പാലക്കാട്: പീഡനക്കേസിൽ 15 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വോട്ട് ചെയ്യാൻ പാലക്കാട്ടെത്തി. വൈകുന്നേരം 4.50 ഓടെയാണ് വോട്ട് ചെയ്യാനെത്തിയത്. കുന്നത്തൂർമേട് സ്കൂളിലെ രണ്ടാം നന്പർ ബൂത്തിലാണ് വോട്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം എല്ലാം കോടതിയുടെ മുന്നിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഈ സമയം പുറത്ത് ഡിവൈഎഫ്ഐയും ബിജെപിയും പ്രതിഷേധിച്ചു. പൂവൻ കോഴിയുടെ ചിത്രവും തൊട്ടിലും ഉയർത്തി കൂവി വിളിച്ചാണ് പ്രതിഷേധിച്ചത്. രാഹുലിനെതിരായ രണ്ടു കേസിലും അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള എംഎൽഎ പുറത്തേക്ക് വരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. രണ്ടാം ബലാത്സംഗ കേസിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് കോടതി കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതേ തുടർന്നാണ് രാഹുലിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
Read MoreTag: local body election-2025
ഇടതനുകൂല തരംഗം ഉണ്ടാകും; യുഡിഎഫിന്റേത് വേട്ടക്കാർക്കൊപ്പം നിൽക്കുന്ന നിലപാടെന്ന് എം.വി. ഗോവിന്ദൻ
കണ്ണൂർ: സ്ത്രീലമ്പടത്വത്തിന് പൂർണ പിന്തുണ നൽകുന്ന ജീർണതയാണ് കോൺഗ്രസ് പിൻപറ്റുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അതിജീവിതമാരെ കടന്നാക്രമിക്കുന്നതിനൊപ്പം ക്രിമിനിൽ സംഘത്തോടൊപ്പം കോൺഗ്രസ് നേതൃത്വവും ചേരുകയാണെന്നും അദ്ദേഹം ആരോപിച്ചു. നടിക്ക് നേരെ നടന്ന കടന്നാക്രമണത്തിൽ യുഡിഎഫ് കൺവീനർ ഉൾപ്പെടെ അതിജീവിതയ്ക്കതിരായി പ്രതികരിക്കുകയും ദിലീപിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സർക്കാർ അപ്പീൽ പോകുന്നതിനെ പരിഹസിച്ചു. പിന്നീട് തിരുത്തിയെങ്കിലും എങ്ങനെ തിരുത്തിയിട്ടും ശരിയാകുന്നില്ലെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. വേട്ടക്കാർക്കൊപ്പം നിൽക്കുന്ന നിലപാടാണ് യുഡിഎഫിന്റേത്. അതിജീവിതമാർ പരാതികൾ പറയുമ്പോൾ അത് ബോധപൂർവമുണ്ടാക്കുന്നതെന്നാണ് യുഡിഎഫ് പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിക്കാൻ ജീർണമായ നിലപാട് സ്വീകരിക്കുന്നു. രാഹുലിനെതിരെ ഇനിയും പരാതികൾ വരും. ഈ തെരഞ്ഞെടുപ്പിൽ യാതൊന്നും പറയാൻ യുഡിഎഫിനുണ്ടായില്ല. ശബരിമല വോട്ടിനെ ബാധിക്കില്ല എന്ന് എ.കെ. ആന്റണി പോലും പറയുന്ന നിലയിലേക്കെത്തി. ലീഗ് വർഗീയതയിലേക്ക് നീങ്ങുകയാണ്. ജനക്ഷേമപരമായ കാര്യങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്.…
Read Moreകള്ളവോട്ട് തടഞ്ഞ കെഎസ്യു പ്രവർത്തകന് മർദനം; എൽഡിഎഫ് ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
തിരുവല്ല: നഗരസഭ 23-ാം വാർഡിലെ (കുളക്കാട്) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത് തടഞ്ഞ കെഎസ്യു നേതാവ് ജെറി കുളക്കാടിനെ എൽഡിഎഫ് പ്രവർത്തകർ ക്രൂരമായി മർദിച്ചു. മർദനത്തിൽ പരിക്കേറ്റ ജെറി കുളക്കാട് തിരുവല്ല സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ഡിസിസി എക്സിക്യൂട്ടീവ് അംഗം ആർ. ജയകുമാർ എന്നിവർ ആശുപത്രിയിൽ എത്തി ജെറി കുളക്കാടിനെ സന്ദർശിച്ചു. അക്രമം നടത്തിയ എൽഡിഎഫ് ഗുണ്ടകളെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
Read Moreശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ ബാധിക്കും;എൽഡിഎഫിന് കനത്ത തിരിച്ചടി കിട്ടുമെന്ന് സണ്ണി ജോസഫ്
കണ്ണൂർ: “ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിനെ ബാധിക്കും. എൽഡിഎഫ് കനത്ത തിരിച്ചടിയാണ് നേരിടാൻ പോകുന്നതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും, സർക്കാരിനെതിരായ വിധിയെഴുത്താണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കൊള്ളക്കേസിലെ പ്രതികൾക്ക് സിപിഎം സംരക്ഷണം നൽകുകയാണ്.ഇരിട്ടിയിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതിതരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
Read Moreആദ്യഘട്ട വോട്ടെടുപ്പിന്റെ ആരവമൊഴിഞ്ഞു; ഫലം ശനിയാഴ്ച; വോട്ടര്‍മാര്‍ക്കു നന്ദി പറഞ്ഞ് സ്ഥാനാര്‍ഥികള്‍
കോട്ടയം: ഒരു മാസത്തെ പ്രചാരണത്തിനൊടുവില്‍ രാഷ്ട്രീയകളം ശാന്തമായി. സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ഇന്നലെ വോട്ടര്‍പട്ടികയും പോളിംഗ് ശതമാനവും അടിസ്ഥാനമാക്കി അവലോകനത്തിലും അപഗ്രഥനത്തിലുമായിരുന്നു. ഗ്രാമപഞ്ചായത്ത്, നഗരസഭ വാര്‍ഡുകളില്‍ ഓരോ വോട്ടറെയും അളന്നുകുറിച്ച് വോട്ട് സാധ്യതകള്‍ ഓരോ സ്ഥാനാര്‍ഥിയും എണ്ണിത്തിട്ടപ്പെടുത്തി. എത്ര വോട്ടുകള്‍ പോകും, എത്ര കിട്ടും എന്ന കണക്കുകൂട്ടലുകള്‍ക്ക് ശനിയാഴ്ച രാവിലെ അന്തിമ ചിത്രം തെളിയും. സ്ഥാനാര്‍ഥികള്‍ ഫ്ളക്സുകളും ബാനറുകളും വോട്ടെടുപ്പിനു പിന്നാലെ ചൊവ്വാഴ്ച രാത്രിതന്നെ നീക്കം ചെയ്തു. ജില്ലയില്‍ ആകെ 17 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ വോട്ടുകള്‍ ബ്ലോക്ക് തല കൗണ്ടിംഗ് സ്റ്റേഷനില്‍ എണ്ണും. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷന് ഒന്നിലേറെ ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന സാഹചര്യത്തില്‍ അതാത് ബ്ലോക്കുകളില്‍ വോട്ട് എണ്ണി ജില്ലാ കളക്ടറേറ്റിലേക്ക് കൈമാറും. അവിടെ വോട്ടുകള്‍ ഏകോപിപ്പിച്ച് വിജയപ്രഖ്യാപനം കളക്ടറേറ്റില്‍ നടത്തും. നഗരസഭകളിലെ പോസ്റ്റല്‍ വോട്ടുകളുടെ ഉള്‍പ്പെടെ വോട്ടെണ്ണല്‍ നഗരസഭാ ഹാളില്‍ നടത്തും.…
Read Moreപറ്റ് പറ്റീരാകുമോയെന്ന ആശങ്ക..! സ്ഥാനാര്‍ഥികൾ സ്വിച്ച്ഡ് ഓഫ്; തിരഞ്ഞ് പിന്നാലെ പാഞ്ഞ് പ്രസുകാരും ഹോട്ടലുകാരും; സ്ഥാനാർഥികളിൽ പലർക്കും ലക്ഷങ്ങളുടെ കടം
കോട്ടയം: പ്രിന്റിംഗ് പ്രസുകാര്‍ സ്ഥാനാര്‍ഥികളെ ഇന്നലെ വട്ടം പിടിച്ചു. ഫ്ളക്സും പോസ്റ്ററും കടം പറഞ്ഞ് അടിച്ചുകൊണ്ടുപോയ സ്ഥാനാര്‍ഥികള്‍ പലരാണ്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി തോറ്റു പോയാല്‍ നിനച്ച കാലത്ത് പണം തിരിച്ചുപിടിക്കാനാവില്ല. അതിനാല്‍ ഇന്നലെയും ഇന്നുമായി പണം വാങ്ങാന്‍ പ്രസുകാര്‍ സ്ഥാനാര്‍ഥികളെ തേടി ഓട്ടത്തിലാണ്. പ്രസുകാരുടെ വിളി വന്നതോടെ പല സ്ഥാനാര്‍ഥികളും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ കളം വിടുകയോ ചെയ്തു. നാലും അഞ്ചും ലക്ഷം രൂപയുടെ കടത്തിലാണ് സ്ഥാനാര്‍ഥികള്‍ പലരും. വോട്ടിംഗ് ദിവസം ബൂത്തുകളിലെ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും വെള്ളവും കൊടുത്തതിലും പറ്റുപടി നടത്തിയ സ്ഥാനാര്‍ഥികളുണ്ട്. ഇന്നലെ ഹോട്ടലുകാരും സ്ഥാനാര്‍ഥികളെ തേടി വീടുകയറി. ഗ്രാമപഞ്ചായത്തില്‍ രണ്ടു ലക്ഷവും ബ്ലോക്കില്‍ നാലു ലക്ഷവും ജില്ലാ പഞ്ചായത്തില്‍ പത്തു ലക്ഷവും പൊടിച്ച സ്ഥാനാര്‍ഥികള്‍ പലരുണ്ട്. ഇവരില്‍ പലരും കടം വാങ്ങിയും പണയം വച്ചുമൊക്കെയാണ് ജനവിധി തേടിയത്.
Read Moreതദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ്; മൂന്നു മണിക്കൂർ പിന്നിടുമ്പോൾ 15 ശതമാനം പോളിംഗ്; ബൂത്തുകളിൽ നീണ്ട നിര; വോട്ട് ചെയ്ത് മുഖ്യമന്ത്രി
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട് വോട്ടെടുപ്പ് പുരോഗമിക്കുന്നു. മൂന്നു മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് 15 ശതമാനം കടന്നു. ബൂത്തുകളിൽ നീണ്ട നിരയാണുള്ളത്. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 7.48 % പേരാണ് ജില്ലയിൽ വോട്ട് ചെയ്തത്. കണ്ണൂർ ജില്ലയിലാണ് കുറവ് പോളിംഗ് (7.07%). തൃശൂർ(7.24 %), മലപ്പുറം (7.28 %), പാലക്കാട് (7.26 %), കോഴിക്കോട് (7.14 %), കാസർഗോഡ് (7.22 %). പല സ്ഥലത്തും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായി. ചിലയിടങ്ങളിൽ വോട്ടിംഗ് ആരംഭിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്തു. കുടുബാംഗങ്ങൾക്കൊപ്പമെത്തിയാണ് മുഖ്യമന്ത്രി വോട്ട് ചെയ്തത്. പിണറായി പഞ്ചായത്തിലെ ഒന്നാം നമ്പർ ബൂത്തിലാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്. എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും…
Read Moreവെറും ഭീഷണിയല്ല, നിങ്ങളെ കൊന്നുതള്ളും എന്നാണ് ഇരകളെ ഭീഷണിപ്പെടുത്തുന്നത്; ഇനിയും കൂടുതൽ കാര്യങ്ങൾ പുറത്തുവരും; സണ്ണി ജോസഫിന് മറുപടി കൊടുത്ത് മുഖ്യമന്ത്രി
കണ്ണൂര്‍: ലൈംഗിക വൈകൃത കുറ്റവാളികളെ വെൽ ഡ്രാഫ്റ്റഡ് എന്ന് പറഞ്ഞ് ന്യായീകരിക്കാൻ വന്നാൽ പൊതുസമൂഹം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ മാങ്കൂട്ട ത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസുമായി ബന്ധപ്പെട്ട കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ സ്ത്രീ ലമ്പടന്മാര് എന്താണ് കാട്ടിക്കൂട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തുകൊണ്ടാണ് സ്ത്രീകൾ തെളിവുമായി മുന്നോട്ടുവരാൻ തയാറാകാതിരുന്നത്. വെറും ഭീഷണിയല്ല, നിങ്ങളെ കൊന്നുതള്ളും എന്നാണ് ഇരകളെ ഭീഷണിപ്പെടുത്തിയത്. അതിനാൽ തന്നെ യഥാര്‍ത്ഥ വസ്തുതകള്‍ തുറന്നു പറഞ്ഞാൽ ജീവൻ അപകടത്തിലാകുമെന്ന് അവര്‍ ഭയക്കുന്നു. ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും വന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreനോട്ടയുമില്ല, ബിജെപിക്ക് സ്ഥാനാർഥിയുമില്ല; എങ്കിലും ഇഷ്ടപ്പെട്ടയാൾക്ക് വോട്ട് ചെയ്തു: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പൊട്ടിത്തെറിച്ച് ബിജെപി നേതാവ് പി.സി. ജോർജ്
പൂഞ്ഞാര്‍: വോട്ടിംഗ് മെഷീനില്‍ നോട്ടയില്ലാത്തത് വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം. നോട്ടയില്ലാത്തതിനെതിരേ പൊട്ടിത്തെറിച്ച് ബിജെ പി നേതാവ് പി.സി. ജോർജ് പി.സി. ജോര്‍ജിന്റെ സ്വന്തം വാര്‍ഡില്‍ ബിജെപിക്ക് സ്ഥാനാർഥിയില്ല. അതിനാല്‍ നോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്റേത് വിവരക്കേടാണെന്നും ജോര്‍ജ് പറഞ്ഞു. അതേസമയം, ഇഷ്ടപ്പെട്ട ഒരാൾക്ക് വോട്ട് ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് നിയമമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിവരക്കേട് കാണിക്കുകയാണോ? എനിക്ക് നോട്ടയ്ക്ക് വോട്ട് ചെയ്യണം എന്ന് കരുതിയാൽ എവിടെപ്പോയി വോട്ട് ചെയ്യും. അത് എന്റെ അവകാശമല്ലേ. വൃത്തികെട്ട തെരഞ്ഞെടുപ്പ് സംവിധാനമാണ്. ഇതില്‍ എനിക്ക് പരാതിയുണ്ട്. ബിജെപി സ്ഥാനാർഥി ഇല്ലെങ്കിൽ ആ പാർട്ടിക്കാരനായ ഞാൻ എവിടെപ്പോയി വോട്ട് ചെയ്യണം.’- പി.സി. ജോർജ് പറഞ്ഞു..
Read Moreഫേസ്ബുക്കിൽ പ്രീ പോൾ സർവേ ഫലം പോസ്റ്റ് ചെയ്തു; പെരുമാറ്റച്ചട്ടലംഘനത്തിന് ആർ. ശ്രീലേഖയ്ക്കെതിരേ പരാതി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം നടത്തി ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖ ഐപിഎസ്. പ്രീ പോൾ സർവേ ഫലമാണ് ഫേസ്ബുക്കിലൂടെ ശ്രീലേഖ പോസ്റ്റ് ചെയ്തത്. മറ്റ് സ്ഥാനാർഥികളുടെ പരാതിയെത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സൈബർ പോലീസിന്റെ സഹായത്തോടെ പോസ്റ്റ് നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ പ്രീ പോൾ ഫലം പുറത്തുവിടുന്നത് ചട്ടലംഘനമാണ്. ഇന്നു രാവിലെയാണ് ശ്രീലേഖ ഫേസ്ബുക്കിൽ പ്രീ പോൾ സർവേ ഫലം പോസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചതിനെത്തുടർന്ന് ശ്രീലേഖയും പോസ്റ്റ് ഡിലീറ്റ് ചെയ്തു. അതേ സമയം ശ്രീലേഖയുടെ പോസ്റ്റ് ധാരാളം പേർ ഷെയർ ചെയ്തിരുന്നു.
Read More