മലയാളി ഡാ ! ബിഹാര്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ മലയാളി യുവാവിന്റെ ശ്രമം; പ്രതി പിടിയില്‍…

കോഴിക്കോട്: ബിഹാര്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.പാവണ്ടൂര്‍ സ്വദേശി കൈതക്കല്‍ അനീഷി(29)നെയാണ് കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പൊക്കുന്ന് മലയ്ക്കടുത്ത ഫാമില്‍ ജോലി ചെയ്യുന്ന 34 കാരിയായ യുവതിയാണ് പരാതിക്കാരി. ഫാമില്‍ പുല്ലരിയുന്നതിനിടെ പ്രതി ഇവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കാക്കൂര്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോഴിക്കോട് മൂന്നാം നമ്പര്‍ ജെഎഫ്സിഎം കോടതിയില്‍ ഹാജരാക്കി . കോടതി യുവാവിനെ റിമാന്‍ഡ് ചെയ്തു.

Read More

ഇനി വണ്ടി ഞാന്‍ ഓടിക്കാം ! ഓടിക്കൊണ്ടിരുന്ന കാറിന്റെ സ്റ്റിയറിംഗില്‍ കയറി വിഷപ്പാമ്പ്; പിന്നീട് നടന്നത് ഇങ്ങനെ…

പുതുക്കാട്: ബിജെപി മണ്ഡലം പ്രസിഡന്റുമാര്‍ സഞ്ചരിച്ചിരുന്ന കാറില്‍ പാന്പിനെ കണ്ടതു പരിഭ്രാന്തി പരത്തി. നിയുക്ത മണ്ഡലം പ്രസിഡന്റുമാരായ അരുണ്‍ പന്തല്ലൂര്‍, എ.ജി. രാജേഷ് എന്നിവര്‍ സഞ്ചരിച്ച കാറിലാണു പാന്പിനെ കണ്ടത്. പുതുക്കാട് സിഗ്‌നലില്‍ വച്ചാണ് കാറിന്റെ മീറ്റര്‍ ബോര്‍ഡില്‍ പാന്പിനെ കണ്ടത്. സ്റ്റിയറിംഗിലേക്കു പാന്പ് വന്നതോടെ ഇരുവരും കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങി. പിന്നീട് ഡാഷ് ബോര്‍ഡിനുള്ളിലേക്കു പാന്പ് കടന്നതോടെ ഇവര്‍ ആന്പല്ലൂരിലെ സര്‍വീസ് സെന്ററില്‍ കാര്‍ എത്തിക്കുകയായിരുന്നു. വനംവകുപ്പിന്റെ പാന്പ് പിടിത്തക്കാരനെ വിളിച്ചു വരുത്തി കാര്‍ പരിശോധിച്ചെങ്കിലും ഡാഷ് ബോര്‍ഡിനുള്ളില്‍ അകപ്പെട്ട പാന്പിനെ പിടികൂടാന്‍ കഴിഞ്ഞില്ല. പിന്നീട് കാര്‍ പേരാന്പ്രയിലെ വര്‍ക്ക്ഷോപ്പില്‍ എത്തിച്ച് ഡാഷ് ബോര്‍ഡ് അഴിച്ചുമാറ്റുകയായിരുന്നു.

Read More

മരണപ്പെട്ട ഭിക്ഷാടകയുടെ സമ്പാദ്യം കണ്ട് ഞെട്ടി പോലീസ് ! താമസിച്ചിരുന്നത് മൂന്ന് ലക്ഷം രൂപ ഡെപ്പോസിറ്റ് നല്‍കി…

ആലുവ: ജീവിതത്തിന്റെ അവസാനനാളുകളില്‍ ഭിക്ഷാടകയായി ജീവിച്ച വയോധിക മരിച്ചപ്പോള്‍ ബാക്കിയുണ്ടായിരുന്നത് അഞ്ച് ലക്ഷത്തോളം രൂപയുടെ സന്പാദ്യം. എടത്തല കുഴുവേലിപ്പടി ജമാഅത്ത് മസ്ജിദിന്റെ കെട്ടിടത്തില്‍ വാടകയ്ക്കു താമസിച്ചിരുന്ന മട്ടാഞ്ചേരി സ്വദേശിനി ഐഷാബി (73) ആണ് ലക്ഷങ്ങളുടെ സന്പാദ്യം ബാക്കിവച്ചു വിടപറഞ്ഞത്. ഇവരുടെ മരണശേഷം വാടകവീട്ടില്‍ പോലീസ് നടത്തിയ തെരച്ചിലിലാണ് നോട്ടുകെട്ടുകളുടെ ശേഖരം ലഭിച്ചത്. വീട്ടിലെ അലമാരയില്‍നിന്നു 1,67,620 രൂപ ലഭിച്ചു. ഭിക്ഷയായി ലഭിച്ച10, 20, 100 നോട്ടുകളായിരുന്നു ഇവയിലേറെയും. ചുരുട്ടി കൂട്ടിയ നിലയിലായിരുന്നു നോട്ടുകള്‍. മൂന്ന് ലക്ഷം രൂപ പണയം നല്‍കിയാണ് ഇവര്‍ വാടകവീട്ടില്‍ താമസിച്ചിരുന്നത്. ഈ തുക കൂടി കൂട്ടുമ്പോള്‍ സന്പാദ്യം അഞ്ച് ലക്ഷത്തോളം വരും. പോലീസും ജനപ്രതിനിധികളും ചേര്‍ന്നു പണം എണ്ണിത്തിട്ടപ്പെടുത്തി. മസ്ജിദ് മുറ്റത്തെ ഭിക്ഷാടനത്തിലൂടെയാണ് ഈ തുകയത്രയും വയോധിക സമ്പാദിച്ചതെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച രാത്രിയാണ് ഐഷാബി മരിച്ചത്. ഇവരെ പുറത്തേക്കു കാണാതായതോടെ നാട്ടുകാര്‍ അന്വേഷിച്ചപ്പോള്‍…

Read More

നിര്‍വാണ മ്യൂസിക് ഫെസ്റ്റിവല്‍ എന്ന് ഓമനപ്പേരിട്ട് ലഹരിപ്പാര്‍ട്ടി ! തലയൊന്നിന് 1000 രൂപ;പങ്കെടുത്തവരില്‍ നിരവധി സ്ത്രീകളും…

കൊച്ചിയില്‍ മോഡലുകള്‍ മരിച്ച സംഭവത്തെത്തുടര്‍ന്ന് കേരളത്തില്‍ സജീവചര്‍ച്ചയായ കാര്യമാണ് ലഹരിപാര്‍ട്ടികള്‍. ഇപ്പോഴിതാ തിരുവനന്തപുരത്തും ലഹരിപ്പാര്‍ട്ടി നടന്നെന്ന വിവരം പുറത്തു വന്നിരിക്കുകയാണ്. ബംഗളുരുവില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തും ലഹരിപ്പാര്‍ട്ടി നടക്കുന്ന വിവരം എക്സൈസിന് ലഭിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ലഹരി വസ്തുക്കള്‍ എക്സൈസ് പിടികൂടിയെന്നാണ് ലഭിക്കുന്ന വിവരം. വിഴിഞ്ഞത്ത് കാരക്കാട് റിസോര്‍ട്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഡി ജെ പാര്‍ട്ടിയാണ് സംഘടിപ്പിച്ചിരുന്നത്. രാത്രി മുതലാണ് റിസോര്‍ട്ടില്‍ ഡിജെ പാര്‍ട്ടി തുടങ്ങിയെതന്നാണ് വിവരം. പാര്‍ട്ടിയില്‍ പങ്കെടുത്തവരെല്ലാം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. റിസോര്‍ട്ടില്‍ പരിശോധന തുടരുകയാണ്. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡാണ് ലഹരി പിടികൂടിയത്. ആര്യനാട് സ്വദേശി അക്ഷയ് മോഹനാണ് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത് ഇയാള്‍ക്കൊപ്പം കണ്ണാന്തുറ സ്വദേശി പീറ്റര്‍ ഷാനും പിടിയിലായിട്ടുണ്ട്. ഇന്നലെ നടന്ന പാര്‍ട്ടിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 50 പേര്‍ പങ്കെടുത്തുവെന്നും എക്സൈസിന്…

Read More

ലഹരിപാര്‍ട്ടി തിരുവനന്തപുരത്തും ! പിടിച്ചെടുത്തത് എംഡിഎംഎയും ഹഷീഷ് ഓയിലുമടക്കമുള്ള ലഹരി വസ്തുക്കള്‍;കൊച്ചിയില്‍ ചൂതാട്ടകേന്ദ്രം കണ്ടെത്തി…

തിരുവനന്തപുരത്ത് റിസോര്‍ട്ടിലും ലഹരിപ്പാര്‍ട്ടി നടത്തിയതായി കണ്ടെത്തല്‍. ഇവിടെ എക്സൈസ് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ ഹഷീഷ് ഓയില്‍, എംഡിഎംഎ പിടിച്ചെടുത്തു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ബംഗളൂരുവില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഉച്ചയോട് കൂടി എക്സൈസ് എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയത്. ഇവിടെ മയക്കുമരുന്ന് ഉപയോഗിച്ച് ലഹരിപ്പാര്‍ട്ടി നടക്കുന്നതായി എക്സൈസിന് വിവരം ലഭിക്കുകയായിരുന്നു. ഇന്നലെ രാത്രി മുതല്‍ നടന്ന പാര്‍ട്ടി ഇന്ന് ഉച്ചവരെ തുടരുകയും ചെയ്തിരുന്നു. അക്കാര്യം പരിശോധനയില്‍ വ്യക്തമായതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. റിസോര്‍ട്ടില്‍ നിന്ന് ലഹരിവസ്തുക്കള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത രണ്ടുപേരെ ചോദ്യം ചെയ്യുകയാണ്. കൊച്ചിയില്‍ നടക്കുന്നതുപോലെയുള്ള ലഹരിപ്പാര്‍ട്ടി വിഴിഞ്ഞത്തും കോവളത്തും നടക്കുന്നതായി എക്സൈസ് നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം കൊച്ചിയില്‍ അനധികൃത ചൂതാട്ടകേന്ദ്രം കണ്ടെത്തി. മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പൈട്ട് അറസ്റ്റിലായ സൈജുവിന്റെ മൊഴിയുടെ അടിസ്ഥാത്തില്‍ നടത്തിവരുന്ന റെയ്ഡിലാണ് ചെലവന്നൂരിലെ ഫ്‌ലാറ്റില്‍ ചൂതാട്ടകേന്ദ്രം…

Read More

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്. എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം ബാധിച്ചതും മരിച്ചു പോയാല്‍ മതിയെന്ന് പ്രാര്‍ത്ഥിച്ചതിനെക്കുറിച്ചുമാണ് താരം തുറന്നു പറയുന്നത്. ജീവിതം സിനിമയുമായി മുന്നോട്ട് പോകുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് താന്‍ രോഗിയായത്. കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ ഒരാളാണ് താന്‍ ഇപ്പോള്‍. ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസ് ഉള്‍പ്പെടെ ഒട്ടേറെ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയത്. അതിനിടെ ഭാര്യ ത്രേസ്യാമ്മ അര്‍ബുദ രോഗത്തിന് ചികിത്സയിലായി. മരണത്തോളം പോന്ന അസുഖങ്ങള്‍ മുന്നിലെത്തിയപ്പോള്‍ തങ്ങള്‍ തകര്‍ന്നു പോയി. ‘എന്റെ പിതാവേ, എനിക്ക് ഈ ഭൂമിയിലെ വാസം മതിയായി. എന്നെ അവിടത്തെ ലോകത്തേക്ക് കൊണ്ടു പോകണേ’ എന്ന് കണ്ണീരോടെ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. പക്ഷേ, അവിടെ ദൈവം ജീവിതത്തിന്റെ മരുപ്പച്ചകാട്ടി തങ്ങളെ ആശ്വസിപ്പിക്കുകയും അവനോട് ചേര്‍ത്തു നിര്‍ത്തുകയും ചെയ്തു. സിനിമയില്‍…

Read More

ഇനിയെങ്കിലും മതിയാക്കിക്കൂടെ ! ഇതുവരെ വിവാഹിതയായത് 11 തവണ;വീണ്ടും വിവാഹിതയാകാനൊരുങ്ങി 52കാരി…

അമേരിക്കന്‍ സ്വദേശിനിയായ മോനിറ്റ എന്ന 52കാരിയുടെ ജീവിതം ഏറെക്കുറെ വിചിത്രമാണ്. ഇതുവരെ അവര്‍ വിവാഹം കഴിച്ചത് 11 തവണയാണ്. ഇതില്‍ രണ്ടുപേരെ രണ്ടുതവണ വിവാഹം കഴിച്ചതുള്‍പ്പെടെ ഒമ്പതുപേരെയാണ് മോനിറ്റയ്ക്ക് ഭര്‍ത്താവായി ലഭിച്ചത്. എല്ലാവരുമായി വിവാഹ മോചനം നേടിയെങ്കിലും മോനിറ്റയുടെ വിവാഹ സ്വപ്നങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. പത്താമത്തെ ആളെ വിവാഹം ചെയ്യാനുളള ഒരുക്കത്തിലാണ് മോനിറ്റ ഇപ്പോള്‍. തന്റെ യഥാര്‍ഥ ജീവിതപങ്കാളി ഇനി വരാനിരിക്കുന്നതേയുളളൂ എന്നാണ് മോനിറ്റ പറയുന്നത്. ഓരോ തവണയും വിവാഹിതയാകുമ്പോഴും ഇതായിരിക്കാം താന്‍ കാത്തിരുന്നയാള്‍ എന്നവര്‍ കരുതും. എന്നാല്‍ അതെല്ലാം വിവാഹമോചനത്തിലാണ് അവസാനിച്ചത്. ഒരിക്കല്‍ പോലും ബന്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് കരുതിയല്ല താന്‍ വിവാഹത്തിന് തയ്യാറായതെന്നും മോനിറ്റ പറയുന്നു. 57 കാരനായ ജോണിനെയാണ് മോനിറ്റ ഇനി വിവാഹം ചെയ്യാന്‍ പോകുന്നത്. രണ്ട് വര്‍ഷത്തിലേറെയായി ജോണുമായി ഡേറ്റിംഗിലാണ് മോനിറ്റ. മുമ്പ് രണ്ട് തവണ വിവാഹം കഴിഞ്ഞ ആളാണ് ജോണ്‍. ഈ…

Read More

നവവരനെ മര്‍ദ്ദിച്ച സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ് ! ഭര്‍ത്താവ് പ്രകൃതി വിരുദ്ധത്തിന്റെയും ലൈംഗികവൈകൃതങ്ങളുടെയും അടിമയെന്ന് ഭാര്യ…

മലപ്പുറം കോട്ടയ്ക്കലില്‍ നവവരനെ വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ വമ്പന്‍ വഴിത്തിരിവ്. മര്‍ദ്ദനത്തിനിരയായ യുവാവിനെതിരേ ഭാര്യ തന്നെയാണ് രംഗത്തെത്തിയത്. ഭര്‍ത്താവിനെതിരേ പീഡനക്കേസ് നല്‍കിയിട്ടും കേസ് അട്ടിമറിക്കാനാണ് പോലീസിന്റെ ശ്രമമെന്നും തന്റെ പിതാവ് അടക്കമുളളവരെ കളളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും യുവതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞമാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മുത്തലാഖ് ചൊല്ലാന്‍ ആവശ്യപ്പെട്ട് തന്നെ തട്ടിക്കൊണ്ട്പോയി ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു നവവരനായ യുവാവിന്റെ പരാതി. സംഭവത്തില്‍ വധുവിന്റെ പിതാവ് ഉര്‍പ്പെടെയുളളവര്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ ഇത് കളളക്കേസാണെന്നും ക്രൂരമായ പീഡനത്തിനാണ് താന്‍ ഇരയായതെന്നും വെളിപ്പെടുത്തിയാണ് യുവാവിന്റെ ഭാര്യ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഭര്‍ത്താവില്‍നിന്ന് ക്രൂരമായ പീഡനമാണ് നേരിടേണ്ടി വന്നത്. പ്രകൃതിവിരുദ്ധ പീഡനത്തിനും ലൈംഗികവൈകൃതങ്ങള്‍ക്കും തന്നെ ഇരയാക്കി. എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ പോലീസിന് പരാതി നല്‍കി പോലീസ് കേസെടുത്തെങ്കിലും ഭര്‍ത്താവിനെതിരേ തുടര്‍നടപടി സ്വീകരിച്ചില്ലെന്നും യുവതി ആരോപിച്ചു. വിവാഹസമയത്ത് 44 പവന്റെ സ്വര്‍ണാഭരണങ്ങളാണ് നല്‍കിയത്.…

Read More

മരയ്ക്കാര്‍ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ ! സിനിമ കാണുന്നത് വിപിഎന്‍ ഉപയോഗിച്ച്; പ്രചരിപ്പിച്ചവരെല്ലാം കുടുങ്ങും…

തിയേറ്ററുകളില്‍ വിജയകരമായി ഓടിക്കോണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മരയ്ക്കാറിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍. https://0gomovies.so/genre/malayalam-movies/ എന്ന ലിങ്കിലാണ് ചിത്രം അപ് ലോഡ് ചെയ്തിരിക്കുന്നത്. വിപിഎന്‍ ഉപയോഗിച്ചു മാത്രമേ ഈ ലിങ്കില്‍ കയറാനാകൂ. വലിയ പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന സിനിമയുടെ പതിപ്പ് സിനിമ ഇറങ്ങിയ ദിവസം തന്നെ പുറത്തു വന്നതിന്റെ അമ്പരപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തെ തകര്‍ക്കുക എന്ന ബോധപൂര്‍വമായ ഉദ്ദേശ്യത്തോടെ ഒരുകൂട്ടം ആളുകള്‍ വ്യാജപതിപ്പ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. അവരെല്ലാം കുടുങ്ങുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രേക്ഷകരെ തിയേറ്ററിലേക്ക് തിരികെയെത്തിച്ച സിനിമയാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രം പ്രീ ബുക്കിംഗിലൂടെ തന്നെ നൂറു കോടി ക്ലബ്ബില്‍ കയറി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇന്ന് അര്‍ദ്ധരാത്രിയോടെ പ്രദര്‍ശനം തുടങ്ങിയ ചിത്രം തിയേറ്ററുകളില്‍ ഹൗസ്ഫുള്ളായി ഓടിക്കൊണ്ടിരിക്കുകയാണ്.

Read More

കളമശ്ശേരി കാറപകടം ! കാറിലുണ്ടായിരുന്ന എല്ലാവരും മദ്യപിച്ചിരുന്നതായി പോലീസ്; മന്‍ഫിയയെ കൊല്ലുമെന്ന് കാമുകന്‍ ഭീഷണിപ്പെടുത്തി ?

കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോ തൂണില്‍ കാറിടിച്ചd യുവതി മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു. കാറിലുണ്ടായിരുന്ന മൂന്നുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടം സംബന്ധിച്ച കൂടുതല്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കമീഷണര്‍ വ്യക്തമാക്കി. കാറപകടത്തില്‍ മരിച്ച ആലുവ ചുണങ്ങംവേലി എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മന്‍ഫിയ (സുഹാന -21)യുടെ ബന്ധുക്കള്‍ കഴിഞ്ഞദിവസം അപകടത്തില്‍ ദുരൂഹത ഉന്നയിച്ചിരുന്നു. അപകടം നടന്ന കാറില്‍ നാലാമതൊരാള്‍ കൂടി ഉണ്ടായിരുന്നതായും ഇവര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അപകടവിവരം ഇയാളാണ് ആദ്യം അറിയിച്ചതെന്നും എന്നാല്‍, അപകടശേഷം ഇയാളെ കാണാനില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഇതോടൊപ്പം, മന്‍ഫിയയെ കൊല്ലുമെന്ന് കാമുകന്‍ ഭീഷണപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങളുടെ പരിശോധനയിലൂടെ ദുരൂഹത അഴിക്കാനാകുമെന്നാണ് അന്വേഷണ പ്രതീക്ഷ. കാറോടിച്ചിരുന്ന സല്‍മാനുല്‍ ഫാരിസിനെയും (26) ഒപ്പമുണ്ടായിരുന്ന ജിബിന്‍ ജോണ്‍സണെയും (28) വീണ്ടും ചോദ്യംചെയ്യും. ഇടപ്പള്ളിയില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷമുണ്ടെന്ന്…

Read More