കാഷ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക ! മേഖലയില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കൈക്കൊണ്ടത് മികച്ച നടപടികള്‍; കാഷ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെ അവസാന പ്രതീക്ഷയും നഷ്ടപ്പെടുമ്പോള്‍…

കാഷ്മീര്‍ വീഷയത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്കന്‍ ഭരണകൂടം. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി പുറത്തിറക്കിയ അമേരിക്കയുടെ മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് ജമ്മു കാഷ്മീര്‍ മേഖലയില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മികച്ച നടപടികളെടുത്തതായി പറയുന്നത്.

അറസ്റ്റിലായിരുന്ന പല രാഷ്ട്രീയ തടവുകാരെയും വിട്ടയച്ചു. സുരക്ഷആശയവിനിമയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ജനുവരിയില്‍ ഭാഗികമായി പുനഃസ്ഥാപിച്ചു.

‘എങ്കിലും അതിവേഗ 4ജി ഇന്റര്‍നെറ്റ് ഇപ്പോഴും ജമ്മു കാശ്മീരില്‍ പലയിടത്തും ലഭ്യമായിട്ടില്ല.’ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ ലോകമാകെയുള്ള മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഉയ്ഗര്‍ മുസ്ളീങ്ങള്‍ക്കെതിരെ ചൈന നടപ്പാക്കുന്ന വംശഹത്യ, പ്രതിഷേധക്കാര്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കും എതിരെ റഷ്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന കടുത്ത നടപടികള്‍, സിറിയയില്‍ ബാഷര്‍ അല്‍ അസദ് സ്വന്തം ജനതയ്ക്ക് നേരെ നടത്തുന്ന അക്രമങ്ങളും അമേരിക്കന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

അമേരിക്കയിലെ വര്‍ണവിവേചനത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. രാജ്യത്തെ അസമത്വത്തിനും വര്‍ണവിവേചനത്തിനെതിരെയും പൊരുതേണ്ടതുണ്ടെന്നും ഈ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും റിപ്പോര്‍ട്ട് പുറത്തുവിട്ട സെക്രട്ടറി ഓഫ് സ്റ്റേറ്റ്സ് ആന്റണി ബ്ലിങ്കന്‍ അഭിപ്രായപ്പെട്ടു.

നേരത്തെ ഇന്ത്യയുടെ പുതിയ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തിയിരുന്നു.

നിയമങ്ങള്‍ ഇന്ത്യന്‍ വിപണികളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സ്വകാര്യമേഖലയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും സഹായകമാണെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.

ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് പ്രതികരിക്കവെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഇക്കാര്യം തുറന്നു പറഞ്ഞത്.

”സമാധാനപരമായ പ്രതിഷേധം അഭിവൃദ്ധി പ്രാപിക്കുന്ന ഏതൊരു ജനാധിപത്യത്തിന്റെയും മുഖമുദ്രയാണെന്ന്” വാഷിങ്ടണ്‍ അംഗീകരിക്കുന്നതായും പാര്‍ട്ടികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ സംഭാഷണത്തിലൂടെ പരിഹരിക്കപ്പെടുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സുപ്രീം കോടതിയും ഇത് പറഞ്ഞിട്ടുണ്ടെന്ന് വക്താവ് ചൂണ്ടിക്കാട്ടി. പൊതുവേ, ഇന്ത്യയിലെ വിപണികളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ സ്വകാര്യമേഖലയിലെ നിക്ഷേപം ആകര്‍ഷിക്കുന്നതിനുമുള്ള നടപടികളെ അമേരിക്ക സ്വാഗതം ചെയ്യുന്നു- വക്താവ് പറഞ്ഞു.

Related posts

Leave a Comment