അണികളുടെ വികാരം തിരിച്ചറിയാനായില്ല; ഗോ​വി​ന്ദ​ന്‍റെ ശൈ​ലി പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​ക്ക് ചേ​ര്‍​ന്ന​ത​ല്ലെന്ന് രൂ​ക്ഷ​വി​മ​ര്‍​ശ​നം

‌ആ​ല​പ്പു​ഴ: സി​പി​എം ജി​ല്ലാ​ സെ​ക്ര​ട്ടേറി​യ​റ്റി​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കും സം​സ്ഥാ​ന ​സെ​ക്ര​ട്ട​റി​ക്കു​മെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​നം. ജി. ​സു​ധാ​ക​ര​നെ പി​ണ​ക്കേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നും സീ​റ്റ് ന​ല്‍​കേ​ണ്ട​താ​യി​രു​ന്നെ​ന്നും ചി​ല അം​ഗ​ങ്ങ​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി എം​എ​ല്‍​എ​മാ​ര്‍ ശ്ര​ദ്ധി​ക്കേ​ണ്ട​താ​യി​രു​ന്നു എ​ന്ന​ത​ര​ത്തി​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ന​ട​ത്തി​യ പ്ര​സ്ഥാ​വ​ന​യ്‌​ക്കെ​തി​രേ പി.​പി. ചി​ത്ത​ര​ഞ്ജ​നും എ​ച്ച്. സ​ലാ​മും പ്ര​തി​ക​രി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ​യെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​ത് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ത​ന്നെ തി​രി​ച്ച​ടി​യാ​യി. ജി. ​സു​ധാ​ക​ര​ന്‍റെ പ്ര​ശ്‌​നം സൗ​മ്യ​മാ​യി കൈ​കാ​ര്യം ചെ​യ്തി​രു​ന്നെ​ങ്കി​ല്‍ അ​മ്പ​ല​പ്പു​ഴ​യി​ല്‍ അ​ദ്ദേ​ഹം ജ​യി​ക്കു​മാ​യി​രു​ന്നെ​ന്ന് സെ​ക്ര​ട്ടേറി​യ​റ്റം​ഗം രാ​ഘ​വ​ന്‍ പ​റ​ഞ്ഞു. ടി.​കെ. ഗോ​വി​ന്ദ​ന്‍റെയും കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍റെയും കാ​ര്യ​ത്തി​ല്‍ അ​ണി​ക​ളു​ടെ വി​കാ​രം തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കാ​തെ പോ​യ​ത് പ്ര​ശ്‌​ന​മാ​യി.

ക​ണ്ണൂ​രും കാ​സ​ര്‍​ഗോ​ഡും ജ​യി​ക്കേ​ണ്ട​യി​ട​ങ്ങ​ളി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യ​ത് അ​വി​ട​ങ്ങ​ളി​ലെ പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​ശ്‌​ന​മാ​ണ്. എ​ന്നാ​ല്‍, പി​ണ​റാ​യി വി​ജ​യ​നെ​തി​രേ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​ല്ല. ഗോ​വി​ന്ദ​ന്‍റെ ശൈ​ലി പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​ക്ക് ചേ​ര്‍​ന്ന​ത​ല്ല. കൊ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ഇ​രു​ന്ന ക​സേ​ര​യി​ലാ​ണ് ഗോ​വി​ന്ദ​ന്‍​ ഇ​രി​ക്കു​ന്ന​തെ​ന്ന് ഓ​ര്‍​ക്ക​ണ​മെ​ന്നും ചി​ല അം​ഗ​ങ്ങ​ള്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി. ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്ന​നി​ല​യി​ല്‍ ആ​ര്‍. നാ​സ​ര്‍ തി​ക​ഞ്ഞ പ​രാ​ജ​യ​മാ​യി​രു​ന്നെ​ന്നും ചി​ല അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു.

Related posts

Leave a Comment