തളിപ്പറമ്പ്: ഓപ്പറേഷൻ തണ്ടർ ആൻഡ് ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാൽകിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ആസാം സ്വദേശി റഷീദുൽ ഹഖിനെയാണ് (37) എക്സൈസ് ഇൻസ്പെക്ടർ ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കുറുമാത്തൂർ, ചെറുക്കള, കൂനം ഭാഗങ്ങളിൽ നടന്ന മിന്നൽ റെയ്ഡിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നാട്ടിൽ പോയി തിരിച്ചു വരുന്നതിനിടെ ഇവിടെ അന്യസംസ്ഥാന തൊഴിലാളികൾക്ക് വിൽപന നടത്തിയതിന്റെ ബാക്കി ഭാഗമാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് സംഘം പറഞ്ഞു. ആസാമിൽ നിന്ന് കഞ്ചാവെത്തിച്ച് ചെറുപൊതികളായി വിൽപന നടത്തുകയാണ് ഇയാളുടെ രീതി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എ.അസീസ്, രാജേന്ദ്രൻ, മനോഹരൻ, പ്രിവന്റീവ് ഓഫിസർ കെ. മുഹമ്മദ് ഹാരിസ്, പി കെ. രാജീവ്, സിവിൽ എക്സൈസ് ഓഫിസർ പ്രണവ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ സുജിത എന്നിവരും അന്വേഷണ…
Read MoreDay: August 22, 2026
‘കുട്ടിക്കുപ്പായക്കാരനായ തടിയൻ’ എന്ന് വിശേഷണം; കസ്റ്റമറുടെ ബില്ലിൽ ഇരട്ടപേര് ചേർത്തു,ബോഡി ഷെയ്മിംഗിൽ പ്രതിഷേധം ശക്തം, സമൂഹ മാധ്യമങ്ങളിൽ ചർച്ച
ഉപഭോക്താവിന്റെ പേരിന് പകരം ശാരീരിക രൂപത്തെ കളിയാക്കുന്ന രീതിയിൽ ബില്ലിൽ വിശേഷണം നൽകിയ സംഭവത്തിൽ ‘സബ്കോ’കഫേക്കെതിരെ വ്യാപക പ്രതിഷേധം. ബംഗളൂരു കോരമംഗലയിലെ സബ്കോ കഫേ ശാഖ സന്ദർശിച്ച യുവാവാണ് തനിക്ക് നേരിട്ട ദുരനുഭവം റെഡ്ഡിറ്റിലൂടെ പങ്കുവെച്ചത്. ഭക്ഷണം കഴിച്ച് ബില്ല് അടച്ച ശേഷം പരിശോധിച്ചപ്പോഴാണ് ഉപഭോക്താവിന്റെ പേര് രേഖപ്പെടുത്തേണ്ട സ്ഥലത്ത് “ലിറ്റിൽ ഫാറ്റ് ബ്ലാക്ക് ഷർട്ട്” എന്ന് എഴുതിയിരിക്കുന്നത് യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടത്. തന്റെ ശരീരപ്രകൃതിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഈ പ്രതികരണം തന്നെ ഏറെ വിഷമിപ്പിച്ചുവെന്ന് യുവാവ് കുറിച്ചു. ഉപഭോക്താക്കളെ തിരിച്ചറിയാൻ പേരോ ടേബിൾ നമ്പറോ ഉപയോഗിക്കാമെന്നിരിക്കെ, ഇത്തരം വംശീയ-ശരീര അധിക്ഷേപങ്ങൾ തമാശയായി തള്ളിക്കളയാനാവില്ലെന്നും ഇയാൾ കൂട്ടിച്ചേർത്തു. സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെ വിശദീകരണവുമായി സബ്കോ കോഫി റോസ്റ്റേഴ്സ് രംഗത്തെത്തി. ഇൻസ്റ്റാഗ്രാമിലൂടെ പരസ്യമായി ക്ഷമാപണം നടത്തിയ കമ്പനി, ഇത്തരം നിലപാടുകളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന് വ്യക്തമാക്കി. “ഫാറ്റ് ഷെയ്മിംഗ്…
Read Moreസിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ല; ചില വിദേശ ശക്തികൾ ജെൻസികളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നെന്ന് മോഹനൻ കുന്നുമ്മൽ
തിരുവനന്തപുരം: ജെൻസികളെ പാറ്റകളെന്ന് വിളിക്കരുതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ. സിജെപി സമരത്തെ താൻ ആക്ഷേപിച്ചിട്ടില്ലെന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ചില വിദേശ ശക്തികൾ ജെൻസികളെ ബോധപൂർവം വഴിതെറ്റിക്കാൻ ശ്രമിക്കുന്നുണ്ട്. അവരെ മയക്കുമരുന്നിന് അടിമകളാക്കി നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വിസി കുറ്റപ്പെടുത്തി. ഇതിനെ ചെറുത്തില്ലെങ്കിൽ താൻ എങ്ങനെ ഒരു വിസിയാകുമെന്നും അദ്ദേഹം ചോദിച്ചു. വിദേശത്ത് നിന്ന് എതിർശബ്ദം ഉയർന്നത് യാദൃശ്ചികമായി കാണാനാകില്ല. കുട്ടികളോട് പാറ്റയാണോ എന്ന് ചോദിച്ചത് ചോദ്യം മനസിലാകാത്തത് കൊണ്ടാണ് അവർ നിശബ്ദരായിരുന്നത്. മുതിർന്ന കുട്ടികളായിരുന്നെങ്കിൽ പ്രതികരിച്ചേനെ. ചടങ്ങ് കഴിഞ്ഞ് അങ്കിൾ പറഞ്ഞത് മനസിലായില്ലെന്ന് കുട്ടികൾ തന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മയെ അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത് എന്ന പരാമർശത്തിൽ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ഭൂമിയെ വണങ്ങുന്ന കാര്യമാണ് താൻ ഉദ്ദേശിച്ചത്. തനിക്ക് സംഘി മുദ്ര ചാർത്തുന്നത് ചില…
Read Moreമനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിൽ വയോധികയ്ക്ക് ക്ഷേമനിധി പെൻഷൻ
കണ്ണൂർ: മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിൽ 60 വയസ് പൂർത്തിയ കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ സാധ്യത തെളിഞ്ഞു. മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയിലെ പരാതിക്കാരിയായ പലേരി ശോഭനയ്ക്കാണ് പെൻഷൻ സാധ്യത തെളിഞ്ഞത്. ഇവർ ക്ഷേമനിധിയിൽ അംഗത്വമെടുത്തത് 29 വർഷം അംശദായം അടച്ചിരുന്നു. യഥാസമയം ആവശ്യമായ രേഖകൾ ഹാജരാക്കാതിരുന്നതിനാലാണ് പെൻഷൻഅപേക്ഷ നിരസിച്ചതെന്ന് ക്ഷേമനിധി എക്സിക്യുട്ടീവ് ഓഫിസർ കമ്മിഷനെ അറിയിച്ചു. പരാതിക്കാരിയോട് അപ്പീൽ സമർപ്പിക്കാൻ കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. അപേക്ഷ ലഭിച്ചാൽ ബോർഡിന്റെ തീരുമാനത്തിനായി ഫയൽ സമർപ്പിക്കുമെന്ന് എക്സിക്യുട്ടീവ് ഓഫിസർ നൽകിയ റിപ്പോർട്ടിൽ അറിയിച്ചു.
Read Moreചരിത്രത്തിന്റെ ഈടുവയ്പുകള്‍ തേടി പയ്യന്നൂരിൽ ഉത്ഖനനം
പയ്യന്നൂര്‍: പയ്യന്നൂരിലെ മൂവായിരത്തിലേറെ വര്‍ഷം പഴക്കമുള്ള മഹാശിലായുഗ സ്മാരകങ്ങള്‍ പുരാവസ്തുവകുപ്പിന്റെ സഹായത്തോടെ സംരക്ഷിക്കുന്നതിന്റെ മുന്നോടിയായി ഉത്ഖനനം തുടങ്ങുന്നു. പുരാവസ്തു വകുപ്പ് കോഴിക്കോട് പഴശിരാജ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഓഫീസര്‍ കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കരിവെള്ളൂരില്‍ ഉത്ഖനനം നടത്തുന്നത്. പുളിങ്ങോം ഇടവരമ്പ് മുതല്‍ ഏഴിമലവരെ മൂവായിരം വര്‍ഷം മുമ്പുള്ള ജനജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങളായ മഹാശിലാ സ്മാരകങ്ങളില്‍ പലതും നശിച്ചുകൊണ്ടിരിക്കുകയാണ്. ഇരുമ്പുയുഗ സംസ്കൃതിയുടെ ഭാഗമായ ഏച്ചിലാംവയലിലെ തീയത്തിമാളിക, കരിവെള്ളൂര്‍ ചെമ്പോട്ടിക്കുന്നിലെ കുടക്കല്ലുകള്‍ എന്നിവ ഇതില്‍ ചിലതുമാത്രമാണ്. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഇവയെല്ലാം സന്ദര്‍ശിച്ചിരുന്നു. പിന്നീട് എംഎല്‍എ വി.കുഞ്ഞികൃഷ്ണന്റെ ഇടപെടലില്‍ ചരിത്രത്തിന്റെ തിരുശേഷിപ്പുകളുള്ള സ്ഥലങ്ങള്‍ വിട്ടുനല്‍കാന്‍ ചില സ്ഥലമുടമകള്‍ തയ്യാറായതോടെയാണ് ഇവ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം കൊടുത്തത്. സ്ഥലമുടമകളുടെയും നാട്ടുകാരുടെ സഹകരണത്തോടെയും ഇവയെല്ലാം സംരക്ഷിക്കാനുള്ള പദ്ധതിയാണൊരുങ്ങുന്നത്. ഈ മാസം അവസാനത്തോടെ കരിവെള്ളൂരിലാണ് എട്ടംഗസംഘം രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ഉത്ഖനനം ആരംഭിക്കുന്നത്. കരിവെള്ളൂരിന്റെ പ്രാചീന…
Read Moreഅമിത ബലത്തിൽ പല്ലു തേക്കുന്നവർക്കുള്ള ബ്രഷ്..!
ആരോഗ്യമുള്ള പല്ലുകളുടെ സംരക്ഷണത്തിനാവശ്യമായ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് ബ്രഷിംഗ്. ബ്രഷിംഗിന് ടൂത്ത് ബ്രഷും ടൂത്ത് പേസ്റ്റുമാണു പ്രധാനമായും ഉപയോഗിക്കന്നത്. ഇവയെ കൂടാതെ ഡെന്റൽ ഫ്ളോസ്, പല്ലിട ശുചീകരണ ബ്രഷ്, വാട്ടർ ഇറിഗേഷൻ ഉപകരണങ്ങൾ, ടംഗ് ക്ലീനറുകൾ എന്നിവയും ഉപയോഗിക്കുന്നു. പല്ലുകൾക്കിടയിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഭക്ഷണമാലിന്യങ്ങളും പ്ലാക്കും നീക്കം ചെയ്യുക എന്നതാണ് ഇവയുടെ പ്രധാന ലക്ഷ്യം. ഇവ നീക്കം ചെയ്യാത്തതുമൂലം ദന്തക്ഷയം, പല വിധ മോണരോഗങ്ങൾ, വായ്നാറ്റം എന്നിങ്ങനെയുള്ള അവസ്ഥകൾ കാലക്രമേണ ഉണ്ടാകുന്നു. ആയതിനാൽ നിത്യേനയുള്ള വായയുടെ ശുചീകരണം ആവശ്യമാണ്. പല്ലുകളും മോണയും വൃത്തിയാക്കുന്നതിനായി ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഉപകരണമാണു ടൂത്ത് ബ്രഷ്. എല്ലാ ദിവസവും രാവിലെയും രാത്രിയിൽ ഉറങ്ങുന്നതിനുമുന്പും ഫ്ളൂറൈഡ് അടങ്ങിയിട്ടുള്ള ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു ബ്രഷ് ചെയ്യണം. ടൂത്ത് ബ്രഷ് എന്തിന്? ടൂത്ത് ബ്രഷുകൾ പലതരം ടൂത്ത് ബ്രഷുകൾ പല തരത്തിൽ ലഭ്യമാണ്. ഇവ ഓരോന്നിനും പ്രത്യേക ഉപയോഗങ്ങളുമുണ്ട്.…
Read More‘കൈകൾ ശുദ്ധം, ഒരു ഹവാല ഇടപാടും നടത്തിയിട്ടില്ല, വീണ തന്റെ മകളായതുകൊണ്ടാണ് അസാധാരണ നടപടികൾ’: പിണറായി വിജയൻ
തിരുവനന്തപുരം: വീണാ വിജയനെതിരെയുള്ള ഇഡി അന്വേഷണത്തിൽ ശക്തമായ പ്രതികരണവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ രംഗത്ത്. താനോ മകളോ കുടുംബാംഗങ്ങളോ യാതൊരുവിധ ഹവാല ഇടപാടുകളും നടത്തിയിട്ടില്ലെന്നും തന്റെ കൈകൾ പൂർണമായും ശുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെയും അന്വേഷണവുമായി വീണാ വിജയൻ പൂർണമായി സഹകരിച്ചിട്ടുണ്ട്, ഇനിയും ആ സഹകരണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീണ തന്റെ മകളാണെന്ന ഒറ്റക്കാരണത്താൽ മാത്രമാണ് ഈ വിഷയത്തിൽ ഇത്രയധികം അസാധാരണമായ നടപടികൾ ഉണ്ടാകുന്നത്. വീണ വലിയ തോതിലുള്ള സ്വത്തുക്കളുടെ ഉടമയല്ലെന്നും, അന്വേഷണ ഏജൻസി പരാമർശിക്കുന്ന തുക അത്ര വലുതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സാധാരണയായി ഇഡി ഇത്തരത്തിൽ പ്രത്യേക വാർത്താക്കുറിപ്പുകൾ പുറത്തിറക്കാറില്ലെന്നും, വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമാണ് നൽകാറുള്ളതെന്നും പിണറായി വിജയൻ ഓർമ്മിപ്പിച്ചു. എന്നാൽ, ഈ കേസിൽ മാത്രം പ്രത്യേകമായി വാർത്താക്കുറിപ്പ് പുറത്തിറക്കിയതിന് പിന്നിലെ ലക്ഷ്യമെന്താണെന്ന് അദ്ദേഹം ചോദ്യം ചെയ്തു. പ്രസ്തുത വാർത്താക്കുറിപ്പിൽ ‘പി.…
Read Moreഎത്രവന്നാലും പഠിക്കാത്ത മനുഷ്യർ… ഷെയര്‍ വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ്; യുവാവിന് നഷ്ടമായത് 7.85 ലക്ഷം
കൊച്ചി: ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലുള്ള രുദ്ര ഷയേഴ്സ് എന്ന സ്ഥാപനത്തിന്റെ ഷെയര്‍ നല്‍കാമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം അയ്യമ്പിള്ളി മനപ്പിള്ളി സ്വദേശിയായ യുവാവില്‍ നിന്നും 7.85 ലക്ഷം കവര്‍ന്നതായി പരാതി. 2026 ജനുവരിയില്‍ പല ദിവസങ്ങളിലായി യുവാവിന്റെ വിവിധ ബാങ്ക് അക്കൗണ്ടില്‍ നിന്നും തട്ടിപ്പ് സംഘം പറയുന്ന സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കാണ് പണം അയച്ചിട്ടുള്ളത്. റുഡ് പ്രോ എന്ന ആപ്പ് വഴിയാണ് തട്ടിപ്പ് സംഘം യുവാവിനെ ബന്ധപ്പെട്ടതും പണം ട്രാന്‍സ്ഫര്‍ ചെയ്തതും. എന്നാല്‍ ഇതുവരെയായി ഷെയറുകള്‍ ഒന്നും നല്‍കാതെ വന്നതോടെയാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്. മുനമ്പം പോലീസ് കേസ് രജിസ്റ്റര്‍ അന്വേഷണം ആരംഭിച്ചു.
Read Moreനൈൽ നദീതടത്തിൽ വീണ്ടും തർക്കം പുകയുന്നു; എത്യോപ്യയ്ക്കെതിരേ ഈജിപ്ത്
കയ്റോ/ആഡിസ് അബാബ: നൈൽ നദിയിൽ പുതിയ മൂന്നു ജലവൈദ്യുത ഡാമുകൾ കൂടി നിർമിക്കാനുള്ള എത്യോപ്യയുടെ തീരുമാനം വടക്കുകിഴക്കൻ ആഫ്രിക്കയിൽ വീണ്ടും നയതന്ത്ര പ്രതിസന്ധി സൃഷ്ടിക്കുന്നു. 2025 സെപ്റ്റംബറിൽ ‘ഗ്രാൻഡ് എത്യോപ്യൻ റിനൈസൻസ് ഡാം’ ഔദ്യോഗികമായി നാടിനു സമർപ്പിച്ച് ഒരു വർഷം തികയുന്നതിനു മുന്‍പാണ് പുതിയ തർക്കങ്ങൾക്കു വഴിതുറന്നിരിക്കുന്നത്. എത്യോപ്യയുടെ നീക്കത്തിനെതിരേ രൂക്ഷമായ പ്രതികരണവുമായി ഈജിപ്ത് രംഗത്തെത്തിയതോടെ മേഖലയിൽ തർക്കം മുറുകുകയാണ്. ഈജിപ്തും എത്യോപ്യയും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിന് ഉടനടി സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. അതേസമയം, നിഴൽ പോരാട്ടങ്ങളും നയതന്ത്ര സമ്മർദങ്ങളും മേഖലയിൽ രൂക്ഷമായേക്കാം. സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നതിനുമുന്പ് വിഷയം പരിഹരിക്കാൻ അമേരിക്ക അടക്കമുള്ള വൻശക്തികളുടെ മധ്യസ്ഥത ഇരുരാജ്യങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. ഈജിപ്തിന്റെ ആശങ്ക ഈജിപ്ത് തങ്ങളുടെ കുടിവെള്ളത്തിനും കൃഷിക്കുമായി 90 ശതമാനത്തിലധികം ആശ്രയിക്കുന്നത് നൈൽ നദിയെയാണ്. ഇതിൽ 85 ശതമാനം വെള്ളവും എത്തുന്നത് ബ്ലൂ നൈൽ പോഷകനദി…
Read Moreപൂക്കി അത്ര പോരാ… ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങൾക്ക് ‘പൊള്ളുംവില’; സർക്കാരിനെതിരെ പിണറായി വിജയൻ
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അരി, പഞ്ചസാര, പച്ചക്കറി, വെളിച്ചെണ്ണ തുടങ്ങിയ അവശ്യസാധനങ്ങൾക്ക് ദിനംപ്രതി വില വർധിക്കുകയാണ്. വില വർധന പിടിച്ചുനിർത്താൻ ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അരിയുടെ വിലയിൽ 15 രൂപയോളം വർധനയുണ്ടായി. ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ വിപണി ഇടപെടൽ ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിപണി ഇടപെടലിനായി പ്രത്യേക സംവിധാനങ്ങളുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട നടപടികൾ നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നുവെന്നും പിണറായി പറഞ്ഞു. 2016 മുതൽ 13 നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈകോ വില വർധിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read More