ആള് പെരുമ്പാമ്പൊക്കെത്തന്നെയാണെങ്കിലും നായകള്‍ക്ക് അങ്ങനെയുള്ള നോട്ടമൊന്നുമില്ലെങ്കില്‍ എന്തു ചെയ്യും. വളര്‍ത്തു നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റില്‍ കയറി രക്ഷപ്പെട്ട പെരുമ്പാമ്പാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. തായ്ലന്ഡിലെ ചോന്‍ബുരി പ്രവിശ്യയിലാണ് സംഭവം. സമീപത്തുള്ള പുല്ലുകള്‍ നിറഞ്ഞ പ്രദേശത്തുകൂടി ഇഴഞ്ഞെത്തിയ കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ട് നായകള്‍ കുറച്ചു പിന്നാലെകൂടി. ഇവരുടെ പിടിയില്‍ നിന്നു രക്ഷപെടാന്‍ പെരുമ്പാമ്പ് ഇലക്ട്രിക് പോസ്റ്റില്‍ അഭയംതേടുകയായിരുന്നു.വളര്‍ത്തു നായയുടെ കുരകേട്ടെത്തിയ 53 കാരനായ സര്‍പന്‍വോങ് ആണ് 20 അടിയോളം ഉയരമുള്ള ഇലക്ട്രിക് പോസ്റ്റിലിരിക്കുന്ന പെരുമ്പാമ്പിനെ കണ്ടത്. സമീപവാസികള്‍ ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകരെ വിവരമറിയിച്ചു. ഇവരെത്തിയാണ് പാമ്പിനെ പോസ്റ്റിനു മുകളില്‍ നിന്നും രക്ഷപെടുക്കിയത്. 10 അടിയോളം നീളമുണ്ടായിരുന്നു പിടികൂടിയ പാമ്പിന്. പാമ്പിനെ പിന്നീട് വനത്തിനുള്ളില്‍ വിട്ടു. എന്തായാലും പെരുമ്പാമ്പിനെ കണ്ടിട്ട് പേടിക്കാതിരുന്ന പട്ടിയുടെ ധൈര്യം സമ്മതിക്കണമെന്നാണ് ആളുകള്‍ പറയുന്നത്.
Read MoreDay: April 20, 2021
രോഗ ബാധിതരില്‍ പ്രാണവായു കുറയുന്നു; വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുന്ന രോഗികളില്‍ അധികവും 30 വയസിന് താഴെയുള്ളവർ; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കൊല്ലം: മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി യുവാക്കളിലും മധ്യവയസ്ക്കരിലും രോഗവ്യാപനം അതിതീവ്രമായി അനുഭവപ്പെടുന്നുണ്ട്. ശരീരവേദനയും ശ്വാസം മുട്ടലുമാണ് പ്രധാന ലക്ഷണങ്ങള്‍. ഐസിയുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കുന്ന രോഗികളില്‍ അധികവും 30 വയസിന് താഴെ പ്രായമുള്ള യുവാക്കളാണ്. പ്രായമേറിയവരിലും ഓക്സിജന്റെ അളവ് കുറയുന്നുണ്ട്. രോഗലക്ഷണങ്ങള്‍ നിസാരമായി കാണരുത്.ജീവിതശൈലി രോഗങ്ങള്‍, ഹൃദ്രോഗം, വൃക്കരോഗം, കരള്‍രോഗം തുടങ്ങിയ മാരകരോഗങ്ങള്‍ ഉള്ളവര്‍ യാത്രകള്‍ പരാമവധി ഒഴിവാക്കണം. വിദഗ്ധ ചികിത്സാസേവനത്തിനായി ഇ-സഞ്ജീവനി സേവനം തേടുകയോ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ടെലിഫോണില്‍ ബന്ധപ്പെട്ട് തുടര്‍ചികിത്സകള്‍ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് ചെയ്യുകയും വേണം.60 വയസിന് മുകളില്‍ പ്രായമുള്ളവരും കുട്ടികളും ഗര്‍ഭിണികളും ഒരു കാരണവശാലും വീടിന് പുറത്തിറങ്ങരുത്. സാമൂഹിക ശരിദൂരം എന്നത് ഒരു ജീവിത ശൈലിയായി വളര്‍ത്തുകയും വേണം. ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. അതീവ ജാഗ്രതയാണ് ഈ സന്ദര്‍ഭത്തില്‍ ആവശ്യമെന്നും എല്ലാ തലങ്ങളിലും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും ജില്ലാ…
Read Moreമരണത്തെ തൊട്ടു മുന്നില്‍ നേര്‍ക്കുനേര്‍ കാണുമ്പോള്‍ ഉണ്ടാവുന്ന നിസംഗത പറഞ്ഞു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ് ! കോവിഡ് അനുഭവം പങ്കുവെച്ച് ഡിംപിള്‍ ഗിരീഷ്…
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ ജനങ്ങള്‍ ഒന്നടങ്കം കടുത്ത ആശങ്കയിലാണ്. കോവിഡിന്റെ രണ്ടാം തരംഗത്തിലെ വൈറസ് കൂടുതല്‍ അപകടകാരിയാണെന്ന വിവരമാണ് പുറത്തു വരുന്നത്. ഈ അവസരത്തില്‍ കോവിഡ് ബാധിച്ച അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡിംപിള്‍ ഗിരീഷ്. നമ്മള് വിചാരിക്കുന്നതിലും അപകടകാരിയാണ് കോവിഡ് എന്ന് ഡിപിംള്‍ പറയുന്നു. ഇനിയൊരു തവണ കൂടി കോവിഡ് വന്നാല്‍ അതിനെ അതിജീവിക്കാന്‍ തനിക്കാവുമെന്ന് തോന്നുന്നില്ലെന്നും ഡിപിള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഡിംപിള്‍ ഗിരീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, ഈ ഫോട്ടോയില്‍ കാണുന്നത് ഞാനാണ്,ആറു മാസം മുന്നത്തേയും ഇപ്പോഴത്തെയും ഞാന്‍…. എന്തിനാണ് ഇങ്ങനൊരു ഫോട്ടോ ഇപ്പോള്‍ പോസ്റ്റ് ചെയ്തതെന്ന് പലരും ആലോചിക്കുന്നുണ്ടാവും… കോവിഡിന്റെ രണ്ടാം തരംഗത്തെ പേടിക്കരുതെന്നല്ല പേടിക്കണം എന്ന് ഓര്‍മ്മപ്പെടുത്താന്‍ തന്നെയാണ് ഇതിവിടെ പോസ്റ്റ് ചെയ്യുന്നത് … ഒരു കോവിഡിന്റെ ഭീകരതയത്രയും അതിന്റെ ഏറ്റവും തിവ്രമായ അവസ്ഥയില്‍ അനുഭവിച്ചതാണ് ഞാന്‍… ഓക്സിജന്‍…
Read Moreവേറിട്ട മാതൃക..! കോവിഡ് സംസ്കാരങ്ങൾ ഏറ്റെടുത്തും രോഗിയെ പരീക്ഷക്കെത്തിച്ചും പാലിയേറ്റീവ് പ്രവർത്തകർ
കരുനാഗപ്പള്ളി : മണിക്കൂറുകൾക്കിടയിൽ കോവിഡ് ബാധിച്ചു മരിച്ച മൂന്നു പേരുടെ സംസ്കാര ചടങ്ങുകൾ ഏറ്റെടുത്തും കോവിഡ് രോഗബാധിതയായ യുവതിയെ ആംബുലൻസിൽ പി എസ് സി പരീക്ഷ എഴുതിക്കാനെത്തിച്ചും പാലിയേറ്റീവ് പ്രവർത്തകരുടെ വേറിട്ട മാതൃക. കരുനാഗപ്പള്ളി ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തകരുടെ സന്നദ്ധ പ്രവർത്തനമാണ് നാടിന് മാതൃകയാവുന്നത്. കഴിഞ്ഞ ദിവസം കോ വിഡ് ബാധിച്ച് മരണമടഞ്ഞ കല്ലേലിഭാഗം അനിൽ ഭവനത്തിൽ ഭാസ്കരന്റെ സംസ്കാര ചടങ്ങുകൾ ഡി വൈഎഫ്ഐ പ്രവർത്തകരും പാലിയേറ്റീവ് വാളന്റിയർമാരുമായ ടി.ആർ ശ്രീനാഥ്, എസ്. സന്ദീപ് ലാൽ, ഷാഹിർ, ലാലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു. ചവറ സ്വദേശി കുഞ്ഞിക്കുട്ടിയുടെ സംസ്കാരവും വാളന്റിയർമാരായ, ഇന്ദുരാജ്, അയ്യപ്പൻ, കിരൺ, സജീഷ് എന്നിവരാണ് നടത്തിയത്.ഞായറാഴ്ച കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് 16-ാം വാർഡിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട വരമ്പത്തേരിൽ പടീറ്റതിൽ, ചെല്ലമ്മയുടെ മൃതദേഹവും പാലിയേറ്റീവ് വാളണ്ടിയേഴ്സായ അയ്യപ്പൻ, അജിനാസ്, സൈജു, രതീഷ് എന്നിവരുടെ…
Read Moreജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച നടത്തിയത് ബീഹാറിലെ ‘റോബിൻ ഹുഡ്’! മോഷണം പോയത് രണ്ടര ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും അറുപതിനായിരം രൂപയും
തിരുവനന്തപുരം: ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. ബീഹാർ സ്വദേശിയായ ഇർഫാനാണ് കവർച്ച നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ബീഹാറിൽ ഇയാൾ റോബിൻ ഹുഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം കേരള പോലീസ് പുറത്തു വിട്ട സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആന്ധ്രാ പോലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ14 നാണ് ജ്വലറി ഉടമയുടെ കവടിയാറിലെ വീട്ടിൽ മോഷണം നടന്നത്. രണ്ടര ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും അറുപതിനായിരം രൂപയുമാണ് മോഷണം പോയത്.
Read Moreഎണ്ണുമ്പോള്‍ കാണാം! ബത്തേരിയിൽ വോട്ടു മറിച്ചെന്ന ആരോപണം തള്ളി ബിജെപി നേതൃത്വം
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരി മണ്ഡലത്തിൽ വോട്ട് മറിച്ചെന്ന ആരോപണം തള്ളി ബിജെപി വയനാട് ജില്ലാ നേതൃത്വം. ആരോപണം അടിസ്ഥാനരഹിതമാണെന്നു വോട്ടെണ്ണുന്പോൾ വ്യക്തമാകുമെന്നു പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. ആനന്ദ്കുമാർ, ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ എന്നിവർ പറഞ്ഞു. ജനാധിപത്യ രാഷ്ടീയ സഭ സംസ്ഥാന പ്രസിഡന്റും ആദിവാസി നേതാവുമായ സി.കെ. ജാനു(ബത്തേരി), ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ടി.എം. സുബീഷ്(കൽപ്പറ്റ), പട്ടികവർഗ മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ(മാനന്തവാടി) എന്നിവരാണ് വയനാട്ടിൽ എൻഡിഎ ടിക്കറ്റിൽ ജനവിധി തേടിയത്. ബത്തേരിയിൽ ജാനുവിനെ വാരിയ ബിജെപി യുഡിഎഫിനു വോട്ട് മറിച്ചെന്ന ആരോപണം എൽഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റിയാണ് ഉന്നയിച്ചത്. കൽപ്പറ്റ, മാനന്തവാടി മണ്ഡലങ്ങളിൽ ബിജെപിക്കാരിൽ ഒരു വിഭാഗം സ്വന്തം സ്ഥാനാർഥിക്കല്ല വോട്ടുചെയ്തതെന്ന പ്രചാരണവും ഇതിനിടെ ഉയർന്നു. ഇതേക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു ബിജെപി ജില്ലാ നേതാക്കളുടെ പ്രതികരണം.ബിജെപി വോട്ട് മറിച്ചെന്ന പ്രചാരണം ഓരോ…
Read Moreസാമ്പത്തിക തട്ടിപ്പ്! ദമ്പതിമാർ പത്തുവർഷത്തിനു ശേഷം പിടിയിൽ; 2011 ലാണ് കേസിനാസ്പദമായ സംഭവം
കാളികാവ്: അധ്യാപകരിൽ നിന്നു പണം തട്ടിയെടുത്തു ഒളിവിൽ പോയ ദന്പതിമാർ പത്തു വർഷത്തിനു ശേഷം പിടിയിൽ. പോത്തുകൽ സ്വദേശികളായ കൊച്ചുപറന്പിൽ ലീലാമ്മ സക്കറിയ(52), ചേലക്കൽ സക്കറിയ ലൂക്കോസ്(56) എന്നിവരാണ് പിടിയിലായത്. ഡൽഹി ഉത്തർപ്രദേശ് അതിർത്തി ഗ്രാമമായ ഗാസിയാബാദിൽ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. പിടികിട്ടാപ്പുള്ളികളെ പിടികൂടാനായി രൂപീകരിച്ച കാളികാവ് പോലീസ് സ്റ്റേഷനിലെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പുല്ലങ്കോട് ഗവണ്മെന്റ് ഹൈസ്കൂളിലെ അനധ്യാപികയായ ലീലാമ്മ സക്കറിയ ലൂക്കോസുമായി ചേർന്നാണ് സ്കൂളിലെ അധ്യാപകരിൽ നിന്നും നാട്ടുകാരിൽ നിന്നുമായി ലക്ഷങ്ങൾ തട്ടിയെടുത്തത്. 2011 ലാണ് കേസിനാസ്പദമായ സംഭവം. ഇരുവരും ചേർന്നു അധ്യാപകരുടെ സൊസൈറ്റി രൂപീകരിച്ച് അധ്യാപകരിൽ നിന്നു പണ സമാഹരണം നടത്തി. പണത്തിനു പുറമെ അധ്യാപികമാരിൽ നിന്നു 50 പവനോളം സ്വർണാഭരണങ്ങളും ഇരുവരും കൈക്കലാക്കി. നിക്ഷേപ തുക തിരിച്ച് കൊടുക്കേണ്ട അവധിയെത്തിയപ്പോൾ ദന്പതിമാർ കടന്നു കളയുകയാണുണ്ടായത്. മലപ്പുറം പോലീസ് മേധാവി…
Read Moreരാഷ്ട്രീയ അഭയം നൽകിയ പിണറായിയെ തള്ളിപ്പറയില്ല; രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ലെന്നു ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: എ.കെ ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും വിമർശിച്ചത് തെറ്റെന്ന് ചെറിയാൻ ഫിലിപ്പ്. രാഷ്ട്രീയ അഭയം നൽകിയ പിണറായിയെ തള്ളിപ്പറയില്ലെന്നും ചെറിയാൻ പറഞ്ഞു. കോൺഗ്രസിലേക്ക് ക്ഷണിച്ച വീക്ഷണം ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാല്യം മുതൽ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന എ.കെ ആന്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ ചില സന്ദർഭങ്ങളിൽ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെട്ടു. ഇക്കാര്യം ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും വർഷങ്ങൾക്കു മുമ്പുതന്നെ നേരിൽ അറിയിച്ചിട്ടുണ്ട്. ഇവർ രണ്ടു പേരും ആത്മബന്ധമുള്ള ജേഷ്ഠ സഹോദരന്മാരാണെന്നും ചെറിയാൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ശരീരത്തിലും മനസിലും കറ പുരളാത്തതിനാൽ മരണം വരെ പൊതു സമൂഹത്തിൽ തലയുയർത്തി നിൽക്കും. രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ലെന്നും ചെറിയാൻ കൂട്ടിച്ചേർത്തു.
Read Moreപാട്ടു പാടി സോഷ്യല്‍ മീഡിയയിൽ താരമായ ശാന്തബാബു സിനിമയ്ക്കു വേണ്ടി പാടി, ഒപ്പം അഭിനയവും…
അയ്യമ്പുഴ: പാട്ടു പാടി സോഷ്യല്‍ മീഡിയയിൽ താരമായ ശാന്തബാബുവിനു സിനിമയിൽ പാടാൻ അവസരം കിട്ടിയതിനൊപ്പം അഭിനേത്രിയുമായി. കണ്ണാടി എന്ന സിനിമയ്ക്കുവേണ്ടിക്കാണ് ശാന്ത പാടിയത്. ഇതേ സിനിമയിൽ കഴിഞ്ഞദിവസം അഭിനയിക്കുകയും ചെയ്തു. മുരുകന് കാട്ടാക്കട എഴുതി സതീഷ്, ദേവന് എന്നിവര്‍ സംഗീതം നല്കിയ ഗാനമാണ് ശാന്ത ബാബു പാടിയത്. ഇതേ സിനിമയില്‍ താന്‍ പാടിയ പാട്ടിന്റെ ഗാനരംഗത്ത് അഭിനയിക്കാനും അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കാണുന്നെന്നു ശാന്ത ബാബു പറഞ്ഞു. നടുവട്ടം നവോദയപുരം സ്വദേശിനിയാണ് ഈ ഗായിക. മണി അയ്യമ്പുഴ എന്ന സാഹിത്യകാരന് ശാന്ത ബാബുവിന്റെ ചില പാട്ടുകൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് ഭാഗ്യം തെളിയുന്നത്. ആയിരക്കണക്കിന് പേര് അത് ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തു. ഇതോടെയാണു സിനിമയിലേക്ക് അവസരം ലഭിച്ചത്. സിദ്ധിഖിനെ നായകനാക്കി എ.ജി. രാജന് സംവിധാനം ചെയ്യുന്ന കണ്ണാടിയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. തന്റെ…
Read Moreലോവർ ഡിവിഷൻ ക്ലാർക്ക്, ഹൈസ്കൂൾ ടീച്ചർ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഉൾപ്പെടെ 54 തസ്തികകളിലേക്കു പിഎസ്സി വിജ്ഞാപനം വരുന്നു
തിരുവനന്തപുരം: 54 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു. അസിസ്റ്റന്റ് പ്രഫസർ (കൗമാര ഭൃത്യ, രോഗനിധാൻ, ശാലക്യതന്ത്ര, ശല്യതന്ത്ര, പ്രസൂതി ആൻഡ് സ്ത്രീരോഗ്, ദ്രവ്യഗുണ, സ്വസ്ഥവൃത, കായ ചികിത്സ, ക്രിയാശരീർ, രചനശരിർ, അഗധതന്ത്ര ആന്റ് വിധി ആയുർവേദ), നഴ്സിംഗ് ട്യൂട്ടർ, സ്റ്റേറ്റ് ടാക്സ് ഓഫീസർ, അസിസ്റ്റന്റ് എൻജിനിയർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ജൂനിയർ മാനേജർ (അക്കൗണ്ട്സ്) ലക്ചർ ഗ്രേഡ് രണ്ട് (ഹോം സയൻസ്), റിസർച്ച് അസിസ്റ്റന്റ്, ആർട്ടിസ്റ്റ്, ജൂണിയർ ഹെൽത് ഇൻ ഗ്രേഡ് 2, അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), ഓവർസിയർ ഗ്രേഡ് മൂന്ന്, ഡ്രാഫ്സ്റ്റ്മാൻ ഗ്രേഡ് 3, ബീ കീപ്പിംഗ് ഫീൽഡ് മാൻ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, പ്രൈവറ്റ് സെക്രട്ടറി ടു മാനേജിംഗ് ഡയറക്ടർ, ലോവർ ഡിവിഷൻ ക്ലാർക്ക്, ജൂനിയർ ടൈപ്പിസ്റ്റ് ക്ലാർക്ക്, ജൂണിയർ ക്ലാർക്ക്, മെക്കാനിക്കൽ ഡ്രാഫ്റ്റ്സ്മാൻ, സർജന്റ്, ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ്…
Read More