മറ്റുള്ളവരുടെ മുമ്പില്‍ ഭാര്യഭര്‍ത്താക്കന്മാരായി ഗംഭീര പ്രകടനം!…കൈയ്യില്‍ പൊതിയുമായി കോഴിക്കോട്ട് അങ്ങോളമിങ്ങോളം കറക്കവും;സംശയം തോന്നിയ പോലീസ് യുവതിയെ പൊക്കിയപ്പോള്‍ പുറത്തു വന്നത് കണ്ണുതള്ളിക്കുന്ന കാര്യങ്ങള്‍…

ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിച്ച് സുഗമമായി കഞ്ചാവ് വില്‍പ്പന നടത്തിയ യുവതി പിടിയില്‍. കൂട്ടാളി ഒളിവിലാണ്. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്ന് കഞ്ചാവ് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കോഴിക്കോട്ട് എത്തിക്കുന്നത്. ഭാര്യാ ഭര്‍ത്താക്കന്മാരായി അഭിനയിച്ചാണ് കഞ്ചാവ് കടത്താറുള്ളത്. ഇങ്ങനെ കടത്തി കൊണ്ട് വരുന്ന കഞ്ചാവ് ജംഷീന സ്വന്തം വീട്ടില്‍ സൂക്ഷിക്കാറാണ് പതിവ്. തുടര്‍ന്ന് പല തവണകളായി സലീമിന് എത്തിച്ച് കൊടുക്കും.

ഇങ്ങനെ ശേഷം സലീമിന് കഞ്ചാവ് എത്തിക്കാന്‍ പോകുമ്പോഴാണ് യുവതി പിടിയിലായത്. കോഴിക്കോട് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എട്ട് കിലോ കഞ്ചാവുമായാണ് യുവതി കോഴിക്കോട്ട് പിടിയിലാകുന്നത്.രഹസ്യ വിവരത്തെ തുടര്‍ന്ന് ഫറൂഖ് റേഞ്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഫറൂഖ് സ്വദേശി ജംഷീന കുടുങ്ങിയത്.

മുമ്പും പ്രധാന ഏജന്റായ ഫറൂഖ് സ്വദേശി സലീമുമായി ചേര്‍ന്ന് പലതവണ ഇത്തരത്തില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് യുവതി പോലീസിന് മൊഴി നല്‍കി. സലിമാണ് ചെറിയ പൊതികളാക്കി കോഴിക്കോട് ജില്ലയിലെ വിവിധ കച്ചവടക്കാര്‍ക്ക് കഞ്ചാവ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ഇയാളെ പിടികൂടാനുള്ള ശ്രമം എക്‌സൈസ് സംഘം ആരംഭിച്ചു.

Related posts