കോ​ഴി​ത്തീ​റ്റ വി​ല​വ​ർ​ധ​ന​വി​ൽ ന​ട്ടം​തി​രി​ഞ്ഞ് കോ​ഴി​ക്ക​ർ​ഷ​ക​ർ; സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ വേ​ണം

ആ​ല​പ്പു​ഴ: കോ​ഴി​ത്തീ​റ്റ വി​ല വ​ർ​ധ​ന​യി​ൽ അ​ടി​തെ​റ്റി കോ​ഴ​ക്ക​ർ​ഷ​ക​ർ. കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളു​ടെ വി​ല ഇ​ര​ട്ടി​യോ​ള​മാ​യ​തും പ്ര​തി​സ​ന്ധി​യു​ടെ ആ​ക്കം കൂ​ട്ടു​ന്നു. ഇ​തോ​ടെ ഓ​ണം സീ​സ​ണി​ൽ ഇ​റ​ച്ചി​ക്കോ​ഴി​വി​ല ഉ​യ​രു​മെ​ന്നു​റ​പ്പാ​യി.

വി​ല​നി​യ​ന്ത്ര​ണ​ത്തി​ന് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നാ​ണ് മേ​ഖ​ല​യി​ലെ സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം.

ചെ​റു​കി​ട, ഇ​ട​ത്ത​രം ക​ർ​ഷ​ക​രു​ടെ നി​ല​നി​ൽ​പ്പി​നെ ത​ന്നെ ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ മാ​ത്രം 50 കി​ലോ​യു​ടെ ഒ​രു ചാ​ക്ക് കോ​ഴി​ത്തീ​റ്റ​യു​ടെ വി​ല 450 രൂ​പ​യി​ല​ധി​ക​മാ​ണ് വ​ർ​ധി​ച്ച​ത്. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മാ​ക്കി ഈ ​സ​മ​യ​ത്താ​ണ് ക​ർ​ഷ​ക​ർ കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വ​ള​ർ​ത്തി​ത്തു​ട​ങ്ങു​ന്ന​ത്.

എ​ന്നാ​ൽ, കോ​ഴി​ത്തീ​റ്റ​യു​ടെ​യും കോ​ഴി​ക്കു​ഞ്ഞി​ന്‍റെ​യും അ​മി​ത​വി​ല കാ​ര​ണം നി​ര​വ​ധി ക​ർ​ഷ​ക​ർ കൃ​ഷി​യി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങു​ക​യും ചി​ല​ർ കൃ​ഷി കു​റ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​ത് ഇ​റ​ച്ചി​ക്കോ​ഴി​യു​ടെ ല​ഭ്യ​ത കു​റ​യ്ക്കു​ക​യും വി​ല ഉ​യ​രാ​ൻ ഇ​ട​യാ​ക്കു​ക​യും ചെ​യ്യും.

സ്വ​ന്ത​മാ​യി കോ​ഴി വ​ള​ർ​ത്തു​ന്ന​വ​ർ​ക്ക് ജോ​ലി​ക്കൂ​ലി പോ​ലും പ​ല​പ്പോ​ഴും ല​ഭി​ക്കാ​റി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വ​ലി​യ ഫാ​മു​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള കൂ​ലി​യും ക​ണ്ടെ​ത്ത​ണം.

Related posts

Leave a Comment