എനിക്ക് ഒന്നുമറിയില്ല, എന്നെ കുടുക്കിയതാണ്; ആരാണ് എന്തിനാണ്  കുടുക്കിയതെന്ന് പ‍റയാതെ ദിവ്യാ നായർ; ടൈറ്റാനിയം തട്ടിപ്പുകേസിലെ തെളിവെടുപ്പിനിടെ  ദിവ്യായുടെ പ്രതികരണം ഇങ്ങനെ…


തി​രു​വ​ന​ന്ത​പു​രം: ടൈ​റ്റാ​നി​യം ത​ട്ടി​പ്പു​കേ​സി​ൽ ത​ന്നെ കു​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ ദി​വ്യാ നാ​യ​ർ.

തെ​ളി​വെ​ടു​പ്പി​നി​ടെ മാ​ധ്യ​മ​ങ്ങ​ളോ​ടാ​യി​രു​ന്നു ദി​വ്യാ​നാ​യ​ർ പ്ര​തി​ക​രി​ച്ച​ത്. അ​തേ​സ​മ​യം ത​ന്നെ കു​ടു​ക്കി​യ​ത് ആ​രാ​ണെ​ന്ന് ദി​വ്യ പ​റ​ഞ്ഞി​ല്ല.

പ്ര​ധാ​ന പ്ര​തി​ക​ളാ​യ ശ​ശി​കു​മാ​ര​ന്‍ ത​മ്പി​യു​ടെ​യും ശ്യാം​ലാ​ലി​ന്‍റെ​യും വീ​ട്ടി​ല്‍ ദി​വ്യ​യു​മാ​യി വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു ദി​വ്യ​യു​ടെ പ്ര​തി​ക​ര​ണം. ശ്യാം​ലാ​ലി​ന്‍റെ പേ​രൂ​ര്‍​ക്ക​ട​യി​ലെ വീ​ട്ടി​ലെ​ത്തി​യ പൊ​ലീ​സി​ന് ദി​വ്യ​യു​മാ​യി അ​ക​ത്ത് ക​ട​ക്കാ​നാ​യി​ല്ല. വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന​താ​ണ് കാ​ര​ണം. ​ശ​ശി​കു​മാ​ര​ന്‍ ത​മ്പി​യും ശ്യാം​ലാ​ലും ഒ​ളി​വി​ലാ​ണ്.

അ​തേ​സ​മ​യം സ​മീ​പ​കാ​ല​ത്തെ എ​ല്ലാ നി​യ​മ​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ടൈ​റ്റാ​നി​യം എം​ഡി​യെ വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യും ടൈ​റ്റാ​നി​യം ചെ​യ​ര്‍​മാ​നു​മാ​യ മു​ഹ​മ്മ​ദ് ഹ​നീ​ഷ് ചു​മ​ത​ല​പ്പെ​ടു​ത്തി.

ഇ​നി മു​ത​ല്‍ ടൈ​റ്റാ​നി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന നി​യ​മ​ന​ങ്ങ​ളെ​ല്ലാം പ​ബ്ലി​ക്ക് എ​ന്‍റ​ര്‍​പ്രൈ​സ​സ് സെ​ല​ക്ഷ​ന്‍ ബോ​ര്‍​ഡ് വ​ഴി മാ​ത്ര​മേ ന​ട​ത്തൂ എ​ന്നും മു​ഹ​മ്മ​ദ് ഹ​നീ​ഷ് പ​റ​ഞ്ഞു.

ടൈ​റ്റാ​നി​യ​ത്തി​ല്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ചെ​യ​ര്‍​മാ​ന്‍ തീ​രു​മാ​നം അ​റി​യി​ച്ച​ത്.ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം വാ​ങ്ങു​ക​യും ടൈ​റ്റാ​നി​യ​ത്തി​ലെ​ത്തി​ച്ച് ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തി​യ ശേ​ഷം ക​ബ​ളി​പ്പി​ച്ചു​വെ​ന്നാ​ണ് ഉ​ദ്യോ​ഗാ​ർ​ഥിക​ളു​ടെ ആ​രോ​പ​ണം.

ടൈ​റ്റാ​നി​യ​ത്തി​ൽ കെ​മി​സ്റ്റ് ത​സ്തി​ക​യി​ൽ സ്ഥി​രം ജോ​ലി വാ​ഗാ​നം ന​ൽ​കി 14 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പി​ര​പ്പ​ൻ​കോ​ട് സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ദി​വ്യ​ജ്യോ​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment