ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്; ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​ണം ന​ഷ്ട​മാ​യി; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കു​മ​ര​കം പോ​ലീ​സ്

കു​മ​ര​കം: കു​മ​ര​ക​ത്ത് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​നാ​യി ടാ​ക്സി ബു​ക്ക് ചെ​യ്യു​ന്ന​താ​യി പ​രാ​തി. കു​മ​ര​ക​ത്തെ ര​ണ്ട് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണം ന​ഷ്ട​മാ​യി. കു​മ​ര​കം ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള ഒ​രു ഹോം ​സ്റ്റേ​യി​ൽ താ​മ​സി​ക്കു​ക​യാ​ണെ​ന്നും കു​മ​ര​ക​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ല​പ്പു​ഴ​യി​ലും ഓ​ട്ടം പോ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഒ​ട്ട​ന​വ​ധി ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ​യും ഒ​രു ഹൗ​സ് ബോ​ട്ട് ഉ​ട​മ​യെ​യും ത​ട്ടി​പ്പു​കാ​ര്‍ ബ​ന്ധ​പ്പെ​ട്ട​ത്.

ത​ട്ടി​പ്പി​ന്‍റെ പ​ദ്ധ​തി ഇ​ങ്ങ​നെ:
ത​ട്ടി​പ്പു​കാ​ർ, കാ​ർ ബു​ക്ക് ചെ​യ്യു​ന്ന​താ​യി അ​റി​യി​ക്കു​ക​യും അ​ഡ്വാ​ൻ​സ് പ​ണം ചോ​ദി​ക്കാ​തെ ത​ന്നെ ന​ൽ​കാ​ൻ ത​യാ​റാ​കു​ക​യും ചെ​യ്യും. 500 രൂ​പ അ​ഡ്വാ​ൻ​സ് അ​യ​യ്ക്കാ​മെ​ന്ന​റി​യി​ക്കു​ക​യും തു​ട​ര്‍​ന്ന് അ​റി​യാ​തെ 5,000 രൂ​പ അ​യ​ച്ച​താ​യും അ​വ​കാ​ശ​പ്പെ​ടും.

തെ​ളി​വാ​യി വ്യാ​ജ ഗൂ​ഗി​ൾ പേ ​സ്ലി​പ്പ് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്യും. ര​ണ്ട് ഡ്രൈ​വ​ർ​മാ​ർ ത​ട്ടി​പ്പു മ​ന​സി​ലാ​ക്കാതെ 2,000 രൂ​പ ഗൂ​ഗി​ൾ പേ ​വ​ഴി തി​രി​ച്ച​യ​ച്ചു. പി​ന്നീ​ട് അ​ക്കൗ​ണ്ട് ചെ​ക്ക് ചെ​യ്ത​പ്പോ​ഴാ​ണ് അ​ക്കൗ​ണ്ടി​ൽ പ​ണം ഒ​ന്നും എ​ത്തി​യി​ല്ലെ​ന്നും ര​ണ്ടാ​യി​രം രൂ​പ ന​ഷ്ട​മാ​യി എ​ന്നും അ​റി​യു​ന്ന​ത്.

ഗാ​ല​റി​യി​ൽ​നി​ന്നു​ള്ള ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത​തി​നാ​ലാ​ണ് കൂ​ടു​ത​ൽ തു​ക ന​ഷ്ട​പ്പെ​ടാ​തി​രു​ന്ന​തെ​ന്ന് ഡ്രൈ​വ​ർ​മാ​ർ പ​റ​ഞ്ഞു. വി​ശ്വ​സി​പ്പി​ക്കാ​ൻ ഹ​രി​ശ​ങ്ക​ർ എ​ന്ന പേ​രി​ലു​ള്ള ആ​ധാ​ർ കാ​ർ​ഡി​ന്‍റെ കോ​പ്പി​യും ഡ്രൈ​വ​ർ​മാ​ർ​ക്ക് അ​യ​ച്ചി​രു​ന്നു.

പ​ല ന​മ്പ​രു​ക​ളി​ൽ നി​ന്നു​മാ​ണ് ത​ട്ടി​പ്പു​കാ​ര​ൻ ഡ്രൈ​വ​ർ​മാ​രെ വി​ളി​ച്ച​ത്. ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ സൈ​ബ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​പ​രി​ചി​ത​രാ​യ വ്യ​ക്തി​ക​ളി​ൽ​നി​ന്നു കോ​ളു​ക​ൾ വ​രു​മ്പോ​ൾ ടാ​ക്സി ഡ്രൈ​വ​ർ​മാ​രും ഉ​ട​മ​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കു​മ​ര​കം പോ​ലീ​സും നി​ർ​ദേ​ശി​ച്ചു.

Related posts

Leave a Comment