വ്യാ​ജ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ത​ത്സ​മ​യം ക​ണ്ടെ​ത്താ​ൻ മ്യൂ​ൾ ഹ​ണ്ട​ർ​ എ​ഐ സം​വി​ധാ​നം

പ​ര​വൂ​ർ: രാ​ജ്യ​ത്ത് അ​തി​വേ​ഗം വ​ള​രു​ന്ന ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളു​ടെ മ​റ​വി​ൽ ന​ട​ക്കു​ന്ന സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കും വ്യാ​ജ ബാ​ങ്ക് അ​ക്കൗ​ണ്ട് (മ്യൂ​ൾ അ​ക്കൗ​ണ്ട്) ശൃം​ഖ​ല​ക​ൾ​ക്കും ത​ട​യി​ടാ​ൻ അ​ത്യാ​ധു​നി​ക കൃ​ത്രി​മ​ബു​ദ്ധി സം​വി​ധാ​ന​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ.ഇ​ന്ത്യ​ൻ സൈ​ബ​ർ ക്രൈം ​കോ​ർ​ഡി​നേ​ഷ​ൻ സെ​ന്‍റ​റും റി​സ​ർ​വ് ബാ​ങ്ക് ഇ​ന്നൊ​വേ​ഷ​ൻ ഹ​ബ്ബും സം​യു​ക്ത​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത മ്യൂ​ൾ ഹ​ണ്ട​ർ എ​ന്ന കൃ​ത്രി​മ ബു​ദ്ധി അ​ധി​ഷ്ഠി​ത ടൂ​ളാ​ണ് രാ​ജ്യം അ​വ​ത​രി​പ്പി​ച്ച​ത്.

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളി​ലൂ​ടെ ക​വ​രു​ന്ന പ​ണം ഒ​ളി​പ്പി​ക്കാ​നും വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റി ഉ​റ​വി​ടം മ​റ​യ്ക്കാ​നു​മാ​യി സൈ​ബ​ർ ക്രി​മി​ന​ലു​ക​ൾ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളെ ത​ത്സ​മ​യം ക​ണ്ടെ​ത്തു​ക​യാ​ണ് ഈ ​സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. സാ​ധാ​ര​ണ​ക്കാ​രു​ടെ പേ​രി​ൽ വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ചും പ്ര​ലോ​ഭി​പ്പി​ച്ചും നി​ർ​മി​ക്കു​ന്ന ഇ​ത്ത​രം ‘മ്യൂ​ൾ അ​ക്കൗ​ണ്ടു​ക​ൾ’ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തി​യി​രു​ന്ന​ത്.

ബാ​ങ്കിം​ഗ് ഇ​ട​പാ​ടു​ക​ളു​ടെ രീ​തി​ക​ൾ മെ​ഷീ​ൻ ലേ​ണിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഈ ​പ്ലാ​റ്റ്‌​ഫോം തു​ട​ർ​ച്ച​യാ​യി വി​ശ​ക​ല​നം ചെ​യ്യും.ഒ​രു അ​ക്കൗ​ണ്ടി​ലേ​ക്ക് പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന വ​ൻ പ​ണ​മൊ​ഴു​ക്ക്, ദ്രു​ത​ഗ​തി​യി​ലു​ള്ള ഫ​ണ്ട് കൈ​മാ​റ്റ​ങ്ങ​ൾ, സാ​ധാ​ര​ണ പെ​രു​മാ​റ്റ​ത്തി​ൽ നി​ന്നു​ള്ള വ്യ​തി​യാ​ന​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കാ​ൻ ഇ​തി​ന് സാ​ധി​ക്കും.

ദേ​ശീ​യ ത​ല​ത്തി​ലു​ള്ള സൈ​ബ​ർ ഇന്‍റ​ലി​ജ​ൻ​സ് ഡാ​റ്റാ​ബേ​സു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ സം​ശ​യാ​സ്പ​ദ​മാ​യ അ​ക്കൗ​ണ്ടു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ ഉ​ട​ന ബാ​ങ്കു​ക​ൾ​ക്കും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കും ഇ​ത് മു​ന്ന​റി​യി​പ്പ് ന​ൽ​കും.

വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കും.യു​പി​ഐ, മൊ​ബൈ​ൽ ബാ​ങ്കിം​ഗ് എ​ന്നി​വ ജ​ന​കീ​യ​മാ​യ​തോ​ടെ ഫി​ഷിം​ഗ്, വ്യാ​ജ വാ​യ്പാ ആ​പ്പു​ക​ൾ, ഐ​ഡ​ന്‍റി​റ്റി മോ​ഷ​ണം തു​ട​ങ്ങി​യ ത​ട്ടി​പ്പു​ക​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ സു​ര​ക്ഷാ ക​വ​ച​വു​മാ​യി രാ​ജ്യം രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ബാ​ങ്കു​ക​ൾ, ഫി​ൻ​ടെ​ക് ക​മ്പ​നി​ക​ൾ, അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ ത​മ്മി​ലു​ള്ള ഏ​കോ​പ​നം ശ​ക്ത​മാ​ക്കി​ക്കൊ​ണ്ട് ഡി​ജി​റ്റ​ൽ സാ​മ്പ​ത്തി​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ വ​ലി​യൊ​രു മാ​റ്റ​ത്തി​ന് ഈ ​പു​തി​യ എ​ഐ സം​വി​ധാ​നം തു​ട​ക്കം കു​റി​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ദ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ.

എ​സ്. ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment