ഇതെന്തൊരു ഭാര്യ! കാമുകനൊപ്പം ജീവിക്കാന്‍ കിടപ്പറയിലേക്ക് മൂര്‍ഖന്‍ പാമ്പിനെ കടത്തിവിട്ടു ഭര്‍ത്താവിനെ കൊല്ലാന്‍ നോക്കി, ശ്രമം പാളിയപ്പോള്‍ കൊലപാതകം തലയ്ക്കടിച്ച്

snakeകാമുകനൊപ്പം ജീവിക്കാനും സ്വത്തു തട്ടിയെടുക്കാനും ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍. ഭര്‍ത്താവിനെ ഇല്ലാതാക്കിയതിനും പോലീസ് പിടിയിലായത് കോയമ്പത്തൂര്‍ ഇരുഗൂര്‍ ശ്രീനഗര്‍ സ്വദേശിനി ശാരദ (30), കാമുകന്‍ രാംസുന്ദരം (30) എന്നിവരാണ് അറസ്റ്റിലായത്. കെമിക്കല്‍ ഉത്പന്നങ്ങളുടെ ഏജന്റായ കോയമ്പത്തൂര്‍ ഇരുഗൂര്‍ ശ്രീനഗര്‍ ശക്തിവേലനാണ് (35) ദാരുണമായി കൊല്ലപ്പെട്ടത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ശക്തിവേലനും ശാരദയും വര്‍ഷങ്ങളായി കോയമ്പത്തൂരിലായിരുന്നു താമസം. ഇതിനിടെ ശാരദ രാംസുന്ദരവുമായി അടുക്കുകയായിരുന്നു. കാമുകനുമായി ഭാര്യയ്ക്കുള്ള അവിഹിതം ശക്തിവേലന്‍ അറിഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വഴക്കായി.

ഭര്‍ത്താവിനെ ഒഴിവാക്കാന്‍ സഹായിച്ചാല്‍ പണം നല്കാമെന്നും ഒന്നിച്ചുകഴിയാമെന്നും കാമുകി രാംസുന്ദരത്തെ അറിയിച്ചു. ഇതോടെ ശക്തിവേലനെ കൊലപ്പെടുത്താന്‍ ഇവര്‍ പല പദ്ധതികളും ആസുത്രണം ചെയ്തു. ഒരുരാത്രി മൂര്‍ഖന്‍ പാമ്പിനെ കിടപ്പറയിലേക്ക് കയറ്റിവിട്ടു. സ്വഭാവികമരണമായി കരുതുമെന്നതിനാലാണ് ഇങ്ങനെ ചെയ്തത്. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ചതുപോലെ നടന്നില്ല. പിന്നീടാണ് ഇരുവരും ചേര്‍ന്ന് ശക്തിവേലനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

Related posts