ഐച്ചിനഗോയ: ഏഷ്യൻ പാരാ ഗെയിംസിൽ മെഡൽ നേട്ടത്തിൽ നൂറുകടന്ന് ഇന്ത്യയുടെ കുതിപ്പ്. അഞ്ചാം ദിനം രണ്ട് ലോക റിക്കാർഡുകളോടെ സ്വർണം നേടിയ ഇന്ത്യ മെഡൽപ്പട്ടികയിൽ നാലാം സ്ഥാനത്താണ്. പുരുഷന്മാരുടെ 400 മീറ്റർ ടി 44 വിഭാഗത്തിൽ സന്ദീപ് കുമാറും ജാവലിൻ ത്രോ എഫ് 37/38 വിഭാഗത്തിൽ ഹനിയും ലോക റിക്കാർഡോടെ സ്വർണം സ്വന്തമാക്കി. പുരുഷന്മാരുടെ 400 മീറ്റർ ടി 44 വിഭാഗത്തിൽ 52.28 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സന്ദീപ് കുമാർ ലോക റിക്കാർഡോടെ സ്വർണം നേടിയത്. ഇതേ ഇനത്തിൽ ഇന്ത്യയുടെ അജയ് കുമാർ വെങ്കലവും സ്വന്തമാക്കി. 53.61 സെക്കൻഡിൽ ഫിനിഷ് ചെയ്ത അജയ് ഗെയിംസ് റിക്കാർഡോടെയാണ് വെങ്കലം നേടിയത്. പാക്കിസ്ഥാന്റെ നൂർ അൽസാൻ വെള്ളി നേടി. ജാവലിൻ ത്രോ എഫ് 37/38 വിഭാഗത്തിൽ 60.49 മീറ്റർ ദൂരം പിന്നിട്ടാണ് ഹനി ലോക റിക്കാർഡോടെ സ്വർണം നേടിയത്. അഞ്ചാം…
Read MoreDay: October 23, 2026
റോഡ് സൗകര്യമില്ലാത്തതിൽ പ്രതിഷേധിച്ച് വിവാഹവേഷത്തിൽ 18 കിലോമീറ്റർ നടന്നു; മുഖ്യമന്ത്രിയോട് അപേക്ഷയുമായി വധു! ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ
ഉത്തർഖണ്ഡിലെ ചക്രതയിൽ റോഡ് കണക്റ്റിവിറ്റിയുടെ കുറവ് കാരണം വിവാഹവേഷത്തിൽ 18 കിലോമീറ്ററിലധികം നടന്ന് വധു. ഉത്തർഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയോട് ഗ്രാമത്തിലേക്ക് ഒരു റോഡ് നിർമിച്ചു നൽകാൻ അഭ്യർഥിച്ചുകൊണ്ടാണ് ശർമിള എന്ന യുവതി ദുർഘടമായ പാതയിലൂടെ കാൽനടയായി യാത്ര ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ബുൽഹാർ ഗ്രാമത്തിൽ നിന്ന് ഡെറാഡൂണിന് സമീപമുള്ള ഉന്ദവ എന്ന ഉൾഗ്രാമത്തിലേക്ക് വിവാഹ സംഘത്തോടൊപ്പം പോകുകയായിരുന്ന ശർമിളയ്ക്ക്, റോഡ് ഇല്ലാത്തതിനാൽ അവസാന കിലോമീറ്ററുകൾ നടന്ന് താണ്ടേണ്ടി വരികയായിരുന്നു. ഭവനപ്രവേശന ചടങ്ങിന്റെ ശുഭമുഹൂർത്തത്തിൽ എത്തുന്നതിനായി കനത്ത വിവാഹ ലെഹങ്ക ധരിച്ച് കുടപിടിച്ചും ബുദ്ധിമുട്ടുകൾ വകവെക്കാതെയും യുവതി ദീർഘദൂരം നടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഗ്രാമവാസികൾ ചിത്രീകരിച്ച വീഡിയോയിൽ ക്ഷീണിതയായ വധു മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയോട് നേരിട്ട് അപേക്ഷിക്കുന്നത് കാണാം. തങ്ങൾ അനുഭവിക്കുന്ന ഈ ദുരിതം മറ്റാരും അനുഭവിക്കാതിരിക്കാൻ ഉന്ദവ ഗ്രാമത്തിലേക്ക് എത്രയും…
Read Moreവീണുപോയോ പൊന്നേ: സ്വർണ വില കുറഞ്ഞു; മൂന്നുമാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ
കൊച്ചി: സംസ്ഥാനത്ത് ഇടിവിൽ നിന്നു വീണ്ടും ഇടിവിലേക്ക് സ്വര്‍ണവില. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 175 രൂപയും പവന് 1,400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 13,060 രൂപയിലും പവന് 1,04,480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 145 രൂപ കുറഞ്ഞ് 10,690 രൂപയിലെത്തി. മൂന്നു മാസങ്ങൾക്കിടയിൽ കേരളത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒക്ടോബർ 11ന് കുറിച്ച പവന് 1,11,040 രൂപയെന്ന വിലയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. അവിടെനിന്ന് ദിവസങ്ങൾക്കിടെ കുറഞ്ഞത് 6500 രൂപയാണ്. സംസ്ഥാനത്ത് മഹാനവമി ദിനമായ ചൊവ്വാഴ്ച രണ്ടു തവണയായി പവന് 1,440 രൂപയാണ് കുറഞ്ഞത്. രാവിലെ പവന് 640 രൂപയും ഉച്ചകഴിഞ്ഞ് 800 രൂപയും കുറയുകയായിരുന്നു. വീഴ്ചകൾക്കു ശേഷം തിങ്കളാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ച്…
Read Moreപായയിൽ ഇരുന്ന് പഠിച്ച് സ്കൂൾ വിദ്യാർഥികൾ; ഫണ്ടുകൾ അനുവദിച്ചിട്ടും അനാസ്ഥ! ഡെസ്കുകൾ ഉടൻ നൽകുമെന്ന് അധികൃതർ
ഫണ്ടുകൾ അനുവദിച്ചിട്ടും ഉത്തർപ്രദേശിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിലെ കുട്ടികൾക്ക് നിലത്തിരുന്ന് പഠിക്കേണ്ടിവരുന്നതായി റിപ്പോർട്ട്. സംഭൽ ജില്ലയിലെ മഖ്ദുംപൂർ ഗ്രാമത്തിലുള്ള പ്രൈമറി സ്കൂളിലാണ് ക്ലാസ് മുറികളിൽ ഡെസ്കുകളോ കസേരകളോ ഇല്ലാതെ കുട്ടികൾ പായയിൽ ഇരുന്ന് പഠിക്കുന്നത്. വാർത്ത പുറത്തുവന്നതിനെ തുടർന്ന് രണ്ട് മാസത്തിനകം എല്ലാ സ്കൂളുകളിലും ഫർണിച്ചറുകൾ എത്തിക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനൽകി. ആജ് തക് സംഘം നടത്തിയ അന്വേഷണത്തിലാണ് സ്കൂളിലെ അടിസ്ഥാന സൗകര്യക്കുറവ് പുറത്തുവന്നത്. തങ്ങൾക്ക് പഠിക്കാൻ ഡെസ്കുകളോ കസേരകളോ ലഭിച്ചിട്ടില്ലെന്നും നിലത്ത് പായ വിരിച്ചാണ് ക്ലാസുകളിൽ ഇരിക്കുന്നതെന്നും ഫൈസാൻ, ബജിയ, അജ്മൈൻ തുടങ്ങിയ വിദ്യാർത്ഥികൾ പറഞ്ഞു. സ്കൂൾ അധികൃതർ പായ മാത്രമാണ് ഇരിക്കാൻ നൽകിയിട്ടുള്ളതെന്നും കുട്ടികൾ വ്യക്തമാക്കി. സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും യാഥാർത്ഥ്യവും തമ്മിലുള്ള വലിയ അന്തരം കൂടിയാണ് ഈ സംഭവം വെളിച്ചത്തുകൊണ്ടുവരുന്നത്. സംഭവത്തിൽ പ്രതികരിച്ച സംഭൽ ജില്ലാ മജിസ്ട്രേറ്റ് അങ്കിത്…
Read Moreപാമ്പാടി അപകടം; ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു
കോട്ടയം: പാമ്പാടിയിൽ രണ്ട് വിദ്യാർഥിനികളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പൊലിസ് കേസെടുത്തു.ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് എഫ്ഐആർ. കട്ടപ്പന -കോട്ടയം റൂട്ടിലോടുന്ന സിഎംഎസ് ബസിലെ ഡ്രൈവർക്കെതിരെയാണ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തത്. സിസിടിവി പരിശോധിച്ചപ്പോൾ സ്വകാര്യ ബസ് അമിത വേഗത്തിലാണു സഞ്ചരിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സമയം മറ്റൊരു ബസും ഇതേ റൂട്ടിൽ വന്നിരുന്നു. ബസുകൾ തമ്മിൽ മത്സരയോട്ടം നടന്നോ എന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം അപകടവുമായി ബന്ധപ്പെട്ട് റോഡിൽ അപകടകരമായ രീതിയിൽ നിന്നു സംസാരിച്ച രണ്ടുപേർക്കെതിരെയും അന്വേഷണം ആരംഭിച്ചു. ഇവർ റോഡിലേക്ക് കയറി നിന്ന് സംസാരിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തൽ. പൊലിസും മോട്ടർ വാഹന വകുപ്പും കഴിഞ്ഞ രണ്ട് ദിവസമായി അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ ബുധനാഴ്ചയുണ്ടായ അപകടത്തിൽ പാമ്പാടി ബ്ലോസംവാലി ചൈൽഡ് ഡെവലപ്മെന്റ് സെന്റർ ഡയറക്ടറും കടവുംഭാഗം സെന്റ് ഇഗ്നാത്തിയോസ് പള്ളി വികാരിയുമായ…
Read More‘ന്യൂ ഏജ് നടരാജൻ’; മറാഠി ഗാനത്തിന് ചുവടുവെച്ച് കൊച്ചുകുട്ടിയുടെ പ്രകടനം വൈറലാകുന്നു
പ്രശസ്തമായ മറാഠി ഗാനത്തിന് അതിമനോഹരമായി ചുവടുവെച്ച് ഒരു കൊച്ചുകുട്ടി. മറാഠി ചിത്രമായ ‘നതരങ്’ എന്ന സിനിമയിലെ ‘അപ്സര ആലി’ എന്ന ഹിറ്റ് ലാവണി ഗാനത്തിനാണ് കുട്ടി തന്റെ പ്രായത്തിന് അതീതമായ മെയ്വഴക്കത്തോടെ നൃത്തം ചെയ്തത്. ദിവ്യ മാനെ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ മനോഹരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. സംഗീതത്തിന്റെ താളത്തിനൊത്ത് ഒട്ടും പിഴവില്ലാതെയും തികഞ്ഞ ആത്മവിശ്വാസത്തോടെയുമാണ് കുട്ടി നൃത്തം ചെയ്തത്. കുട്ടിയുടെ മുഖഭാവങ്ങളും അതിമനോഹരമായ ചുവടുകളും കാണികളുടെ മനംകവർന്നു. കുട്ടിയുടെ നൃത്തപ്രകടനം കണ്ടുനിന്ന കുട്ടികളും മുതിർന്നവരും അത്ഭുതത്തോടെ നോക്കിനിൽക്കുന്നതും കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ചിലർ കുട്ടിയുടെ ചുവടുകൾ അനുകരിക്കാൻ ശ്രമിച്ചതോടെ അതൊരു ചെറിയ ആഘോഷമായി മാറി. 2013ൽ പുറത്തിറങ്ങിയ ‘നതരങ്’ എന്ന ചിത്രത്തിലെ അമൃത ഖാൻവിൽക്കർ അഭിനയിച്ച ‘അപ്സര ആലി’ എന്ന ഗാനം ബേല ഷെൻഡെയാണ് ആലപിച്ചിരിക്കുന്നത്. അജയ്-അതുൽ കൂട്ടുകെട്ടാണ് സംഗീതം നൽകിയിരിക്കുന്നത്. “കലാബോധം…
Read Moreസർക്കാർ ആശുപത്രിയിൽ നാടകം; അത്യാഹിത വിഭാഗത്തിലേക്ക് അലഞ്ഞുതിരിയുന്ന കാളകൾ ഇരച്ചുകയറി; ഭയന്നോടി രോഗികൾ, വീഡിയോ വൈറൽ
ഉത്തർപ്രദേശിലെ ഒരു സർക്കാർ ആശുപത്രിയിൽ രണ്ട് തെരുവ് കാളകൾ അത്യാഹിത വിഭാഗത്തിലേക്ക് ഇരച്ചുകയറിയത് പരിഭ്രാന്തി പരത്തി. മഹോബ ജില്ലാ ആശുപത്രിയിലാണ് സംഭവം. ആശുപത്രി വരാന്തയിലൂടെയും വാർഡിലൂടെയും കാളകൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ രീതിയിലുള്ള സുരക്ഷാ ആശങ്കകളാണ് ഉയർന്നിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പ്രധാന പ്രവേശന കവാടത്തിലൂടെ ആശുപത്രിക്ക് അകത്തുകടന്ന കാളകൾ നേരെ രോഗികൾക്ക് ചികിത്സ നൽകുന്ന അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. അപകടകരമായ രീതിയിൽ കാളകൾ വാർഡിനുള്ളിലൂടെ നടക്കുന്നത് കണ്ട് കിടക്കകളിൽ ചികിത്സയിലുണ്ടായിരുന്ന രോഗികൾ ഭയന്നുവീഴുകയും കട്ടിലുകളിൽ നിന്ന് ചാടിരക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. കൂട്ടിരിപ്പുകാർ രോഗികളെ സുരക്ഷിതരായി മാറ്റാൻ പെടാപാടുപെട്ടു. തുടർന്ന് കൂട്ടിരിപ്പുകാരുടെ സമയോചിതമായ ഇടപെടലിൽ ഒരു കാളയെ പുറത്തിറക്കാൻ സാധിച്ചെങ്കിലും, മറ്റേ കാള കുറേനേരം കൂടി വാർഡിനുള്ളിൽ തന്നെ അലഞ്ഞുതിരിഞ്ഞു നടന്നു. ആർക്കും പരിക്കുകൾ പറ്റിയിട്ടില്ല എന്നത് ആശ്വാസകരമാണ്. പിന്നീട് ജീവനക്കാരും…
Read Moreകൃപാസനം അഖണ്ഡ ജപമാല മഹാറാലി നാളെ; “അഖണ്ഡ ജപമാല മഹാറാലി രാജ്യനന്മയ്ക്കും ജനക്ഷേമത്തിനും”
ചേര്‍ത്തല: കലവൂര്‍ കൃപാസനത്തില്‍നിന്ന് അര്‍ത്തുങ്കല്‍ ബസിലിക്കയിലേക്ക് അഖണ്ഡ ജപമാല മഹാറാലി നാളെ നടക്കും. മൂന്നര ലക്ഷം വിശ്വാസികൾ പങ്കെടുക്കുന്ന മഹാറാലി 24ന് പുലര്‍ച്ചെ ഒന്നിനാണ് ആരംഭിക്കുന്നത്. കൃപാസനം സ്ഥാപക ഡയറക്ടര്‍ ഫാ. ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍ റാലിക്ക് ആത്മീയ നേതൃത്വം നല്‍കും. ബ്രദര്‍ ആർ. വിജയകുമാർ കോയമ്പത്തൂർ ഫ്ളാഗ് ഓഫ് ചെയ്യും.തീരദേശപാതയ്ക്കു സമാന്തരമായി സഞ്ചരിക്കുന്ന റാലി വൈകുന്നേരം ആറിന് അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ എത്തും. റെക്ടർ ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിൽ റാലിയെ വരവേൽക്കും. തുടർന്ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പിൽ സന്ദേശം നല്കി സമൂഹബലിയര്‍പ്പിക്കും. നൂറോളം വൈദികർ ചടങ്ങില്‍ പങ്കെടുക്കും. റാലിയുടെ വിവിധകേന്ദ്രങ്ങളിൽ ശുദ്ധജലവിതരണവും പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യവും, ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ റാലിക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ ഏകോപിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കൃപാസനത്തിലേക്ക് കെഎസ്ആർടിസി പ്രത്യേക ബസ്…
Read Moreരോഗിയുമായി പോയ ആംബുലൻസിലേക്ക് ബൈക്കിടിച്ചു: യുവാവിനു ദാരുണാന്ത്യം
കോഴിക്കോട്: തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പുതുപ്പാടി സ്വദേശി സുബൈർ ആണ് മരിച്ചത്. പുലർച്ചെ നാലോടെയാണ് അപകടം. ആംബുലൻസ് ഡ്രൈവർക്കും നഴ്സിനും ആംബുലൻസിലുണ്ടായ രോഗിക്കും അപകടത്തിൽ പരിക്കേറ്റു. ബൈക്ക് വന്ന് ഇടിച്ചതോടെ നിയന്ത്രണംവിട്ട ആംബുലൻസ് സമീപത്തെ പോസ്റ്റിലേക്കും ഇടിച്ചുകയറി. സുബൈർ സഞ്ചരിച്ച ബൈക്ക് പൂർണമായും തകർന്ന നിലയിലാണ്. തിരുവമ്പാടിയിലെ ലിസി ആശുപത്രിയിൽ ഹൃദയാഘാതത്തെതുടർന്ന് ചികിത്സക്കെത്തിയ ആനക്കാംപൊയിൽ സ്വദേശിയെ നഗരത്തിലേക്കുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്.
Read Moreമുഖ്യമന്ത്രിയുടെ വീട്ടുമുറ്റത്ത് മലമ്പാമ്പ്: പാമ്പ് കയറുന്നത് മൂന്നാം തവണ
കൊച്ചി: മുഖ്യമന്ത്രി വി.ഡി.സതീശന്റെ ദേശത്തെ വീടിന്റെ മുറ്റത്ത് മലമ്പാമ്പിനെ കണ്ടെത്തി. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാർ വിവരമറിയിച്ചതിനെ തുടർന്ന് സർപ്പ വോളന്റിയർ ബിനു സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി. കഴിഞ്ഞ ദിവസം രാത്രി 11 നാണ് വീടിന്റെ പോർച്ചിൽ പാമ്പിനെ കണ്ടെത്തിയത്. ഉടൻതന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രിയുടെ വീടിന് സമീപത്തുനിന്ന് പാമ്പിനെ പിടികൂടുന്നത്.
Read More