മോ​ഡ​ലാ​യ തന്നെ  മൂന്നുവർഷം പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി; പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണി; യു​വാ​വിന്‍റെ വെളിപ്പെടുത്തൽ മറ്റൊന്ന്

റാ​ഞ്ചി: മോ​ഡ​ലാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍.ജാ​ര്‍​ഖ​ണ്ഡി​ലെ റാ​ഞ്ചി സ്വ​ദേ​ശി​യാ​യി ത​ന്‍​വീ​ര്‍ ഖാ​നെ ബി​ഹാ​റി​ലെ അ​രാ​രി​യ ജി​ല്ല​യി​ല്‍ നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പെ​ണ്‍​കു​ട്ടി മും​ബൈ പോ​ലീ​സി​ലാ​ണ് പ്ര​തി​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. ബി​ഹാ​റി​ലെ ഭ​ഗ​ല്‍​പു​ര്‍ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി മോ​ഡ​ലി​ങ്ങി​നാ​യാ​ണ് റാ​ഞ്ചി​യി​ലെ​ത്തി​യ​ത്.

ഇ​വി​ടെ വ​ച്ചാ​ണ് പ്ര​തി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. 2021 മു​ത​ല്‍ പ്ര​തി നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

പീ​ഡ​ന​ത്തെ​ക്കു​റി​ച്ച് ആ​രോ​ടെ​ങ്കി​ലും വെ​ളി​പ്പെ​ടു​ത്തി​യാ​ല്‍ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്നും പ​റ​ഞ്ഞ് പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി പെ​ണ്‍​കു​ട്ടി ആ​രോ​പി​ക്കു​ന്നു.

എ​ന്നാ​ല്‍ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം പ്ര​തി നി​ഷേ​ധി​ച്ചു.​ത​ന്നെ കു​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്നാ​ണ് പ്ര​തി​യു​ടെ വാ​ദം.

Related posts

Leave a Comment