വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്കാം; നി​വേ​ദ​ന​വു​മാ​യെ​ത്തി​യ ത​ങ്ക​മ​ണി​യ​മ്മ​യ്ക്ക് റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ​യു​ടെ ക​രു​ത​ൽ

മ​ങ്കൊ​ന്പ്: ജൂ​ലൈ 2 വൈ​കു​ന്നേ​രം വൈ​എം​സി​എ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കാ​വാ​ല​ത്തെ​ത്തി​യ റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ തി​ര​ക്കി​ട്ട് മ​ട​ങ്ങു​ന്ന​തി​നി​ടെ, നി​വേ​ദ​ന​വു​മാ​യെ​ത്തി​യ ത​ങ്ക​മ​ണി​യ​മ്മ​ക്കു ല​ഭി​ച്ച​ത് ക​രു​ത​ലി​ന്‍റെ സ്വാ​ന്ത​നം. കോ​ഴി​ച്ചാ​ല്‍ വ​ട​ക്ക് പാ​ട​ശേ​ഖ​ര​പ്ര​ദേ​ശ​മാ​യ കി​ഴ​ക്കേ​ചേ​ന്ന​ങ്ക​രി​യി​ലെ വെ​ള്ള​ക്കെ​ട്ട് ദു​രി​ത​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നു​ള്ള, വ​നി​ത​ക​ളു​ടെ നി​വേ​ദ​ന​വു​മാ​യാ​ണ് ത​ങ്ക​മ​ണി​യ​മ്മ എം​എ​ല്‍​എ​യു​ടെ പ​ക്ക​ലെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ കു​റെ വ​ര്‍​ഷ​ങ്ങ​ളാ​യി വെ​ള്ളം പൊ​ങ്ങു​മ്പോ​ഴെ​ല്ലാം നി​യ​ന്ത്രി​ത പ​മ്പി​ങ്ങി​നെ കു​റി​ച്ചു​ള്ള അ​ധി​കാ​രി​ക​ളു​ടെ വാ​ഗ്ദാ​ന​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​റു​ണ്ടെ​ങ്കി​ലും, സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ത്യേ​കി​ച്ചു സ്ത്രീ​ക​ളു​ടെ ദു​രി​ത​ങ്ങ​ള്‍ തു​ട​രു​ന്ന​തി​നെ കു​റി​ച്ചാ​ണ് അ​മ്മ​യ്ക്ക് പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്.

തി​ര​ക്കെ​ല്ലാം മ​റ​ന്ന റെ​ജി ചെ​റി​യാ​ന്‍ അ​മ്മ​യെ ചേ​ര്‍​ത്തു​നി​ര്‍​ത്തി വി​ശ​ദാം​ശ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു. നി​വേ​ദ​നം കൈ​പ്പ​റ്റി വേ​ണ്ട​ത് ചെ​യ്യാ​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി​യാ​ണ് എം​എ​ല്‍​എ മ​ട​ങ്ങി​യ​ത്.

റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ​വ​ച്ച് മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണ​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും ന​ട​ത്തി. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും ന​ൽ​കി.

വൈ​എം​സി​എ നാ​ഷ​ണ​ൽ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ജോ​ൺ, ക​പ്പൂ​ച്ചി​ൻ ആ​ശ്ര​മ സു​പ്പീ​രി​യ​ർ ഫാ. ​വ​ർ​ഗീ​സ് സി​റാ​ഫ്, കെ.​ടി. ചെ​റി​യാ​ൻ, ബേ​ബി ചെ​റി​യാ​ൻ, ജോ​സ് കോ​യി​പ്പ​ള്ളി, സ​ണ്ണി തോ​മ​സ്, റോ​ജോ ജോ​സ​ഫ്, ലി​യോ ജോ​സ​ഫ്, അ​ല​ക്‌​സ് ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ്രാ​ദേ​ശി​ക കു​ടി​വെ​ള്ള​വി​ത​ര​ണം, റോ​ഡു നി​ർ​മാ​ണം, പൊ​തു​ഗ​താ​ഗ​തം,വി​ക​സ​ന​പ​ദ്ധ​തി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണം,വെ​ള്ള​ക്കെ​ട്ടു ദു​രി​ത​നി​വാ​ര​ണം തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യു​ച്ചു​കൊ​ണ്ടു​ള്ള നി​വേ​ദ​ന​ങ്ങ​ളും എം​എ​ൽ​എ​യ്ക്കു സ​മ​ർ​പ്പി​ച്ചു.

Related posts

Leave a Comment