ന്‍റെ വേ​ഗം വ​ര്‍​ധി​ക്കും. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നെ കൊ​ണ്ട് ജ​നം പൊ​റു​തി മു​ട്ടി . ജ​ന​ങ്ങ​ള്‍ ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​നും ജാ​തി​മ​ത വ്യ​ത്യാ​സത്തിനും അതീതമായി യു​ഡി​എ​ഫി​ന് അ​നു​കു​ല​മാ​യി വോ​ട്ട് ചെ​യ്യു​മെ​ന്നും ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​യു​ന്ന പ്ര​സ്ഥാ​നം യു​ഡി​എ​ഫാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി​ക്ക് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​യും. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ വി​ഷ​യം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ക്കി​ല്ല. രാ​ഹു​ലി​നെ​തി​രെ പാ​ര്‍​ട്ടി മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി​യാ​ണ് കൈ​ക്കൊ​ണ്ട​ത്. മ​റ്റൊ​രു പാ​ര്‍​ട്ടി​യും സ്വീ​ക​രി​ക്കാ​ത്ത ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​ത്തെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നു പു​റ​ത്താ​ക്കി​യ​തെ​ന്നും എ.​കെ. ആ​ന്‍റണി പ​റ​ഞ്ഞു.

Read More

2020-ൽ സാ​മൂ​ഹി​ക അ​ക​ല​വും മാ​സ്കും ധരിച്ചൊരു ഇലക്ഷൻ; വീണ്ടുമൊരു തദ്ദേശ തെരഞ്ഞെടുപ്പു വരുമ്പോൾ ആവേശത്തോടെ ജനങ്ങൾ

പ​ത്ത​നം​തി​ട്ട: 2020ലെ ​ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ്. സാ​മൂ​ഹി​ക അ​ക​ല​വും മാ​സ്കും നി​ർ​ബ​ന്ധ​മാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ർ പി​പി​ഇ കി​റ്റ് ധ​രി​ച്ചാ​ണ് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ​ത്തി​യ​ത്. കോ​വി​ഡ് ബാ​ധി​ത​രെ എ​ത്തി​ച്ച് വോ​ട്ട് ചെ​യ്യി​പ്പി​ച്ച​തും പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ്. കോ​വി​ഡ് ബാ​ധി​ത​ർ വോ​ട്ട് ചെ​യ്യാ​നെ​ത്തു​ന്പോ​ൾ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രും പി​പി​ഇ കി​റ്റ് ധ​രി​ച്ച് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ല്ലാ വോ​ട്ട​ർ​മാ​രും മാ​സ്ക് ധ​രി​ച്ചു വേ​ണം പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്താ​നെ​ന്നു​ള്ള​ത് നി​ർ​ബ​ന്ധ​മാ​യി​രു​ന്നു. സാ​മൂ​ഹി​ക അ​ക​ല​വും നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. വോ​ട്ട​ർ​മാ​ർ കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​ധി​ക ബൂ​ത്തു​ക​ളും ക്ര​മീ​ക​രി​ച്ചു ന​ൽ​കി. പോ​ളിം​ഗ് ശ​ത​മാ​ന​ത്തെ​യും കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്താ​ക​മാ​നം 75.99 ശ​ത​മാ​നം പോ​ളിം​ഗാ​ണ് 2020ലെ ​ത​ദ്ദേ​ശ സ്ഥാ​പ​ന വോ​ട്ടെ​ടു​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് ന​ട​ന്ന​താ​ക​ട്ടെ പ​ത്ത​നം​തി​ട്ട​യി​ലാ​ണ്. 69.72 ശ​ത​മാ​നം. 10,78,647 വോ​ട്ട​ർ​മാ​ർ പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​ൽ 7,50,216 പേ​രാ​ണ് പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​യ​ത്. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 69.7…

Read More

പ്രാ​വി​ന്‍​കൂ​ട്, ലങ്ക, ശില്പി, എക്സറേ, കൊ​ച്ചി ജെ​ട്ടി: വി​ചി​ത്ര​വും കൗ​തു​ക​വു​മായി തദ്ദേ​ശ സ്വ​യംഭ​ര​ണ തെര​ഞ്ഞെ​ടുപ്പ് വാർഡുകൾ

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ ചി​ല വാ​ര്‍​ഡു​ക​ളു​ടെ പേ​രു​ക​ള്‍ വ​ള​രെ വി​ചി​ത്ര​മാ​ണ്. ഒ​രുപ​ക്ഷേ, ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ചി​ത്ര​മാ​യ പേ​രു​ക​ളു​ള്ള വാ​ര്‍​ഡു​ക​ള്‍ ആ​ല​പ്പു​ഴ​യി​ലാ​വാ​നാ​ണു സാ​ധ്യ​ത. ചി​ല പേ​രു​ക​ളു​ടെ പി​ന്നി​ല്‍ ച​രി​ത്ര​വുമാ​യി ബ​ന്ധ​മു​ണ്ടാ​വും. മ​റ്റു​ചി​ല പേ​രു​ക​ളു​ടെ പി​ന്നി​ല്‍ സ്ഥ​ല​ത്തി​ന്‍റെ പ്ര​ത്യേ​ക​ത, സ്ഥാ​പ​ന​ങ്ങ​ള്‍, ചി​ല റോ​ഡു​ക​ളു​ടെ പേ​ര്, ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​യ പേ​രു​ക​ള്‍ എ​ന്നി​ങ്ങ​നെ പ​ല​വി​ധ ഘ​ട​ക​ങ്ങ​ളാ​ണു​ണ്ടാ​വു​ക. ചി​ല പേ​രു​ക​ള്‍​ക്കു പി​ന്നി​ല്‍ എ​ന്താ​ണെ​ന്ന് ആ​ര്‍​ക്കും കാ​ര്യ​മാ​യ പി​ടി​യി​ല്ല. പ​ല​രും പ​ല ക​ഥ​ക​ള്‍ പ​റ​യും. ഐ​തി​ഹ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും പേ​രു​ക​ള്‍ വ​ന്നി​ട്ടു​ണ്ടാ​കാം. അ​ത്ത​ര​ത്തി​ല്‍ ജി​ല്ല​യി​ലെ ചി​ല വി​ചി​ത്ര പേ​രു​ക​ള്‍ പ​രി​ശോ​ധി​ക്കാം. മ​ള്‍​ട്ടി​പ്പ​ര്‍​പ്പ​സ്: അ​രൂ​ര്‍ പഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ര്‍​ഡ്. ഈ ​പ്ര​ദേ​ശ​ത്തെ ഒ​രു ഇ​ട​റോ​ഡി​ന്‍റെ പേ​രും മ​ള്‍​ട്ടി​പ്പ​ര്‍​പ്പ​സ് എ​ന്നാ​ണ്. ഇ​വി​ടെ ഇ​തേ​പേ​രി​ലൊ​രു​ സൊ​സൈ​റ്റി​യു​മു​ണ്ട്. ഇ​താ​ണ് വാ​ര്‍​ഡി​നും ഈ ​പേ​രു​വ​ന്ന​തി​നു കാ​ര​ണം. കു​തി​ര​പ്പ​ന്തി: ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ 25-ാം വാ​ര്‍​ഡാ​ണി​ത്. രാ​ജ​ഭ​ര​ണ​കാ​ല​ത്ത് കു​തി​ര​പ്പ​ന്ത​യ​ത്തി​നെ​ത്തി​യി​രു​ന്ന കു​തി​ര​ക​ളെ പാ​ര്‍​പ്പി​ച്ചി​രു​ന്ന സ്ഥ​ലം. നെ​ഹ്‌​റു ട്രോ​ഫി: ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ…

Read More

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; മൂ​ന്നു മ​ണി​ക്കൂ​റു​ക​ൾ ക​ഴി​യു​മ്പോ​ൾ 20 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച് ആ​ദ്യ 3 മ​ണി​ക്കൂ​ർ ക​ഴി​യു​മ്പോ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 14.33 ശ​ത​മാ​നം പോ​ളിം​ഗ്. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ൽ 13.1ശ​ത​മാ​ന​വും കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ൽ 13.4ശ​ത​മാ​ന​വും കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​നി​ൽ 14.1ശ​ത​മാ​ന​വു​മാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽ മെ​ച്ച​പ്പെ​ട്ട പോ​ളിം​ഗ് ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി, കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ രാ​വി​ലെ ത​ന്നെ വോ​ട്ട് ചെ​യ്തു. വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ 595 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ്.

Read More

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഒ​​​ന്നാം​​​ഘ​​​ട്ടം; ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ൽ ജ​ന​വി​ധി നാ​ളെ; രാ​​​വി​​​ലെ ഏ​​​ഴു​​​മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ​​​ പോ​​​ളിം​​​ഗ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഒ​​​ന്നാം​​​ഘ​​​ട്ട പ​​​ര​​​സ്യ​​​പ്ര​​​ചാ​​​ര​​​​ണം അ​​​വ​​​സാ​​​നി​​​ച്ചു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നാ​​​ണ് പ​​​ര​​​സ്യ​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് പ​​​രി​​​സ​​​മാ​​​പ്തി​​​യാ​​​യ​​​ത്. ഇ​​​ന്ന് നി​​​ശ​​​ബ്ദ​​​പ്ര​​​ചാ​​​ര​​​ണം. ഒ​​​ന്നാം​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ലും പ​​​ര​​​സ്യ​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന മ​​​ണി​​​ക്കൂ​​​റു​​​ക​​​ളി​​​ൽ വാ​​​ഹ​​​ന​​​പ്ര​​​ചാ​​​ര​​​ണ​​​ജാ​​​ഥ​​​യും പ്ര​​​ധാ​​​ന ജം​​​ഗ്ഷ​​​നു​​​ക​​​ളി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ഒ​​​ത്തു​​​ചേ​​​ർ​​​ന്ന് ക​​​ലാ​​​ശ​​​ക്കൊ​​​ട്ടു ന​​​ട​​​ത്തി​​​യും ആ​​​വേ​​​ശ​​​ക്കൊടു​​​മു​​​ടി​​​യി​​​ൽ എ​​​ത്തി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ പ​​​ര​​​സ്യ​​​പ്ര​​​ചാ​​​ര​​​ണം അ​​​വ​​​സാ​​​നി​​​ച്ച​​​ത്. ഈ ​​​ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​ളെ വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കും. രാ​​​വി​​​ലെ ഏ​​​ഴു​​​മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ​​​യാ​​​ണ് പോ​​​ളിം​​​ഗ്. ഒ​​​ന്നാം​​​ഘ​​​ട്ട​​​ത്തി​​​ൽ 1,32,83739 വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് സ​​​മ്മ​​​തി​​​ദാ​​​നാ​​​വ​​​കാ​​​ശം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക. 595 ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 11,168 വാ​​​ർ​​​ഡു​​​ക​​​ളി​​​ലാ​​​യി 36,630 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഒ​​​ന്നാം​​​ഘ​​​ട്ടം ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ൽ രം​​​ഗ​​​ത്തു​​​ള്ളത്. തൃ​​​ശൂ​​​ർ മു​​​ത​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡ് വ​​​രെ​​​യു​​​ള്ള ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ൽ 11ന് ​​​വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കും. 13നാ​​​ണ് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം.ഒ​​​ന്നും ര​​​ണ്ടും ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ 14 ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 75,633 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ജ​​​ന​​​വി​​​ധി…

Read More