കോവിഡ്19 ലോകത്തെ ഭീതിയിലാഴ്ത്തുമ്പോള്‍ ബ്രിട്ടീഷ് സംഘത്തിന്റെ പുതിയ പഠനവിവരം അമേരിക്കയെയും ബ്രിട്ടനെയും കൂടുതല്‍ ഭയപ്പാടിലാക്കുകയാണ്. ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസര്‍ ആയ നീല്‍ ഫെര്‍ഗൂസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ഇറ്റലിയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് പഠനം. കോവിഡ് ബാധ മൂലം യുഎസില്‍ മാത്രം 22 ലക്ഷം ആളുകള്‍ മരിച്ചേക്കാമെന്നാണ് പഠന റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ അഞ്ചു ലക്ഷം പേരെങ്കിലും മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 1918ലെ പകര്‍ച്ചപ്പനിയുമായി കൊവിഡ് 19നെ താരതമ്യം ചെയ്തുകൊണ്ടാണ് പഠനം നടത്തിയത്. ഹോം ഐസൊലേഷന് പുറമെ ശക്തമായ നിയന്ത്രണങ്ങളും ഈ പഠനം ശുപാര്‍ശ ചെയ്യുന്നു. കൊറോണ രോഗികളെ കൈകാര്യം ചെയ്യാനാകാത്ത നിലയിലാണ് യുകെ എന്‍എച്ച്എസ് (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്). ഫ്രാന്‍സും ജര്‍മ്മനിയും ഏര്‍പ്പെടുത്തിയ തരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ യുകെ ഗവണ്‍മെന്റ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ക്ലബ്ബുകളും പബ്ബുകളും തീയറ്ററുകളും അടച്ചിടാന്‍ പ്രധാനമന്ത്രി ബോറിസ്…
Read MoreTag: USA
പ്രവചനങ്ങള്‍ സത്യമാവുന്നു ! ലോകം കോവിഡിന്റെ പിടിയിലമരുന്നുവോ ? അമേരിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം കോവിഡ് മരണം; എന്തു ചെയ്യണമെന്നറിയാതെ ലോക രാജ്യങ്ങള്‍
മുന്‍ പ്രവചനങ്ങളെ ശരിവച്ച് കോവിഡ്-19 വൈറസ് ലോകമെമ്പാടും വ്യാപിക്കുന്നു. വാഷിംഗ്ടണ്‍ കിങ് കൗണ്ടിയില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചതോടെ അമേരിക്കയും ഭീതിയിലാണ്. രാജ്യത്ത് 22 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തേക്കാമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. പ്രഭവ കേന്ദ്രമായ ചൈനയില്‍ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണവും മരണവും കുറഞ്ഞുവരുമ്പോള്‍ ചൈനയ്ക്ക് പുറത്ത് കൂടുതല്‍ രാജ്യങ്ങളില്‍ മരണം സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അമേരിക്കയിലും ഓസ്‌ട്രേലിയയിലും കോവിഡ്-19 ബാധയെ തുടര്‍ന്നുള്ള ആദ്യ മരണം സ്ഥിരീകരിച്ചപ്പോള്‍ ഏഴു ലക്ഷത്തോളം പേരുള്ള സിയാറ്റിലെ ഏറ്റവും ജനസംഖ്യയുള്ള കിങ്കൗണ്ടിയിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഏറെ ആശങ്കാജനകമാണ്. അമേരിക്കയില്‍ മരിച്ചയാള്‍ക്ക് 50 വയസിനു മുകളില്‍ പ്രായമുണ്ടെന്ന് യുഎസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുഎസില്‍ നിലവില്‍ 60 ഓളം പേര്‍ക്ക് കോവിഡ്-19 ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷവും ജപ്പാന്‍നില്‍ പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് എന്ന…
Read Moreഅമേരിക്കയുടെ നിഗൂഢ കേന്ദ്രം ഏരിയ 51 പിടിക്കാന്‍ തയ്യാറായി 15 ലക്ഷം ആളുകള്‍ ! പറക്കും തളികകളും അന്യഗ്രഹ ജീവികളുമുണ്ടെന്ന് പലരും കരുതുന്ന സ്ഥലം; സാഹസത്തിനു മുതിരരുതെന്ന് സൈന്യം…
അമേരിക്കയുടെ നിഗൂഢ സൈനിക കേന്ദ്രം ഏരിയ 51 റെയ്ഡ് ചെയ്യാന്‍ ധാരാളം പേര്‍ നാളെ (സെപ്റ്റംബര്‍ 20) നെവാഡയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പ്രദേശത്തെ സുരക്ഷ ശക്തമാക്കി. ഏരിയ51 മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) ഏരിയ 51 ന് മുകളിലുള്ള വ്യോമാതിര്‍ത്തി അടച്ചുപൂട്ടിയതായി അറിയിച്ചു. ഈ റൂട്ടുകളില്‍ അപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൈലറ്റുമാര്‍ക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് കൈമാറിയിട്ടുണ്ട്. യുഎസ് വ്യോമസേന ഉപയോഗിക്കുന്ന സൈനിക പരിശീലന മേഖലയായ നെവാഡ ടെസ്റ്റ് ആന്‍ഡ് ട്രെയിനിങ് റേഞ്ചിന് സമീപം, നെവാഡയിലെ റേച്ചലിന് തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലൂടെ വിമാനങ്ങള്‍ പറക്കുന്നതിന് ഈ ആഴ്ച ആദ്യം തന്നെ എഫ്എഎ രണ്ട് നോട്ടാമുകള്‍ പുറപ്പെടുവിച്ചിരുന്നു. സെപ്റ്റംബര്‍ 18 ബുധനാഴ്ച മുതല്‍ സെപ്റ്റംബര്‍ 23 തിങ്കളാഴ്ച വരെയാണ് നിരോധനം. 1950 കള്‍ മുതലാണ് അമേരിക്കയിലെ നെവാഡയില്‍ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന…
Read Moreമരുഭൂമിയില്‍ നിര്‍മിച്ചിരിക്കുന്ന അറകളിലെ ആയുധശേഖരം കണ്ട് അമ്പരന്ന് ലോകം ! ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇറാന്‍; അമേരിക്കയും ഇറാനും തമ്മിലുള്ള വൈരത്തില്‍ വിറകൊണ്ട് ലോകം…
ടെഹ്റാന്‍: അമേരിക്ക-ഇറാന്‍ ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. മരുഭൂമിയിലെ ഭൂഗര്‍ഭ അറകളില്‍ സൂക്ഷിച്ചിരിക്കുന്ന ആയുധശേഖരത്തിന്റെ വീഡിയോ ഇറാന്‍ പുറത്തു വിട്ടത് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ആക്കം കൂട്ടുകയാണ്. ശത്രുക്കളെ ഉന്മൂലനം ചെയ്യാന്‍ ശേഷിയുള്ള മിസൈലുകള്‍ ഉള്‍ക്കൊള്ളുന്ന വന്‍ ആയുധ ശേഖരം മരുഭൂമിയിലെ ഭൂഗര്‍ഭത്തില്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇറാന്‍ പുറത്തു വിട്ടത്. യുഎസ്- ഇറാന്‍ സംഘര്‍ഷ സാധ്യത മുമ്പില്ലാത്ത വിധത്തില്‍ മൂര്‍ച്ഛിച്ചിരിക്കുന്നു വേളയിലാണ് ശത്രുക്കള്‍ക്കുള്ള കടുത്ത താക്കീതെന്ന നിലയില്‍ ഇറാന്റെ സ്റ്റേറ്റ് ടെലിവിഷന്‍ നെറ്റ് വര്‍ക്ക് ഈ വിഷ്വലുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇറാന് കടുത്ത താക്കീതേകി യുഎസ് സര്‍വസജ്ജമായ യുദ്ധക്കപ്പലുകള്‍ മേഖലയിലേക്ക് അയച്ചതിന്റെ പ്രതികരണമെന്ന നിലയിലാണ് ഇറാന്‍ ഭൂഗര്‍ഭത്തിലെ മിസൈല്‍ ശേഖരത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. നിര്‍ണായകമായ ഈ വേളയില്‍ സ്വന്തം പൗരന്മാരെ പ്രചോദിപ്പിക്കുകയും അവരില്‍ രാജ്യസ്‌നേഹം ഉയര്‍ത്തുകയും ചെയ്യുകയെന്ന ലക്ഷ്യങ്ങളും ഈ ഫൂട്ടേജുകള്‍…
Read Moreയുഎസ് നാവികസേന തയ്യാറാക്കിയ ‘ലൈംഗികപട്ടിക’ പുറത്ത് ! 32 വനിതാ ഓഫീസര്‍മാര്‍ക്ക് റാങ്കിംഗ് നടത്തി; അമേരിക്കന്‍ ഭരണകൂടത്തിനാകെ നാണക്കേടുണ്ടാക്കുന്ന സംഭവം ഇങ്ങനെ…
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഭരണകൂടത്തിനാകെ നാണക്കേടാകുകയാണ് നാവികാസേനയിലെ സൈനികര്‍ തയ്യാറാക്കിയ പുതിയ പട്ടിക. സേനയിലെ 32 വനിതകളെ ലൈംഗികോദ്ദേശ്യത്തോടെ റാങ്കിംഗ് നടത്തിയതിനു ശേഷമുള്ള പട്ടികയാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത്.ലൈംഗീകാകര്‍ഷണവും സൗന്ദര്യവും മുന്‍ നിര്‍ത്തി പുരുഷകേസരികള്‍ തയ്യാറാക്കിയിരിക്കുന്ന പട്ടിക വന്‍വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. സൗന്ദര്യം അനുസരിച്ച് റാങ്കിംഗ് രേഖപ്പെടുത്തിയിട്ടുള്ള പട്ടികയില്‍ പേരിന് നേരെ അവരില്‍ നിന്നും പട്ടിക തയ്യാറാക്കിയ ആള്‍ പ്രതീക്ഷിക്കുന്ന ലൈംഗിക പ്രവര്‍ത്തിയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. മിലിറ്ററി അന്വേഷണ ഉദ്യോഗസ്ഥര്‍ ‘ബലാത്സംഗ പട്ടിക’ എന്ന് പേരിട്ടിരിക്കുന്ന പട്ടിക യുഎസ്എസ് ഫ്ളോറിഡയിലെ അംഗങ്ങളായ ഗോള്‍ഡ് ക്രൂവിനിടയില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് വിവാദമായത്. രണ്ടു പട്ടികയാണ് ഉള്ളത്. ഒരെണ്ണത്തില്‍ സ്റ്റാര്‍ സിസ്റ്റം അനുസരിച്ച് വനിതാ ജീവനക്കാരെ റാങ്ക് ചെയ്തിട്ടുള്ളതാണ്. മറ്റേത് റാങ്കിംഗ് അനുസരിച്ച് പട്ടിക തയ്യാറാക്കിയ സൈനികര്‍ക്ക് ജീവനക്കാരികള്‍ ചെയ്തു കൊടുക്കേണ്ട ലൈംഗിക ചേഷ്ടകളും. അന്തര്‍ വാഹിനിയില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന മൊത്തം 173…
Read More5ജി തരംഗങ്ങള്‍ കാന്‍സറിന് കാരണമാകുമോ ? 5ജിയെക്കുറിച്ച് രണ്ട് അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…
കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ടാണ് സാങ്കേതികവിദ്യാ രംഗത്ത് മാറ്റങ്ങള്‍ സംഭവിക്കുന്നത്. അതിവേഗ സ്പീഡിലുള്ള ഇന്റര്‍നെറ്റുമായി 4ജിയുടെ കടന്നുവരവ് ഏവരെയും അദ്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ 5ജിയില്‍ എത്തിനില്‍ക്കുകയാണ്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 5ജി രാജ്യത്താകമാനം വ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. അമേരിക്കയിലെ പ്രധാനനഗരങ്ങളിലെല്ലാം 5ജി ലഭ്യമാണ്. ആ രാജ്യത്തിന്റെ എല്ലാക്കോണിലേക്കും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഈ അവസരത്തില്‍ തന്നെയാണ് 5ജിയെച്ചൊല്ലി രണ്ട് പ്രമുഖ അമേരിക്കന്‍ മാധ്യമങ്ങള്‍ തമ്മിലടി തുടങ്ങിയിരിക്കുന്നത്. 5ജി തരംഗങ്ങള്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും കാന്‍സറിന് വരെ കാരണമാകുമെന്നും RT AMERICA എന്ന ടിവി ചാനലില്‍ വാര്‍ത്ത വന്നിരുന്നു. രണ്ടു ദിവസം മുമ്പ് ഇതിന് മറുപടിയുമായി ന്യൂയോര്‍ക്ക് ടൈംസ് രംഗത്തുവന്നതോടെയാണ് മാധ്യമപ്പോരിലേക്ക് കാര്യങ്ങള്‍ എത്തിയത്. ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ലേഖനം ഇങ്ങനെ..’നിങ്ങളുടെ 5G ഫോണ്‍ തികച്ചും നിരുപദ്രവകരമാണ്, പക്ഷേ നിങ്ങളെ മറിച്ച് വിശ്വസിപ്പിക്കാനാണ് റഷ്യ ശ്രമിക്കുന്നത് ‘ എന്നായിരുന്നു അതിന്റെ തലക്കെട്ട്. ലോകരാജ്യങ്ങള്‍ക്കിടയില്‍…
Read Moreഅമേരിക്കയും ചൈനയും യുദ്ധത്തിനൊരുങ്ങുന്നുവോ ? യുദ്ധത്തിന് സജ്ജമാകാന്‍ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കി ഷി ജിന്‍പിങ്; ലോകം ഭീതിയില്‍…
ലോക സമാധാനത്തിനു വെല്ലുവിളിയുയര്‍ത്തി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഏതുസമയവും യുദ്ധത്തിനു സജ്ജമായിരിക്കാന്‍ സര്‍വസൈന്യാധിപന്‍ കൂടിയായ ഷി ചിന്‍പിങ് സേനയ്ക്കു നിര്‍ദേശം നല്‍കി. വ്യാപാരം, ദക്ഷിണ ചൈന കടലിലെ ഇടപെടലുകള്‍ എന്നിവയെച്ചൊല്ലി യുഎസുമായുള്ള തര്‍ക്കം കൊടുമ്പിരി കൊണ്ടിരിക്കെയാണ് ലോകത്തെ ഞെട്ടിച്ച് ചൈനയുടെ ഈ നീക്കം. 2019ല്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ആദ്യ യോഗത്തിലാണു ഷിയുടെ നിര്‍ദേശം. അടിയന്തര സാഹചര്യം നേരിടാന്‍ ഒരുങ്ങുക, യുദ്ധത്തിനുള്ള തയാറെടുപ്പുകള്‍ നടത്തുക എന്നീ കാര്യങ്ങളാണു പ്രധാനമായും ഷി വെള്ളിയാഴ്ചത്തെ യോഗത്തില്‍ സംസാരിച്ചതെന്നു സിന്‍ഹുവ വാര്‍ത്താ ഏജന്‍സി അറിയിച്ചു.നൂറ്റാണ്ടിലെ ഏറ്റവും വലിയ മാറ്റങ്ങളിലൂടെയാണു ലോകം കടന്നുപോകുന്നത്. ലോകശക്തി, വികസനം തുടങ്ങിയ വിഷയങ്ങളില്‍ ചൈനയെ സംബന്ധിച്ചു നിര്‍ണായക കാലമാണിത്. ചൈനയ്‌ക്കെതിരായ വെല്ലുവിളികള്‍ വര്‍ധിച്ചിരിക്കുന്നു. ആധുനീകരിച്ചു സ്വയം സജ്ജമാകാനുള്ള പദ്ധതികള്‍ സേന തയാറാക്കണം. പുതിയ കാലത്തെ ശത്രുക്കളെയും ഭീഷണികളെയും നേരിടാനും അടിയന്തര യുദ്ധങ്ങള്‍ക്കുമുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണം ഷി…
Read Moreഅഭിനയിച്ച നാലു സിനിമകളും എട്ടു നിലയില്‍ പൊട്ടി ! സിനിമയില്‍ അവസരം കുറഞ്ഞതിനെത്തുടര്‍ന്ന് സ്‌റ്റേജ്‌ഷോയ്ക്കായി അമേരിക്കയില്‍ പോയ നടി തിരികെ വന്നത് കെട്ടുകണക്കിന് പണവുമായി; തെലുങ്ക് സിനിമാ ദമ്പതികള്‍ അമേരിക്കയില്‍ നടത്തിയ പെണ്‍വാണിഭം പുറത്തറിഞ്ഞതിങ്ങനെ…
ഹൈദരാബാദ്: അമേരിക്കയില്‍ പെണ്‍വാണിഭം നടത്തിയതിന് പിടിയിലായ തെലുങ്ക് നിര്‍മാതാവിന്റെ സംഘത്തെക്കുറിച്ച് പോലീസിന് സൂചന കിട്ടുന്നത് നാലു മാസം മുമ്പ്.അധികം സിനിമയില്‍ മുഖം കാണിച്ചിട്ടില്ലാത്ത ഒരു നായിക നടി വിദേശഷോയ്ക്ക് പോയി മടങ്ങിവന്നപ്പോള്‍ ലക്ഷങ്ങള്‍ ബാങ്കില്‍ നിന്നും മാറിയെടുത്തതാണ് പോലീസില്‍ സംശയം ജനിപ്പിച്ചത്. ആകെ നാലു സിനിമകളില്‍ മുഖം കാട്ടുകയും നാലു സിനിമയും എട്ടുനിലയില്‍ പൊട്ടുകയും പിന്നീട് കാര്യമായി സിനിമകള്‍ ഒന്നും ഇല്ലാതിരുന്നിട്ടും ഏകദേശം ഔട്ടായ പോലെ ആയ നടി 14 ലക്ഷം രൂപയുമായിട്ടാണ് തിരിച്ച് വന്നത്. ഇത് സിനിമാക്കാര്‍ക്കിടയില്‍ അമേരിക്കയില്‍ പെണ്‍വാണിഭ സംഘത്തെക്കുറിച്ച് സംശയം ജനിപ്പിച്ചു. അവസരം കുറയുമ്പോള്‍ ഇങ്ങിനെയുണ്ടാകുമെന്ന് പറഞ്ഞ് അതിനെ ഗൗരവമായി എടുക്കാതിരിക്കുകയായിരുന്നു. അമേരിക്കയ്ക്ക് പോകുന്ന ചില നടിമാര്‍ കെട്ടുകണക്കിന് പണവും കൊണ്ട് തിരിച്ചു വരുന്നത് സിനിമാമേഖലയിലെ പരസ്യമായ രഹസ്യമായിരുന്നു. യുവനടിമാരെ വലയിലാക്കി നിര്‍മ്മാതാവും ഭാര്യയും വിദേശത്ത് നടത്തിവന്നിരുന്ന സെക്സ് റാക്കറ്റിനെതിരേ അമേരിക്കന്‍ അധികൃതര്‍…
Read Moreകിം ജോങ് ഉന്നിനോടുള്ള യുദ്ധത്തിന്റെ അനന്തര ഫലം മഹാ ദുരന്തമാവും; ഇങ്ങനെ പറയാന്‍ കാരണം പലതാണ്…
ഉത്തരകൊറിയയുമായുള്ള യുദ്ധം മനുഷ്യരാശിക്കു തന്നെ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. അണവായുധം പ്രയോഗിക്കപ്പെട്ടാല്‍ അത് രണ്ടാംലോകയുദ്ധത്തേക്കാള്‍ വലിയ ദുരന്തമായി മാറും. യുദ്ധം അമേരിക്കയ്ക്കും ഉത്തരകൊറിയക്കും മാത്രമല്ല രാജ്യാന്തരതലത്തില്‍ തന്നെ വലിയ സാമ്പത്തിക അനിശ്ചിതാവസ്ഥക്കിടയാക്കുമെന്നും അമേരിക്കന്‍ പ്രതിരോധ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം കഴിഞ്ഞ ആറു ദശാബ്ദത്തിനിടയില്‍ വച്ച് ഏറ്റവും മോശമായ അവസ്ഥയിലാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിംജോങ് ഉന്നും എങ്ങനെ പ്രതികരിക്കുമെന്നത് പ്രവചിക്കാനാവാത്തതാണ് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്. പസഫിക് സമുദ്രത്തിലെ അമേരിക്കന്‍ സൈനിക താവളമായ ഗുവാമിനെ ആക്രമിക്കാന്‍ ഉത്തരകൊറിയക്ക് പദ്ധതിയുണ്ടെന്ന് പ്രഖ്യാപിച്ചതാണ് പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കിയത്. അങ്ങനെ സംഭവിച്ചാല്‍ ഉത്തരകൊറിയയെ ഭൂമിയില്‍ നിന്ന് ഇല്ലാതാക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. അമേരിക്കയിലെത്താന്‍ ശേഷിയുള്ള രണ്ട് ആണവ ഭൂഖണ്ഡാന്തര മിസൈലുകള്‍ കൂടി ഉത്തരകൊറിയ പരീക്ഷിച്ചു. ഉത്തരകൊറിയ പ്രകോപനം തുടര്‍ന്നതോടെ ഐക്യരാഷ്ട്രസഭ അവര്‍ക്കെതിരായ ഉപരോധം…
Read Moreബഹിരാകാശത്ത് നിന്നും ഉത്തരകൊറിയയ്ക്ക് അമേരിക്കയെ ആക്രമിക്കാനാവും ? അങ്ങനെ സംഭവിച്ചാല്‍ പിന്നെ അമേരിക്ക ഇല്ല; ഉത്തരകൊറിയ കരുക്കള്‍ നീക്കുന്നതിങ്ങനെ…
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ലോകത്തെ ആണവയുദ്ധത്തിന്റെ ഭീതിയിലാഴ്ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ആണവാക്രമണം സംഭവിച്ചാല്‍ രക്ഷപ്പെടാനുള്ള ഷെല്‍ട്ടറുകളുടേയും എയര്‍ പ്യൂരിഫെയറുകളുടേയും റേഡിയേഷന്‍ തടയുന്ന ഉപകരണങ്ങളുടേയും കച്ചവടം ജപ്പാനില്‍ പൊടി പൊടിയ്ക്കുന്നതും ഇതിന്റെ പ്രതിഫലനമാണ്. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ അവസ്ഥയാണ് ജപ്പാന്‍കാരെ ഇതിനായി പ്രേരിപ്പിച്ചത്. എന്നാല്‍ താരതമ്യേന സുരക്ഷിതമായ അകലത്തിലാണ് അമേരിക്കയെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാല്‍ ഉത്തരകൊറിയ ബഹിരാകാശത്തു നിന്നും ആണവാക്രമണം നടത്തിയാല്‍ അമേരിക്ക നിരായുധരാകുമെന്നതാണ് യാഥാര്‍ഥ്യമെന്ന് സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തരകൊറിയ ഇത്തരമൊരു ബഹിരാകാശ ആക്രമണത്തിനു തുനിഞ്ഞാല്‍ നിലവിലെ എല്ലാ അമേരിക്കന്‍ പ്രതിരോധങ്ങളും തകര്‍ന്നു തരിപ്പണമാകുമെന്നും വിലയിരുത്തപ്പെടുന്നു. കരമാര്‍ഗം അമേരിക്ക വരെയെത്താന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈല്‍ ഇതുവരെ കിം ജോങ് ഉന്‍ പരീക്ഷിച്ചിട്ടില്ല. അതേസമയം, അത്യാധുനിക ശേഷിയുള്ള റോക്കറ്റ് എന്‍ജിനുകളുടെ പരീക്ഷണം കഴിഞ്ഞ ദിവസങ്ങളിലും ഉത്തരകൊറിയ നടത്തിയിരുന്നു.…
Read More