ഈ ലോക്ക് ഡൗണ്‍ കാലത്ത് വാടക നല്‍കാത്തതിന്റെ പേരില്‍ ആരെയും ഇറക്കിവിടരുതെന്ന് മുഖ്യമന്ത്രിയുള്‍പ്പെടെ പല തവണ പറഞ്ഞിട്ടുള്ള കാര്യമാണ്. എന്നാല്‍ ഇതിനു വിപരീതമായ കാര്യമാണ് തൊടുപുഴയില്‍ സംഭവിച്ചത്. വീട്ടുവാടകയായ 1500 രൂപ നല്‍കാഞ്ഞതിന് മൂന്നംഗ കുടുബത്തെ ഇറക്കിവിടാനായിരുന്നു അധ്യാപകനായ വീട്ടുടമസ്ഥന്റെ ശ്രമം. വിവരമറിഞ്ഞ് നാട്ടുകാര്‍ എത്തിയപ്പോള്‍ പട്ടിയെ അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടുടമയ്ക്ക് എതിരെ നടപടി എടുക്കുമെന്നും കുടുംബത്തെ പുനരധിവസിപ്പിക്കുമെന്നും നഗരസഭ അറിയിച്ചു. കൂലിപ്പണിക്കാരനായ മാത്യുവിനെയും കുടുംബത്തെയുമാണ് റിട്ടയേര്‍ഡ് അധ്യാപകനായ തൊടുപുഴ മുതലക്കോടം സ്വദേശി തോമസ് ഇറക്കി വിടാന്‍ ശ്രമിച്ചത്. കഴിഞ്ഞ അഞ്ച് മാസമായി 1500 രൂപ വാടക നല്‍കി മാത്യുവും കുടുംബവും ചോര്‍ന്നൊലിക്കുന്ന കൂരയിലാണ് താമസം. ലോക്ഡൗണില്‍ പണിയില്ലാത്തതിനാല്‍ മാത്യുവിന് കഴിഞ്ഞ ഒരു മാസത്തെ വാടക നല്‍കാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും എത്തിയപ്പോള്‍ തോമസ് പട്ടിയെ അഴിച്ചുവിട്ടു. ഇതോടെ…
Read MoreTag: police
ഞാന്‍ മന്ത്രിയാണെടോ ! എന്താ തെളിവ് എവിടെ ഐഡന്റിറ്റി കാര്‍ഡ് ? ആവേശം ‘അതിരു’കടന്നതോടെ ആഭ്യന്തര മന്ത്രിയെയും ചോദ്യം ചെയ്ത് പോലീസുകാരന്‍…
രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനങ്ങളുടെ അതിര്‍ത്തികളിലെല്ലാം കര്‍ശന പരിശോധനയാണ് നടക്കുന്നത്. ഇതിനിടയില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കൃത്യനിര്‍വഹണത്തിന്റെ ആവേശത്തിനിടെ അതിര്‍ത്തി മറന്നു പോയ പോലീസുകാരന് പറ്റിയ അമളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനാണ് അതിര്‍ത്തി മറികടന്ന് കര്‍ണാടകയില്‍ കയറി, അതിര്‍ത്തിയിലെത്തിയ ആഭ്യന്തരമന്ത്രിയെ ചോദ്യം ചെയ്തത്. കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയിലെ അട്ടിബെലെ ചെക്ക്പോസ്റ്റിന് സമീപത്താണ് സംഭവം നടന്നത്. കര്‍ണാടകയില്‍ വിവിധ ചെക്ക് പോസ്റ്റുകളില്‍ ലോക്ക് ഡൗണ്‍ ലംഘനമുണ്ടോയെന്ന് പരിശോധന നടത്തി വരികയായിരുന്നു ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ. ഇതിന്റെ ഭാഗമായാണ് ബൊമ്മൈ അട്ടിബെലെ ചെക്ക്പോസ്റ്റിലുമെത്തിയത്. എന്നാല്‍ അതിര്‍ത്തി കടന്നെത്തിയ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥന്‍ മന്ത്രിയുടെ കാര്‍ തടഞ്ഞ് ചോദ്യം ചെയ്തു. ഐഡന്റിറ്റി കാര്‍ഡും യാത്രാ ഉദ്ദേശവുമടക്കമുളള കാര്യങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചത്. ഉടന്‍ തന്നെ മന്ത്രി ബംഗളൂരു റൂറല്‍ എസ്പിയെ ബന്ധപ്പെട്ടു.…
Read Moreപോലീസ് ഡാ ! ലോക്ക് ഡൗണ്‍ ലംഘിച്ച വിദേശികള്‍ക്ക് ഒരിക്കലും മറക്കാത്ത പണി കൊടുത്ത് പോലീസ്…
കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ ലോക്ക് ഡൗണ്‍ ലംഘിച്ച് പലരും നിരത്തുകളില്‍ ഇറങ്ങുന്നുമുണ്ട്. ഇത്തരത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ വിദേശികള്‍ക്ക് ഇംപോസിഷന്‍ നല്‍കിയിരിക്കുകയാണ് ഉത്തരാഖണ്ഡ് പോലീസ്. 500 തവണ മാപ്പ് എന്ന് വിദേശികളെ കൊണ്ട് എഴുതിക്കുകയാണ് ചെയ്തത്. ലോക്ക്ഡൗണ്‍ ലംഘിച്ച് ഋഷികേശിലെ ഗംഗാതീരത്ത് നടക്കുകയായിരുന്ന 10 വിദേശികളെക്കൊണ്ടാണ് പൊലീസ് മാപ്പ് എഴുതിച്ചത്. വിദേശികള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങാതെ അകത്തിരിക്കണമെന്ന് അവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, അവര്‍ അനുസരിച്ചില്ല. ഇവരെ പിടികൂടി പേപ്പറില്‍ എന്നോട് ക്ഷമിക്കണം എന്ന് 500 തവണ എഴുതിപ്പിച്ചു. തപോവന്‍ എസ്ഐ വിനോദ് ശര്‍മ പറഞ്ഞു. 500 ഓളം വിദേശികള്‍ തപോവന്‍ പ്രദേശത്തുണ്ടെന്നും ഇവര്‍ ലോക് ഡൗണ്‍ നിയമങ്ങള്‍ അനുസരിക്കുന്നില്ലെന്നും അനുസരിക്കാത്തവര്‍ക്കുള്ള മാതൃകാ ശിക്ഷാ നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും വിദേശികള്‍ ഇത്തരമൊരു ശിക്ഷയേറ്റുവാങ്ങുന്നത് ആദ്യമായായിരിക്കും.
Read Moreകടയുടെ മുമ്പില്‍ ആള്‍ക്കൂട്ടം കണ്ട് പോലീസ് പാഞ്ഞെത്തി ലാത്തിവീശി ! സാധനങ്ങള്‍ വിലകൂട്ടി വില്‍ക്കുന്നുണ്ടോയെന്ന് പരിശോധിക്കാനെത്തിയ നഗരസഭ അധ്യക്ഷയ്ക്കും കിട്ടി രണ്ടെണ്ണം; വീഡിയോ കാണാം
ലോക്ക്ഡൗണ്‍ നിലനില്‍ക്കെ ഒരു കാരണവുമില്ലാതെ റോഡിലിറങ്ങുന്നവരെയും പൊതുസ്ഥലത്ത് കൂട്ടംകൂടി നില്‍ക്കുന്നവരെയും പോലീസുകള്‍ അടിച്ചോടിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍. ഇങ്ങനെ മലപ്പുറത്ത് അടികിട്ടിയവരില്‍ കൊണ്ടോട്ടി നഗരസഭ അധ്യക്ഷയും ഉണ്ടായിരുന്നു. സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ ഇക്കാര്യം പരിശോധിക്കാന്‍ നേരിട്ട് എത്തിയ ചെയര്‍പേഴ്‌സണും സംഘവുമാണ് ആളറിയാതെ പോലീസിന്റെ ലാത്തിക്ക് ഇരയായത്. കാലിനും പുറത്തും അടി കിട്ടിയ നഗരസഭാ അധ്യക്ഷ കെസി ഷീബ, സെക്രട്ടറി ബാബു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ എന്നിവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കൊണ്ടോട്ടി മുണ്ടപ്പലം പെട്രോള്‍ പമ്പിനടുത്ത് കടയില്‍ വിലവര്‍ദ്ധന സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി കൊണ്ടിരിക്കുമ്പോള്‍ കടയ്ക്ക് മുമ്പില്‍ ആള്‍ക്കൂട്ടം കണ്ട് പൊലീസ്? പാഞ്ഞെത്തി മര്‍ദിക്കുകയായിരുന്നു. നഗരസഭയുടെ വാഹനം ഈസമയം തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നുവെന്നും നഗരസഭാ സെക്രട്ടറിയും ഉദ്യോഗസ്ഥരും ആണെന്നു പറഞ്ഞിട്ടും പോലീസ് ലാത്തികൊണ്ട്? അടിക്കുകയായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന കൗണ്‍സിലര്‍ യുകെ മമ്മദിശ പറയുന്നു. സംഭവത്തില്‍ നഗരസഭ സെക്രട്ടറി…
Read Moreകാസര്‍ഗോട്ട് പോലീസിനെ മര്‍ദ്ദിച്ച് നാട്ടുകാര്‍ ! എസ്‌ഐ അടക്കം നാലു പോലീസുകാര്‍ക്ക് പരിക്ക്; സംഭവം ആരോഗ്യപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാതെ റോഡ് അടച്ചതിനെത്തുടര്‍ന്ന്
കാസര്‍കോട് ദേലംപാടി കല്ലടക്കയില്‍ നാട്ടുകാര്‍ പോലീസിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്‌ഐ അടക്കം നാലു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഒരു ഉദ്യോഗസ്ഥന്റെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കല്ലടക്ക കോളനിയില്‍ ആരോഗ്യപ്രവര്‍ത്തകരെ പ്രവേശിക്കാന്‍ അനുവദിക്കാതെ റോഡ് അടച്ചിരുന്നു. ഇത് നീക്കം ചെയ്യാനെത്തിയ പൊലീസുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പോലീസ് എത്തി തടസ്സം നീക്കാന്‍ തുടങ്ങിയതോടെ സംഘടിച്ചെത്തിയ നാട്ടുകാര്‍ പട്ടികയും മരക്കഷ്ണവും ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കുകയായിരുന്നു. കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പോലീസ് കോളനിയില്‍ എത്തിയത്. ഇന്നലെ പെരുമ്പാവൂരില്‍ പോലീസിനെ കൈയ്യേറ്റം ചെയ്ത നിഷാദ്,നിഷാദില്‍ എന്നീ സഹോദരന്മാരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
Read Moreഅന്ന് അവനെ രക്ഷിച്ചത് ആ ഡയറിയാണ് ! പോലീസിന്റെ ചോദ്യം ചെയ്യല്‍ സമയത്ത് ഡയറി ധര്‍മജനെ രക്ഷിച്ച കഥ തുറന്നു പറഞ്ഞ് പിഷാരടി
മലയാളികളുടെ ഇഷ്ടതാരങ്ങളാണ് ധര്‍മജനും പിഷാരടിയും. ഇരുവരും ഇപ്പോള്‍ സിനിമയില്‍ സജീവമാണെങ്കിലും ഇവരെ ആളുകള്‍ ഏറ്റെടുത്തത് ടെലിവിഷന്‍ കോമഡികളിലൂടെയായിരുന്നു. ഇരുവരുടെയും കൗണ്ടറുകള്‍ പ്രേക്ഷകരെ എന്നും പൊട്ടിച്ചിരിപ്പിച്ചിരുന്നു. നടന്‍, അവതാരകന്‍ എന്നീ നിലകളില്‍ നിന്നും വിജയ സംവിധായകന്റെ കസേരയില്‍ ഇരിക്കുകയാണ് പിഷാരടി ഇപ്പോള്‍. തന്റെ ഡയറി എഴുത്ത് കൊണ്ട് ഉണ്ടായ ചില നല്ല കാര്യങ്ങളെക്കുറിച്ച് രമേഷ് പിഷാരടി പറയുന്നു. ‘ 90 മുതല്‍ എല്ലാ ദിവസവും ഡയറി എഴുതുന്ന ശീലമുള്ളയാളാണ് ഞാന്‍. പണ്ടൊരു കേസുമായി ധര്‍മജനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ആ ഡയറിയാണ് അവനെ രക്ഷിച്ചത്..അതില്‍ ഞാനും അവനും കേസ് നടന്ന ദിവസം എവിടെയായിരുന്നെന്ന് വ്യക്തമായി എഴുതിവെച്ചിട്ടുണ്ടായിരുന്നു. അങ്ങനെ എന്റെ എഴുത്തുശീലം കൊണ്ട് ചെറുതും വലുതുമായ ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട്.’ പിഷാരടി പറയുന്നു.
Read Moreതാന്‍ പോയി തന്റെ പണി നോക്ക് ! ഇനി എസ്എഫ്‌ഐക്കാരുടെ ദേഹത്തെങ്ങാനും നീ കേറിയാല്‍…പോലീസുകാരെ നൈസായി ഭീഷണിപ്പെടുത്തി കുട്ടി സഖാക്കള്‍
പാലാ പോളിടെക്‌നിക്ക് കോളേജില്‍ എസ്എഫ്‌ഐ- കെഎസ്‌യു സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. സംഘര്‍ഷമുണ്ടായതിനിടെ പുറത്തു നിന്നെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് പാലാ സ്റ്റേഷനിലെ എഎസ്‌ഐയെയും കൂടെയുണ്ടായിരുന്ന മൂന്ന് പൊലീസുകാരെയും നൈസായി ഒന്നു വിരട്ടിയത്. മുമ്പ് കെഎസ്യു ഉണ്ടാക്കിയ സംഘര്‍ഷത്തില്‍ ഇടപെടാത്ത പൊലീസ് ഇപ്പോള്‍ എസ്എഫ്‌ഐക്കാരെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചായിരുന്നു ആക്രോശം. ”പോടാ പോടാ, ഇനി എസ്എഫ്‌ഐക്കാരുടെ ദേഹത്തെങ്ങാന്‍ നീ കേറിയാ…പോലീസിനോടു പറഞ്ഞ ഡലയോഗാണിത്. ഇടയ്ക്ക് ഇടപെടാന്‍ നോക്കിയ പോലീസുകാരനെയും വെറുതെവിട്ടില്ല…”എന്നെപ്പിടിച്ചെങ്ങാന്‍ തള്ളിയാ… താന്‍ പോടോ… സാറേ, താന്‍ പോടോ അവിടന്ന്… താന്‍ പോയി തന്റെ പണി നോക്ക്..താന്‍ എത്ര കാലം കാക്കിയിട്ട് ഇവിടെ ഇരിക്കുവെന്ന് നോക്കട്ട്…താന്‍ പോടോ.. ഇവിടെ നേരത്തേ അടി നടന്നപ്പോ തന്നെയൊന്നും കണ്ടില്ലല്ലോ…ഇപ്പോഴല്ലേ താന്‍ വന്നത്…”ഇങ്ങനെ പോകുന്നു കുട്ടി സഖാക്കളുടെ ആക്രോശങ്ങള്‍ പുറത്തു നിന്നെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് പാലാ സ്റ്റേഷനിലെ എഎസ്‌ഐയുടെ കോളറില്‍ പിടിച്ച്…
Read Moreബീഡി കിട്ടുമോ ഏമാനെ ഒരു തീപ്പെട്ടി എടുക്കാന്‍ !ബീഡി വാങ്ങി നല്‍കാഞ്ഞ പോലീസുകാരന്റെ കൈ പ്രതി തല്ലിയൊടിച്ചു; കോട്ടയത്ത് നടന്ന സംഭവം ഇങ്ങനെ…
ടി.പി വധക്കേസിലെ അധികൃതര്‍ ജയിലുകളില്‍ സസുഖം വാഴുമ്പോള്‍ ആകെ ഒരു ബീഡി മാത്രം ചോദിച്ചിട്ട് പോലീസുകാരന്‍ വാങ്ങി കൊടുത്തില്ലെങ്കില്‍ പ്രതി എന്തു ചെയ്യും. അങ്ങനെ ബീഡി വാങ്ങി നല്‍കാഞ്ഞതിനാണ് കോട്ടയത്ത് പ്രതി പോലീസുകാരന്റെ കൈ തല്ലിയൊടിച്ചത്. കോട്ടയം കെഎപി ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ മനോജ് മണിയന്റെ കൈയ്യാണ് പ്രതിയായ മോനുരാജ് തല്ലിയൊടിച്ചത്. ഇയാളെ ഒടുവില്‍ പോലീസ് ബലംപ്രയോഗിച്ചു കീഴ്‌പ്പെടുത്തി. ജയിലിനുള്ളില്‍ വച്ചായിരുന്നു മല്‍സരം. പരിക്കേറ്റ മനോജിനെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreപിഴ ഈടാക്കാന്‍ അറിയാത്തതു കൊണ്ടല്ല ! നിങ്ങളുടെ പ്രായത്തിലുള്ള ഒരുത്തന്‍ മോര്‍ച്ചറിയില്‍ മലര്‍ന്നു കിടക്കുവാ; പോലീസുകാരന്റെ വീഡിയോ വൈറലാകുന്നു…
ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരെല്ലാം ഹെല്‍മറ്റ് വയ്ക്കണമെന്ന നിയമം വന്നതോടെ പലവിധ സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്. ഹെല്‍മറ്റിലാടെ വന്ന ബൈക്കുകാരനെ പോലീസ് എറിഞ്ഞു വീഴ്ത്തിയ സംഭവം സംസ്ഥാനമാകെ വന്‍പ്രതിഷേധത്തിനു വഴിവെക്കുകയും ചെയ്തു. എന്നാല്‍ ഹൃദ്യമായ ഇടപെടലിലൂടെ ശ്രദ്ധ നേടുകയാണ് ഒരു പോലീസുകാരന്‍ ഇവിടെ. ഹെല്‍മറ്റ് ഇല്ലാതെ ബൈക്കിലെത്തിയ കോളേജ് വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി ഈ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയം. തൃത്താലയിലാണ് സംഭവം. പോലീസ് പിടിച്ചതോടെ ഭയന്ന് നിന്ന വിദ്യാര്‍ത്ഥികളുടെ തലയില്‍ ഹെല്‍മറ്റ് വച്ചു കൊടുത്തിട്ടാണ് ഉദ്യോഗസ്ഥന്‍ മാതൃകയായത്. പിഴ ഈടാക്കാന്‍ അറിയാത്തോണ്ടല്ലെന്നും ഇനി ആവര്‍ത്തിക്കരുതെന്നും ഇദ്ദേഹം പറയുന്നു.’അപമാനിക്കാന്‍ വേണ്ടിയല്ല നിങ്ങളോട് ഇങ്ങനെ പറയുന്നത്. കഴിഞ്ഞ രണ്ടു മാസം മുന്‍പ് ഒരു ഇന്‍ക്വിസ്റ്റിന് പോയി. നിങ്ങളുടെ പ്രായത്തിലുള്ള ഒരുത്തന്‍ മോര്‍ച്ചറിയില്‍ ഇങ്ങനെ മലര്‍ന്നു കിടക്കുവാ, മുടിയൊക്കെ നന്നായി വാര്‍ന്ന് വച്ച് യൂണിഫോമില്‍ ആ പയ്യന്‍ മരിച്ച് കിടക്കുന്ന കണ്ടപ്പോള്‍ ചങ്ക്…
Read More16കാരിയായ മകളെ കാണാനില്ലെന്നു മാതാവ് പരാതി നല്‍കി; പെണ്‍കുട്ടിയെ കണ്ടെത്തി പോലീസ് സ്‌റ്റേഷനിലെത്തിച്ച ശേഷം കുറത്തിക്കാട് പോലീസ് ചെയ്തത് നിയമങ്ങള്‍ കാറ്റില്‍ പറത്തുന്ന കാര്യങ്ങള്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് പോലീസ് ചെയ്ത കാര്യങ്ങള്‍ വിവാദമാകുന്നു. ഒരു രാത്രിയും പകലുമാണ് പെണ്‍കുട്ടിയെ പോലീസ് സ്റ്റേഷനില്‍ ഇരുത്തിയത്. കുറത്തികാട് പോലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. യുവാവിനൊപ്പംപോയ പതിനാറു വയസുകാരിയെയാണ് ഒരു രാത്രിയും പകലും പോലീസ് സ്റ്റേഷനില്‍ ഇരുത്തിയത്. രാത്രിയില്‍ സ്‌റ്റേഷനില്‍ വനിതാപോലീസ് ഇല്ലായിരുന്നിട്ടു കൂടിയാണ് പെണ്‍കുട്ടിയെ ഒരു ദിവസം മുഴുവന്‍ സ്റ്റേഷനില്‍ ഇരുത്തിയത്. പോക്സോ കേസില്‍പ്പെട്ട പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്താന്‍ പാടില്ലെന്നും വീട്ടിലോ സുരക്ഷിതമായ സ്ഥലത്തോ പോലീസെത്തി മൊഴിയെടുക്കണമെന്ന നിയമവും ലംഘിക്കപ്പെട്ടു. നഗരത്തിലെ സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്ന മകളെ കാണാനില്ലെന്ന് അമ്മ പരാതി നല്‍കിയിരുന്നു. ആദ്യം പരാതി സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന പോലീസ് ഇവരോടു മോശമായി പെരുമാറുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയുടെ അമ്മ ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് കുറത്തികാട് പോലീസ് പെണ്‍കുട്ടിയേയും യുവാവിനേയും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിക്കുകയും പെണ്‍കുട്ടിയെ 24 മണിക്കൂര്‍ പോലീസ് കസ്റ്റഡിയില്‍…
Read More