സ​ഹ​പാ​ഠി​യു​ടെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചു; അ​ഞ്ചു​പേ​ര്‍​ക്കെ​തി​രേ കൂ​ടി പോ​ലീ​സ് കേ​സെ​ടു​ത്തു

ഉ​ള്ളൂ​ര്‍: ഒ​പ്പം പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​നി​യു​ടെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് അ​ഞ്ചു കേ​സു​ക​ള്‍​കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു. വ​യ​നാ​ട് സ്വ​ദേ​ശി​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മു​ന്നാം വ​ര്‍​ഷ എം.​ബി.​ബി.​എ​സ് വി​ദ്യാ​ര്‍​ഥി​യു​മാ​യ എ​ബേ​ല്‍ അ​ഗ​സ്റ്റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും കോ​ട​തി ഇ​യാ​ള്‍​ക്കു ജാ​മ്യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ബു​ധ​നാ​ഴ്ച​യാ​ണ് ത​ന്‍റെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നു കാ​ട്ടി വി​ദ്യാ​ര്‍​ഥി​നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. എ​ബേ​ല്‍ അ​ഗ​സ്റ്റി​നെ​തി​രേ സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​കേ​സു​ക​ള്‍​കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ആ​ദ്യ പ​രാ​തി​യി​ല്‍ അ​റ​സ്റ്റി​ലാ​യ എ​ബേ​ലി​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു​വെ​ങ്കി​ലും ഇ​യാ​ള്‍​ക്ക് ജാ​മ്യം ല​ഭി​ച്ച​ത് അ​റി​ഞ്ഞ​തോ​ടെ​യാ​ണ് കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പ​രാ​തി​യു​മാ​യി ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ പോ​ലീ​സ് എ​ഫ്ഐ​ആ​ര്‍ ഇ​ടാ​നോ കു​ട്ടി​ക​ളു​ടെ മൊ​ഴി​യെ​ടു​ക്കാ​നോ ത​യാ​റാ​യി​ല്ലെ​ന്നാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ ആ​രോ​പ​ണം.

ഒ​രേ സ്വ​ഭാ​വ​മു​ള്ള പ​രാ​തി​ക​ളാ​യ​തി​നാ​ല്‍ ഒ​റ്റ എ​ഫ്ഐ​ആ​ര്‍ ഇ​ട്ട് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​മെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ നി​ല​പാ​ട്. ഇ​തി​നെ​യാ​ണ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ എ​തി​ര്‍​ത്ത​ത്. എ​ട്ടു​പേ​രാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തെ​ങ്കി​ലും നി​ല​വി​ല്‍ അ​ഞ്ചു​പേ​രു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള​ള കേ​സു​മാ​യി പു​തി​യ പ​രാ​തി​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ക്കാ​മെ​ന്ന പോ​ലീ​സി​ന്‍റെ നി​ല​പാ​ടി​നെ​തി​രേ ബു​ധ​നാ​ഴ്ച രാ​ത്രി വൈ​കി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​രു​ക​യു​ണ്ടാ​യി.

അ​തി​നി​ടെ വി​ദ്യാ​ര്‍​ഥി സം​ഘം മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്റ്റേ​ഷ​നി​ല്‍ എ​ത്തു​ക​യും ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യത്. പു​തി​യ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നും മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ശ​ക്ത​മാ​യ നി​ല​പാ​ടി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​തി​നി​ടെ ആ​ദ്യം പ​രാ​തി​ന​ല്‍​കി​യ ചി​ല വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രാ​തി​യു​മാ​യി എ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. അ​ങ്ങ​നെ​യെ​ങ്കി​ലും മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സി​ന് ഈ ​സം​ഭ​വ​ങ്ങ​ളി​ലെ​ല്ലാം കേ​സെ​ടു​ക്കേ​ണ്ട​താ​യി വ​രും.

Related posts

Leave a Comment