പുറത്തുപറഞ്ഞാൻ കൊന്നുകളയും..! യ​തീം​ഖാ​ന വി​ദ്യാ​ർ​ഥി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ വാ​ർ​ഡ​ൻ അ​റ​സ്റ്റി​ൽ; അവധി ദിവസം പ്രത്യേക ക്ലാസ് നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു പീഡനം

ശ്രീ​ക​ണ്ഠ​പു​രം: യ​തീം​ഖാ​ന വി​ദ്യാ​ർ​ഥി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ വാ​ർ​ഡ​ൻ അ​റ​സ്റ്റി​ൽ. പാ​ണ​പ്പു​ഴ ക​ണ്ണ​ങ്കൈ ഏ​ലി​യ​ത്തെ വെ​ള്ള​രി​യി​ൽ അ​ബ്ദു​ൾ നാ​സ​റി​നെ (31) യാ​ണ് ഇ​രി​ക്കൂ​ർ എ​സ്ഐ വി.​വി. പ്ര​ദീ​പ​നും സം​ഘ​വും അ​റ​സ്റ്റ്ചെ​യ്ത​ത്. 11, 13 വ​യ​സ് പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ൾ അ​വ​ധി ദി​വ​സം പ്ര​ത്യേ​ക ക്ലാ​സെ​ടു​ത്ത് ന​ൽ​കാ​നെ​ന്ന് പ​റ​ഞ്ഞ് കു​ട്ടി​ക​ളെ മു​റി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചു പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. പു​റ​ത്ത് പ​റ​ഞ്ഞാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​റ​യു​ന്നു.

ക്രി​സ്മ​സ് അ​വ​ധി ക​ഴി​ഞ്ഞ് സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​നോ​ട് സം​ഭ​വം പ​റ​ഞ്ഞ​തോ​ടെ സ്കൂ​ൾ അ​ധി​കൃ​ത​ർ ക​ണ്ണൂ​ർ ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചൈ​ൽ​ഡ് ലൈ​നി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​തി​യെ ഇ​ന്നു വൈ​കു​ന്നേ​രം ക​ണ്ണൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts