ഹരിപ്പാട്: യാത്രക്കാരുടെയും നഗരവാസികളുടെയും ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഹരിപ്പാട് നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത പാതയായ എൻഎച്ച് – റെയിൽവേ സ്റ്റേഷൻ റോഡിന്റെ സമഗ്ര നവീകരണത്തിന് വഴിയൊരുങ്ങുന്നു. റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ അനുവദിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. മണ്ഡലത്തിലെ ജനങ്ങളും വിവിധ സംഘടനകളും ദീർഘനാളായി ഉന്നയിച്ചിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഈ റോഡിന്റെ നവീകരണം. ദേശീയപാതയെയും ഹരിപ്പാട് റെയിൽവേ സ്റ്റേഷനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ സമ്പർക്ക റോഡ് കഴിഞ്ഞ കുറേക്കാലമായി പൂർണമായും തകർന്നുതരിപ്പണമായ അവസ്ഥയിലായിരുന്നു. വലിയ കുഴികളും മഴക്കാലത്തെ കടുത്ത വെള്ളക്കെട്ടും കാരണം കാൽനടയാത്രക്കാർക്കും വാഹനയാത്രികർക്കും ഇതുവഴിയുള്ള യാത്ര വലിയ ദുരിതമായി മാറിയിരുന്നു. നിരവധി തീർത്ഥാടകരും ദൈനംദിന യാത്രക്കാരും ആശ്രയിക്കുന്ന റോഡിന്റെ ഈ കടുത്ത ശോചനീയാവസ്ഥ യാത്രക്കാർക്കും ജനങ്ങൾക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് ബോധ്യപ്പെട്ടതിന്റെ…
Read MoreDay: July 4, 2026
ഷൂട്ടൗട്ടിൽ ഓസ്ട്രേലിയ വീണു; ഈജിപ്ത് പ്രീക്വാർട്ടറിൽ
ഡള്ളാസ്: ഓസ്ട്രേലിയയുടെ ശക്തമായ പ്രതിരോധം മറികടന്ന് ഈജിപ്ത് ഇതാദ്യമായി ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. നിശ്ചിത സമയത്തും അധികസമയത്തും ഓരോ ഗോൾ വീതം നേടി തുല്യത പാലിച്ചതിനെത്തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലാണ് 4-2 എന്ന സ്കോറിൽ ഈജിപ്ത് വിജയം സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ തോൽവിയോടെ ടൂർണമെന്റിൽ ഏഷ്യൻ പ്രതിനിധികളായി ഇനിയാരുമില്ല. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 11.30നായിരുന്നു മത്സരം. യുഎസിലെ ഡള്ളാസ് സ്റ്റേഡിയത്തിൽ 70,244 പേരാണ് മത്സരം കാണാനെത്തിയത്. ജയം അനിവാര്യമായിരുന്ന ഇരുടീമുകളും പ്രതിരോധം ശക്തമാക്കി ആക്രമണത്തിലൂന്നിയാണ് കളിച്ചത്. 13-ാം മിനിറ്റിൽ ഈജിപ്ത് ആണ് ആദ്യഗോൾ നേടിയത്. അവരുടെ മുഹമ്മദ് സല-ഇമാം ആഷൂർ സഖ്യം നടത്തിയ ഫ്രീകിക്കാണ് ഗോളിൽ കലാശിച്ചത്. ആഷൂറിന്റെ ആദ്യ ഷോട്ട് ഓസ്ട്രേലിയയുടെ പ്രതിരോധത്തിൽ തട്ടി തെറിച്ചെങ്കിലും പന്ത് കൈക്കലാക്കിയ സഹതാരം ഒമർ മർമൂഷ് അത് ഹഫീസിന് നൽകി. ഹഫീസ് ബോക്സിലേക്ക് കൃത്യമായി നൽകിയ ക്രോസ് തകർപ്പൻ ഹെഡറിലൂടെ…
Read Moreവെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കാം; നിവേദനവുമായെത്തിയ തങ്കമണിയമ്മയ്ക്ക് റെജി ചെറിയാൻ എംഎൽഎയുടെ കരുതൽ
മങ്കൊന്പ്: ജൂലൈ 2 വൈകുന്നേരം വൈഎംസിഎ സംഘടിപ്പിച്ച സ്വീകരണപരിപാടിയില്‍ പങ്കെടുക്കാന്‍ കാവാലത്തെത്തിയ റെജി ചെറിയാന് എംഎല്‍എ തിരക്കിട്ട് മടങ്ങുന്നതിനിടെ, നിവേദനവുമായെത്തിയ തങ്കമണിയമ്മക്കു ലഭിച്ചത് കരുതലിന്റെ സ്വാന്തനം. കോഴിച്ചാല്‍ വടക്ക് പാടശേഖരപ്രദേശമായ കിഴക്കേചേന്നങ്കരിയിലെ വെള്ളക്കെട്ട് ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നുള്ള, വനിതകളുടെ നിവേദനവുമായാണ് തങ്കമണിയമ്മ എംഎല്‍എയുടെ പക്കലെത്തിയത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വെള്ളം പൊങ്ങുമ്പോഴെല്ലാം നിയന്ത്രിത പമ്പിങ്ങിനെ കുറിച്ചുള്ള അധികാരികളുടെ വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കാറുണ്ടെങ്കിലും, സാധാരണക്കാരുടെ പ്രത്യേകിച്ചു സ്ത്രീകളുടെ ദുരിതങ്ങള്‍ തുടരുന്നതിനെ കുറിച്ചാണ് അമ്മയ്ക്ക് പറയാനുണ്ടായിരുന്നത്. തിരക്കെല്ലാം മറന്ന റെജി ചെറിയാന് അമ്മയെ ചേര്‍ത്തുനിര്‍ത്തി വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. നിവേദനം കൈപ്പറ്റി വേണ്ടത് ചെയ്യാമെന്ന് ഉറപ്പുനല്‍കിയാണ് എംഎല്‍എ മടങ്ങിയത്. റെജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്ത യോഗത്തിൽവച്ച് മെറിറ്റ് അവാർഡ് വിതരണവും പ്രതിഭകളെ ആദരിക്കലും നടത്തി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡും ഫലകവും നൽകി.…
Read More‘അമ്മ’യില്‍ തമ്മിലടി രൂക്ഷം: അങ്ങോട്ടും ഇങ്ങോട്ടും കള്ളക്കഥകളും ചെളിവാരി എറിയലും; ശ്വേതയ്ക്കും കുക്കുവിനുമെതിരേ ഗുരുതരമായ ആരോപണങ്ങളുമായി നടിമാര്‍
കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ തമ്മിലടി രൂക്ഷം. മുന്‍ ഭരണസമിതിക്കെതിരെയും പ്രസിഡന്റ് ആയിരുന്ന ശ്വേത മേനോനെതിരെയും ഗുരുതരമായ ആരോപണങ്ങളുമായി ഒരു വിഭാഗം നടിമാര്‍ രംഗത്തെത്തി. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍, രാഷ്ട്രീയ അജണ്ട നടപ്പാക്കൽ, വര്‍ഗീയ പരാമര്‍ശം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ഉഷ ഹസീന, അന്‍സിബ ഹസന്, മാല പാര്‍വതി, മായ വിശ്വനാഥ് എന്നീ നടിമാര്‍ ഉന്നയിച്ചത്. ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി രാജിവച്ചതിനെത്തുടര്‍ന്ന് നിലവില്‍ വന്ന അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് കോടതി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് ആരോപണങ്ങളുമായി നടിമാര്‍ രംഗത്തെത്തിയത്. സംഘടനയിലെ ഭാരവാഹികള്‍ അംഗങ്ങളുടെ ക്ഷേമത്തേക്കാള്‍ സ്വന്തം നേട്ടങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയതെന്ന് നടിമാരുടെ ആരോപണം. ‘പ്രസിഡന്റും സെക്രട്ടറിയും തമ്മിലുള്ള ഈഗോ ക്ലാഷ്…രണ്ടുപേരും രണ്ടു ചേരിയിലായി നിന്ന് അങ്ങോട്ടും ഇങ്ങോട്ടും കള്ളക്കഥകളും ചെളിവാരി എറിയുകയാണ്- എന്ന് നടിമാര്‍ ആരോപിച്ചു. മുന്‍ ഭരണസമിതിക്കെതിരേ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്നതായും ജനറല്‍…
Read Moreബിയർപാർലറിൽ അതിക്രമം, കുപ്രസിദ്ധ ഗുണ്ട ഫ്രീക്കൻ സോനു അറസ്റ്റിൽ; ഒളിവിൽ നിന്ന് പൊക്കിയത് കരീലക്കുളങ്ങര പോലീസ്
കായംകുളം: ബിയർപാർലറിൽ അതിക്രമം നടത്തി ഒളിവിൽ പോയ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. കായംകുളം പത്തിയൂർ ചിറയിൽ വീട്ടിൽ ഫ്രീക്കൻ സോനു എന്നു വിളിക്കുന്ന വിശാഖ് ആണ് അറസ്റ്റിലായത്. കായംകുളം, കരീലക്കുളങ്ങര എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, അടിപിടി അക്രമം, കഠിന ദേഹോപദ്രവം, ലഹരി വിപണനം എന്നീ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കരീലക്കുളങ്ങര സ്റ്റേഷൻ പരിധിയിലെ ബിയർ പാർലറിൽ കഴിഞ്ഞദിവസം നടന്ന അടിപിടി കേസിൽ ഒളിവിൽ കഴിഞ്ഞുവരുന്നതിനിടയിലാണ് കരീലക്കുളങ്ങര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്ഐ നിതിൻ, അൻവർ സാദിഖ്, പ്രദീപ്, സിവിൽ പോലീസ് ഓഫീസർമാരായ അജീഷ്, അനീഷ്, അജയ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Read Moreവർക്ക് ഫ്രം ഹോം ഒറ്റപ്പെടുത്തുന്നു; യുവാവിന്റെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിലെ ഏകാന്തതയെയും വിരസതയെയും കുറിച്ചുള്ള ഒരു യുവാവിന്റെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയാകുന്നു. നമൻ എന്ന യുവാവ് തന്റെ ആദ്യത്തെ ഒരു മാസത്തെ വർക്ക് ഫ്രം ഹോം അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മുമ്പ് താൻ ഏറെ ആഗ്രഹിച്ചിരുന്ന ഈ ജോലി രീതി, ഇപ്പോൾ ഓഫീസിലെ സുഹൃത്തുക്കളുമായുള്ള വർത്തമാനങ്ങളും ആളുകളുമായുള്ള സമ്പർക്കവും നഷ്ടപ്പെടുത്തിയെന്നാണ് യുവാവ് പറയുന്നത്. “സമയം ലാഭിച്ചിട്ട് ഇപ്പോൾ എന്ത് കാര്യമാണുള്ളത്? ജീവിതം തികച്ചും വിരസമായ ഒരു ചക്രമായി മാറിയതുപോലെ തോന്നുന്നു. യാത്രയ്ക്കായി ഒരുപാട് സമയം നഷ്ടപ്പെടുന്നുണ്ടെന്നും വർക്ക് ഫ്രം ഹോം ആയാൽ ആ സമയം തിരികെ കിട്ടുമെന്നുമാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ഒരു മാസം പിന്നിടുമ്പോൾ ഞാൻ ആരോടും സംസാരിക്കുന്നതേയില്ല. ആളുകളുമായി യാതൊരു സമ്പർക്കവുമില്ല. സമയം ലാഭിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും വലിയൊരു ശൂന്യതയാണ് അനുഭവപ്പെടുന്നത്,” നമൻ വീഡിയോയിൽ വ്യക്തമാക്കുന്നു.…
Read Moreഗൾഫിലേക്ക് പോകാൻ രണ്ടുദിവസം മാത്രം ബാക്കി: പോക്സോ കേസിൽ ഓട്ടോ ഡ്രൈവർ പിടിയിൽ; ഇയാളുടെ ഭാര്യ മൂന്നാമതും ഗർഭിണിയാണ്
കാസർകോട്: പുതിയ ജോലിക്ക് വിദേശത്തേക്ക് പോകാൻ രണ്ടുദിവസം മാത്രം ബാക്കിനിൽക്കെ പോക്സോ കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. കുമ്പള സ്വദേശിയായ അബു താഹിർ ആണ് അറസ്റ്റിലായത്. 2022-നും 2023-നും ഇടയിൽ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽവച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. വിവാഹിതനായ അബു താഹിറിന് രണ്ട് കുട്ടികളുണ്ട്. ഇയാളുടെ ഭാര്യ നിലവിൽ ഗർഭിണിയുമാണ്. അബു താഹിറും കുടുംബവും വിദ്യാനഗറിൽ ഇരയായ പെൺകുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന കാലത്താണ് അതിക്രമം നടന്നതെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടിക്ക് ഇപ്പോൾ 19 വയസാണ് പ്രായം എങ്കിലും പീഡനത്തിന് ഇരയാകുമ്പോൾ പെൺകുട്ടിക്ക് 16 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെൺകുട്ടിക്ക് കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടുകാർ കുട്ടിയെ പരിചരിക്കുന്നതിനിടയിൽ എന്തോ സംശയം തോന്നി. ഉടൻതന്നെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ വിശദമായി പരിശോധിച്ചപ്പോഴാണ് അബു താഹിറുമായുള്ള ചാറ്റുകളും…
Read Moreയുവതിയെ തടഞ്ഞ് നിർത്തി ലൈംഗിക അധിക്ഷേപവും അശ്ലീലപ്രയോഗവും; സ്ത്രീത്വത്തെ അപമാനിച്ച മധ്യവയസ്കന് തടവും പിഴയും
മാന്നാർ: യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക അധിക്ഷേപം നടത്തി സ്ത്രീത്വത്തെ അപമാനിച്ച കേസിൽ പ്രതിക്ക് ഒരു വർഷവും മൂന്നുമാസവും തടവും 5000 രൂപ പിഴയും. ചെന്നിത്തല തൃപ്പെരുന്തുറ അജിൻ ഭവനത്തിൽ എ. ബിജു (51)വിനാണ് മാന്നാർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ഓഗസ്റ്റ് മൂന്നിന് രാത്രി 8.30ന് സ്കൂട്ടറിൽ യാത്ര ചെയ്തു വന്ന യുവതിയെ പ്രതി, കാരാഴ്മ ഭാഗത്ത് എത്തിയപ്പോൾ തടഞ്ഞു നിർത്തി ലൈഗിംക പരാമർശം നടത്തി മാനഹാനി ഉണ്ടാക്കുകയും തുടർന്ന് പിന്തുടർന്ന് യുവതിയുടെ വീടിന്റെ മുറ്റത്ത് അതിക്രമിച്ചുകയറി അശ്ലീല വാക്കുകൾ വിളിക്കുകയും ചെയ്ത കേസിലാണ് ഇയാൾക്കെതിരേ മാന്നാർ പോലീസ് കേസെടുത്തത്. മാന്നാർ പോലീസ് സബ് ഇൻസ്പെക്ടർ കെ.എൽ. മഹേഷ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് ചെങ്ങന്നൂർ ജുഡീഷ്യൽ…
Read Moreതെരുവുനായ കുറുകെ ചാടി; കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം
ചാരുംമൂട്: ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ചികിത്സതേടി യുവാവിനെയും കൊണ്ട് ആശുപത്രിയിലേക്കു പാഞ്ഞ കാറിനു മുന്നിലേക്ക് തെരുവുനായ എടുത്തു ചാടിയതിനെത്തുടർന്ന് കാർ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം. നൂറനാട് പണയിൽ സ്വദേശി പ്രതാപ് ആണ് മരിച്ചത്. ഇന്നലെ സന്ധ്യയോടെ നൂറനാട് പണയിൽ ഇടിഞ്ഞയ്യത്ത് ജംഗ്ഷന് സമീപത്തു വച്ചായിരുന്നു അപകടം. ശരീരത്തിന് തളർച്ച അനുഭവപ്പെട്ടതിനെതുടർന്ന് പ്രതാപുമായി ആശുപത്രിയിലേക്ക് അതിവേഗം പോവുകയായിരുന്നു കാർ. എന്നാൽ, കാറിനു മുന്നിലേക്ക് തെരുവുനായ കുറുകെ ചാടി. നായയെ രക്ഷിക്കാൻ ഡ്രൈവർ കാർ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട കാർ സമീപത്തെ മതിലിലേക്ക് അതിശക്തമായി ഇടിച്ചു കയറുകയുമായിരുന്നു. നൂറനാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Read Moreഹെലികോപ്റ്ററിൽ പറന്ന് അമ്മ; പതിറ്റാണ്ടുകൾക്ക് മുൻപുള്ള വാക്ക് പാലിച്ച് മകൻ; ഹൃദയം തൊടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
കുട്ടിക്കാലത്ത് അമ്മയ്ക്ക് നൽകിയ ഒരു വാക്ക് വർഷങ്ങൾക്ക് ശേഷം മകൻ നിറവേറ്റിയതിന്റെ ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തന്റെ അമ്മയെ ജീവിതത്തിലാദ്യമായി ഹെലികോപ്റ്റർ യാത്രയ്ക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ യോഗേഷ് റാവത് പങ്കുവെച്ചത്. യാത്രയ്ക്ക് മുൻപുള്ള അമ്മയുടെ ഭയവും, പിന്നീട് അത് വലിയ സന്തോഷത്തിലേക്ക് വഴിമാറുന്നതുമാണ് ഈ വീഡിയോയുടെ പ്രധാന ആകർഷണം. “മേരി മാ കീ പെഹ്ലി ഹെലികോപ്റ്റർ റൈഡ്” (എന്റെ അമ്മയുടെ ആദ്യ ഹെലികോപ്റ്റർ യാത്ര) എന്ന അടിക്കുറിപ്പോടെയാണ് യോഗേഷ് ഈ വീഡിയോ പങ്കുവെച്ചത്. താൻ വളർന്നു വലുതാകുമ്പോൾ അമ്മയെ ഹെലികോപ്റ്ററിൽ കയറ്റാമെന്ന് കുട്ടിക്കാലത്ത് നൽകിയ വാഗ്ദാനമാണ് ഉത്തരാഖണ്ഡിലെ മുൻഷിയാരിയിൽ വെച്ച് യോഗേഷ് നിറവേറ്റിയത്. ആദ്യമായി ഹെലികോപ്റ്റർ കണ്ടപ്പോൾ അമ്മയ്ക്ക് വലിയ ഭയമാണുണ്ടായത്. പേടിയാണെന്നും യാത്രയ്ക്ക് വരുന്നില്ലെന്നും പറഞ്ഞ് അവർ മകന്റെ കാലിൽ മുറുകെ പിടിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ താൻ കൂടെയുണ്ടെന്നും…
Read More