സ്നേ​ഹ​വും ക​രു​ത​ലും തു​ണ​യാ​യി; 700 ഗ്രാം ​തൂ​ക്ക​മു​ള്ള ന​വ​ജാ​ത​ശി​ശു​വി​ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​തി​ജീ​വ​നം

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 25 ആ​ഴ്ച വ​ള​ർ​ച്ച​യി​ൽ ജ​നി​ച്ച 700 ഗ്രാം ​മാ​ത്രം ഭാ​ര​മു​ള്ള കു​ട്ടി​ക്ക് മൂ​ന്നു​മാ​സ​ത്തെ പ​രി​ച​ര​ണ​ത്തി​ലൂ​ടെ അ​തി​ജീ​വ​നം. ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും മൂ​ന്ന് മാ​സ​ത്തി​ല​ധി​കം നീ​ണ്ട പ​രി​ച​ര​ണ​ത്തി​ലൂ​ടെ​യാ​ണ് ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ടു​ത്തി കു​ട്ടി​യെ ഡി​സ്ചാ​ർ​ജ് ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത്.

ജ​നി​ച്ച ഉ​ട​ൻ​ത​ന്നെ കു​ഞ്ഞി​ന് ഗു​രു​ത​ര​മാ​യ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖം ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ചി​കി​ത്സ​യും വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​വും ന​ൽ​കി. ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ കു​ഞ്ഞി​നെ സ്വ​യം ശ്വ​സി​ക്കു​ന്ന നി​ല​യി​ലേ​ക്ക് ഡോ​ക്ട​ർ​മാ​ർ എ​ത്തി​ച്ചു.

ചി​കി​ത്സ​യ്ക്കി​ട​യി​ൽ പ്രി​മേ​ച്വ​ർ അ​നീ​മി​യ, അ​ക്യൂ​ട്ട് കി​ഡ്നി ഇ​ഞ്ചു​റി, അ​ണു​ബാ​ധ തു​ട​ങ്ങി നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി.​നി​യോ​നാ​റ്റോ​ള​ജി ഐ​സി​യു​വി​ൽ ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ​യും പ​രി​ച​ര​ണ​ത്തി​ലൂ​ടെ ഇ​വ​യെ​ല്ലാം നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​ൻ സാ​ധി​ച്ചു.

പ്രാ​യ​മാ​കാ​തെ ജ​നി​ക്കു​ന്ന ശി​ശു​ക്ക​ളി​ൽ ക​ണ്ടു​വ​രു​ന്ന റെ​റ്റി​നോ​പ്പ​തി ഓ​ഫ് പ്രി​മേ​ച്യു​രി​റ്റി എ​ന്ന രോ​ഗ​ത്തി​ന് കു​ഞ്ഞി​ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യും ലേ​സ​ർ ചി​കി​ത്സ ന​ൽ​കു​ക​യും ചെ​യ്തു. ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ത്ത ശേ​ഷം കു​ട്ടി​യെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​മ്പോ​ൾ കു​ട്ടി​യു​ടെ ഭാ​രം 1.5 കി​ലോ​ഗ്രാം.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശി​ശു​രോ​ഗ വി​ഭാ​ഗം എ​ച്ച്ഒ​ഡി ഡോ. ​സി​റി​ൽ റൊ​സാ​രി​യോ, ന്യൂ​ബോ​ൺ ചീ​ഫ് ഡോ. ​ല​തി​ക, ഡോ. ​സൂ​സി, നി​യോ​നാ​റ്റോ​ള​ജി​സ്റ്റ് ഡോ. ​ടി​സ്സ, ഹെ​ഡ് സി​സ്റ്റ​ർ ഷീ​ജ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടു​ന്ന വി​ദ​ഗ്ധ​സം​ഘ​മാ​ണ് ചി​കി​ത്സ​യ്ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ല​ക്ഷ​ങ്ങ​ൾ ചെ​ല​വു​വ​രു​ന്ന ചി​കി​ത്സ​യാ​ണ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ല​ഭ്യ​മാ​ക്കി​യ​ത്. നീ​ണ്ട കാ​ല​യ​ള​വി​ൽ വി​ജ​യ​ക​ര​മാ​യ ഫോ​ളോ അ​പ് നി​ർ​വ​ഹി​ച്ച ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ടീ​മി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ.​പി.​എ​ൽ. ല​ക്ഷ്മി അ​ഭി​ന​ന്ദി​ച്ചു.

Related posts

Leave a Comment