മുംബൈ: ശീതള പാനീയത്തില്‍ മയക്കുമരുന്നു നല്‍കി വനിതാ കോണ്‍സ്റ്റബിളിനെ എസ്‌ഐ പീഡിപ്പിച്ചതായിപരാതി. നവി മുംബൈ ക്രൈംബ്രാഞ്ചിലെ എസ്ഐ അമിത് ഷേലാറിനെതിരെയാണ് വനിതാ കോണ്‍സ്റ്റബിള്‍ പരാതി നല്‍കിയത്. പീഡനശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും ഇരയാക്കിയതായി കോണ്‍സ്റ്റബിള്‍ പരാതിയില്‍ പറയുന്നു. മുംബൈ സിബിഡി പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ആദ്യം പീഡനത്തിനിരയാക്കിയ ശേഷം വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നെന്നാണ് വനിതാ കോണ്‍സ്റ്റബിളിന്റെ ആരോപണം. മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കിയായിരുന്നു ആദ്യമായി ഇരയാക്കിയതെന്ന് വനിതാ ഉദ്യോഗസ്ഥ വെളിപ്പെടുത്തി. ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ എസ്ഐ മൊബൈലില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഈ വീഡിയോദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. സിബിഡി, പന്‍വേല്‍, കാമോത്തെ, ഖാര്‍ഖര്‍ തുടങ്ങിയ സ്ഥലങ്ങളില്‍വച്ചാണ് പീഡനത്തിനിരയാക്കിയതെന്നും പരാതിയില്‍ പറയുന്നു. വനിതാ പോലീസ് കോണ്‍സ്റ്റബിളും ആരോപണവിധേയനായ എസ്ഐയും 2010 മുതല്‍ പരിചയമുള്ളവരാണ്. ഇവര്‍ രണ്ടുപേരും ഒരു സ്റ്റേഷനിലാണ്…
Read MoreTag: rape
കുട്ടിക്കാലത്ത് തോന്നിയ പ്രണയം വിഫലമായതോടെ മനസ്സില്‍ പകയായി ! ഒടുവില്‍ വര്‍ഷങ്ങള്‍ക്കു ശേഷം അവസരം കിട്ടിയപ്പോള്‍ യുവതിയെ മകനു മുമ്പിലിട്ട് ബലാല്‍സംഗം ചെയ്ത് ബാല്യകാല സുഹൃത്തിന്റെ പ്രതികാരം…
ഔറംഗബാദ്: കുട്ടിക്കാലത്ത് തോന്നിയ പ്രണയം വിഫലമായതോടെ മനസ്സില്‍ വളര്‍ന്ന പകയെത്തുടര്‍ന്ന് മകന്റെ മുന്നില്‍ വെച്ച് യുവതിയെ ബാല്യകാല സുഹൃത്ത് ബലാത്സംഗം ചെയ്തു. സംഭവത്തില്‍ പ്രതിയായ സുലിബഞ്ജന്‍ സ്വദേശിയായ ചരണ്‍ സിംഗ് സോണാവാലയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെയും മകനെയും ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. വഴിമധ്യേ ചരണ്‍ സിംഗ് ഇരുവര്‍ക്കും മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കുകയും ഇത് കുടിച്ച യുവതിയും കുട്ടിയും മയങ്ങുകയും ചെയ്തു. ഉണര്‍ന്നപ്പോള്‍ ഇരുവരും ഒരു ഇരുട്ടുമുറിയിലായിരുന്നു. അല്‍പസമയം കഴിഞ്ഞ് അവിടെയെത്തിയ ഇയാള്‍ മകന്റെ കണ്‍മുമ്പില്‍വെച്ച് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. അതിനു ശേഷം യുവതിയുടെ മകനെയും ഉപദ്രവിച്ചു. യുവതിയോട് ചരണ്‍ സിംഗിന് പ്രണയമുണ്ടായിരുന്നു, എന്നാല്‍ അത് സഫലമാകാതായതോടെ പകയായി മാറുകയായിരുന്നു. ഇവരോട് പ്രതികാരം വീട്ടാന്‍ അവസരം കാത്തിരിക്കുകയായിരുന്നു ഇയാള്‍. യുവതിയുടെ ഭര്‍ത്താവ് മൂന്ന് വര്‍ഷമായി ജയില്‍ശിക്ഷ അനുഭവിച്ച് വരികയാണ്.…
Read Moreജോലിയ്ക്കു പരിശീലനം നല്‍കാമെന്നു പറഞ്ഞ് പെണ്‍കുട്ടികളെ വലയിലാക്കും; ഓഫീസില്‍ എത്തുമ്പോള്‍ ശീതളപാനീയം നല്‍കി മയക്കി പീഡനവും; എഞ്ചിനീയറിംഗ് ബിരുദധാരികളായ പെണ്‍കുട്ടികളെ മാത്രം ഇരകളാക്കിയിരുന്ന ഞരമ്പുരോഗി കുടുങ്ങിയത് ഇങ്ങനെ…
ചെന്നൈ: ഒരു ജോലിയ്ക്കായി നിരവധി ആളുകള്‍ വലയുന്ന ഇക്കാലത്ത് അതിന്റെ പേരില്‍ നടക്കുന്ന മുതലെടുപ്പുകളും ചെറുതല്ല. പഠിച്ചിറങ്ങിയിട്ട് ജോലിയില്ലാതെ നടക്കുന്ന എഞ്ചിനീയറുമാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഈ സാഹചര്യത്തിന്റെ ചുവടു പിടിച്ചാണ് സേലൈയാര്‍ സ്വദേശിയും കൃഷിയിറക്കിയത്. ജോലി നേടാന്‍ പരിശീലനം നല്‍കാമെന്ന് പറഞ്ഞ് ഓഫീസിലെത്തിച്ച ശേഷം പെണ്‍കുട്ടികളുടെ നഗ്‌ന ഫോട്ടോ എടുക്കുന്നതായിരുന്നു ഇയാളുടെ പതിവ്. എഞ്ചിനീയറിംഗ് ബിരുദമുള്ള പെണ്‍കുട്ടികളെ മാത്രമായിരുന്നു ഇയാള്‍ നോട്ടമിട്ടിരുന്നത് അതിനു ശേഷം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്നും ഭീഷണി പതിവായിരുന്നു. ഒടുവില്‍ ചതി മനസിലാക്കിയ യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഗതി പുറം ലോകമറിഞ്ഞത്. വൈകാതെ തന്നെ ഇയാളെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. അഴക് സുന്ദരം എന്ന പേരില്‍ അറിയപ്പെടുന്ന സെന്തില്‍ രാജ(35)യാണ് പൊലീസ് പിടിയിലായത്. സ്‌കൈലൈന്‍ ടെക്‌നോളജീസ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ഇയാള്‍ ഈ വര്‍ഷം ആദ്യം ട്രിച്ചിയിലെ സ്വകാര്യ…
Read Moreവെഞ്ഞാറമ്മൂട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ അച്ഛനെ പ്രതിയാക്കിയതിനെതിരേ അമ്മ രംഗത്ത് ! കേസില്‍ പുനരന്വേഷണം നടത്തണം; കേസില്‍ പറഞ്ഞിരിക്കുന്ന മൊഴികള്‍ തങ്ങളാരും പറഞ്ഞതല്ലെന്നും പരാതി…
വെഞ്ഞാറമൂട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ അച്ഛനെ പ്രതിയാക്കി ജയിലിലടച്ചതിനെതിരേ അമ്മ രംഗത്ത്. കേസില്‍ പുനരന്വേഷണം നടത്തണമെന്നും സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്നയാളിന്റെ സ്വാധീനത്തിനു വഴങ്ങി കേസെടുത്ത വെഞ്ഞാറമൂട് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കാണിച്ചുമാണ് പെണ്‍കുട്ടിയുടെ മാതാവ് ഉന്നത ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയത്. കുറ്റകൃത്യം ചെയ്തയാള്‍ പൊലീസിനെ സ്വാധീനിച്ചു ഭര്‍ത്താവിനെ പ്രതിയാക്കിയതാണെന്നും മാതാവും മകളും ഭര്‍ത്താവിനെ സംശയിച്ചിട്ടില്ലാത്തതാണെന്നും പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു മനസ്സിലാക്കിയവര്‍ ബോധപൂര്‍വം പൊലീസിനെ സ്വാധീനിച്ചു ഭര്‍ത്താവിനെ പ്രതിയാക്കി അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്നും ചെയ്യാത്ത കുറ്റത്തിനു മാസങ്ങളായി ഭര്‍ത്താവ് ജയില്‍ശിക്ഷ അനുഭവിച്ചെന്നും പരാതിയില്‍ പറയുന്നു. മൊഴിയെടുക്കാന്‍ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ പൊലീസാണു മൊഴി പറഞ്ഞുകൊടുത്തതെന്നും പരാതിയിലുണ്ട്. ഇതിനെതിരെ ഹൈക്കോടതി റജിസ്ട്രാര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. പ്രതിയെന്നു സംശയിക്കുന്നയാളിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നും കേസില്‍ പറഞ്ഞിരിക്കുന്ന മൊഴികള്‍ തങ്ങളാരും പറഞ്ഞതല്ലെന്നും പരാതിയിലുണ്ട്. ആവശ്യമായ അന്വേഷണം നടത്താതെ പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്ത ഗുരുതരമായ…
Read Moreനാല് വയസ്സുള്ളപ്പോള്‍ പീഡിപ്പിക്കപ്പെട്ടു ! പതിനേഴ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്നെന്താണ് സംഭവിച്ചതെന്ന് മനസ്സിലായത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി പാര്‍വതി…
നാലു വയസുള്ളപ്പോള്‍ താന്‍ ക്രൂരമായ പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തി നടി പാര്‍വതി. പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമാണ് അന്നു തനിക്ക് സംഭവിച്ചതെന്തെന്ന് മനസ്സിലായതെന്ന് നടി പറഞ്ഞു. പീഡനവിവരം പുറംലോകത്തെ അറിയിക്കാന്‍ വീണ്ടും പന്ത്രണ്ട് വര്‍ഷം എടുക്കേണ്ടി വന്നെന്നും നടി പറഞ്ഞു. മുംബൈയിലെ നടക്കുന്ന മാമി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ഇക്കാര്യം പാര്‍വതി പുറംലോകത്തോടു വിളിച്ചു പറഞ്ഞത്. രാഷ്ട്രീയ, സിനിമാമേഖലയിലുള്‍പ്പെടെ മീ ടു ക്യാംപെയിന്‍ ശക്തിയാര്‍ജിക്കുന്ന അവസരത്തിലാണ് പാര്‍വതിയുടെ വെളിപ്പെടുത്തല്‍. ”എനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോഴാണ് അത്തരമൊരു അനുഭവമുണ്ടായത്. പതിനേഴ് വര്‍ഷം കഴിഞ്ഞാണ് അന്നെന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിഞ്ഞത്. പിന്നെയും പന്ത്രണ്ട് വര്‍ഷം കഴിഞ്ഞാണ് സംഭവത്തെപ്പറ്റി പുറത്തുപറയാന്‍ കഴിഞ്ഞത്”, പാര്‍വതി പറഞ്ഞു.”അതിജീവിക്കുക എന്നത് ശാരീരികമായി മാത്രം സംഭവിക്കേണ്ട ഒന്നല്ല. മാനസികമായും അതിജീവിക്കേണ്ടതുണ്ട്. അതിജീവിച്ചവളാണെന്ന് എല്ലാ ദിവസവും ഞാന്‍ എന്നെത്തന്നെ ഓര്‍മിപ്പിക്കേണ്ടതുണ്ട്”, പാര്‍വതി പറഞ്ഞു. മീ ടു ക്യാംപെയ്‌നിന്റെ പശ്ചാത്തലത്തില്‍…
Read Moreകൊലപാതകക്കേസിന്റെ വിചാരണയ്ക്കിടെ പുറത്തുവന്നത് 43 വര്‍ഷം മുമ്പത്തെ പീഡനക്കേസ് ! കൊല്ലപ്പെട്ട യുവാവിന്റെ മാതാവിനെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; കൊച്ചിയില്‍ നടന്ന സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ ഇങ്ങനെ…
കൊച്ചി: പത്തു വര്‍ഷം മുമ്പു നടന്ന കൊലപാതകക്കേസിന്റെ വിചാരണയ്ക്കിടെ പുറത്തു വന്നത് 43 വര്‍ഷം മുമ്പ് നടന്ന പീഡനകഥ.കൊല്ലപ്പെട്ട യുവാവിന്റെ മാതാവിനെ, കേസിലെ പ്രതി തൊഴില്‍ സ്ഥലത്തുവച്ചു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന വെളിപ്പെടുത്തലാണു കുറ്റപത്രത്തിലെ മൊഴിയിലുള്ളത്. പീഡനത്തെ തുടര്‍ന്നു ഗര്‍ഭിണിയായ യുവതി പ്രസവിച്ച മകനെ വര്‍ഷങ്ങള്‍ക്കു ശേഷം അതേ തൊഴിലുടമ കൊലപ്പെടുത്തിയതു സംബന്ധിച്ചാണു കേസ്. കൊല്ലപ്പെട്ട യുവാവിന്റെ ഡിഎന്‍എ സാംപിള്‍ പൊലീസ് നേരത്തെ ശേഖരിച്ചിട്ടുള്ളതിനാല്‍ കേസിന്റെ തുടരന്വേഷണത്തിനായി കൊലക്കേസിന്റെ വിചാരണ നടപടി കോടതി നിര്‍ത്തിവച്ചു. പിതൃത്വം അംഗീകരിക്കണമെന്നാവശ്യപ്പെട്ടു പ്രതിയെ പലതവണ യുവാവ് സമീപിച്ചെന്നും, 33 വയസ്സായപ്പോള്‍ പിതൃസ്വത്ത് ആവശ്യപ്പെട്ടു പ്രതിയെ സമീപിച്ച യുവാവിനെ പ്രതിയും കൂട്ടാളിയും ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് കേസ്. കൊലപാതകത്തിന്റെ കാരണം ബോധ്യപ്പെടുത്താന്‍ പഴയ പീഡന വിവരം കൊല്ലപ്പെട്ട യുവാവിന്റെ അമ്മ അന്വേഷണ ഉദ്യോഗസ്ഥനോടു വെളിപ്പെടുത്തിയിട്ടും പ്രതിക്കെതിരേ ലൈംഗിക പീഡനക്കുറ്റം ചുമത്താതെയാണു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മത്സ്യ…
Read Moreയുവതിയെ വളയ്ക്കുമ്പോഴും കണ്ണ് 13കാരിയായ മകളിലായിരുന്നു ! ഹോസ്റ്റലില്‍ പഠിച്ച എട്ടാം ക്ലാസുകാരിയെ ആരോരുമില്ലാത്ത വീട്ടില്‍ കൊണ്ടുവന്ന് ക്രൂരമായി പീഡിപ്പിച്ചു; മറയൂരിലെ പീഡകന്‍ ചെയ്തത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍…
മറയൂര്‍: ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീയുമായി അടുപ്പത്തിലാവുമ്പോഴും ഉത്തരകുമാറിന്റെ ലക്ഷ്യം ഇവരുടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍മക്കളായിരുന്നു.ഹോസ്റ്റലില്‍ നിന്ന് പഠിച്ചിരുന്ന മൂത്ത കുട്ടിയെ പലകാരണങ്ങള്‍ പറഞ്ഞ് വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുവരുന്നത് പതിവായി. മാതാവ് വീട്ടിലില്ലാതിരുന്ന അവസരത്തില്‍ പലതവണ 13 കാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തു. ഭീതിപ്പെടുത്തുന്ന ദൃശ്യം നേരില്‍ കണ്ട എഴു വയസുകാരി സഹോദരിയെ ഇയാള്‍ മര്‍ദ്ദിച്ചവശയാക്കി. പിന്നാലെ വധഭീഷണിയും. ഇന്നലെ പിടിയിലായ മറയൂര്‍ സ്വദേശി ഉത്തരകുമാറി (32)ന്റെ ക്രൂരകൃത്യത്തെക്കുറിച്ച് മറയൂര്‍ പൊലീസ് വെളിപ്പെടുത്തുന്നതിങ്ങനെയാണ്. ബലാത്സംഗം,ബാലപീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റുചെയ്ത ഇയാളിപ്പോള്‍ റിമാന്‍ഡിലാണ്.മാനസികവും ശാരീരികവുമായി തളര്‍ന്ന കുട്ടികളെ കൗണ്‍സിലിംഗും വൈദ്യസഹായവും നല്‍കി സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഓണം അവധിക്ക് ട്രൈബല്‍ ഹോസ്റ്റലില്‍ നിന്നും പഠിച്ചിരുന്ന മൂത്ത പെണ്‍കുട്ടിയെയും മറ്റൊരുഹോസ്റ്റലില്‍ നിന്ന് പഠിച്ചിരുന്ന ഇളയ പെണ്‍കുട്ടിയെയും ഇയാള്‍ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു. മാതാവ് വീട്ടിലില്ലാത്ത സമയത്ത് മൂത്തകുട്ടിയെ ഇയാള്‍…
Read Moreസൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതി ! താരം പ്രതിഫലമായി നല്‍കിയത് രണ്ടു കോടിയെന്നും വെളിപ്പെടുത്തല്‍…
ലാസ് വെഗാസ്: പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കെതിരേ ലൈംഗിക പീഡനാരോപണവുമായി യുവതി രംഗത്ത്. 34കാരിയായ അമേരിക്കന്‍ യുവതി കാതറിന്‍ മയോര്‍ഗായാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. വാര്‍ത്ത പുറത്തു വിട്ട ജര്‍മന്‍ മാധ്യമം ഡെര്‍ സ്പീഗലിനെതിനെതിരെ ക്രിസ്റ്റ്യാനോയുടെ അഭിഭാഷകര്‍ നോട്ടീസ് അയച്ചു. പീഡനമല്ല ഉഭയസമ്മത പ്രകാരം നടന്ന ബന്ധമാണെന്ന് ക്രിസ്റ്റിയാനോയുടെ അഭിഭാഷകര്‍ വ്യക്തമാക്കി. 2009ല്‍ ലാസ് വെഗാസിലെ ഹോട്ടലില്‍ വെച്ച് റൊണോ പീഡിപ്പിച്ചെന്നാണ് കാതറിന്റെ പരാതി. 375000 ഡോളര്‍ (രണ്ടു കോടി 70 ലക്ഷം) പ്രതിഫലമായി നല്‍കിയെന്നും യുവതി പറഞ്ഞു. എതിര്‍ത്തിട്ടും ബലമായി ഉപദ്രവിച്ചെന്ന് യുവതി പറയുന്നു. എന്നാല്‍ ക്രിസ്റ്റ്യാനോയുമായി അടുത്ത വൃത്തങ്ങള്‍ ആരോപണം നിഷേധിച്ചു. 2009ല്‍ മാഞ്ചസ്റ്ററില്‍ നിന്ന് റയലിലേയ്ക്ക് മാറിയ സമയത്തായിരുന്നു സംഭവമെന്നും യുവതി പറയുന്നു. എന്നാല്‍ യുവതി പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. ഒരു അഭിഭാഷകനെ സമീപിച്ച് നഷ്ട പരിഹാരം ആവശ്യപ്പെട്ട് റൊണാള്‍ഡോയ്ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്.
Read Moreബധിരയും മൂകയുമായ യുവതിയെ അഭയകേന്ദ്രത്തില്‍ യുവതിയെ രണ്ട് മാസം തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്തു; ഗര്‍ഭിണായായതോടെ ഗര്‍ഭം അലസിപ്പിച്ച് ഭ്രൂണം കത്തിച്ചു; പ്രതികളില്‍ ഡോക്ടര്‍മാരും…
ഗ്വാളിയോര്‍: ബധിരയും മൂകയുമായ യുവതിയെ രണ്ടു മാസം തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതികളായ ഒമ്പതു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ നാലുപേര്‍ ഡോക്ടര്‍മാരാണ്. മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള അഭയകേന്ദ്രത്തിലാണ് ദാരുണ സംഭവം ഉണ്ടായത്. അഭയകേന്ദ്രത്തിന്റെ വാച്ച്മാനായ സഹബ് സിംഗ് ഗുര്‍ജര്‍ എന്നയാളാണ് അധിരയും മൂകയുമായ 23കാരിയെ ബലാത്സംഗം ചെയ്തത്. യുവതി ഗര്‍ഭിണിയായതോടെ അഭയാര്‍ത്ഥി കേന്ദ്രം അധികൃതരുടെ സഹായത്തോടെ നിര്‍ബന്ധിതമായി ഗര്‍ഭം അലസിപ്പിക്കുകയും ഭ്രൂണം കത്തിച്ച് കളയുകയും ചെയ്തു. പ്രതികളില്‍ ആറുപേര്‍ അറസ്റ്റിലായതായാണ് വിവരം. നാലു ഡോക്ടര്‍മാരില്‍ മൂന്നുപേരും അറസ്റ്റിലായി. അഭയാര്‍ത്ഥി കേന്ദ്രത്തിന്റെ ഡയറക്ടര്‍ ശര്‍മ്മ, ഇയാളുടെ ഭാര്യ ഡോക്ടര്‍ ഭാവന, അഭയാര്‍ത്ഥി കേന്ദ്രത്തിന്റെ മാനേജര്‍ ജയപ്രകാശ് ശര്‍മ്മ, ഡോക്ടര്‍ വിവേക് സാഹു, ഹോസ്റ്റല്‍ സൂപ്രവൈസര്‍ രവി വാത്മീകി, വാര്‍ഡന്‍ ഗിരി രാജ് എന്നിവരാണ് അറസ്റ്റിലായത്. വിദേശ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രമാണിത്. രണ്ട് മാസം തുടര്‍ച്ചയായി…
Read Moreസ്ത്രീ സുരക്ഷായ്ക്കായി രൂപീകരിച്ച വനിത പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനെ സഹോദരന്മാരായ പോലീസുകാര്‍ ബലാല്‍സംഗം ചെയ്തു;നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി വീണ്ടും മാറിമാറി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തു
ചണ്ഡിഗഡ്:തീക്കട്ടയിലും ഉറുമ്പരിക്കുന്നുവോ ? സ്ത്രീകള്‍ക്ക് സുരക്ഷിതമായി പരാതി നല്‍കാന്‍ രൂപീകരിച്ച വനിത പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനെ സഹോദരന്മാരായ പോലീസുകാര്‍ ബലാല്‍സംഗം ചെയ്തു. പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ ഇവര്‍ അതുപയോഗിച്ച് വീണ്ടും ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്തതായാണ് വനിതാ ഹെഡ്‌കോണ്‍സ്റ്റബിളിന്റെ പരാതിയില്‍ പറയുന്നത്. പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. ഹരിയാനയിലെ വനിത ഹെഡ് കോണ്‍സ്റ്റബിളാണ് പരാതി നല്‍കിയിരിക്കുന്നത്. ജോഗീന്ദര്‍ എന്നയാളും സഹോദരനുമാണ് അറസ്റ്റിലായിരിക്കുന്നത്. ജോഗീന്ദറിന്റെ സഹോദരന്‍ ഫരീദാബാദ് പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളാണ്. 2014ലാണ് മഹേന്ദര്‍ഗഡില്‍ വെച്ച് യുവതി ജോഗീന്ദറിനെ പരിചയപ്പെടുന്നത്. ഫരീദാബാദിലും ജിന്ദിലും പല്‍വാലിലും ജോലി ചെയ്യുന്നതിനിടെ ഇയാള്‍ പലപ്രാവശ്യം യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. 2017ലാണ് ജോഗീന്ദറിന്റെ സഹോദരനെ യുവതി പരിചയപ്പെടുന്നത്. പോലീസുകാരനായ ഇയാളും യുവതിയെ പീഡിപ്പിച്ചു. തുടര്‍ന്ന് യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് കാട്ടി ജോഗീന്ദര്‍ പലപ്പോഴും പണം തട്ടുകയും…
Read More