സി​നി​മ​യി​ലെ​പോ​ലെ​ത​ന്നെ ജീ​വി​ത​ത്തി​ലും! ഗൂ​ഗി​ൾ പേ ​ചെ​യ്യാ​ൻ അ​റി​യി​ല്ലെ​ന്ന് ഇ​ന്ദ്ര​ൻ​സ്

സൂ​ര്യ നാ​യ​ക​നാ​യ ത​മി​ഴ് ചി​ത്രം മി​ക​ച്ച അ​ഭി​പ്രാ​യ​ത്തോ​ടെ തി​യ​റ്റ​റു​ക​ളി​ൽ മു​ന്നേ​റി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​ല​യാ​ളി​ക​ൾ​ക്ക് ഈ ​ചി​ത്രം കു​റ​ച്ച് സ്പെ​ഷ്യ​ലാ​ണ്, പ്രി​യ​പ്പെ​ട്ട ഇ​ന്ദ്ര​ൻ​സ് ചി​ത്ര​ത്തി​ൽ ഒ​രു മി​ക​ച്ച ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​താ​ണ് അ​തി​ന് കാ​ര​ണം. ചി​ത്ര​ത്തി​ലെ ഇ​ന്ദ്ര​ൻ​സി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​നും ഏ​റെ പ്ര​ശം​സ ല​ഭി​ച്ചി​രു​ന്നു.

ഗൂ​ഗി​ൾ പേ ​ചെ​യ്യാ​ൻ അ​റി​യി​ല്ലെ​ന്ന് ഇ​ന്ദ്ര​ൻ​സി​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ മ​ട്ടാ​ഞ്ചേ​രി സു​കു​മാ​ര​ൻ പ​റ​യു​ന്ന രം​ഗം തി​യ​റ്റ​റി​ൽ എ​ല്ലാ​വ​രു​ടെ​യും ക​ണ്ണ് ന​ന​യി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ ത​നി​ക്ക് ജീ​വി​ത​ത്തി​ലും ഗൂ​ഗി​ൾ പേ ​ചെ​യ്യാ​ൻ അ​റി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ഇ​ന്ദ്ര​ൻ​സി​ന്‍റെ വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​ന്ദ്ര​ൻ​സ്. താ​ൻ സ്മാ​ർ​ട്ട് ഫോ​ൺ വാ​ങ്ങി​ക്കാ​ൻ കാ​ര​ണം മ​മ്മൂ​ട്ടി​യാ​ണെ​ന്നും ഇ​ന്ദ്ര​ൻ​സ് വെ​ളി​പ്പെ​ടു​ത്തി. “ഇ​പ്പോ​ഴും എ​നി​ക്ക് ഗൂ​ഗി​ൾ പേ ​ചെ​യ്യാ​ൻ അ​റി​യി​ല്ല. സ​ത്യ​മാ​യി​ട്ടും എ​നി​ക്ക​റി​യി​ല്ല. സ്മാ​ർ​ട്ട് ഫോ​ൺ ത​ന്നെ ഞാ​ൻ ഈ ​അ​ടു​ത്ത​യി​ടെ ആ​ണ് വാ​ങ്ങി​യ​ത്. മ​മ്മൂ​ട്ടി സാ​ർ ഒ​രു ദി​വ​സം എ​ന്തോ കാ​ര്യം പ​റ​യാ​നാ​യി എ​ന്നെ വി​ളി​ച്ചു. ഞാ​ൻ എ​ന്‍റെ മ​ക​ന്‍റെ ന​മ്പ​ർ ആ​ണ് എ​ല്ലാ​വ​ർ​ക്കും കൊ​ടു​ക്കു​ന്ന​ത്. എ​ല്ലാ​വ​ർ​ക്കും മെ​സേ​ജ് അ​യ​ക്കു​ന്ന​തു​മെ​ല്ലാം അ​വ​നാ​ണെ​ന്നും ഇ​ന്ദ്ര​ൻ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment