തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ടി​എം ത​ക​ര്‍​ത്ത് മോ​ഷ​ണം; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ആ​ര്യ​ങ്കോ​ട്ട് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​ങ്കോ​ട്ട് എ​ടി​എം മെ​ഷീ​ന്‍ ത​ക​ര്‍​ത്ത് മോ​ഷ​ണം. ആ​ര്യ​ങ്കോ​ട് ശി​വ​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ എ​സ്ബി​ഐ ബാ​ങ്കി​ന്‍റെ പ​ണം ഡെ​പ്പോ​സി​റ്റ് ചെ​യ്യു​ന്ന സം​വി​ധാ​ന​മു​ള്‍​പ്പെ​ടെ​യു​ള്ള എ​ടി​എം മെ​ഷീ​നി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പ​ണം ന​ഷ്ട​പ്പെ​ട്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ഇ​ന്നു രാ​വി​ലെ പ​ണം പി​ന്‍​വ​ലി​ക്കാ​നെ​ത്തി​യ ഇ​ട​പാ​ടു​കാ​രാ​ണ് ക​വ​ര്‍​ച്ചാ വി​വ​രം ആ​ദ്യം അ​റി​ഞ്ഞ​ത്. ഇ​വ​ര്‍ പോ​ലീ​സി​ല്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​ര്യ​ങ്കോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​യി​രി​ക്കാം ക​വ​ര്‍​ച്ച ന​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. എ​ടി​എം കൗ​ണ്ട​റി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. ഫോ​റ​ന്‍​സി​ക്, ഫിം​ഗ​ര്‍ പ്രി​ന്‍റ് വി​ദ​ഗ്ധ​ര്‍ സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Read More

ക​യ​റാ​ടി കൈ​ത​ച്ചി​റ​യി​ൽ പു​ലി​യെ പി​ടി​കൂ​ടാ​ൻ കൂ​ട് സ്ഥാ​പി​ച്ചു; ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വ​നം വ​കു​പ്പ്

നെ​ന്മാ​റ: ക​യ​റാ​ടി കൈ​ത​ച്ചി​റ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളു​മാ​യി വ​നം​വ​കു​പ്പ്. നെ​ന്മാ​റ എം​എ​ൽ​എ കെ. ​പ്രേ​മ​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് പു​ലി​യെ സു​ര​ക്ഷി​ത​മാ​യി പി​ടി​കൂ​ടു​ന്ന​തി​നാ​യി പ്ര​ദേ​ശ​ത്ത് കൂ​ട് സ്ഥാ​പി​ച്ചു. കെ. ​പ്രേ​മ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നേ​രി​ട്ടു വി​ല​യി​രു​ത്തി. പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി അ​വ​രു​ടെ ആ​ശ​ങ്ക​ക​ൾ കേ​ൾ​ക്കു​ക​യും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി എ​ല്ലാ പി​ന്തു​ണ​യും ല​ഭ്യ​മാ​ക്കു​മെ​ന്നു അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്തു. പു​ലി​യെ സു​ര​ക്ഷി​ത​മാ​യി പി​ടി​കൂ​ടു​ന്ന​തു​വ​രെ വ​നം​വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണം തു​ട​രു​മെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ച്ച് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ ര​വീ​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​നാ​രാ​യ​ണ​ൻ, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ സാ​ഹ​ച​ര്യം നി​ര​ന്ത​രം വി​ല​യി​രു​ത്തി ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Read More

നെ​ന്മാ​റ​യി​ൽ ന​ടീ​ൽ​ഉ​ത്സ​വം: വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ നെ​ൽ​കൃ​ഷി​ക്കു തു​ട​ക്കം

നെ​ന്മാ​റ: നെ​ന്മാ​റ കൃ​ഷി​ഭ​വ​ന്‍റേ​യും ഗ​വ. ഗേ​ൾ​സ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗം ക​തി​ർ കാ​ർ​ഷി​ക ക്ല​ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പൂ​ക്കോ​ട്ടു​പാ​ടം പാ​ട​ശേ​ഖ​ര സ​മി​തി​യി​ൽ ന​ടീ​ൽ​ഉ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളി​ൽ കൃ​ഷി​യോ​ടു​ള്ള താ​ത്പ​ര്യം വ​ള​ർ​ത്തു​ക​യും പു​തി​യ ത​ല​മു​റ​യെ പ്രാ​പ്ത​രാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ന​ടീ​ൽ ഉ​ത്സ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ആ​വേ​ശ​പൂ​ർ​വം പ​ങ്കെ​ടു​ത്തു. കൃ​ഷി​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​രി​ച്ചു. ന​ടീ​ൽ​ഉ​ത്സ​വം നെ​ന്മാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​സി.​സി. സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ബി​ത ജ​യ​ൻ, കെ.​ജി. എ​ൽ​ദോ, എം.​ആ​ർ. നാ​രാ​യ​ണ​ൻ, സൗ​മ്യ വി​ജ​യ്, ഗോ​കു​ൽ​ദാ​സ്, കൃ​ഷി​ഓ​ഫീ​സ​ർ എ​സ്. കൃ​ഷ്ണ, പ്രി​ൻ​സി​പ്പ​ൽ പി. ​കേ​ശ​വ​പ്ര​സാ​ദ്, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ സി. ​സ​ന്തോ​ഷ്, ര​ശ്മി കൃ​ഷ്ണ​ൻ, എം. ​രാ​മ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

കോ​റോ ഹെ​ല്‍​ത്തി​ലെ കൂ​ട്ട പി​രി​ച്ചു​വി​ട​ല്‍: ആ​ശ​ങ്ക​ക​ള്‍ ബാ​ക്കി; ച​ര്‍​ച്ച​യ്ക്കു​ശേ​ഷം ജോ​ലി​യി​ലേ​ക്കു മ​ട​ങ്ങാ​മെ​ന്നു ജീ​വ​ന​ക്കാ​ർ

കൊ​ച്ചി: യു​എ​സ് ആ​സ്ഥാ​ന​മാ​യ മെ​ഡി​ക്ക​ല്‍ കോ​ഡിം​ഗ് ക​മ്പ​നി കോ​റോ ഹെ​ല്‍​ത്തി​ലെ കൂ​ട്ട​പ്പി​രി​ച്ചു വി​ട​ല്‍ താ​ല്‍​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചെ​ങ്കി​ലും ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​തെ ജീ​വ​ന​ക്കാ​ര്‍. തൊ​ഴി​ല്‍ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന ച​ര്‍​ച്ച​യ്ക്കുശേ​ഷം മാ​ത്ര​മേ ഓ​ഫീ​സി​ലേ​ക്ക് മ​ട​ങ്ങ​ണോ എ​ന്ന​തി​ല്‍ തീ​രു​മാ​നം എ​ടു​ക്കു​ക​യു​ള്ളു എ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ നി​ല​പാ​ട്. ഇ​ന്ന​ലെ രാ​വി​ലെ ജോ​ലി​ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് പി​രി​ച്ചുവി​ട്ട വി​വ​രം ജീ​വ​ന​ക്കാ​ര്‍ അ​റി​യു​ന്ന​ത്. പി​രി​ച്ചു​വി​ടു​ന്ന​വ​രു​ടെ പേ​രു​ക​ള്‍ ഓ​ഫീ​സി​ലെ സ്പീ​ക്ക​ര്‍ വ​ഴി അ​നൗ​ണ്‍​സ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​താ​ണ് നി​ങ്ങ​ളു​ടെ അ​വ​സാ​ന ദി​വ​സം, എ​ല്ലാ​വ​ര്‍​ക്കും റി​ലീ​വിം​ഗ് ആ​ണെ​ന്നാ​യി​രു​ന്നു എ​ച്ച്ആ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള സ​ന്ദേ​ശം. തു​ട​ര്‍​ന്ന് പി​രി​ച്ചു വി​ട​ല്‍ നോ​ട്ടീ​സ് ന​ല്‍​കി ഉ​ട​ന്‍ ത​ന്നെ ഓ​ഫീ​സി​ല്‍ നി​ന്ന് പു​റ​ത്തു​പോ​കാ​ന്‍ ജീ​വ​ന​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വംവി​വാ​ദ​മാ​യ​തോ​ടെ ഉ​മാ തോ​മ​സ് എം​എ​ല്‍​എ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട് വി​വ​ര​ങ്ങ​ള്‍ തൊ​ഴി​ല്‍​മ​ന്ത്രി​യെ അ​റി​യി​ച്ചു.ആ​റി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് തൊ​ഴി​ല്‍ സെ​ക്ര​ട്ട​റി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ക​മ്പ​നി അ​ധി​കൃ​ത​രു​മാ​യി ച​ര്‍​ച്ച ന​ട​ക്കും. ച​ര്‍​ച്ച പൂ​ര്‍​ത്തി​യാ​കു​ന്ന​തു വ​രെ നി​ല​വി​ലെ…

Read More

‘അ​മ്മ’​യി​ൽ ത​മ്മി​ല​ടി​യും ചേ​രി​പ്പോ​രും; ഭാ​ര​വാ​ഹി​ക​ൾ മു​ൻ​ഗ​ണ​ന ന​ൽ​കി​യ​ത് സ്വ​ന്തം നേ​ട്ട​ങ്ങ​ൾ​ക്ക്; ശ്വേ​ത​യ്ക്കെ​തി​രേ പ​ട​വാ​ളു​മാ​യി ന​ടി​മാ​ര്‍

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യി​ല്‍ ത​മ്മി​ല​ടി രൂ​ക്ഷം. മു​ന്‍ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ​യും പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന ശ്വേ​ത മേ​നോ​നെ​തി​രെ​യും ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ഒ​രു വി​ഭാ​ഗം ന​ടി​മാ​ര്‍ രം​ഗ​ത്തെ​ത്തി. കൊ​ച്ചി​യി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ള്‍, രാ​ഷ്‌​ട്രീ​യ അ​ജ​ണ്ട ന​ട​പ്പാ​ക്ക​ൽ, വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ് ഉ​ഷ ഹ​സീ​ന, അ​ന്‍​സി​ബ ഹ​സ​ന്‍, മാ​ല പാ​ര്‍​വ​തി, മാ​യ വി​ശ്വ​നാ​ഥ് എ​ന്നീ ന​ടി​മാ​ര്‍ ഉ​ന്ന​യി​ച്ച​ത്. ശ്വേ​ത മേ​നോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ സ​മി​തി രാ​ജിവ​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് നി​ല​വി​ല്‍ വ​ന്ന അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് കോ​ട​തി താ​ല്‍​ക്കാ​ലി​ക വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ന​ടി​മാ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്.സം​ഘ​ട​ന​യി​ലെ ഭാ​ര​വാ​ഹി​ക​ള്‍ അം​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തേ​ക്കാ​ള്‍ സ്വ​ന്തം നേ​ട്ട​ങ്ങ​ള്‍​ക്കാ​ണ് മു​ന്‍​ഗ​ണ​ന ന​ല്‍​കി​യ​തെ​ന്ന് ന​ടി​മാ​രു​ടെ ആ​രോ​പ​ണം. ‘പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ത​മ്മി​ലു​ള്ള ഈ​ഗോ ക്ലാ​ഷ്…ര​ണ്ടു​പേ​രും ര​ണ്ടു ചേ​രി​യി​ലാ​യി നി​ന്ന് അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ക​ള്ള​ക്ക​ഥ​ക​ളും ചെ​ളി​വാ​രി എ​റി​യു​ക​യാ​ണ്- എ​ന്ന് ന​ടി​മാ​ര്‍ ആ​രോ​പി​ച്ചു. മു​ന്‍ ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ സാ​മ്പ​ത്തി​ക ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​താ​യും ജ​ന​റ​ല്‍ ബോ​ഡി…

Read More

ആ​ധാ​ർ കാ​ർ​ഡി​ൽ ഇ ​മെ​യി​ൽ ചേ​ർ​ക്കാ​ൻ ഇ​നി അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വേ​ണ്ട

പ​ര​വൂ​ർ: ആ​ധാ​ർ കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ലും സു​ര​ക്ഷി​ത​മാ​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ത​ന്നെ അ​പ്‌​ഡേ​റ്റ് ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്ന പു​തി​യ പൗ​ര​സേ​വ​ന​വു​മാ​യി യു​ണി​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ. ഇ ​മെ​യി​ൽ വി​ലാ​സം ആ​ധാ​ർ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള​വ പു​തു​ക്കു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം ഇ​നി​മു​ത​ൽ ഔ​ദ്യോ​ഗി​ക ആ​ധാ​ർ ആ​പ്പ് വ​ഴി നേ​രി​ട്ട് നി​ർ​വ​ഹി​ക്കാം. ഈ ​പ്ര​ത്യേ​ക സേ​വ​നം ആ​ധാ​ർ ആ​പ്പ് വ​ഴി മാ​ത്ര​മാ​ണ് ല​ഭ്യ​മാ​കു​ക. ജൂ​ലൈ ഒ​ന്ന് മു​ത​ൽ ആ​രം​ഭി​ച്ച ഈ ​പു​തി​യ സേ​വ​ന​ത്തി​ന് ആ​ദ്യ​ത്തെ ആ​റു​മാ​സ​ത്തേ​ക്ക് യാ​തൊ​രു​വി​ധ ഫീ​സും ഈ​ടാ​ക്കു​ക​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Read More

കാ​പ്പ ലം​ഘ​നം: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്നും നാ​ടു​ക​ട​ത്തി​യ കു​പ്ര​സി​ദ്ധ ഗു​ണ്ട ഡ്യൂ​ക്ക് പ്ര​വീ​ണ്‍ അ​റ​സ്റ്റി​ല്‍

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച് തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ച്ച കു​പ്ര​സി​ദ്ധ ഗു​ണ്ട ഡ്യൂ​ക്ക് പ്ര​വീ​ണ്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന പൊ​റ​ത്തി​ശേ​രി മു​തി​ര​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ പ്ര​വീ​ണ്‍ (27) എ​ന്ന​യാ​ളെ ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ ടി. ​ദി​ലീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്തു. മെ​യ് 23 മു​ത​ല്‍ സ​ഞ്ച​ല​ന നി​യ​ന്ത്ര​ണ ഉ​ത്ത​ര​വ് പ്ര​കാ​രം ര​ണ്ട് മാ​സ​ത്തേ​ക്ക് ഇ​യാ​ളെ തൃ​ശൂ​ര്‍ റ​വ​ന്യൂ ജി​ല്ല​യി​ല്‍ നി​ന്ന് നാ​ടു​ക​ട​ത്തി​യി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് ലം​ഘി​ച്ച് ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വെ​ള്ളൂ​ര്‍ എ​ന്ന സ്ഥ​ല​ത്ത് പ്ര​വേ​ശി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി. ​ദി​ലീ​ഷ്, എ​സ്‌​ഐ അ​നു ജോ​സ്, എ​സ്‌​ഐ അ​ഭി​ലാ​ഷ്, ജി​എ​എ​സ്‌​ഐ അ​ന്‍​വ​റു​ദ്ദീ​ന്‍, സി​പി​ഒ ആ​ഷി​ഖ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

കൊ​തു​ക് പ​ര​ത്തു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ

ചി​ക്ക​ൻ​ഗു​നി​യഈ​ഡി​സ് ഇ​ജി​പ്തി വ​ർ​ഗ​ത്തി​ൽ പെ​ടു​ന്ന കൊ​തു​കു​ക​ളാ​ണ് ചി​ക്ക​ൻ​ഗു​നി​യ പ​ര​ത്തു​ന്ന​ത്. കു​ട്ടി​ക​ളി​ലും പ്രാ​യ​മാ​യ​വ​രി​ലും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​രി​ലു​മാ​ണ് കൂ​ടു​ത​ലാ​യി ഉ​ണ്ടാ​കു​ന്ന​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾപ​നി ശ​ക്ത​മാ​യ സ​ന്ധി​വേ​ദ​ന, സ​ന്ധി​ക​ളി​ൽ വീ​ക്കം, ശ​രീ​ര​ത്തി​ൽ ചു​വ​ന്ന പാ​ടു​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഡെ​ങ്കി​പ്പ​നിഒ​രു വ​ർ​ഷ​ത്തി​ൽ ഏ​ക​ദേ​ശം 39 കോ​ടി മ​നു​ഷ്യ​ർ​ക്ക് ഈ ​രോ​ഗം ഉ​ണ്ടാ​കു​ന്നു എ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്. ഈ​ഡി​സ് ഈ​ജി​പ്‌​തി, അ​ൽ​ബോ​പി​ക്റ്റ​സ് എ​ന്നി​നം പെ​ൺ കൊ​തു​കു​ക​ൾ ആ​ണ് ഡെ​ങ്കി വൈ​റ​സ് പ​ര​ത്തു​ന്ന​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾക​ടു​ത്ത പ​നി, ത​ല​വേ​ദ​ന, പേ​ശി​യി​ലും സ​ന്ധി​യി​ല​യും വേ​ദ​ന. പ​നി ശ​ക്ത​മാ​കു​മ്പോ​ൾ ര​ക്ത​ത്തി​ലെ പ്ലേ​റ്റ്‌​ലെ​റ്റു​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു.​വാ​യ, മൂ​ക്ക്, കു​ട​ൽ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ര​ക്ത​സ്രാ​വം ഉ​ണ്ടാ​കു​ന്നു. ജ​പ്പാ​ൻ​ജ്വ​രംവ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളാ​യ ക​ന്നു​കാ​ലി​ക​ൾ, പ​ന്നി കൊ​ക്ക് വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട പ​ക്ഷി​ക​ൾ, വ​വ്വാ​ൽ തു​ട​ങ്ങി​യ​വ​യി​ൽ ഈ ​രോ​ഗാ​ണു​ക്ക​ൾ ദീ​ർ​ഘ​മാ​യി ക​ഴി​യാ​റു​ണ്ട്. ക്യൂ​ല​ക്സ് കൊ​തു​കു​ക​ളാ​ണ് ജ​പ്പാ​ൻ​ജ്വ​രം പ​ര​ത്തു​ന്ന​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾശ​ക്ത​മാ​യ പ​നി, വി​റ​യ​ൽ, ത​ല​വേ​ദ​ന, ക്ഷീ​ണം, ഓ​ക്കാ​ന​വും ച​ർ​ദി​യും, ഓ​ർ​മ​ക്കു​റ​വ്,…

Read More

കോ​ഴി​ക്ക​ള്ള​നെ തി​ര​ഞ്ഞ വീ​ട്ടു​കാ​ർ ക​ണ്ട​ത് ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച; പ്രേ​മ​ദാ​സി​ന്‍റെ ചാ​ക്കി​ൽ ക​യ​റി​യ ക​ള്ള​നെ കാ​ട്ടി​ലാ​ക്കി

വ​ട​ക്കാ​ഞ്ചേ​രി: കോ​ഴി​ക്കൂ​ട്ടി​ൽ ക​യ​റി കോ​ഴി​യെ വി​ഴു​ങ്ങി​യ മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി. വ​ര​വൂ​ർ സ്വ​ദേ​ശി ച​ര​ൽ പീ​ടി​ക​യി​ൽ വീ​ട്ടി​ൽ അ​ലി​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് ഭീ​മ​ൻ മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. പു​ല​ർ​ച്ചെ വീ​ട്ടു​കാ​ർ എ​ത്തി​യ നോ​ക്കി​യ​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച ക​ണ്ട​ത്. കോ​ഴി​യെ പാ​മ്പ് വി​ഴു​ങ്ങി​യി​രു​ന്നു. പാ​മ്പ് പി​ടു​ത്ത​ക്കാ​ര​ൻ പ്രേ​മ​ദാ​സ് വ​ര​വൂ​ർ മ​ല​മ്പാ​മ്പി​നെ പി​ടി​ച്ച് പൂ​ങ്ങോ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ചു. ആ​റ​ടി​യോ​ളം വ​ലു​പ്പ​മു​ള്ള പാ​മ്പി​നെ​യാ​ണ് പി​ടി​ച്ച​ത്.

Read More

അ​വ​കാ​ശി​ക​ളി​ല്ലാ​തെ 9330 കോ​ടി ഇ​പി​എ​ഫ് നി​ക്ഷേ​പം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 30.91 ല​ക്ഷ​ത്തി​ല​ധി​കം നി​ഷ്‌​ക്രി​യ ഇ​പി​എ​ഫ് അ​ക്കൗ​ണ്ടു​ക​ളി​ലാ​യി 9,330 കോ​ടി​യി​ല​ധി​കം രൂ​പ അ​വ​കാ​ശി​ക​ളി​ല്ലാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​യി വി​വ​രാ​വ​കാ​ശ രേ​ഖ.”​ഇ​ന്ത്യാ ടു​ഡേ’ യാ​ണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ മു​ൻ​നി​ര ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യാ​യ ആ​യു​ഷ്മാ​ൻ ഭാ​ര​തി​ന് 2026-27 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ അ​നു​വ​ദി​ച്ച തു​ക​യ്ക്ക് ഒ​പ്പ​മാ​ണി​ത്. മൂ​ന്ന് പു​തി​യ ഐ​ഐ​ടി​ക​ൾ നി​ർ​മി​ക്കാ​ൻ ഈ ​തു​ക മ​തി​യാ​കും. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് നി​ഷ്‌​ക്രി​യ അ​ക്കൗ​ണ്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. 2025 മാ​ർ​ച്ച് 31ൽ 31.83 ​ല​ക്ഷ​മാ​യി​രു​ന്ന അ​ക്കൗ​ണ്ടു​ക​ൾ 2026 മാ​ർ​ച്ച് 31 ആ​യ​പ്പോ​ഴേ​ക്കും 30.91 ല​ക്ഷ​മാ​യി കു​റ​ഞ്ഞു. ഇ​തോ​ടെ കെ​ട്ടി​ക്കി​ട​ക്കു​ന്ന തു​ക 10,181 കോ​ടി​യി​ൽ​നി​ന്ന് 9,330 കോ​ടി​യാ​യി ചു​രു​ങ്ങി.

Read More