മു​ഖ​മ​റി​ഞ്ഞുമ​തി വീ​ഡി​യോ​കോ​ള്‍..! അപരിചിതരുടെ വീഡിയോ കോളുകൾ സൂക്ഷിക്കുക; പി​ന്നി​ല്‍ ഫി​ലി​പ്പൈ​ന്‍​സ്, ഇ​ന്തോ​നേ​ഷ്യ റാ​ക്ക​റ്റു​ക​ള്‍; ബ്ലാക്ക് മെയിൽ തട്ടിപ്പ് കൂടുന്നു

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ഡി​യോ കോ​ള്‍ വ​ഴി​യു​ള്ള ബ്ലാ​ക്ക്‌​മെ​യി​ലിം​ഗും ത​ട്ടി​പ്പു​ക​ളും വ​ര്‍​ധി​ക്കു​ന്നു. വാ​ട്‌​സ് ആ​പ്, മെ​സ​ഞ്ച​ര്‍ തു​ട​ങ്ങി​യ​വ​യി​ലെ വീ​ഡി​യോ​കോ​ളി​ലൂ​ടെ കെ​ണി​യൊ​രു​ക്കി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്.

ഫി​ലി​പ്പൈ​ന്‍​സ്, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ റാ​ക്ക​റ്റു​ക​ളാ​ണ് ഇ​തി​ന് പി​ന്നി​ലു​ള്ള​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​പ​രി​ചി​ത​രി​ല്‍ നി​ന്നു​ള്ള വീ​ഡി​യോ കോ​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​മ്പ് സൂ​ക്ഷി​ക്ക​ണ​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് വ​രു​ന്ന വീ​ഡി​യോ കാ​ള്‍ അ​റ്റ​ന്‍​ഡ് ചെ​യ്താ​ല്‍ മ​റു​വ​ശ​ത്തു അ​ശ്ലീ​ല വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും, വി​ന്‍​ഡോ സ്‌​ക്രീ​നി​ല്‍ ഫോ​ണ്‍ അ​റ്റ​ന്‍​ഡ് ചെ​യ്യു​ന്ന ആ​ളു​ടെ മു​ഖം ഉ​ള്‍​പ്പെ​ടെ റെ​ക്കോ​ര്‍​ഡ് ചെ​യ്‌​തെ​ടു​ത്ത​തി​ന് ശേ​ഷം പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​ണ് പ​തി​വ്.

ന​മ്മു​ടെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കും ബ​ന്ധു​ക്ക​ള്‍​ക്കും ഈ ​വീ​ഡി​യോ അ​യ​ച്ചു കൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും യു​ട്യൂ​ബി​ലും ഇ​ടു​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ പ​ണം വേ​ണ​മെ​ന്നു​മാ​ണ് ഭീ​ഷ​ണി.

ചി​ല​ര്‍ മാ​ന​ഹാ​നി ഭ​യ​ന്ന് പ​ണം അ​യ​ച്ചു ന​ല്‍​കി​യെ​ങ്കി​ലും ഇ​ത്ത​രം ത​ട്ടി​പ്പു സം​ഘ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് വീ​ണ്ടും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്ന് പ​രാ​തി​യും ല​ഭി​ച്ചി​ട്ടു​ണ്ട്.

ലി​ങ്ക് സാ​മൂ​ഹി​ക മാ​ധ്യ​മം വ​ഴി സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് അ​യ​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​തോ​ടെ, ഭൂ​രി​ഭാ​ഗം പേ​രും ത​ട്ടി​പ്പു​കാ​ര്‍​ക്ക് വ​ഴ​ങ്ങും.

ഫേ​സ്ബു​ക് പോ​ലു​ള്ള സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​മ്മു​ടെ പൂ​ര്‍​ണ വി​വ​ര​ങ്ങ​ള്‍ നേ​ര​ത്തെ ത​ന്നെ കൈ​വ​ശ​പ്പെ​ടു​ത്തി​യാ​ണ് ത​ട്ടി​പ്പു​മാ​യി സം​ഘം എ​ത്തു​ന്ന​ത്.

അ​തി​നാ​ല്‍ ഇ​വ​രെ ബ്ലോ​ക്ക് ചെ​യ്ത​ത് കൊ​ണ്ടോ, അ​ക്കൗ​ണ്ട് ഡി ​ആ​ക്ടി​വേ​റ്റ് ചെ​യ്ത​ത് കൊ​ണ്ടോ ഫ​ല​മി​ല്ലെ​ന്നും വാ​ട്‌​സ് ആ​പ്പി​ലൂ​ടെ അ​പ​രി​ചി​ത​രു​ടെ വീ​ഡി​യോ കോ​ളു​ക​ള്‍ സ്വീ​ക​രി​ക്കു​മ്പോ​ള്‍ ഇ​ത്ത​രം ത​ട്ടി​പ്പി​നെ കു​റി​ച്ച് ഓ​ര്‍​ക്ക​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment