വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട ശേഷം വീട്ടിലെത്തി പീഡിപ്പിക്കും ! പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ചൂഷണം ചെയ്ത സുഹൃത്തുക്കള്‍ അറസ്റ്റില്‍…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പരിചയപ്പെട്ട ശേഷം പീഡനത്തിനിരയാക്കുന്ന സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍. പൂന്തുറ ജസീന മന്‍സിലില്‍ മുഹമ്മദ് സുഹൈല്‍ ഖാന്‍(19), ചെറുവയ്ക്കല്‍ ഉത്രാടം വീട്ടില്‍ വിഷ്ണു(26) എന്നിവരാണ് അറസ്റ്റിലായത്. വാട്‌സാപ്പ് വഴി പരിചയപ്പെടുന്ന പെണ്‍കുട്ടികളെ ശ്രീകാര്യത്തുള്ള വിഷ്ണുവിന്റെ വീട്ടിലെത്തിച്ചു പീഡനത്തിനിരയാക്കുകയും ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുകയുമാണ് ഇവര്‍ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. സുഹൈല്‍ ഖാന് എതിരേ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പൂന്തുറ പോലീസ് സ്റ്റേഷനില്‍ നിലവില്‍ രണ്ട് പോക്‌സോ കേസുകളുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സംഘത്തില്‍ ഇവരെക്കൂടാതെ മറ്റാരെങ്കിലും ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Read More

വിദേശവനിതകളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന സംഘം പിടിയില്‍ ! സ്ത്രീകള്‍ ആളുകളെ വലവീശിപ്പിടിച്ചിരുന്നത് വാട്‌സ് ആപ്പ് വഴി; പിടിയിലായവരില്‍ വിദേശ വനിതകളും…

വിദേശവനിതകളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയ സംഘം പിടിയില്‍. മഹാരാഷ്ട്ര പൂനെയിലെ തെര്‍ഗൗണില്‍ നിന്നാണ് സംഘത്തെ പിംപ്രി-ചിംച്വാദ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉഗാണ്ടയില്‍ നിന്നുമുള്ള രണ്ട് സ്ത്രീകളാണ് പോലീസ് പിടിയിലായത്. വെള്ളിയാഴ്ച വകാട് പോലീസ് സ്റ്റേഷനിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. വാട്‌സ് ആപ്പ് വഴി സ്ത്രീകള്‍ തന്നെയാണ് ആളുകളെ വലവീശിപ്പിടിച്ചിരുന്നത്. വാട്സ്ആപ്പിലൂടെ ഇടപാടുകാരെ പരിചയപ്പെട്ട ശേഷം വാടക വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. 2018ലാണ് പ്രതികളായ സ്ത്രീകള്‍ ഇന്ത്യയില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. ബിസിനസ് വിസയിലാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയത്. മുംബൈയില്‍ ഇവര്‍ തുണി വ്യവസായം നടത്തിയിരുന്നു. എന്നാല്‍ വിസാ കാലാവധി അവസാനിച്ച ശേഷവും ഇവര്‍ ഇന്ത്യയില്‍ തുടരുകയും പെണ്‍വാണിഭം നടത്തി വരികയുമായിരുന്നു. ജൂലൈ 19വരെ ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Read More

പ്ലസ്ടു റിസല്‍ട്ട് അറിയാമെന്നു പറഞ്ഞ് വാട്‌സ് ആപ്പില്‍ വന്നത് 10 സൈറ്റുകളുടെ ലിങ്ക് ! കിട്ടിയ പാടെ അധ്യാപകര്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്തു; ലിങ്ക് തുറന്നപ്പോള്‍ ‘എ ക്ലാസ്’ അശ്ലീല വീഡിയോകള്‍ കണ്ട് ഞെട്ടി വിദ്യാര്‍ഥികളും രക്ഷിതാക്കളും…

പ്ലസ്ടു ഫലപ്രഖ്യാപനത്തിനു മുമ്പ് ഫലമറിയാം എന്നു പറഞ്ഞു വന്ന വാട്‌സ് ആപ്പ് ലിങ്ക് തുറന്നു നോക്കിയ അധ്യാപകരും വിദ്യാര്‍ഥികളും കണ്ടത് നല്ല ‘എ ക്ലാസ്’ പോണ്‍വീഡിയോകള്‍. അശ്ലീല വെബ്സൈറ്റിന്റെ ലിങ്കാണ് വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കപ്പെട്ടത്. ‘വാര്‍ത്താജാലകം’ എന്ന പേരിലാണ് പത്ത് അശ്ലീല വെബ്സൈറ്റുകളുടെ ലിങ്ക് പ്രചരിച്ചത്. ഉച്ചയ്ക്ക് രണ്ടിന് ഫലപ്രഖ്യാപനം നടക്കുന്നതിനു തൊട്ടുമുന്‍പാണ് ഈ സന്ദേശം പലര്‍ക്കും ലഭിച്ചത്. തുടര്‍ന്ന് ഈ ലിങ്ക് തുറന്ന് നോക്കിയ അദ്ധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും കണ്ടത് ഉഗ്രന്‍ പോണ്‍ വീഡിയോകളാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വിജയാശംസകള്‍ അറിയിച്ചുകൊണ്ടുള്ള സന്ദേശത്തിനൊപ്പമാണ് പത്തുലിങ്കുകളും ഉള്‍പ്പെടുത്തിയിരുന്നത്. ഒറ്റനോട്ടത്തില്‍ വ്യാജലിങ്കാണെന്നു തോന്നാത്ത തരത്തിലാണ് ലിങ്കുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാഭവന്‍ എന്നതിന് ‘paressabhavan’ എന്നാണ് പേരുനല്‍കിയത്. ഇത്തരത്തില്‍ പത്തു ലിങ്കുകളും വിദഗ്ധമായി അക്ഷരങ്ങള്‍ മാറ്റിയെഴുതിയാണ് സന്ദേശം പ്രചചരിപ്പിച്ചത്. ലിങ്ക് കിട്ടിയപാടെ അധ്യാപകര്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്യുകയും…

Read More

വാട്‌സ്ആപ്പിലൂടെ മോശം ഭാഷയില്‍ സംസാരിച്ചു ! നടനെതിരേ നിയമനടപടിയ്‌ക്കൊരുങ്ങി നടി രഞ്ജിനി; സംഭവം ഇങ്ങനെ…

വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റിനിടയില്‍ തനിക്കെതിരേ മോശം പദപ്രയോഗം നടത്തിയ നടനെതിരേ നിയമനടപടിക്കൊരുങ്ങി നടി രഞ്ജിനി. വാസുദേവന്‍ എന്ന നാടക നടനെതിരെയാണ് രഞ്ജിനി രംഗത്തെത്തിയിരിക്കുന്നത്. ഇരുവരും അംഗങ്ങളായ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വാസുദേവന്‍ മോശം ഭാഷയില്‍ സംസാരിച്ചത്. ഇതേതുടര്‍ന്ന് രഞ്ജിനി പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഈ വാര്‍ത്തയില്‍ അടിസ്ഥാനമില്ലെന്നും താന്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല, നിയമപരമായ നോട്ടീസ് അയക്കുക മാത്രമാണ് ചെയ്തതെന്നും നടി വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ നടന് വിശദീകരണം നല്‍കാനുള്ള അവസരമാണ് താന്‍ നല്‍കുന്നത്. അതിന് കഴിയാതെ വരികയാണെങ്കില്‍ മാത്രമേ താന്‍ കേസുമായി മുന്നോട്ടുപോകുന്ന കാര്യത്തെ കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നും രഞ്ജിനി വ്യക്തമാക്കിയിട്ടുണ്ട്.

Read More

ആഹാ…ഇനി ധൈര്യമായി ഇരുട്ടത്ത് വാട്‌സ്ആപ്പ് ഉപയോഗിക്കാം ! കണ്ണുവേദനയുമില്ല ബാറ്ററി ചാര്‍ജ് തീരുകയുമില്ല;’തലവേദന’ ഒഴിവാക്കുന്ന പുതിയ ഡാര്‍ക്ക് മോഡിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

ഇപ്പോള്‍ ഡാര്‍ക്ക് മോഡിന്റെ കാലമാണ്. ലോകത്തുള്ള എല്ലാ മൊബൈല്‍ ആപ്ലിക്കേഷനുകളും മൊബൈല്‍ കമ്പനികളുമെല്ലാം ഡാര്‍ക്ക് മോഡ് അവതരിപ്പിക്കുന്ന തിരക്കിലാണ്. ഇപ്പോഴിതാ ലോകത്തെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പും ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ട്. ഇതാണ് പൂര്‍ണതോതില്‍ നടപ്പാക്കി വാട്സ് ആപ്പ് പരിഷ്‌കരിച്ചത്. നിലവില്‍ ബീറ്റ ടെസ്റ്റിങ് പ്ലാറ്റ്ഫോമിലുളളവര്‍ക്ക് മാത്രമേ ഈ സേവനം ലഭിക്കുകയുളളൂ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ v2.20.13 എന്ന പേരില്‍ വാട്സ് ആപ്പിന്റെ അപ്ഡേറ്റ് വേര്‍ഷന്‍ ലഭ്യമാണ് എന്ന് കമ്പനി അറിയിച്ചു. ഈ പ്ലാറ്റ്ഫോമിലേക്ക് മാറാത്തവര്‍ക്ക്, ഡൗണ്‍ലോഡ് ചെയ്ത് ഇത് ഉപയോഗിക്കാവുന്നതാണെന്നും കമ്പനി വ്യക്തമാക്കി. വെളിച്ച കുറവ് നേരിടുന്ന ചുറ്റുപാടില്‍, ഡാര്‍ക്ക് മോഡ് കണ്ണിന് ആശ്വാസം നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. കൂടുതല്‍ ബാറ്ററി ലൈഫാണ് ഡാര്‍ക്ക് മോഡ് ഫീച്ചറിന്റെ മറ്റൊരു പ്രത്യേകത. സെറ്റിങ്സ് തെരഞ്ഞെടുത്ത…

Read More

വിളിക്കുന്നത് സൈബര്‍ സെല്ലില്‍ നിന്നാണ് ! നിങ്ങളുടെ അര്‍ദ്ധ നഗ്നമായ ഫോട്ടോ വാട്‌സ് ആപ്പില്‍ ഉടന്‍ അയച്ചു തരിക; സൈബര്‍ സെല്ലിന്റെ പേരുപറഞ്ഞുള്ള തട്ടിപ്പില്‍ വീണ് നിരവധി പെണ്‍കുട്ടികള്‍…

സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന ഫോണ്‍ വിളിച്ച് പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തുന്നതായി വിവരം. പെണ്‍കുട്ടികളുടെയോ മാതാപിതാക്കളുടെയോ ഫോണില്‍ വിളിച്ചാണ് തട്ടിപ്പ്. പെണ്‍കുട്ടിയുടെ നഗ്നവീഡിയോ ഇന്റര്‍നെറ്റില്‍ വ്യാപിക്കുന്നു, ഇക്കാരണത്താലാണ് വിളിച്ചത് എന്നൊക്കെപ്പറഞ്ഞ് മാതാപിതാക്കളെ വിശ്വസിപ്പിക്കലാണ് തട്ടിപ്പിന്റെ ആദ്യപടി. പൊലീസ് ഉദ്യോഗസ്ഥന്റെ പേരും റാങ്കും പറഞ്ഞുവിളിക്കുന്നതിനാല്‍ ബഹുഭൂരിപക്ഷം ആളുകളും ഇത് വിശ്വസിക്കും. വീഡിയോ ഒത്തുനോക്കുന്നതിനായി പകുതിഭാഗം നഗ്നയായ ഫോട്ടോ വാട്സാപ്പില്‍ ഉദ്യോഗസ്ഥനെ മാത്രം കാണുന്ന രീതിയില്‍ ഡി.പി.യായി ഇടാനും ഒരു മിനിറ്റിനുശേഷം ഇവ മാറ്റാനും ആവശ്യപ്പെടും. ഇത് സ്‌ക്രീന്‍ ഷോട്ടെടുത്ത് സൂക്ഷിച്ച് പിന്നീട് നിരന്തരം ബ്ലാക്ക്മെയില്‍ ചെയ്യുന്നതിനായി ഉപയോഗിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. നാണക്കേട് ഭയന്ന് ആരും ഇത് പുറത്തു പറയാത്തതാണ് ഇത്തരക്കാര്‍ക്ക് വളമാകുന്നത്. കൊച്ചിയിലെ പൊലീസുദ്യോഗസ്ഥന്റെ അടുത്ത ബന്ധുവിനെ തട്ടിപ്പില്‍പ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് വിഷയം എത്രത്തോളം ഗൗരവമുള്ളതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. സൈബര്‍സെല്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന ഇത്തരത്തില്‍ തട്ടിപ്പുനടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.…

Read More

വാട്‌സ് ആപ്പ് എത്രയും വേഗം ഡിലീറ്റ് ചെയ്യണം ! ഗുരുതരമായ മുന്നറിയിപ്പുമായി ടെലഗ്രാം സ്ഥാപകന്‍;കാരണമായി ചൂണ്ടിക്കാട്ടുന്നത് വന്‍ സുരക്ഷാ വീഴ്ചകള്‍…

വാട്‌സ്ആപ്പ് എത്രയും വേഗം ഡിലീറ്റ് ചെയ്യണമെന്ന മുന്നറിയിപ്പുമായി ടെലഗ്രാം സ്ഥാപകന്‍ പരേല്‍ ദുരോവ് രംഗത്ത്. വാട്സ്ആപ്പില്‍ അടുത്തിടെ ഉണ്ടായ സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ കുറച്ച് നാളുകളായി വാട്സ്ആപ്പില്‍ സുരക്ഷാ വീഴ്ചകള്‍ ക്രമാതീധമായി വര്‍ധിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. പെഗാസസ് നല്‍കിയ സുരക്ഷാ വെല്ലുവിളിയില്‍ നിന്ന് ടെക്ക്‌ലോകം കരകയറും മുമ്പ് വാട്സ്ആപ്പിലൂടെ മറ്റൊരു ഹാക്കിംഗ് പരമ്പരയ്ക്ക് കൂടി ഹാക്കര്‍മാര്‍ തുടക്കമിട്ടിരുന്നു. വാട്സ്ആപ്പില്‍ വരുന്ന എംപി4 ഫോര്‍മാറ്റിലെ വീഡിയോയിലൂടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിരുന്നു. അതിന് മുമ്പ് വെറുമൊരു മിസ്ഡ് കോളിലൂടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്ന പെഗാസസ് ഭീതി സൃഷ്ടിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ടെലഗ്രാം സ്ഥാപകന്റെ മുന്നറിയിപ്പ്. വൈറസ് ബാധയില്‍ നിന്ന് രക്ഷ നേടാന്‍ എല്ലാവരും വാട്‌സ് ആപ്പ് എത്രയും പെട്ടെന്ന് അപ്‌ഡേറ്റ് ചെയ്യണമെന്ന നിര്‍ദ്ദേശവും കമ്പനി പുറപ്പെടുവിച്ചിരുന്നു.

Read More

വീട്ടമ്മയ്ക്ക് അശ്ലീലവീഡിയോയും ചിത്രങ്ങളും അയച്ച വൃദ്ധന്‍ കുടുങ്ങി ! തന്റെ മക്കളുടെ ഫോട്ടോ അശ്ലീലമായി ചിത്രീകരിച്ച് വൃദ്ധന്‍ പലര്‍ക്കും അയച്ചു കൊടുത്തതായി വീട്ടമ്മ…

വീട്ടമ്മയ്ക്ക് വാട്‌സ്ആപ്പിലൂടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും അയച്ചു കൊടുത്തുവെന്ന പരാതിയില്‍ വൃദ്ധന്‍ കുടുങ്ങി. അങ്കമാലി ജവഹര്‍ നഗര്‍ കളമ്പാടന്‍ ആന്റണിയെ (60) യാണ് വീട്ടമ്മയുടെ പരാതിയില്‍ അറസ്റ്റു ചെയ്തത്. ആളൂരിനടുത്തു താമസിക്കുന്ന വീട്ടമ്മയ്ക്കാണു മാസങ്ങള്‍ക്ക് മുന്‍പു വാട്‌സാപ്പിലൂടെ വിവിധ നമ്പറുകളില്‍ നിന്ന് അശ്ലീല ചിത്രങ്ങളും വിഡിയോകളും എത്തിയത്. ഇതേത്തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി. ഫേസ്ബുക്കില്‍ നിന്നു തന്റെ മക്കളുടെ ചിത്രങ്ങള്‍ പകര്‍ത്തിയെടുത്ത് അശ്ലീലമായി ചിത്രീകരിച്ച് ഇയാള്‍ പലര്‍ക്കും അയച്ചു കൊടുത്തതായും വീട്ടമ്മ പരാതിപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇവരുടെ ഫോണിലേക്ക് ആളുകള്‍ വിളിക്കാന്‍ തുടങ്ങിയെന്നും പരാതിയില്‍ പറയുന്നു. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് വാടകയ്ക്ക് താമസിച്ച സ്ഥലത്തെ വിലാസത്തിലുള്ള തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് പ്രതി സിം കാര്‍ഡ് എടുത്തിരുന്നത്. ഇതിനാല്‍ പ്രതിയെ കണ്ടെത്താന്‍ മാസങ്ങള്‍ നീണ്ട അന്വേഷണം വേണ്ടിവന്നു. വീട്ടമ്മയ്ക്ക് അയച്ച ശബ്ദ സന്ദേശം മാത്രമായിരുന്നു പൊലീസിന്റെ പിടിവള്ളി. അങ്കമാലിയിലെ വിവിധ…

Read More

പന്തയം ജയിക്കാന്‍ ഉറങ്ങിക്കിടന്ന യുവതിയെ ബലാല്‍സംഗം ചെയ്തു ! ഒപ്പം കിടന്ന കാമുകനല്ല ഇപ്പം കിടക്കുന്നതെന്നറിഞ്ഞ് യുവതി ഞെട്ടി; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കളിക്കാരനെതിരേ ഗുരുതരമായ ലൈംഗികാരോപണം…

ലണ്ടന്‍: ഉറങ്ങിക്കിടന്ന യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഇംഗ്ലണ്ടിലെ പ്രശസ്തനായ കൗണ്ടി ക്രിക്കറ്റര്‍ അലക്‌സ് ഹെപ്‌ബേണിനെ അറസ്റ്റ് ചെയ്ത് വിചാരണ തുടങ്ങി. വോര്‍സെസ്റ്റര്‍ഷെയര്‍ സിസിസി ഓള്‍റൗണ്ടറാണ് വാട്ട്‌സ് ആപ്പ് പന്തയം ജയിക്കുന്നതിനായി ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിച്ചത്. ഉറങ്ങാന്‍ നേരം ഒപ്പം കിടന്നയാളല്ല ഇപ്പോള്‍ തന്റെ ശരീരത്തിലെന്നറിഞ്ഞ യുവതി ഞെട്ടി നിലവിളിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തന്റെ ടീമിലെ മറ്റ് കളിക്കാരുമായി വാട്ട്‌സാപ്പിലൂടെ വച്ച പന്തയം ജയിക്കുന്നതിനാണ് ഈ 23 കാരന്‍ ഈ സാഹസത്തിന് മുതിര്‍ന്നതെന്ന് വ്യക്തമായിട്ടുണ്ട്. 2017ലാണ് കേസിന് ആസ്പദമായ പീഡനം നടന്നത്. അലെക്‌സ് തന്റെ മുകളില്‍ കിടന്ന് വിക്രിയകള്‍ നടത്തുന്നതറിഞ്ഞാണ് യുവതി ഞെട്ടിയുണര്‍ന്നത്. തനിക്കൊപ്പം നേരത്തെ ഉറങ്ങാന്‍ കിടന്ന ആണ്‍സുഹൃത്താണ് ഇത് ചെയ്യുന്നതെന്ന ധാരണയിലായിരുന്നു ആദ്യം യുവതിയെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ തനിക്ക് മുകളില്‍ ചുമത്തിയിരിക്കുന്ന ബലാത്സംഗ കുറ്റം അലക്‌സ് നിഷേധിച്ചിരിക്കുകയാണ്. താന്‍ യുവതിയെ ചുംബിക്കുകയും തുടര്‍ന്ന് യുവതിയുടെ സമ്മതത്തോടെ…

Read More

ഉപയോക്താക്കള്‍ക്ക് വാട്‌സ് ആപ്പിന്റെ പുതുവര്‍ഷ സമ്മാനം ! വാട്‌സ് ആപ്പിന്റെ ഐഒഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ‘ഡാര്‍ക്ക് മോഡ്’ വരുന്നു; ഈ ഫീച്ചറിന് ഉള്ളത് നിരവധി ഗുണങ്ങള്‍…

പുതുവര്‍ഷത്തില്‍ ഉപയോക്താക്കള്‍ക്കായി വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍ എത്തുന്നു.വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ ഡാര്‍ക്ക് മോഡ് എത്തുമെന്നാണ് റിപ്പോര്‍ട്ട്. വാബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിടുന്നത്. ഈ ഫീച്ചര്‍ ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലാണ്. ഡാര്‍ക്ക് മോഡ് അവതരിപ്പിക്കാനുള്ള വാട്സാപ്പിന്റെ പദ്ധതിയെ കുറിച്ച് വാബീറ്റാ ഇന്‍ഫോ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാത്രികാലങ്ങളിലെ സ്മാര്‍ട്ഫോണ്‍ ഉപയോഗം സുഗമമാക്കുന്നതിനും കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതിനുമാണ് വാട്സാപ്പ് ഡാര്‍ക്ക് മോഡ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഓഎല്‍ഇഡി ഡിസ്പ്ലേകളില്‍ ഇത് ഏറെ ആകര്‍ഷകമാകും. കാരണം മറ്റ് ഡിസ്പ്ലേകളേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കറുപ്പ് നിറം പ്രദര്‍ശിപ്പിക്കാന്‍ ഓഎല്‍ഇഡി പാനലിനാവും. ഡാര്‍ക്ക് മോഡില്‍ ഉപയോഗിക്കുന്നത് ആന്‍ഡ്രോയിഡ് ഫോണുകളുടെ ബാറ്ററി ശേഷി വര്‍ധിപ്പിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആപ്പുകള്‍ ഉപയോഗിക്കുന്ന നിറങ്ങളും ബാറ്ററി ശേഷിയെ ബാധിക്കുന്നുണ്ട്. തെളിച്ചം കൂടുതലുള്ള നിറങ്ങള്‍ ഫോണ്‍ ബാറ്ററി കൂടുതല്‍ ഉപയോഗിക്കുന്നു. വാട്സാപ്പില്‍ വരുന്ന ഡാര്‍ക്ക് മോഡ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുമെന്നാണ്…

Read More