ഇന്ത്യയുടെ മില്ലേനിയം സിറ്റി ഗുരുഗ്രാമിൽ ജീവിക്കുന്നതിനെക്കുറിച്ച് ഐടി പ്രൊഫഷണലായ യുവതി വെളിപ്പെടുത്തിയ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സോഫ്റ്റ്വെയർ എൻജിനീയറായ നികിത യാദവ് ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു മാസം 90,000 രൂപയാണ് തനിക്ക് ചിലവാകുന്നതെന്ന് യുവതി പറഞ്ഞു. ഓരോ മാസത്തെയും ബില്ലുകൾ പറഞ്ഞാണ് നികിത വീഡിയോ ചെയ്തിരിക്കുന്നത്.
താമസവും വൈദ്യുതിയും കൂടി 16,000 രൂപ. നിക്ഷേപങ്ങളും ഇഎംഐയും കൂടി 60,000 രൂപ. ഭക്ഷണം/ഗ്രോസറി 3,000 രൂപ. യാത്രയ്ക്കായി 1,500 രൂപ. ഷോപ്പിംഗ്, സ്കിൻകെയർ 5,000 രൂപ. സിനിമ, പുറത്തുനിന്നുള്ള ഭക്ഷണം തുടങ്ങിയ കാര്യങ്ങൾക്കായി 4,000 രൂപ. ഓഫീസിൽ നിന്ന് കാബ് സൗകര്യമുള്ളതിനാൽ മാസത്തിൽ പത്ത് ദിവസം മാത്രമാണ് ഓഫീസിൽ പോകേണ്ടി വരുന്നതെന്നത്. അതിനാൽ യാത്രാചിലവി ലഭിക്കുന്നുണ്ടെന്നും യുവതി വ്യക്തമാക്കി.
പ്രതിമാസ ചെലവ് 89,500 രൂപ എന്നാണ് നികിത കണക്കാക്കുന്നത്. ലഭിക്കുന്ന ശമ്പളത്തിന്റെ ഭൂരിഭാഗവും ഭാവിയിലേക്കുള്ള സുരക്ഷയ്ക്കായി നിക്ഷേപിക്കുന്നു എന്നതാണ് ഈ കണക്കിലെ പ്രത്യേകത.
