കാട്ടാക്കട: കാപ്പാ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഭാര്യയുടെ വീട് പൂർണ്ണമായും അടിച്ചു തകർത്തു. പൂവച്ചൽ പഞ്ചായത്തിലെ പന്നിയോട് കഴിഞ്ഞ ദിവസം രാത്രി ഒന്നോടെയായിരുന്നു സംഭവം. നിരവധി കേസുകളിലെ പ്രതിയും ലഹരിക്കടിമയുമായ പന്നിയോട് സ്വദേശി ചീങ്കണ്ണി അനീഷ് എന്ന് വിളിക്കുന്ന അനീഷ് കുമാർ (39) ആണ് വടിവാളുമായി ഭാര്യ വീട് തല്ലി തകർത്തത്. വീട് തല്ലിപൊളിക്കുന്ന ശബ്ദം കേട്ടുണർന്ന ഭാര്യ ആൻ ബേബിയും മക്കളും ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾ നിരന്തരം ഭാര്യയെ മർദ്ദിക്കാറുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് രണ്ട് ദിവസം മുൻപ് ആൻ ബേബി നാല് മക്കളേയും കൂട്ടി സ്വന്തം വീട്ടിലേക്ക് താമസം മാറിയത്. പ്രതിയെ അറസ്റ്റ് ചെയ്ത കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഇയാളെ കാപ്പാ ജാമ്യ വ്യവസ്ഥ ലംഘച്ചതിനും വീട് അടിച്ചു തകർത്തതിനും കൊലപാതക ശ്രമത്തിനും കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതി…
Read MoreDay: July 22, 2026
പന്ത്രണ്ട് ലക്ഷത്തിന്റെ സ്വർണാഭരണ കവർച്ച നടന്നിട്ട് ഒരുമാസം; ഇരുട്ടിൽ തപ്പി മംഗലപുരം പോലീസ്
കണിയാപുരം: നമ്പ്യാർകുളത്ത് അടച്ചിട്ട വീട് കുത്തിപൊളിച്ചു 12 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ പ്രതിയെ പിടികൂടാനാകാതെ പോലീസ്. മോഷണം നടന്നു ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ തുമ്പൊന്നും ലഭിച്ചിട്ടില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും നടത്തിയ പരിശോധനയിൽ ലഭിച്ച സൂചനകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നതെങ്കിലും മംഗലപുരം പോലീസ് ഇരുട്ടിൽ തപ്പുന്നതല്ലാതെ യാതൊരുവിധ പുരോഗതിയും കേസിനുണ്ടായില്ല. പോലീസ് നായ മണം പിടിച്ചു പോയത് റെയിൽവേ ലൈൻ ഭാഗത്തേക്ക് ആയിരുന്നു. പകൽ സമയം കറങ്ങി നടന്നു അടച്ചിട്ടിരിക്കുന്ന വീടുകൾ നിരീക്ഷിച്ച ശേഷം രാത്രി മോഷണം നടത്തുന്ന സ്ഥിരം മോഷ്ടാക്കളാകാം കൃത്യത്തിനു പിന്നിലെന്നു അനുമാനത്തിലാണ് അന്വേഷണം നടന്നത്. കണിയാപുരം നമ്പ്യാർകുളം സാഫല്യത്തിൽ മുഹമ്മദ് താഹിറിന്റെ വീട്ടിലായിരുന്നു കവർച്ച നടന്നത്. വീട്ടുകാർ സ്ഥത്തില്ലായിരുന്നു. മടങ്ങി വന്നപ്പൊഴാണ് കവർച്ച നടന്നതായി കണ്ടത് തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ പിൻവശത്തെ വാതിൽപൂട്ട്…
Read Moreഉടമകളറിയാതെ വ്യാജ ഉപയോഗം: സംസ്ഥാനത്ത് രണ്ടുവർഷത്തിനിടെ 4.51 ലക്ഷം മൊബൈൽ നമ്പറുകൾ റദ്ദാക്കി
പരവൂർ: യഥാർഥ ഉടമകളല്ല ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് 4.51 ലക്ഷം മൊബൈൽ നമ്പറുകൾ കേന്ദ്ര ടെലികോം മന്ത്രാലയം റദ്ദാക്കി.കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ ഔദ്യോഗിക സഞ്ചാർ സാഥി പോർട്ടൽ വഴി ലഭിച്ച വൻ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. മറ്റുള്ളവരുടെ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് നിർമിച്ച സിം കാർഡുകൾ വഴി വൻ സാമ്പത്തിക തട്ടിപ്പുകളും മറ്റ് കുറ്റകൃത്യങ്ങളും നടത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ഏജൻസികളുടെ ഈ കർശന ഇടപെടൽ.സഞ്ചാർ സാഥി സംവിധാനം രാജ്യത്ത് പ്രവർത്തനക്ഷമമായത് മുതൽ സംസ്ഥാനത്ത് നിന്ന് 9.11 ലക്ഷം പരാതികളാണ് ടെലികോം മന്ത്രാലയത്തിന് ലഭിച്ചത്. ഇതിൽ 4.51 ലക്ഷം പരാതികളും യഥാർഥ ഉടമ അറിയാതെ അവരുടെ പേരിൽ മറ്റ് വ്യക്തികൾ മൊബൈൽ നമ്പറുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചായിരുന്നു. കൂടാതെ തങ്ങൾ ഇനി ഈ മൊബൈൽ നമ്പർ ഉപയോഗിക്കുന്നില്ലെന്ന് കാണിച്ച് ഉടമകൾ തന്നെ നൽകിയ 2.26…
Read Moreഏക മകന്റെ വേർപാടിലെ മനോവിഷമം: വൈപ്പിനിൽ വയോധിക ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ
കൊച്ചി: വൈപ്പിനിൽ വയോധികരായ ദമ്പതികൾ മരിച്ച നിലയിൽ. സജീവ് (75), ഭാര്യ സവിത എന്നിവരാണ് മരിച്ചത്. ഏക മകന്റെ അകാല വിയോഗത്തെ തുടർന്നുണ്ടായ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വർഷമാണ് ഇവരുടെ മകൻ ഹൃദയാഘാതം മൂലം മരിച്ചത്. ഇതിനുശേഷം ദമ്പതികൾ കടുത്ത വിഷാദത്തിലായിരുന്നുവെന്നും മുന്‍പും ഇവർ ജീവിതമവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. ഇവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒന്നുമുള്ളതായി വിവരമില്ല. സംഭവസ്ഥലത്തെത്തിയ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056
Read Moreവയോധികനുമായി സൗഹൃദം സ്ഥാപിച്ചു; കൂട്ടുകാരനെ കാണാൻ വീട്ടിലെത്തി അമിത അളവിൽ മദ്യം നൽകിയ ശേഷം 9 പവൻ കവർന്നു; അമ്മയും മകനും പിടിയിൽ
തിരുവനന്തപുരം: വിമുക്ത ഭടന് മദ്യം നൽകി മയക്കി ശേഷം ഒന്‍പത് പവൻ സ്വർണാഭരണങ്ങളും പണവും ഫോണും കവർന്ന കേസിൽ മൂന്നുപേർ പിടിയിലായി. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ദീപ, മകൻ അഖിൽ, ഇവരുടെ സുഹൃത്ത് പ്രകാശ് എന്നിവരെയാണ് ആലപ്പുഴയിലെ ഒരു ധ്യാനകേന്ദ്രത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. പോത്തൻകോട് സ്വദേശിയായ 68 വയസുകാരനുമായി എട്ടുമാസം മുന്‍പാണ് ദീപ സൗഹൃദം സ്ഥാപിക്കുന്നത്. കഴക്കൂട്ടം ചന്തവിളയിലുള്ള വിമുക്ത ഭടന്റെ പുതിയ വീട് കാണാനെന്ന വ്യാജേന മകനും സുഹൃത്തിനുമൊപ്പം ദീപ ഇവിടെയെത്തുകയായിരുന്നു. തുടർന്ന് ഇയാൾക്ക് അമിതമായി മദ്യം നൽകി മയക്കിയ ശേഷം മർദിച്ച് അവശനാക്കിയ ശേഷം ഒന്‍പത് പവൻ തൂക്കം വരുന്ന മാല, ബ്രേസ്ലറ്റ്, മൂന്ന് സ്വർണമോതിരങ്ങൾ എന്നിവയ്ക്ക് പുറമെ ഫോണും പേഴ്സും സംഘം കവർന്നു. കവർച്ചയ്ക്ക് ശേഷം മൊബൈൽ ഫോണുകൾ ഓഫാക്കി ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ ഒളിവിൽ കഴിയവെയാണ് പ്രതികൾ പോലീസ് വലയിലായത്.…
Read Moreസമരാവേശം അണപൊട്ടി; ലാത്തിച്ചാർജും മർദനവും തുടർന്ന് പോലീസ്
ന്യൂഡൽഹി: സമരപ്പന്തൽ തകർത്ത് ജന്തർ മന്തറിലെ പ്രതിഷേധക്കാരെ ഒറ്റദിവസം കൊണ്ട് ഒഴിപ്പിച്ചിട്ടും സമരവേദിയിലേക്ക് വീണ്ടും ഒഴുകിയെത്തി പാറ്റക്കൂട്ടം. ജന്തർ മന്തറിൽ സമരം നടത്തുകയായിരുന്ന വിവിധ സംഘടനകളുടെ സമരവേദികളും ബാനറുകളുമടക്കം ഇന്നലെ രാത്രിയോടെ പോലീസ് പൂർണമായും തല്ലിത്തകർത്തെങ്കിലും പ്രതിഷേധക്കാർ ഇന്നു രാവിലെ മുതൽ ജന്തർ മന്തറിൽ സജീവമാണ്. അടിച്ചമർത്താനുള്ള ഓരോ ശ്രമത്തെയും വിഫലമാക്കി സമരക്കാർ വിവിധ മേഖലകളിൽനിന്ന് വീണ്ടും വീണ്ടും ജന്തർ മന്തറിലേക്ക് ഒഴുകിയെത്തി. കനത്ത ലാത്തിച്ചാർജ് നടത്തിയും പ്രവർത്തകരിൽ പലരെയും കസ്റ്റഡിയിലെടുത്തും കോക്രോച്ച് ജനതാ പാർട്ടിയുടെ നേതാക്കളെ സംഭവസ്ഥലത്തുനിന്ന് മാറ്റിയും ജന്തർ മന്തറിന്റെ സമരഭൂമിയെ പോലീസ് ഇന്നലെ പൂർണമായും ഒഴിപ്പിച്ചെങ്കിലും എവിടെനിന്നൊക്കെയോ പ്രതിഷേധക്കാർ വീണ്ടും ബാരിക്കേഡുകൾക്കടുത്തേക്ക് വന്നുകൊണ്ടിരുന്നു. ഒരു നേതൃത്വവും ആവശ്യപ്പെടാതെ, എതെങ്കിലും സംഘടനയുടെയോ പാർട്ടിയുടെയോ ബാനർ കൈയിലേന്താത്ത സാധാരണക്കാരായിരുന്നു ഇന്നലെ രാത്രിയോടെ ജന്തർ മന്തറിൽ ഒത്തുകൂടിയത്. ആദ്യം അൻപതും പിന്നീടു നൂറായും വളർന്ന ഈ കൂട്ടമാണ്…
Read Moreകമല പിണറായിയേക്കാൾ ശക്ത, തന്ത്രങ്ങൾ മെനയാനുള്ള ബുദ്ധി പിണറായിക്കില്ല; വിദേശയാത്രകൾ ചികിത്സയ്ക്കല്ല; സ്വപ്നയുടെ വെളിപ്പെടുത്തലിൽ ഞെട്ടി കേരളം
പാലക്കാട്: പിണറായിക്കും കുടുംബത്തിനും അമേരിക്കയിലും യുഎഇയിലും ബിസിനസ് സംരംഭങ്ങൾ, പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കടുത്ത ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. ചികിത്സയ്ക്കെന്ന പേരിൽ നടത്തുന്ന വിദേശയാത്രകൾ ഇതിനുവേണ്ടിയാണെന്നും സ്വപ്ന . പിണറായി വിജയനേക്കാൾ ശക്ത അദ്ദേഹത്തിന്റെ ഭാര്യയാണ്. അതുകൊണ്ടാണ് എല്ലാ വിദേശയാത്രകളിലും അവർ ഒപ്പം പോയിരുന്നത്. പിണറായിക്ക് ബിസിനസ് തന്ത്രങ്ങൾ മെനയാനുള്ള ബുദ്ധിയോ സമയമോ ഇല്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. തന്റെ ജീവിതം തകർത്തത് പിണറായി ആണെന്നും, തനിക്കെതിരെയുള്ള വ്യാജ കേസുകൾ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി വി.ഡി. സതീശനെ കാണുമെന്നും പറഞ്ഞ സ്വപ്ന പിണറായി വിജയൻ തനിക്കെതിരെ എടുത്തത് വ്യാജ കേസുകളാണെന്നും ആരോപിച്ചു.ഫോൺ പിടിച്ചു വച്ച് രേഖകൾ വളച്ചൊടിച്ചു. പിണറായി വിജയനെതിരെ നിയമപോരാട്ടം തുടരും. ഒരു തരം വിട്ടുവീഴ്ചകൾക്കും തയാറല്ല. പിണറായി സർക്കാർ അധികാരത്തിൽ നിന്ന് പോയത് കൊണ്ടാണ് കേരളത്തിലേക്ക് തിരിച്ചു വന്നതെന്നും സ്വപ്ന വ്യക്തമാക്കി.
Read Moreഓപ്പറേക്ഷൻ തണ്ടർ; കുമളിയിൽ നിന്ന് അരക്കോടിയോളം രൂപയുടെ നിരോധിത ലഹരി ഉത്പന്നങ്ങള്‍ പിടികൂടി
ഇടുക്കി: കുമളിയിൽ നിന്ന് അരക്കോടിയോളം രൂപയുടെ നിരോധിത ലഹരി ഉത്പന്നങ്ങള്‍ പിടികൂടി എക്സൈസ്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ലഹരി ഉത്പന്നങ്ങള്‍ പിടികൂടിയത്. കുമളി റോസപ്പൂക്കണ്ടം, ഒന്നാം മൈൽ എന്നിവിടങ്ങളിലെ വർക്ക് ഷോപ്പുകളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ ആണ് ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. റോസാപ്പൂക്കണ്ടത്തെ വര്‍ക്ക് ഷോപ്പില്‍ നിരവധി ചാക്കുകളില്‍ ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് രഹസ്യ വിവരം ലഭിച്ചു. ഇതേ തുടർന്നാണ് എക്സൈസ് വ്യാപക പരിശോധന നടത്തിയത്. റോസാപ്പൂക്കണ്ടം ഭാഗത്തെ വര്‍ക്ക്ഷോപ്പിലെ ഉപേക്ഷിക്കപ്പെട്ട വാഹനത്തില്‍ നിന്നും 37,000 പായ്ക്കറ്റ് നിരോധിത ലഹരി വസ്തുക്കളാണ് കണ്ടെത്തിയത്. തുടർന്ന് ഒന്നാംമൈലിലെ വര്‍ക്ക്ഷോപ്പില്‍ നിന്നും 6000 പായ്ക്കറ്റ് നിരോധിത ഉത്പന്നങ്ങളും പിടികൂടി. ലീസിനെടുത്ത സ്ഥലത്തതാണ് വര്‍ക്കഷോപ്പ് നടത്തിയിരുന്നത്. ഉടമയെ വിളിച്ചുവരുത്തി എക്സൈസ് ചോദ്യം ചെയ്തെങ്കിലും ഒന്നുമറിയില്ലെന്നാണ് മൊഴി നല്‍കിയത്. അതേ സമയം പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ…
Read Moreചതിച്ചവൻമാരെ വേണ്ട… പാലം വലിച്ച പാലാ നഗരസഭയിലെ നാല് കൗൺസിലർമാരെ പുറത്താക്കി; പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നവരെ വേണ്ടെന്ന് നാട്ടകം സുരേഷ്
കോട്ടയം: പാലാ നഗരസഭയിൽ പാർട്ടി വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത നാല് കോൺഗ്രസ് കൗൺസിലർമാരെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി കോൺഗ്രസ്. കെപിസിസി പ്രസിഡന്റിന്റെ നിർദ്ദേശാനുസരണം ഡിസിസി പ്രസിഡന്റാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച മായാ രാഹുലും നാല് കോൺഗ്രസ് കൗൺസിലർമാരും പിന്തുണച്ചതോടെയാണ് പാല മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായത്. ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയത്തെ പാർട്ടി വിപ്പ് ലംഘിച്ച് പിന്തുണച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നേരത്തെ പ്രതികരിച്ചിരുന്നു. പാർട്ടിയെ ചതിച്ചവൻമാരെ പാർട്ടിക്ക് വേണ്ടെന്ന് പറഞ്ഞ നാട്ടകം സുരേഷ്, വിപ്പ് ലംഘിച്ചവർക്കെതിരെ പാർട്ടി നടപടി എടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. പാർട്ടി വിപ്പ് ലംഘിച്ചു എന്ന് പറഞ്ഞാൽ അവർ പാർട്ടിയിൽ നിന്ന് സ്വയം പുറത്തായി. എൽഡിഎഫുമായി കോൺഗ്രസ് കൗൺസിലർമാർ…
Read Moreപെണ്‍കുട്ടിയെ വിവാഹം ചെയ്തു നൽകിയില്ല; അച്ഛനെയും സഹോദരനെയും ബന്ദിയാക്കി മർദനം; അമ്മയുടെ സമയോചിതമായ ഇടപെടലിൽ കുടുംബത്തിന് രക്ഷപെടൽ
തിരുവനന്തപുരം: പെണ്‍കുട്ടിയെ വിവാഹം ചെയ്തു നൽകാത്തതിന് അച്ഛനെയും സഹോദരനെയും ബന്ദിയാക്കി ക്രൂരമായി മർദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ. മുഖ്യപ്രതി സുധീഷ് ഉള്‍പ്പെടെയാണ് പിടിയിലായത്. വിവാഹ അഭ്യർഥന നിരസിച്ചപെണ്‍കുട്ടിയെയും കുടുംബാംഗങ്ങളെയും മർദിച്ച് കുഴിച്ചിടാൻ ഒരു കുഴിയും വീടിന് പിന്നിൽ പ്രതികള്‍ ഉണ്ടാക്കിയിരുന്നതായി ആറ്റിങ്ങൽ ഡിവൈഎസ്പി പറഞ്ഞു. കിളിമാനൂർ സ്വദേശികളായ അനിൽ കുമാറിനെയും മകൻ അച്ചുവിനെയുമാണ് കഴിഞ്ഞ വ്യാഴാഴ്ച ബന്ദിയാക്കി ക്രൂരമായി മർദിച്ചത്. മതിര തെറ്റിമൂട് സ്വദേശി സുധീഷ് മർദനമേറ്റ അനിൽകുമാറിന്റെ മകളെ വിവാഹം ആലോചിച്ചിരുന്നു. കുടുംബം ഇത് നിരസിച്ചതിലായിരുന്നു പ്രതികാരം. ആസൂത്രിതമായിട്ടായിരുന്നു പ്രതികള്‍ കെണി ഒരുക്കിയത്. സുധീഷിന്റെ അമ്മൂമ്മയ്ക്ക് പഞ്ചായത്ത് നൽകിയ പണിതീരാത്ത കെട്ടിടമാണ് ഇടിമുറിയാക്കിയത്. ശബ്ദം പുറത്തുവരാതിരിക്കാൻ ഒരു മുറിയിൽ പ്രത്യേക സജീകരങ്ങള്‍ ചെയ്തു. വീട്ടുപണിക്കാണെന്ന് പറഞ്ഞ് അനിലിനെ വിളിച്ചു വരുത്തി. കൈകാലുകള്‍ കെട്ടി ആയുധങ്ങള്‍ ഉപയോഗിച്ച് അനിലിനെ മർദിച്ചു. അനിലിനെക്കൊണ്ട് മകൻ അച്ചുവിനെ വിളിച്ചു…
Read More