അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ എ​ഴു​തി​യ സം​ഭ​വം; യൂ​ത്ത് ലീ​ഗിന്‍റെ പ്രതിഷേധ മാർച്ചിൽ നിന്നും വിട്ടുനിന്ന  സെ​ക്ര​ട്ട​റി​ക്ക് സസ്പെൻഷൻ

മു​ക്കം : നീ​ലേ​ശ്വ​രം ഗ​വ: ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ എ​ഴു​തി​യ സം​ഭ​വ​ത്തി​ൽ യൂ​ത്ത് ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി ന​ട​ത്തി​യ മാ​ർ​ച്ചി​ൽ നി​ന്ന് വി​ട്ടു നി​ന്ന യൂ​ത്ത് ലീ​ഗ് നേ​താ​വി​നെ​തി​രെ ന​ട​പ​ടി. പാ​ർ​ട്ടി അ​ച്ച​ട​ക്കം ലം​ഘി​ച്ച​താ​യി ആ​രോ​പി​ച്ച് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ നി​ന്ന് ന​ഗ​ര​സ​ഭ യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​യാ​സ​റി​നെ സ​സ്പെ​ന്‍റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

യു​ത്ത് ലീ​ഗ് സം​സ്ഥാ​ന ക​മ്മ​ിറ്റി​യാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ത്ത​ത്. അ​തേ സ​മ​യം മാ​ർ​ച്ചി​ൽ നി​ന്ന് വി​ട്ടു നി​ന്ന മ​റ്റ് 20 ഓ​ളം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം മു​ക്കം എഇഒ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ നി​ന്നാ​ണ്

യൂ​ത്ത് ലീ​ഗ് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എം.​കെ.​യാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ വി​ട്ടു​നി​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​രെ സ​സ്പെ​ന്‍റ് ചെ​യ്യു​ക​യും വി​ദ്യാ​ഭ്യ​സ വ​കു​പ്പ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ത്തി​യ മാ​ർ​ച്ച് അ​ൺ​എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ മാ​ത്ര​മേ ഉ​പ​ക​രി​ക്കൂ എ​ന്നും അ​ത് പൊ​തു​വി​ദ്യാ​ല​യ​ത്തി​ന്‍റെ ത​ക​ർ​ച്ച​ക്ക് കാ​ര​ണ​മാ​വു​മെ​ന്നും യാ​സ​ർ പ​റ​ഞ്ഞി​രു​ന്നു .

ഒ​രു വി​ഭാ​ഗം യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ വി​ട്ടു നി​ന്ന​തോ​ടെ അ​ത് മു​ക്കം ന​ഗ​ര​സ​ഭ ലീ​ഗ് നേ​തൃ​ത്വ​ത്തി​ലും പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി തു​റ​ന്നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നേ​തൃ​ത്വം ഇ​ട​പെ​ട്ട് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Related posts