പി​ണ​റാ​യി വിജയൻ ഭ​ര​ണം തു​ട​ർ​ന്നാ​ൽ പാ​വ​പ്പെ​ട്ട​വ​ർ പ​ട്ടി​ണി​മൂ​ലം മ​രി​ക്കും; താ​ത്വി​കാ​ചാ​ര്യ​ന്‍റെ ‘പാ​വ​പ്പെ​ട്ട’​യെ പ​രി​ഹ​സി​ച്ച് ഷി​ബു ബേ​ബി ജോ​ൺ

കൊ​ല്ലം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നെ പ​രി​ഹ​സി​ച്ച് ആ​ർ​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ൺ. തു​ട​ർ ഭ​ര​ണം ല​ഭി​ച്ചാ​ൽ മ​ല​യാ​ള​ത്തി​ൽ “പാ​വ​പ്പെ​ട്ട’ എ​ന്ന പ്ര​യോ​ഗം ഉ​ണ്ടാ​കി​ല്ലെ​ന്ന എം.​വി.​ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന​യി​ലാ​ണ് പ​രി​ഹാ​സം. ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് ഷി​ബു ബേ​ബി ജോ​ൺ എം.​വി.​ഗോ​വി​ന്ദ​നെ പ​രി​ഹ​സി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ​വ​രും ഗോ​വി​ന്ദ​ൻ മാ​ഷി​നെ വി​മ​ർ​ശി​ക്കു​മ്പോ​ൾ താ​ൻ അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മാ​ണെ​ന്ന് ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കു​റി​ച്ചു. അ​ഞ്ച് വ​ർ​ഷം കൂ​ടി പി​ണ​റാ​യി വി​ജ​യ​ൻ ഭ​രി​ച്ചാ​ൽ കേ​ര​ള​ത്തി​ൽ പാ​വ​പ്പെ​ട്ട​വ​ർ ഉ​ണ്ടാ​കി​ല്ലെ​ന്നും, എ​ല്ലാ​വ​രും പ​ട്ടി​ണി കാ​ര​ണം മ​ര​ണ​പ്പെ​ടു​മെ​ന്നും ഷി​ബു ബേ​ബി ജോ​ൺ പ​രി​ഹ​സി​ച്ചു. അ​ല്ലെ​ങ്കി​ൽ പ്രാ​രാ​ബ്ദ​ങ്ങ​ൾ മൂ​ലം അ​വ​ർ സ്വ​യം ജീ​വ​നൊ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. താ​ത്വി​കാ​ചാ​ര്യ​നാ​യ ഗോ​വി​ന്ദ​ൻ മാ​ഷ് പ​റ​യു​ന്ന​ത് പൂ​ർ​ണ​മാ​യും മ​ന​സി​ലാ​ക്കാ​തെ വെ​റു​തേ അ​ദ്ദേ​ഹ​ത്തെ വി​മ​ർ​ശി​ക്ക​രു​തെ​ന്നും ഷി​ബു ബേ​ബി ജോ​ൺ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണം കി​ട്ടി​യാ​ൽ “പാ​വ​പ്പെ​ട്ട’ എ​ന്ന പ്ര​യോ​ഗം അ​വ​സാ​നി​ക്കു​മെ​ന്നാ​യി​രു​ന്നു എം.​വി.​ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന. ജ​ന​ങ്ങ​ളെ…

Read More

തോ​റ്റ​തി​ന്‍റെ പ​തി​നാ​റാം നാ​ൾ കാ​ര​ണം ക​ണ്ടെ​ത്തി; അ​മി​ത ആ​ത്മ​വി​ശ്വാ​സം, സം​ഘ​ട​നാ ദൗ​ർ​ബ​ല്യം, പ്രാ​ദേ​ശി​ക വീ​ഴ്‌​ച; പ​രി​ഹാ​ര​ക്രി​യ തു​ട​ങ്ങി​യെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന​ത്ത വീ​ഴ്ച​യ്ക്കു​ള്ള കാ​ര​ണം ക​ണ്ടെ​ത്തി​യെ​ന്നും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. അ​മി​ത ആ​ത്മ​വി​ശ്വാ​സം, സം​ഘ​ട​നാ ദൗ​ർ​ബ​ല്യം, പ്രാ​ദേ​ശി​ക വീ​ഴ്‌​ച തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ണ് അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യി ക​ണ്ടെ​ത്തി​യ​ത്. വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ല. വോ​ട്ടിം​ഗ് ക​ണ​ക്ക് നോ​ക്കി​യാ​ൽ 60 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ ലീ​ഡു​ണ്ട്. ശ​രി​യാ​യ രാ​ഷ്ട‌ീ​യ പ്ര​ചാ​ര​ണ​വും സം​ഘാ​ട​ന മി​ക​വും ഉ​ണ്ടെ​ങ്കി​ൽ തി​രി​ച്ച് പി​ടി​ക്കാം. സ​ർ​ക്കാ​രി​നെ കു​റി​ച്ച് മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണു​ള്ള​ത്. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​രം നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കും. ശ​ബ​രി​മ​ല​പോ​ലു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ യു​ഡി​എ​ഫും ബി​ജെ​പി​യും ക​ള്ള​പ്ര​ചാ​ര​വേ​ല ന​ട​ത്തി​യി​രു​ന്നു. ആ ​പ​രി​ശ്ര​മം അ​വ​ർ ഉ​ദ്ദേ​ശി​ച്ച പോ​ലെ വി​ജ​യി​ച്ചി​ല്ല. ക​ണ​ക്കു​ക​ൾ ഇ​താ​ണ് കാ​ണി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല ഉ​ൾ​ക്കൊ​ള്ളു​ന്ന പ​ന്ത​ളം മു​നി​സി​പ്പാ​ലി​റ്റി ബി​ജെ​പി​യി​ൽ​നി​ന്ന് എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. ബി​ജെ​പി ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ചി​ട്ടും…

Read More

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ഗീ​യ ശ​ക്തി​ക​ൾ ഒ​ന്നി​ച്ചു; ഭ​ര​ണ വി​രു​ദ്ധ വി​കാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല; ഇ​ട​തു​മു​ന്ന​ണി​യു​ടെ രാ​ഷ്ട്രീ​യ അ​ടി​ത്ത​റ ഭ​ദ്ര​മാ​ണെ​ന്ന് എം.വി. ഗോവിന്ദൻ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിൽ സം​സ്ഥാ​ന​ത്ത് ഭ​ര​ണ വി​രു​ദ്ധ വി​കാ​രം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. ശ​ബ​രി​മ​ല സ്വ​ർ​ണ​പാ​ളി കേ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ പ്ര​തി​ഫ​ലി​ച്ചി​ട്ടി​ല്ലെ​ന്നും ​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നെ തോ​ൽ​പ്പി​ക്കാ​ൻ യു​ഡി​എ​ഫ്-​ബി​ജെ​പി ധാ​ര​ണ​യു​ണ്ടാ​യി​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ട​തു​മു​ന്ന​ണി​യു​ടെ രാ​ഷ്ട്രീ​യ അ​ടി​ത്ത​റ ഭ​ദ്ര​മാ​ണെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ തോ​ൽ​വി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും, പ​രി​ഹാ​രം കാ​ണും. കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ലെ തോ​ൽ​വി പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കും. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ തെ​റ്റ് ചെ​യ്ത​വ​രെ സം​ര​ക്ഷി​ക്കി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ഗീ​യ ശ​ക്തി​ക​ൾ ഒ​ന്നി​ച്ചു​വെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ ആ​റ് സീ​റ്റു​ക​ളി​ൽ ചെ​റി​യ വോ​ട്ടു​ക​ൾ​ക്കാ​ണ് തോ​ൽ​വി​യു​ണ്ടാ​യ​ത്. ഇ​തും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഇ​ട​ത​നു​കൂ​ല ത​രം​ഗം ഉ​ണ്ടാ​കും; യുഡിഎഫിന്‍റേത് വേ​ട്ട​ക്കാ​ർ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന നിലപാടെന്ന് എം.​വി. ഗോ​വി​ന്ദ​ൻ

ക​ണ്ണൂ​ർ: സ്ത്രീ​ല​മ്പ​ട​ത്വ​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്ന ജീ​ർ​ണ​ത​യാ​ണ് കോ​ൺ​ഗ്ര​സ് പി​ൻപ​റ്റു​ന്നതെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. അ​തി​ജീ​വി​ത​മാ​രെ ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​തി​നൊ​പ്പം ക്രി​മി​നി​ൽ സം​ഘ​ത്തോ​ടൊ​പ്പം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വും ചേ​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ന​ടി​ക്ക് നേ​രെ ന​ട​ന്ന ക​ട​ന്നാ​ക്ര​മ​ണ​ത്തി​ൽ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഉ​ൾ​പ്പെ​ടെ അ​തി​ജീ​വി​ത​യ്ക്ക​തി​രാ​യി പ്ര​തി​ക​രി​ക്കു​ക​യും ദി​ലീ​പി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. സ​ർ​ക്കാ​ർ അ​പ്പീ​ൽ പോ​കു​ന്ന​തി​നെ പ​രി​ഹ​സി​ച്ചു. പി​ന്നീ​ട് തി​രു​ത്തി​യെ​ങ്കി​ലും എ​ങ്ങ​നെ തി​രു​ത്തി​യി​ട്ടും ശ​രി​യാ​കു​ന്നി​ല്ലെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. വേ​ട്ട​ക്കാ​ർ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന നി​ല​പാ​ടാ​ണ് യു​ഡി​എ​ഫി​ന്‍റേ​ത്. അ​തി​ജീ​വി​ത​മാ​ർ പ​രാ​തി​ക​ൾ പ​റ​യു​മ്പോൾ അ​ത് ബോ​ധ​പൂ​ർ​വ​മു​ണ്ടാ​ക്കു​ന്ന​തെ​ന്നാ​ണ് യു​ഡി​എ​ഫ് പ​റ​യു​ന്ന​ത്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ന്യാ​യീ​ക​രി​ക്കാ​ൻ ജീ​ർ​ണ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്നു. രാ​ഹു​ലി​നെ​തി​രെ ഇ​നി​യും പ​രാ​തി​ക​ൾ വ​രും. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യാ​തൊ​ന്നും പ​റ​യാ​ൻ യു​ഡി​എ​ഫി​നു​ണ്ടാ​യി​ല്ല. ശ​ബ​രി​മ​ല വോ​ട്ടി​നെ ബാ​ധി​ക്കി​ല്ല എ​ന്ന് എ.​കെ. ​ആ​ന്‍റ​ണി പോ​ലും പ​റ​യു​ന്ന നി​ല​യി​ലേ​ക്കെ​ത്തി. ലീ​ഗ് വ​ർ​ഗീ​യ​ത​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ജ​ന​ക്ഷേ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളു​മാ​യാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​ന്ന​ത്.…

Read More

ക​ഴി​വി​ന്‍റെ കാ​ര്യ​ത്തി​ൽ ‘ഗോവിന്ദ’..! ഗോ​വി​ന്ദ​നേ​ക്കാ​ളും ക​ഴി​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്; എ​സ്എ​ൻ​ഡി​പി​യു​ടെ ശൈ​ലി ഗോ​വി​ന്ദ​ന​റി​യി​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ചേ​ർ​ത്ത​ല: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രി​ല്‍ ഇ​പ്പോ​ഴു​ള്ള എം.​വി. ഗോ​വി​ന്ദ​നേ​ക്കാ​ളും ക​ഴി​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നാ​യി​രു​ന്നു​വെ​ന്ന് എ​സ്എ​ൻ​ഡി​പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ​റ​ഞ്ഞു. ഗു​രു​നാ​രാ​യ​ണ സേ​വാ നി​കേ​ത​ൻ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചേ​ര്‍​ത്ത​ല​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ഗു​രു​നാ​രാ​യ​ണ ധ​ർ​മ​സ​മ​ന്വ​യ ശി​ബി​ര​വും ഗു​രു​പൂ​ർ​ണി​മാ​ഘോ​ഷ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളെ​യും ഒ​ന്നി​ച്ചു കൊ​ണ്ടു​പോ​കാ​നു​ള്ള പ്ര​ത്യേ​ക ക​ഴി​വ് പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു​ണ്ടാ​യി​രു​ന്നു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യ​തി​ന് ശേ​ഷ​മാ​ണ് ഗോ​വി​ന്ദ​ന്‍ എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തെ​യും ശ്രീ​നാ​രാ​യ​ണ പ്ര​സ്ഥാ​ന​ങ്ങ​ളെ​യും ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​ത്. എ​സ്എ​ൻ​ഡി​പി യോ​ഗം എ​ന്താ​ണെ​ന്നും അ​തി​ന്‍റെ ശൈ​ലി എ​ന്താ​ണെ​ന്നും ഗോ​വി​ന്ദ​ന​റി​യി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ വോ​ട്ടു​ക​ൾ എ​ൻ​ഡി​എ പി​ടി​ക്കു​ന്ന​തു കൊ​ണ്ടാ​ണ് എ​ൽ​ഡി​എ​ഫി​ന് വി​ജ​യം ഉ​ണ്ടാ​കു​ന്ന​ത്. ഇ​തൊ​ന്നും മ​ന​സി​ലാ​ക്കാ​തെ​യാ​ണ് ഇ​പ്പോ​ൾ എം.​വി. ഗോ​വി​ന്ദ​നു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ജ​നാ​ധി​പ​ത്യ അ​വ​കാ​ശം; ​സർ​ക്കാ​രി​നെ അം​ഗീ​ക​രി​ക്കാത്ത ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ജ​നാ​ധി​പ​ത്യ​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രി​നെ അം​ഗീ​ക​രി​ക്കാ​തെ മു​ന്നോ​ട്ട്‌ പോ​കു​ന്ന ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.  ഇ​തി​നെ​തി​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​മാ​ണ്.  എ​സ്എ​ഫ്ഐ ഒ​രു സ്വാ​ത​ന്ത്ര വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​ണ്. അ​വ​രു​ടെ സ​മ​ര​ത്തെ എ​തി​ർ​ക്കാ​നെ​ന്ന വ​ണ്ണം ചാ​ൻ​സി​ല​ർ മു​ഖ്യ​മ​ന്ത്രി​യെ നി​ര​ന്ത​രം അ​പ​ഹ​സി​ക്കു​ക​യും അ​പ​മാ​നി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.‌‌‌‌‌ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ രാ​ജ്ഭ​വ​ൻ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്ത​ക്കു​റി​പ്പി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തി​യ ശേ​ഷ​മാ​ണ്‌ ഗ​വ​ർ​ണ​ർ വാ​ർ​ത്താ​ക്കു​റി​പ്പ്‌ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് എം.​വി ഗോ​വി​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തി. ജ​നാ​ധി​പ​ത്യ​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രി​നെ അം​ഗീ​ക​രി​ക്കാ​തെ മു​ന്നോ​ട്ട്‌ പോ​കു​ന്ന ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യാ​ണ്‌ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണ്. സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ആ​ർ​എ​സ്‌​എ​സ്‌, സം​ഘ​പ​രി​വാ​ർ അ​നു​കൂ​ലി​ക​ളെ കു​ത്തി​നി​റ​ച്ച്‌ രാ​ഷ്ട്രീ​യം ക​ളി​ക്കാ​നാ​ണ്‌ ഗ​വ​ർ​ണ​റു​ടെ ശ്ര​മം. ഗ​വ​ർ​ണ​ർ പ​ദ​വി​യി​ലി​രി​ക്കു​ന്ന വ്യ​ക്തി പാ​ലി​ക്കേ​ണ്ട ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ചു​മ​ത​ല​ക​ൾ പാ​ലി​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​കു​ന്നി​ല്ല. ഏ​ക​പ​ക്ഷീ​യ​മാ​യി വ​ർ​ഗീ​യ​ത അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്‌ ഗ​വ​ർ​ണ​ർ ന​ട​ത്തു​ന്ന​ത്‌. ‌‌‌…

Read More

ഓ​ല​പ്പാ​മ്പ് കാ​ട്ടി ഭ​യ​പ്പെ​ടു​ത്തേ​ണ്ട; ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ പ​രി​ഹാ​സ്യ​രാ​വു​ക​യാ​ണ് സു​ധാ​ക​ര​നും സ​തീ​ശ​നു​മെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ 

മ​യ്യി​ൽ: സു​ധാ​ക​ര​ന്‍റെ മാ​ന​ന​ഷ്‌​ട​ക്കേ​സ് കേ​സാ​യിത​ന്നെ നേ​രി​ടു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. സി​പി​എ​മ്മി​നെ ആ​രും ഓ​ല​പ്പാ​മ്പ് കാ​ട്ടി ഭ​യ​പ്പെ​ടു​ത്തേ​ണ്ട​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​യ്യി​ൽ ചെ​റു​പ​ഴ​ശി​യി​ൽ എ​ൻ​ജി​ഒ യൂ​ണി​യ​ൻ ഭ​വ​ന ര​ഹി​ത​ർ​ക്കാ​യി നി​ർ​മി​ക്കു​ന്ന വീ​ടു​ക​ളു​ടെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം.​വി. ഗോ​വി​ന്ദ​ൻ. കോ​ൺ​ഗ്ര​സു​കാ​രാ​ണ് ഇ​നി സു​ധാ​ക​ര​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​നി​ക്കേ​ണ്ട​ത്. സാ​മ്പ​ത്തി​ക കേ​സ് രാ​ഷ്‌​ട്രീ​യ​മാ​യി നേ​രി​ടു​മെ​ന്ന് പ​റ​യു​ന്ന​ത് എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ്. രാ​ഷ്‌​ട്രീ​യ വി​ഷ​യ​മ​ല്ലാ​ത്ത​തി​നാ​ൽ നി​യ​മ​ത്തി​ന് മു​ന്നി​ൽ വ​രി​ക​യാ​ണ് വേ​ണ്ട​ത്. ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ പ​രി​ഹാ​സ്യ​രാ​വു​ക​യാ​ണ് സു​ധാ​ക​ര​നും സ​തീ​ശ​നു​മെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Read More

‘ഞാൻ അ​ങ്ങ​നെ പ​റ​ഞ്ഞി​ട്ടി​ല്ല’; താ​ൻ പ​റ​ഞ്ഞ​തി​നെ തെ​റ്റാ​യി വ്യാ​ഖാ​നിച്ചു; രണ്ട്ദിവസം കൊണ്ട് മ​ല​ക്കംമ​റി​ഞ്ഞ് എം.​വി. ഗോ​വി​ന്ദ​ൻ

പാ​ല​ക്കാ​ട്: സ​ർ​ക്കാ​ർ വി​രു​ദ്ധവും എ​സ്എ​ഫ്ഐ വി​രു​ദ്ധവുമായ പ്ര​ചാ​ര​ണം ഉ​ണ്ടാ​യാ​ൽ ഇ​നി​യും കേ​സെ​ടു​ക്കു​മെ​ന്ന ത​ന്‍റെ നി​ല​പാ​ടി​ൽനി​ന്ന് പി​ൻ​വ​ലി​ഞ്ഞ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. താ​ൻ അ​ങ്ങ​നെ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും താ​ൻ പ​റ​ഞ്ഞ​തി​നെ തെ​റ്റാ​യി വ്യാ​ഖാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പാ​ല​ക്കാ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ആ​ടി​നെ പ​ട്ടി​യാ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് മാ​ധ്യ​മ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. എ​സ്എ​ഫ്ഐ ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ​ഷോ​യ്ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് മ​റു​പ​ടി പ​റ​ഞ്ഞ​ത്. എ​സ്എ​ഫ് ഐ ​നേ​താ​വി​നെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യാ​ൽ അ​തു​പ​റ​യും. അ​തു ബോ​ധ്യ​പ്പെ​ട​തി​നാ​ലാ​ണ് കേ​സെ​ടു​ത്ത​ത് അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്നു പറഞ്ഞത്. സ​ർ​ക്കാ​ർ വി​രു​ദ്ധ എ​സ്എ​ഫ് ഐ ​വി​രു​ദ്ധ പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​യ​ി മാ​ധ്യ​മ​ങ്ങ​ളു​ടെ പേ​രും പ​റ​ഞ്ഞു ന​ട​ന്നാ​ൽ ഇ​നി​യും കേ​സെ​ടു​ക്കു​മെ​ന്നും അ​തി​ൽ ഒ​രു സം​ശ​യ​വും വേ​ണ്ടെ​ന്നാ​ണ് എം.​വി. ഗോ​വി​ന്ദ​ൻ ഞാ​യ​റാ​ഴ്ച ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ചീ​ഫ് റി​പ്പോ​ർ​ട്ട​ർ അ​ഖി​ല ന​ന്ദ​കു​മാ​ർ ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​യാ​ണെ​ന്നതി​നാ​ലാ​ണ് കേ​സെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ലടക്കം വി​ഷ​യം വ​ലി​യ…

Read More

തെ​റ്റു ചെ​യ്ത​വ​രെ സം​ര​ക്ഷി​ക്കേ​ണ്ട കാ​ര്യം പാ​ര്‍​ട്ടി​ക്കി​ല്ല; എ​സ്എ​ഫ്‌​ഐ​ക്കെ​തി​രേ ആ​സൂ​ത്രി​ത ഗൂ​ഢാ​ലോ​ച​നയെന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.വി. ഗോ​വി​ന്ദ​ന്‍

പാ​ല​ക്കാ​ട്: എ​സ്എ​ഫ്‌​ഐ​ക്കെ​ത​ിരേ ആ​സൂ​ത്രി​ത ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്ന​താ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. ആ​ര്‍​ഷോ ജ​യി​ച്ചു തോ​റ്റ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് പാ​ല​ക്കാ​ട് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ഗോ​വി​ന്ദ​ന്‍ പി.​എം.​ആ​ര്‍​ഷോ സം​ഭ​വ​ത്തി​ല്‍ സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​രാ​ന്‍ സ​മ​ഗ്രാ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു. പ​രീ​ക്ഷ എ​ഴു​താ​ത്ത ആ​ള്‍ എ​ങ്ങ​നെ ജ​യി​ക്കു​മെ​ന്നും ഗോ​വി​ന്ദ​ന്‍ ചോ​ദി​ച്ചു. ഗൂ​ഢാ​ലോ​ച​ന​ക്കു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച ശ​ക്തി​ക​ള്‍ ആ​രെ​ല്ലാ​മെ​ന്ന് അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്ത​ണ​മെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.വ്യാ​ജ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കേ​സി​ലും അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​ത്യം തെ​ളി​യ​ട്ട​യെ​ന്ന് അ​ദ്ദേ​ഹം ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി പ​റ​ഞ്ഞു. തെ​റ്റു ചെ​യ്ത​വ​രെ സം​ര​ക്ഷി​ക്കേ​ണ്ട കാ​ര്യം പാ​ര്‍​ട്ടി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

സി​പി​എം നേ​താ​ക്ക​ളു​ടെ മ​ദ്യ​പാ​ന​വും അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​വും വ​ച്ചു പൊ​റു​പ്പി​ക്കി​ല്ല ! ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് എം​വി ഗോ​വി​ന്ദ​ന്‍…

ജ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​ത്ത തെ​റ്റാ​യ പ്ര​വ​ണ​ത​ക​ള്‍ പാ​ര്‍​ട്ടിി​യ​ല്‍ ഉ​ണ്ടെ​ന്നും ഇ​തൊ​ന്നും പാ​ര്‍​ട്ടി വ​ച്ചു പൊ​റു​പ്പി​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം​വി ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു. മ​ദ്യ​പാ​നം, അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം എ​ന്നി​വ​ക്കെ​തി​രെ​യും ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കാ​നാ​ണ് പാ​ര്‍​ട്ടി​യു​ടെ തീ​രു​മാ​നം. സം​ഘ​ട​നാ രം​ഗ​ത്തെ അ​ടി​യ​ന്ത​ര ക​ട​മ​ക​ള്‍ എ​ന്ന രേ​ഖ​യാ​ണ് സി​പി​എം സം​സ്ഥാ​ന സ​മി​തി ച​ര്‍​ച്ച​ചെ​യ്ത് അം​ഗീ​ക​രി​ച്ച​ത്. സ​മൂ​ഹ​ത്തി​ലെ അ​പ​ച​യം പാ​ര്‍​ട്ടി​യെ​യും ബാ​ധി​ക്കു​ന്നു​വെ​ന്ന് വീ​ണ്ടും സി​പി​എം വി​ല​യി​രു​ത്തു​ന്നു. ല​ഹ​രി​വി​രു​ദ്ധ ക്യാം​പെ​യ്‌​നി​ല്‍ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യ എ​സ്എ​ഫ്‌​ഐ നേ​താ​വി​ന്റെ മ​ദ്യ​പാ​ന​വും യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ളേ​ജി​ലെ ല​ഹ​രി ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും വാ​ര്‍​ത്ത​യാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കൂ​ടി​യാ​ണ് സി​പി​എം ന​ട​പ​ടി. നേ​താ​ക്ക​ളു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സം​മ്പാ​ദ​ന​ത്തി​ലും പ​രി​ശോ​ധ​ന ഉ​ണ്ടാ​കും. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും നേ​താ​ക്ക​ള്‍​ക്കും ഇ​ട​യി​ല്‍ മ​ദ്യ​പാ​ന​ശീ​ലം വ​ര്‍​ദ്ധി​ക്കു​ന്ന​താ​യും സി​പി​എം വി​ല​യി​രു​ത്തു​ന്നു. താ​ഴെ​ത്ത​ട്ടി​ലെ പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലും അ​ന​ര്‍​ഹ​മാ​യി വ​ലി​യ രീ​തി​യി​ല്‍ സ്വ​ത്ത് സ​മ്പാ​ദി​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​ക​ളും നേ​തൃ​ത്വ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​ണ് പാ​ര്‍​ട്ടി…

Read More