സ്വർണക്കുതിപ്പ് തുടരുന്നു; വാ​ങ്ങാ​ന്‍ ആ​ളു​ക​ള്‍ കു​റ​ഞ്ഞെ​ങ്കി​ലും സ്വർണം വിറ്റ് കാശാക്കുന്നവരുടെ എണ്ണം കൂടി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. ഇ​ന്ന് ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 6,080 രൂ​പ​യും പ​വ​ന് 48,640 രൂ​പ​യു​മാ​യി. കേ​ര​ള​ത്തി​ല്‍ ഇ​തു​വ​രെ​യു​ള്ള​തി​ല്‍ എ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. മാ​ര്‍​ച്ച് ഒ​മ്പ​തി​ലെ ഗ്രാ​മി​ന് 6,075 രൂ​പ, പ​വ​ന് 48,600 രൂ​പ എ​ന്ന സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് ആ​ണ് ഇ​ന്ന് ഭേ​ദി​ക്ക​പ്പെ​ട്ട​ത്. മാ​ര്‍​ച്ച് 5 ന് ​പ​വ​ന് 560 രൂ​പ വ​ര്‍​ധി​ച്ച് 47,560 രൂ​പ​യി​ല്‍ എ​ത്തി​യി​രു​ന്നു. മാ​ര്‍​ച്ച് ഒ​മ്പ​തി​ന് ഈ ​റി​ക്കാ​ര്‍​ഡ് വീ​ണ്ടും തി​രു​ത്തി സ്വ​ര്‍​ണ​വി​ല വീ​ണ്ടും ഉ​യ​ര്‍​ന്നു. അ​ന്ന് പ​വ​ന് 400 രൂ​പ വ​ര്‍​ധി​ച്ച് 48,600 രൂ​പ​യി​ല്‍ എ​ത്തി. ഇ​നി​യും സ്വ​ര്‍​ണ​വി​ല ഉ​യ​രു​മെ​ന്നാ​ണ് വി​പ​ണി ന​ല്‍​കു​ന്ന സൂ​ച​ന. വി​ല വ​ര്‍​ധി​ച്ച​തോ​ടെ സ്വ​ര്‍​ണം വാ​ങ്ങാ​ന്‍ ആ​ളു​ക​ള്‍ കു​റ​ഞ്ഞെ​ങ്കി​ലും പ​ഴ​യ സ്വ​ര്‍​ണം വി​ല്‍​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.

Read More

  എ​ൻ‌​ഡി​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാലക്കാട് നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ- അനിൽ പുത്തൂർ

Read More

ഭീതിയില്ലാതെ വാർധക്യകാലം; സാമൂഹിക ബന്ധങ്ങൾ നിലനിർത്താം

മാനസികാരോഗ്യം മെച്ചപ്പെടുത്താംമ​റ്റു​ള്ള​വ​രു​മാ​യി ബ​ന്ധം നി​ല​നി​ർ​ത്തു​ന്ന​ത് മാ​ന​സി​കാ​രോഗ്യം വ​ർ​ധി​പ്പി​ക്കാ​നും മൊ​ത്ത​ത്തി​ലു​ള്ള ക്ഷേ​മം മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യി​ച്ചേ​ക്കാം. ഫോണിൽ സന്പർക്കം* കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യും സു​ഹൃ​ത്തു​ക്ക​ളു​മാ​യും നേ​രി​ട്ടോ ഫോ​ണി​ലൂ​ടെ​യോ സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ക. * മ​റ്റു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ എ​ല്ലാ ദി​വ​സ​വും സ​മ​യം ഷെ​ഡ്യൂ​ൾ ചെ​യ്യു​ന്ന​ത് ബന്ധങ്ങൾ നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കും. പുതിയ കാര്യങ്ങൾ പഠിക്കാം* പു​തി​യ എ​ന്തെ​ങ്കി​ലും പ​ഠി​ക്കു​ന്ന​തി​നോ ഇ​തി​ന​കം ഉ​ള്ള ക​ഴി​വ് വി​ക​സി​പ്പി​ക്കു​ന്ന​തി​നോ സന്ദർഭങ്ങൾ കണ്ടെത്തി പു​തി​യ ആ​ളു​ക​ളെ ക​ണ്ടു​മു​ട്ടു​ക.സ​മ്മ​ർ​ദംമാ​ന​സി​ക പി​രി​മു​റു​ക്കം ജീ​വി​ത​ത്തി​ന്‍റെ സ്വാ​ഭാ​വി​ക ഭാ​ഗ​മാ​ണ്. അ​ത് പ​ല രൂ​പ​ത്തി​ലും വ​രു​ന്നു. ചി​ല​പ്പോ​ൾ ബു​ദ്ധി​മു​ട്ടു​ള്ള സം​ഭ​വ​ങ്ങ​ളി​ൽ നി​ന്നോ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്നോ സ​മ്മ​ർ​ദം ഉ​ണ്ടാ​കു​ന്നു. ഒ​രു പേ​ര​ക്കു​ട്ടി​യു​ടെ ജ​ന​നം അ​ല്ലെ​ങ്കി​ൽ സ്ഥാ​ന​ക്ക​യ​റ്റം പോ​ലെ​യു​ള്ള പോ​സി​റ്റീ​വ് മാ​റ്റ​ങ്ങ​ൾ സ​മ്മ​ർ​ദത്തി​നും കാ​ര​ണ​മാ​കും. ആൽസ്ഹൈമേഴ്സ്, ഡിമെൻഷ്യനി​ര​ന്ത​ര​മാ​യ സ​മ്മ​ർ​ദം ത​ല​ച്ചോ​റി​നെ മാ​റ്റു​ക​യും ഓർമയെ ബാ​ധി​ക്കു​ക​യും ആൽസ് ഹൈ​മേ​ഴ്‌​സ് അ​ല്ലെ​ങ്കി​ൽ അ​നു​ബ​ന്ധ ഡി​മെ​ൻ​ഷ്യ​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ഗ​വേ​ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്നു.സ്ട്രെസ് ഹോർമോൺ കൂടുന്പോൾപ്രാ​യ​മാ​യ​വ​ർ​ക്ക്…

Read More

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രാ​യ വി​ല​യി​രു​ത്ത​ൽ; മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ

പൊ​ൻ​കു​ന്നം: ഏ​പ്രി​ൽ 26ന് ​ന​ട​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​യി​രി​ക്കു​മെ​ന്ന് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വി​പ​ത്താ​യ വ​ർ​ഗീ​യ​ത​യെ ചെ​റു​ത്തു​തോ​ൽ​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ എ​ത്ത​ണ​മെ​ന്നും മോ​ൻ​സ് ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു. മ​തേ​ത​ര ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ളു​ടെ ഭാ​വി​യെ നി​ർ​ണ​യി​ക്കു​ന്ന സു​പ്ര​ധാ​ന​മാ​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് വ​രാ​ൻ പോ​കു​ന്ന​തെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ കോ​ൺ​ഗ്ര​സ്‌ രാ​ഷ്്ട്രീയ കാ​ര്യ​സ​മി​തി അം​ഗം ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ പ​റ​ഞ്ഞു.

Read More

കെ ​സ്വി​ഫ്റ്റ് സ​ർ​വീ​സു​ക​ൾ വ​ൻ​ന​ഷ്ട​ത്തി​ൽ: ബാ​ധ്യ​ത കെഎ​സ്ആ​ർടി​സി​യ്ക്ക്

ചാ​ത്ത​ന്നൂ​ർ: കെ ​സ്വി​ഫ്റ്റ് ബ​സ് സ​ർ​വീ​സു​ക​ൾ ന​ഷ്ട​ത്തി​ലാ​ണെ​ന്ന് വി​വ​രാ​വ​കാ​ശ രേ​ഖ പ്ര​കാ​രം അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ ഈ ​ന​ഷ്ട​ത്തി​ന്‍റെ ബാ​ധ്യ​ത​യും പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന കെ ​എ​സ് ആ​ർ ടി ​സി യു​ടെ ചു​മ​ലി​ലാ​ണ്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ​ക്ക് പ​ക​ര​മാ​ണ് സ്വി​ഫ്റ്റ് ബ​സു​ക​ൾ ഓ​ടി​ക്കു​ന്ന​ത്. കെ ​എ​സ് ആ​ർ ടി ​സി യു​ടെ എ​ല്ലാ വി​ധ സം​വി​ധാ​ന​ങ്ങ​ളും സ്വി​ഫ്റ്റ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​മു​ണ്ട്. സ്വി​ഫ്റ്റി​ന്‍റെ ഒ​രു ബ​സ് ഏ​ക​ദേ​ശം 500 കി​ലോ​മീ​റ്റ​ർ സ​ർ​വീ​സ് ന​ട​ത്തു​മ്പോ​ൾ 23,750 രൂ​പ​യാ​ണ് വ​രു​മാ​നം. ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ന് ( ഇ​പി കെ ​എം ) 47.50 രൂ​പ മാ​ത്രം.​ഏ​ക​ദേശം 97 ​ലി​റ്റ​ർ ഡീ​സ​ൽ വേ​ണ്ടി വ​രും. ഇ​തി​ന് 12,000 ത്തി​ല​ധി​കം രൂ​പ​യാ​കും. കെ​എ​സ്ആ​ർ​ടി​സി​യു​ടെ റൂ​ട്ടി​ൽ സ്വി​ഫ്റ്റ് ഓ​ടു​ന്പോ​ൾ ല​ഭി​ക്കു​ന്ന വ​രു​മാ​നം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ അ​ട​യ്ക്കു​ന്നു. ഒ​രു കി​ലോ​മീ​റ്റ​റി​ന് 28 രൂ​പ നി​ര​ക്കി​ൽ ഒ​രു ബ​സി​ന്…

Read More

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ സം​യ​മ​നം പാ​ലി​ക്ക​ണം; തെരഞ്ഞെടുപ്പ് കമ്മീഷൻ

പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​തൃ​ക പെ​രു​മാ​റ്റ​ച​ട്ടം നി​ല​വി​ല്‍ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. എ​തി​രാ​ളി​ക​ളെ അ​പ​മാ​നി​ക്കു​ന്ന​തോ ദു​രു​ദ്ദേ​ശ​ത്തോ​ടു​കൂ​ടി​യോ വ്യ​ക്തി​ക​ളു​ടെ അ​ന്ത​സി​നു നി​ര​ക്കാ​ത്ത​തോ ആ​യ സോ​ഷ്യ​ല്‍ മീ​ഡി​യ പോ​സ്റ്റു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​നോ ഷെ​യ​ര്‍ ചെ​യ്യാ​നോ പാ​ടു​ള്ള​ത​ല്ലെ​ന്ന് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചു. വ്യ​ക്തി​പ​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍​ക്കു പ​ക​രം പ്ര​ശ്‌​നാ​ധി​ഷ്ഠി​ത​മാ​യ ച​ര്‍​ച്ച​ക​ള്‍ ഉ​യ​ര്‍​ന്നു വ​ര​ണം. മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ലം​ഘി​ക്ക​രു​ത്. ജാ​തി,വം​ശ വി​കാ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വോ​ട്ട​ഭ്യ​ര്‍​ഥ​ന പാ​ടി​ല്ല. വ്യ​ക്തി​ക​ള്‍​ക്കി​ട​യി​ലോ സ​മു​ദാ​യ​ങ്ങ​ള്‍​ക്കി​ട​യി​ലോ നി​ല​വി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ മൂ​ര്‍​ച്ഛി​ക്കാ​നി​ട​യാ​കു​ന്ന പ്ര​ച​ര​ണ​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്നും വി​വി​ധ വി​ഭാ​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പ​ര​സ്പ​ര വി​ദ്വേ​ഷ​മോ ഭീ​തി​യോ പ​ര​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്നും നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും നേ​താ​ക്ക​ളും വ്യാ​ജ പ്ര​സ്താ​വ​ന​ക​ളോ വോ​ട്ട​ര്‍​മാ​രെ തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന വാ​ര്‍​ത്ത​ക​ളോ പ്ര​ച​രി​പ്പി​ക്ക​രു​ത്. എ​തി​ര്‍ പാ​ര്‍​ട്ടി​ക്കാ​രെ​യും അ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ക​രെ​യും തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സ്വ​കാ​ര്യ ജീ​വി​ത​ത്തെ വി​മ​ര്‍​ശി​ക്കു​ന്ന…

Read More

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ ഔ​ട്ട്

പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ര​സ്യ പ്ര​ചാര​ണ​ത്തി​ല്‍ ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ ഔ​ട്ട്. പ​ര​സ്യ പ്ര​ചാ​ര​ണ ബാ​ന​റു​ക​ള്‍, ബോ​ര്‍​ഡു​ക​ള്‍, ഹോ​ര്‍​ഡിംഗു​ക​ള്‍ തു​ട​ങ്ങി​യ​വ​യ്ക്ക് പു​നഃ​ചം​ക്ര​മ​ണ (റീ​സൈ​ക്കി​ള്‍) സാ​ധ്യ​മ​ല്ലാ​ത്ത പി​വി​സി ഫ്ള​ക്സ്, പോ​ളി​സ്റ്റ​ര്‍, നൈ​ലോ​ണ്‍, പ്ലാ​സ്റ്റി​ക് കോ​ട്ടിം​ഗു​ള്ള തു​ണി എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് സം​സ്ഥാ​ന ശു​ചി​ത്വ മി​ഷ​ന്‍റെ ക​ര്‍​ശ​ന നി​ര്‍​ദേ​ശം. പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ള്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേശി​ച്ച​തും 100 ശ​ത​മാ​നം കോ​ട്ട​ണ്‍, പ്ലാ​സ്റ്റി​ക് ഇ​ല്ലാ​ത്ത പേ​പ്പ​ര്‍, റീ​സൈ​ക്കി​ള്‍ ചെ​യ്യാ​വു​ന്ന പോ​ളി എ​ത്തി​ലി​ന്‍ എ​ന്നി​വ​യി​ല്‍ പി​വി​സി ഫ്രീ ​റീ​സൈ​ക്ല​ബി​ള്‍ ലോ​ഗോ​യും യൂ​ണി​റ്റി​ന്‍റെ പേ​രും ന​മ്പ​റും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ല്‍ നി​ന്നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​മ്പ​ര്‍, ക്യൂ​ആ​ര്‍ കോ​ഡ് എ​ന്നി​വ പ​തി​പ്പി​ക്ക​ണം. പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​ന് സം​സ്ഥാ​ന ശു​ചി​ത്വ​മി​ഷ​ന്‍ പു​റ​പ്പെ​ടു​വി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​യും ക​ള​ക്ട​റു​മാ​യ പ്രേം ​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. പ​ര​സ്യ​ദാ​താ​ക്ക​ള്‍ പ​ര​സ്യ പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ളും ഹോ​ര്‍​ഡിം​ഗു​ക​ളും പ​രി​സ്ഥി​തി സൗ​ഹാ​ര്‍​ദമാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. കോ​ട്ട​ണ്‍…

Read More

ത​നി​ക്കു​ള്ള പോ​സി​റ്റീ​വ് എ​ന​ര്‍​ജി​യു​ടെ ര​ഹ​സ്യം ത​നി​ക്ക് ചു​റ്റും നെ​ഗ​റ്റി​വി​റ്റി ഇ​ല്ലെന്നുള്ളതാണ്; സോനാ നായർ

ത​ന്‍റെ ശ​ബ്ദ​ത്തി​ന് പ്ര​ത്യേ​ക​ത ഉ​ള്ള​താ​ണെ​ന്ന​തും ആ ​ശ​ബ്ദ​ത്തി​ലൂ​ടെ തി​രി​ച്ച​റി​യു​മ്പോ​ഴും വ​ലി​യ സ​ന്തോ​ഷ​മാ​ണെ​ന്ന് ന​ടി സോ​നാ നാ​യ​ർ. ത​നി​ക്കു​ള്ള പോ​സി​റ്റീ​വ് എ​ന​ര്‍​ജി​യു​ടെ ര​ഹ​സ്യം ത​നി​ക്ക് ചു​റ്റും നെ​ഗ​റ്റി​വി​റ്റി ഇ​ല്ലെ​ന്ന​താ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​താ​യ​ത് നെ​ഗ​റ്റീ​വ് കാ​ര്യ​ങ്ങ​ളെ അ​ടു​പ്പി​ക്കാ​റി​ല്ല. വി​ഷ​മ​വും പ്ര​യാ​സ​ങ്ങ​ളും ഉ​ണ്ടാ​യാ​ലും അ​തി​ല്‍ നി​ന്ന് മ​ന​സി​നെ മ​നഃ​പൂ​ര്‍​വ്വം വ​ഴി തി​രി​ച്ചു​വി​ടും. പു​സ്ത​കം, പാ​ട്ട്, എ​ല്ലാം എ​നി​ക്ക് സ​ന്തോ​ഷ​മ​രു​ന്നാ​ണ്. പി​ന്നെ സി​നി​മ​ക​ള്‍ ഒ​രു​പാ​ട് കാ​ണും. പ്ര​ത്യേ​കി​ച്ച് ചി​രി​ക്കാ​നു​ള്ള പ​ട​ങ്ങ​ൾ. ഇ​തി​നി​ട​യി​ല്‍ നൃ​ത്ത​പ​ഠ​ന​വും തു​ടു​ര​ന്നു​ണ്ട്. എ​ന്‍റെ ഭ​ര്‍​ത്താ​വ് ഉ​ദ​യ​ന്‍ അ​മ്പാ​ടി സി​നി​മാ​ട്ടോ​ഗ്രാ​ഫ​റാ​ണ്. എ​നി​ക്ക് മു​ന്‍​പേ സി​നി​മ​യി​ലെ​ത്തി​യ അ​ദ്ദേ​ഹ​വു​മാ​യി ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ചു​ള്ള പ​രി​ച​യ​മാ​ണ് പ്ര​ണ​യ​ത്തി​ലേ​ക്കും വി​വാ​ഹ​ത്തി​ലേ​ക്കു​മെ​ത്തി​യ​ത്. വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് 27 വ​ര്‍​ഷ​മാ​യി. ഞ​ങ്ങ​ള്‍​ക്ക് മ​ക്ക​ളി​ല്ല​ന്നും സോ​ന പ​റ​ഞ്ഞു.

Read More

വിഴിഞ്ഞത്ത് ടി​പ്പ​ർ ലോ​റി​യി​ൽനി​ന്ന് കരിങ്കല്ലു തെറിച്ച് വീണു പരിക്കേറ്റ മെഡിക്കൽ വിദ്യാർഥി മരിച്ചു; തുറമുഖ റോഡ് ഉപരോധിച്ചു നാ​ട്ടു​കാ​ർ

വി​ഴി​ഞ്ഞം: തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​ന് ക​രി​ങ്ക​ല്ലു​മാ​യി വ​ന്ന ടി​പ്പ​ർ ലോ​റി​യി​ൽനി​ന്ന് കല്ല് തെറിച്ച് വീണ് വിദ്യാർഥി മരിച്ചു.  ഇ​തേ​ത്തു​ട​ർ​ന്ന് തു​റ​മു​ഖ റോ​ഡ് ഉ​പ​രോ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തി​റ​ങ്ങി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ഴി​ഞ്ഞം മു​ക്കോ​ല സ്വ​ദേ​ശി അ​ന​ന്തു (22) നെ ​നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ മു​ക്കോ​ല​മു​ള്ളു മു​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത​ഭാ​ര​വു​മാ​യി വ​ന്ന​ലോ​റി റോ​ഡി​ലെ കു​ഴി​യി​ൽ പ​തി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ക്കു​ന്ന​തി​നി​ട​യി​ൽ മു​ക​ളി​ൽനി​ന്ന് ക​രി​ങ്ക​ല്ല് താ​ഴെ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. നാലാം വ​ർ​ഷ​ മെ​ഡി​സി​ൻ വി​ദ്യാ​ർ​ഥി​യാ​ണ് അ​ന​ന്തു. അ​പ​ക​ടം നി​റ​ഞ്ഞ രീ​തി​യി​ൽ ഭാ​ര​വും ക​യ​റ്റി​യു​ള്ള ടി​പ്പ​റു​ക​ളു​ടെ മ​ത്സ​ര ഓ​ട്ട​ത്തി​നെ​തി​രേ നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​ർ റോ​ഡു പ​രോ​ധം വ​രെ ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് അധികാരികൾ പ​രി​ഹാ​രം കാ​ണാ​ത്ത​തി​നെ​തി​രേ​യാ​ണ്. ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി വീ​ണ്ടും ജ​നം രം​ഗ​ത്തി​റ​ങ്ങി​യ​ത്. ഇ​ന്നു രാ​വി​ലെ മു​ത​ൽ തു​റ​മു​ഖ ക​വാ​ട​മാ​യ മു​ല്ലൂ​ർ അ​ട​ച്ച് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ.

Read More

ഇപ്പോഴത്തെ ചില നടിമാർ ഉദ്ഘാടന തൊഴിലാളികളായി മാറി; സിനിമയേക്കാൾ കാശും അവർക്ക് കിട്ടും; മല്ലിക സുകുമാരൻ

ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ പ​ഴ​യ​കാ​ല​ത്തെ സി​നി​മ​യും ഇ​പ്പോ​ഴ​ത്തെ മാ​റ്റ​വും സൂ​ചി​പ്പി​ക്കു​ക​യാ​ണ് മ​ല്ലി​ക സു​കു​മാ​ര​ൻ. അ​ന്ന​ത്തെ കാ​ല​ത്ത് ഡ​ബ്ബിം​ഗ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. കാ​മ​റ വ​ച്ച് അ​പ്പോ​ൾ ത​ന്നെ ഡ​യ​ലോ​ഗ് എ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ സ്ക്രി​പ്റ്റ് എ​ല്ലാ​വ​രും ന​ന്നാ​യി പ​ഠി​ക്കാ​റു​ണ്ട്. എ​ങ്ങ​നെ ഡ​യ​ലോ​ഗ് പ​റ​യ​ണം, അ​വ​ത​രി​പ്പി​ക്ക​ണം എ​ന്നൊ​ക്കെ റി​ഹേ​ഴ്‌​സ​ൽ ക​ഴി​യു​മ്പോ​ഴേ​ക്ക് പ​ക്കാ അ​റി​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് അ​ങ്ങ​നെ​യ​ല്ല. എ​ന്താ​ണ് എ​ന്‍റെ വേ​ഷം, എ​ന്താ​ണ് ഞാ​ൻ പ​റ​യേ​ണ്ട​ത് എ​ന്നൊ​ക്കെ കാ​മ​റ​യു​ടെ മു​ന്നി​ൽ വ​ന്ന​തി​നു ശേ​ഷം ചോ​ദി​ക്കു​ന്ന​വ​രു​മു​ണ്ട്. സീ​നി​യ​ർ ആ​ർ​ട്ടി​സ്‌​റ്റു​ക​ൾ അ​ല്ല, പു​തി​യ പു​തി​യ കു​ട്ടി​ക​ളു​ണ്ട്. അ​തി​ന്‍റെ ഗൗ​ര​വം ഇ​ല്ലാ​ത്ത​ത് കൊ​ണ്ടാ​യി​രി​ക്കാം ചെ​ല​പ്പോ​ൾ. സി​നി​മ എ​ന്ന​ത് ഒ​രു വി​നോ​ദോ​പാ​ധി അ​ല്ലാ​തെ ഇ​ത് ന​മ്മു​ടെ അ​ന്ന​മാ​ണ് എ​ന്ന് ക​രു​തു​ന്ന ത​ല​മു​റ​യി​ൽനിന്ന് പുതിയതലമുറ മാറിപ്പോയി. ഇ​പ്പോ​ൾ അ​വ​ർ​ക്കൊ​ക്കെ സി​നി​മ എ​ന്ന് പ​റ​ഞ്ഞാ​ൽ ഗ്ലാ​മ​ർ, അ​തി​ന്‍റെ പൈ​സ, പേ​രും പ്ര​ശ​സ്‌​തി​യും സ​മൂ​ഹ​ത്തി​ൽ ഇ​റ​ങ്ങി ന​ട​ക്കു​മ്പോ​ൾ അ​തി​ന്‍റെ പേ​രി​ൽ കി​ട്ടു​ന്ന…

Read More