വഴി ചോദിക്കാനെന്ന ഭാവത്തില്‍ കടയില്‍ കയറി ! യുവതിയുടെ മാലപൊട്ടിച്ച് മുങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍…

വഴി ചോദിക്കാനെന്ന ഭാവത്തില്‍ കടയില്‍ കയറി യുവതിയുടെ മാലപൊട്ടിച്ച് മുങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. കോയമ്പത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ റഹ്മാന്‍ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കുനിയമത്തൂര് കെജികെ റോഡിലെ പലചരക്കുകടയിലായിരുന്നു സംഭവം നടന്നത്. ഇരുചക്ര വാഹനത്തിലെത്തിയ ഫൈസല്‍ റഹ്മാനും 17 കാരനായ മറ്റൊരു പ്രതിയും വഴി ചോദിക്കാനെന്ന വ്യാജേനയാണ് കടയിലേക്ക് കയറിയത്. കടയുടമ ധനലക്ഷ്മി ഇവര്‍ക്ക് വഴി പറഞ്ഞു കൊടുക്കുന്നതിനിടെ യുവതിയുടെ അഞ്ചര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ഫൈസല്‍ റഹ്മാന്‍ രക്ഷപ്പെടുകയായിരുന്നു. ധനലക്ഷ്മിയുടെ കരച്ചില്‍ കേട്ട് ഭര്‍ത്താവും സുഹൃത്തുക്കളും എത്തിയപ്പോഴേക്കും രണ്ടംഗ സംഘം കടന്നുകളഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഫൈസല്‍ റഹ്മാന്‍ അഞ്ചോളം മാലപൊട്ടിക്കല്‍ കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Read More

മൂവാറ്റുപുഴ കൈമാറരുതെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധിയ്ക്ക് കത്തയച്ച് യൂത്ത് കോണ്‍ഗ്രസ്…

കൊച്ചി: മൂവാറ്റുപുഴ നിയമസഭാ സീറ്റ് ജോസഫ് ഗ്രൂപ്പിനു കൈമാറാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ്. മൂവാറ്റുപുഴ കൈമാറി ചങ്ങനാശേരി കേരള കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുക്കാനാനുള്ള നേതൃത്വത്തിന്റെ നീക്കത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. നേതൃത്വത്തിന്റെ നീക്കം മൂവാറ്റുപുഴയിലെ വിജയസാധ്യത അട്ടിമറിക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. മൂവാറ്റുപുഴയുടെ കീഴില്‍ വരുന്ന 10 പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും ഭരണം കോണ്‍ഗ്രസിനാണ്. കൂടാതെ രണ്ട് ജില്ലാ പഞ്ചായത്ത് സീറ്റിലും വെന്നിക്കൊടി പാറിച്ചത് കോണ്‍ഗ്രസാണ്. ഈ സാഹചര്യത്തില്‍ സീറ്റ് കൈമാറുന്നത് ശരിയായ നടപടിയല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. വിഷയത്തില്‍ ക്രിയാത്മകമായി ഇടപെട്ട് നീക്കം ഉപേക്ഷിക്കാന്‍ നേതാക്കളോട് ആവശ്യപ്പെടണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കനായാണ് ഈ വച്ചുമാറല്‍ എന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരത്തില്‍ സീറ്റ് കൈമാറ്റം ഉണ്ടാവില്ലെന്ന്…

Read More

നരച്ചമുടി ‘ഡൈ’ അടിക്കേണ്ട കാര്യമില്ല ! മുതിര്‍ന്ന നേതാക്കള്‍ക്ക് 10 ശതമാനം സീറ്റ് നല്‍കിയാല്‍ മതി; നാലുതവണ തുടര്‍ച്ചയായി മത്സരിച്ചവരെയും പതിവായി തോല്‍ക്കുന്നവരെയും മാറ്റിയില്ലെങ്കില്‍ ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും യൂത്ത് കോണ്‍ഗ്രസ്…

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസം മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് നേതൃത്വത്തിന് താക്കീതുമായി യൂത്ത് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട 20 നിര്‍ദേശങ്ങളടങ്ങിയ പ്രമേയവും പാലക്കാട് സമാപിച്ച യൂത്ത് കോണ്‍ഗ്രസ് സ്റ്റേറ്റ് ക്യാമ്പ് എക്സിക്യൂട്ടീവ് പാസാക്കി. സ്ഥിരം അഭിനേതാക്കളെ വച്ചുള്ള നാടകമാണെങ്കില്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നതാണ് മുന്നറിയിപ്പോടെയുള്ളതാണ് പ്രമേയം. നാലുതവണ തുടര്‍ച്ചയായി മത്സരിച്ചവരെ സ്ഥാനാര്‍ഥിയാക്കരുത്. യുവാക്കള്‍ക്ക് അവസരം വേണം. പതിവായി തോല്‍ക്കുന്നവരെ മാറ്റണം. ജനറല്‍ സീറ്റുകളില്‍ വനിതകള്‍ക്കും പട്ടികജാതിക്കാര്‍ക്കും അവസരം നല്‍കണം. മുതിര്‍ന്ന നേതാക്കള്‍ക്ക് 10 ശതമാനത്തില്‍ അധികം സീറ്റുകള്‍ നല്‍കരുത്, ബ്ലോക്ക് പ്രസിഡന്റ് ആക്കുന്നത് 50 വയസില്‍ താഴെയുള്ളവരെയാകണം,തുടര്‍ച്ചയായി തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു നേതാക്കളെ രംഗത്തിറക്കി തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. തുടങ്ങിയ നിര്‍ദേശങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് കെപിസിസിക്ക് മുന്നില്‍ വെക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നല്‍കിയ അമിത ആത്മവിശ്വാസം തദ്ദേശസ്ഥാപന…

Read More

ഇതാ കാവി നിക്കര്‍ ശരിക്ക് കണ്ടോളൂ!എംഎല്‍എയ്ക്കു മുമ്പില്‍ ഉടുതുണി അഴിച്ചുകാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം; മുണ്ട്‌പൊക്കി കാട്ടിയവര്‍ക്കെതിരേ പോലീസ് കേസെടുത്തു…

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എക്കെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. എംഎല്‍എയുടെ ‘കാവി നിക്കര്‍’ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഉടുതുണി അഴിച്ചിട്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്, ഇവര്‍ എംഎല്‍എയെ കരിങ്കൊടിയും കാണിച്ചു. യുഡിഎഫുകാരുടെ മുണ്ട് നീക്കി നോക്കിയാല്‍ കാവി നിക്കര്‍ കാണാമെന്ന എംഎല്‍എയുടെ പരാമര്‍ശത്തെത്തുടര്‍ന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ‘മുണ്ട്‌പൊക്കി പ്രതിഷേധം’. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ നിയമസഭയിലാണ് ഈ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് മുണ്ട് പൊക്കി കാണിച്ച സംഭവത്തില്‍ ശാസ്താംകോട്ട പോലീസ് കേസെടുത്തു.

Read More

വെളുത്ത ഖദറിനുള്ളിലെ കറുത്ത മനസ്..! ഗീ​താ ഗോ​പി എം​എ​ൽ​എ സ​മ​രം ന​ട​ത്തി​യ സ്ഥ​ല​ത്തു ചാ​ണ​ക​വെ​ള്ളം ത​ളി​ച്ച് “​ശു​ദ്ധി​ക്രി​യ’ ; യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ർ​ക്കെ​തി​രെ കേ​സ്

തൃ​ശൂ​ർ: ഗീ​താ ഗോ​പി എം​എ​ൽ​എ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യ സ്ഥ​ല​ത്തു ചാ​ണ​ക​വെ​ള്ളം ത​ളി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്. ക​ണ്ടാ​ല​റി​യാ​വു​ന്ന പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​താ​യ അ​തി​ക്ര​മം ത​ട​യു​ന്ന നി​യ​മ​മാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നു ചേ​ർ​പ്പ് പോ​ലീ​സ് അ​റി​യി​ച്ചു. റോ​ഡ് ന​ന്നാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എം​എ​ൽ​എ ക​ഴി​ഞ്ഞ ദി​വ​സം പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​നു മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യി​രു​ന്നു. സ​മ​രം ന​ട​ത്തി എം​എ​ൽ​എ പോ​യ​തി​നു ശേ​ഷം എ​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഇ​വി​ടെ ചാ​ണ​ക​വെ​ള്ളം ത​ളി​ച്ച് “​ശു​ദ്ധി​ക്രി​യ’ ന​ട​ത്തു​ക​യാ​യി​രു​ന്നു. എം​എ​ൽ​എ ന​ട​ത്തു​ന്ന​ത് നാ​ട​ക​മാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ശു​ദ്ധി​ക്രി​യ എ​ന്ന പേ​രി​ൽ ചാ​ണ​ക​വെ​ള്ളം ത​ളി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ഗീ​താ ഗോ​പി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ​രാ​തി. തൃ​ശൂ​രി​ലെ നാ​ട്ടി​ക​യി​ൽ​നി​ന്നു​ള്ള സി​പി​ഐ​യു​ടെ എം​എ​ൽ​എ​യാ​ണ് ഗീ​ത. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ന​ട​പ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും സ്പീ​ക്ക​ർ​ക്കും പ​രാ​തി…

Read More

നീതിയെയും ജനാധിപത്യത്തെയും കുറിച്ച് സംസാരിക്കാന്‍ ഇവര്‍ക്ക് എന്ത് അര്‍ഹത ! സിപിഎം പ്രതിക്കൂട്ടിലായാല്‍ ഇവറ്റകളെയൊന്നും മഷിയിട്ട് നോക്കിയാല്‍ പോലും കാണാന്‍ പറ്റില്ല ! സാംസ്‌കാരിക നായകര്‍ക്ക് വാഴപ്പിണ്ടി സമ്മാനിച്ച് യൂത്ത് കോണ്‍ഗ്രസ്

വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം അഭിപ്രായം പറയുന്ന സാസ്‌കാരിക നായകരെ സിപിഎം പ്രതിക്കൂട്ടിലാകുന്ന നിഷ്ഠൂര സംഭവങ്ങളില്‍ മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ കിട്ടില്ലെന്നാണ് പൊതുജനങ്ങള്‍ക്കിടയിലെ സംസാരം. കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ സിപിഎംകാര്‍ അതിക്രൂരമായി കൊലപ്പെടുത്തിയതില്‍ പ്രതികരിക്കാന്‍ ഒരൊറ്റ സാംസ്‌കാരിക നായകര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതിനെതിരെ ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്. കൊലപാതക രാഷ്ട്രീയത്തിനെതിരേ പ്രതികരിക്കാത്ത സാംസ്‌കാരിക നായകരുടെ നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാഹിത്യ അക്കാദമിയിലേക്ക് വാഴപ്പിണ്ടിയുമായി മാര്‍ച്ച് നടത്തി. സാംസ്‌കാരിക നായകര്‍ക്ക് നട്ടെല്ലില്ല എന്നാരോപിച്ചു പ്രതീകാത്മകമായി വാഴപ്പിണ്ടി സമര്‍പ്പിച്ചു.ഡിസിസി ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഇടതുപക്ഷ സാംസ്‌കാരിക നായകരെ ജനകീയ വിചാരണയ്ക്ക് വിധേയരാക്കേണ്ട കാലം അതിക്രമിച്ചതായും അന്റാര്‍ട്ടിക്കയിലെ പെന്‍ഗ്വിന് പനിപിടിച്ചാല്‍ പോലും പ്രതിഷേധക്കുറിപ്പും കവിതയും എഴുതുന്നവര്‍ക്ക് രണ്ടു ദരിദ്ര കുടുംബങ്ങളുടെ കണ്ണുനീര്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ അവരുടെ തൂലികകള്‍…

Read More