ആ​സാ​മി​ൽ നി​ന്നെ​ത്തി ഫു​ൾ എ ​പ്ല​സ് നേ​ടി ഹാ​ഫി​സ


വെ​ച്ചൂ​ർ: ആ​സാ​മി​ൽ നി​ന്നു​ വൈ​ക്ക​ത്തി​ന്‍റെ മ​ണ്ണി​ലെ​ത്തി പ​ഠി​ച്ച വി​ദ്യാ​ർ​ഥി​നി​ക്ക് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്.

ആ​സാം സ്വ​ദേ​ശി ഹൈ​ദ​ര​ലി​യു​ടെ മ​ക​ളും കു​ട​വെ​ച്ചൂ​ർ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ ഹാ​ഫി​സ ഖാ​തൂ​നാ​ണ് മി​ന്നും വി​ജ​യം നേ​ടി​യ​ത്. പ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് വെ​ച്ചൂ​രി​ലെ​ത്തി​യ ഹൈ​ദ​ര​ലി വെ​ച്ചൂ​രി​ൽ മ​ൽ​സ്യ വി​ൽ​പ​ന​ക്കാ​ര​നാ​ണ്.

ഏ​ഴു വ​യ​സു​ള്ള​പ്പോ​ൾ വെ​ച്ചൂ​രി​ൽ എ​ത്തി​യ ഹാ​ഫി​സ ഇ​ട​യാ​ഴം സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ൽ ര​ണ്ടാം ക്ലാ​സി​ലാ​ണ് പ​ഠ​നം ആ​രം​ഭി​ച്ച​ത്. അ​ഞ്ചു​മു​ത​ൽ വെ​ച്ചൂ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സി​ൽ പ​ഠ​നം ആ​രം​ഭി​ച്ചു. ഹാ​ഫീ​സ​യു​ടെ സ​ഹോ​ദ​ര​ൻ ഇ​തേ സ്കൂ​ളി​ൽ ഒ​ൻ​പ​തി​ൽ പ​ഠി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment