കൊച്ചി: കുവൈറ്റില്‍ നിന്ന് നാടുകടത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടേതെന്ന് കരുതുന്ന മൃതദേഹത്തിന്റെ ഫോറന്‍സിക് പരിശോധന രാജീവ് ഗാന്ധി ബയോ ടെക്നോളജി ലാബിലേക്ക് മാറ്റി. കളമശേരി എച്ച്എംടി പരിസരത്ത് നിന്ന് ജീര്‍ണിച്ച നിലയില്‍ കിട്ടിയ മൃതദേഹം ശാസ്ത്രീയ പരിശോധനക്ക് തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് ലാബ് മാറ്റിയത്.
ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് ലഭിക്കാന്‍ രണ്ടാഴ്ച കൂടി സമയമെടുക്കുമെന്നതിനാല്‍ ഹര്‍ജി ഫെബ്രുവരി ആറിന് പരിഗണിക്കാനായി മാറ്റി. സൂരജ് ലാമയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകന് സാന്റോണ്‍ ലാമ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
