ഇതാണ് നുമ്മ പറഞ്ഞ നടി, നാട്ടുകാരെ മുഴുവന്‍ വിക്‌ടോറിയ വെറുപ്പിക്കാന്‍ ഒരു കാരണമുണ്ട്, അക്കഥ ഇങ്ങനെ

v-2ഇത് വിക്ടോറിയ തോമസ്. ബ്രിട്ടീഷുകാരിയായ നടിയാണ് ഇവര്‍. ഇപ്പോള്‍ മറ്റൊരു വിശേഷണം കൂടിയുണ്ട് ഇവര്‍ക്ക്. സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ വെറുക്കുന്ന നടിയെന്ന കുപ്രസിദ്ധി. എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത നടി എന്ന് പറഞ്ഞുകൊണ്ട് പലരും നടിയുടെ ഫോട്ടോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാറുണ്ട്.

വിക്ടോറിയ ആളു പ്രശ്‌നക്കാരിയൊന്നുമല്ല. നടി അഭിനയിക്കുന്ന പരസ്യമാണ് അവരെ എല്ലാവരും വെറുക്കാന്‍ കാരണമാക്കിയത്. ഒരു സോഫ കമ്പനിയുടേതാണ് പരസ്യം. ടിവിയിലും സോഷ്യല്‍ മീഡിയയിലും പരസ്യം പ്രത്യക്ഷപ്പെട്ടതോടെയാണ് നടിയെ സോഷ്യല്‍ മീഡിയ വെറുത്ത് തുടങ്ങിയത്. നാട്ടുകാര്‍ വെറുത്താലും ഇല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഇവര്‍. തനിക്കുനേരെ മാത്രം എന്തിനാണ് ആളുകള്‍ ഇത്രമാത്രം വെറുപ്പ് ചൊരിയുന്നതെന്ന സംശയവും ഇവര്‍ക്ക് ഇല്ലാതില്ല.

Related posts