പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ സ​ർ​വീ​സ്: സ​ർ​ക്കാ​ർ 41.5 കോ​ടി അ​നു​വ​ദി​ച്ചു

ചാ​ത്ത​ന്നൂ​ർ: യു​ഡി​എ​ഫി​ന്‍റെ തെര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​ന​മാ​യി​രു​ന്ന, യു ​ഡി എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പ്രി​യ​ദ​ർ​ശി​നി സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര​യ്ക്ക് സ​ർ​ക്കാ​ർ ആ​ദ്യ ഗ​ഡു പ​ണം അ​നു​വ​ദി​ച്ചു. 41.50,58555 രൂ​പ​യാ​ണ് കെ ​എ​സ് ആ​ർ ടി ​സി യ്ക്ക് ​അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര​യു​ടെ ബാ​ധ്യ​ത സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് കെഎ​സ്ആ​ർടി സി ഓ​ർ​ഡി​ന​റി ബ​സു​ക​ൾ പ്രി​യ​ദ​ർ​ശി​നി സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര ബ​സു​ക​ളാ​ക്കി​യ​ത്. പ്രി​യ​ദ​ർ​ശി​നി സ​ർ​വീ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര ന​ട​ത്തി​യ​വ​രു​ടെ​യും ഇ​തി​ലൂ​ടെ കെഎ​സ്ആ​ർ​ടി​സി​ക്ക് ഉ​ണ്ടാ​യ വ​രു​മാ​ന ന​ഷ്ട​ത്തി​ന്‍റെ​യും കൃ​ത്യ​മാ​യ ക​ണ​ക്കെ​ടു​ക്കാ​ൻ സിഎംഡി ​ക​ഴി​ഞ്ഞ ദി​വ​സം യൂണി​റ്റ് മേ​ധാ​വി​ക​ൾ​ക്ക് ഉ​ത്ത​ര​വ് ന​ല്കി​യി​രു​ന്നു.

സ്ത്രീ​സൗ​ജ​ന്യ യാ​ത്ര​യ്ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ 800 കോ​ടി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പ്രി​യ​ദ​ർ​ശി​നി സ​ർ​വീ​സ് ആ​രം​ഭി​ച്ച ജൂ​ൺ 15 മു​ത​ൽ 30 വ​രെ​യു​ള്ള പ​ണ​മാ​ണ് ഇ​പ്പോ​ൾ അ​നു​വ​ദി​ച്ച​ത്. കെഎ​സ്ആ​ർടി സി സി ​എംഡി ​പ്ര​മോ​ജ്ശ​ങ്ക​ർ ജൂ​ലൈ 2 – ന് ​സ​ർ​ക്കാ​രി​നു നല്കി​യ ക​ത്തി​നെ തു​ട​ർ​ന്നാ​ണ് ആ​ദ്യ ഗ​ഡു​വാ​യി തു​ക അ​നു​വ​ദി​ച്ച​ത്.

Related posts

Leave a Comment