ഷാ​ഡോ പോ​ലീ​സ് ച​മ​ഞ്ഞ് പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചു ! കൊ​ല​ക്കേ​സ് പ്ര​തി​യും ലോ​ഡ്ജു​ട​മ​യും പി​ടി​യി​ല്‍…

നി​ര്‍​ഭ​യ ഹോ​മി​ല്‍​നി​ന്ന് ചാ​ടി​പ്പോ​യ പെ​ണ്‍​കു​ട്ടി​ക​ളെ ഷാ​ഡോ പോ​ലീ​സ് ച​മ​ഞ്ഞ് പി​ടി​കൂ​ടു​ക​യും ലോ​ഡ്ജി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത​യാ​ള്‍ പി​ടി​യി​ല്‍.

തി​രു​വ​ന​ന്ത​പു​രം പു​ത്ത​ന്‍​പാ​ലം സ്വ​ദേ​ശി വി​ഷ്ണു​വി​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പെ​ണ്‍​കു​ട്ടി​ക​ളു​മാ​യെ​ത്തി​യ ഇ​യാ​ള്‍​ക്ക് ലോ​ഡ്ജി​ല്‍ മു​റി ന​ല്‍​കി​യ​തി​ന് ലോ​ഡ്ജു​ട​മ​യാ​യ ബി​നു​വി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് നി​ര്‍​ഭ​യ ഹോ​മി​ല്‍​നി​ന്ന് ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ള്‍ ക​ട​ന്നു​ക​ള​ഞ്ഞ​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് പ​രി​സ​ര​ത്ത് എ​ത്തി.

ഒ​രു യു​വാ​വും ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. ഇ​തി​നി​ടെ​യാ​ണ് ഷാ​ഡോ പോ​ലീ​സ് ച​മ​ഞ്ഞ് വി​ഷ്ണു സ്ഥ​ല​ത്തെ​ത്തി​യ​ത്.

ഷാ​ഡോ പോ​ലീ​സാ​ണെ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ വി​ഷ്ണു, പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വാ​വി​നെ ആ​ദ്യം പ​റ​ഞ്ഞു​വി​ട്ടു.

പി​ന്നീ​ട് ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളെ​യും ഇ​യാ​ള്‍ ബൈ​ക്കി​ല്‍ ക​യ​റ്റി മ​ര​പ്പാ​ല​ത്തെ ലോ​ഡ്ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

ഇ​വി​ടെ​വെ​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​ക​ളു​ടെ മൊ​ഴി. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്ര​തി ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്തു.

നി​ര്‍​ഭ​യ ഹോ​മി​ല്‍​നി​ന്ന് കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​ക​ളെ ക​വ​ടി​യാ​ര്‍ പാ​ര്‍​ക്കി​ല്‍​നി​ന്നാ​ണ് പൂ​ജ​പ്പു​ര പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​രെ ചോ​ദ്യം​ചെ​യ്ത​തോ​ടെ​യാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് വി​ഷ്ണു​വി​നെ​യും ബി​നു​വി​നെ​യും പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലാ​യ വി​ഷ്ണു കൊ​ല​ക്കേ​സി​ല്‍ പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment