അമലപോളിന്റെ വസ്ത്രധാരണത്തിനെതിരേ വ്യാപകവിമര്‍ശനവുമായി തമിഴ് ആരാധകരും മാധ്യമങ്ങളും, മുന്‍ ഭര്‍ത്താവിന്റെ മനസ് വേദനിപ്പിക്കാനുള്ള സൈക്കോളജിക്കല്‍ മൂവ്?

amala 2അടുത്തിടെ ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപറ്റിയ വിവാഹമോചന വാര്‍ത്തകളിലൊന്നായിരുന്നു തമിഴ് സംവിധായകന്‍ എ.എല്‍. വിജയും ഭാര്യ അമലപോളും തമ്മില്‍ നടന്നത്. കേവലം രണ്ടു വര്‍ഷം മാത്രം നീണ്ടുനിന്ന ദാമ്പത്യം അവസാനിച്ചത് ഈ വര്‍ഷം പകുതിയോടെയാണ്.  വിവാഹബന്ധം ഉലഞ്ഞതിനുശേഷം അമലപോളിന്റെ രീതികളാണ് ഇപ്പോള്‍ തമിഴ് സിനിമയിലെ പ്രധാന ചര്‍ച്ചാവിഷയം. പ്രത്യേകിച്ച് അമലയുടെ വസ്ത്രധാരണം. വേര്‍പിരിഞ്ഞശേഷം അമലയുടെ തുറന്ന വസ്ത്രധാരണം കുറെ കൂടിപ്പോയെന്നാണ് ആരാധകര്‍ പറയുന്നത്. താരത്തിന്റെ ഫോട്ടോകള്‍ക്കു താഴെ കമന്റായി അവര്‍ ഇക്കാര്യം സൂചിപ്പിക്കുന്നുമുണ്ട്. വിവാഹമോചിതരായ സ്ത്രീകള്‍ എപ്പോഴും ഹോട്ട് ആണ്’ എന്നായിരുന്നു യുവാവിന്റെ കമന്റ്. ഇതിനെതിരേ അമല കടുത്തഭാഷയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

വിവാഹമോചിതയായശേഷം നൈറ്റ് പാര്‍ട്ടികളിലും വിദേശത്ത് ചുറ്റിനടക്കാനുമാണ് അമല കൂടുതലും താല്പര്യപ്പെടുന്നത്. പലപ്പോഴും സിനിമയിലെ ഗ്ലാമര്‍രംഗങ്ങളെ പോലും നാണിപ്പിക്കുന്ന രീതിയിലായിരുന്നു നടിയുടെ വേഷവിധാനം. ഇതാണ് അമലയ്‌ക്കെതിരേ രംഗത്തുവരാന്‍ ആരാധകരെയും പ്രേരിപ്പിക്കുന്നത്. തമിഴിലെ ചില മാധ്യമങ്ങളും അമലയുടെ രീതികള്‍ക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. വിജയുമായുള്ള ബന്ധം തകരാന്‍ കാരണം അമലയുടെ നിലപാടുകളും രീതികളുമാണെന്നാണ് അവരുടെ നിലപാട്.

വിവാഹശേഷം അമല കൂടുതല്‍ ഗ്ലാമറായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് ഭര്‍ത്താവായിരുന്ന വിജയിനെ വേദനിപ്പിക്കാനാണെന്ന് സിനിമരംഗത്തും സംസാരമുണ്ടെന്നാണ് ഒരു മാധ്യമം പറയുന്നത്. വിവാഹമോചന വാര്‍ത്ത പുറത്തുവന്നശേഷം വിജയ് പൊതുപരിപാടികളില്‍ കാര്യമായി പങ്കെടുക്കാറില്ല. പലപ്പോഴും വീട്ടില്‍ തന്നെ കഴിച്ചുകൂട്ടാനാണ് അദ്ദേഹം താല്പര്യപ്പെടുന്നത്. 2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്‌യെ നായകനാക്കി എ എല്‍ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. ജൂണ്‍ 7ന് വിവാഹനിശ്ചയം കഴിഞ്ഞ് 2014 ജൂണ്‍ 12നായിരുന്നു വിവാഹം. തമിഴിലും തെലുങ്കിലും സജീവമായ അമല അവസാനമായി അഭിനയിച്ച മലയാളചിത്രം ഷാജഹാനും പരീക്കുട്ടിയുമാണ്.

Related posts