സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യു​ടെ മ​ർ​ദ്ദ​ന​മേ​റ്റ എ​ൽ​കെ​ജി വി​ദ്യാ​ർ‌​ഥി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു; സം​ഭ​വം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ പ്ര​തി​ഷേ​ധം ശ​ക്തം

ഹോം​വ​ർ​ക്ക് പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ അ​ധ്യാ​പി​ക ശ​കാ​രി​ക്കു​ക​യും മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ആ​റു​വ​യ​സു​കാ​ര​നാ​യ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി സ്കൂ​ളി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. വി​ശാ​ഖ​പ​ട്ട​ണം വ​ൺ ടൗ​ൺ പ്ര​ദേ​ശ​ത്തെ ‘ലി​റ്റി​ൽ ഗാ​ർ​ഡ​ൻ’ സ്കൂ​ളി​ൽ പ്ര​ണ​യ് തേ​ജ് എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. അ​ധ്യാ​പി​ക ഭ​യ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് കു​ട്ടി​ക്ക് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.

ക്ലാ​സ് മു​റി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ദൃ​ശ്യ​ങ്ങ​ളി​ൽ കു​ട്ടി അ​ധ്യാ​പി​ക​യു​ടെ അ​ടു​ത്ത് നി​ന്ന് ക​ര​യു​ന്ന​തും “വേ​ണ്ട, വേ​ണ്ട” എ​ന്ന് പ​റ​യു​ന്ന​ത് കാ​ണാം. ഇ​തി​നി​ടെ അ​ധ്യാ​പി​ക കു​ട്ടി​യു​ടെ വ​സ്ത്ര​ത്തി​ലും ടൈ​യി​ലും പി​ടി​ച്ചു വ​ലി​ക്കു​ക​യും മു​ഖ​ത്ത​ടി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. തു​ട​ർ​ന്ന് കു​ട്ടി അ​ധ്യാ​പി​ക​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് ച​രി​യു​ക​യും നി​ല​ത്തു വീ​ഴു​ക​യു​മാ​യി​രു​ന്നു.

കു​ട്ടി കു​ഴ​ഞ്ഞു​വീ​ണ​യു​ട​ൻ സ്കൂ​ൾ അ​ധി​കൃ​ത​രും അ​ധ്യാ​പി​ക​യും ചേ​ർ​ന്ന് കിം​ഗ് ജോ​ർ​ജ്ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കു​ട്ടി മ​രി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട​തോ​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സ്കൂ​ളി​നും ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലും വ​ൻ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ദ്ധ്യാ​പി​ക​യെ​യും സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റി​നെ​യും കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​ട്ടു​ണ്ട്. പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​തി​നു ശേ​ഷ​മേ കു​ട്ടി​യു​ടെ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

(വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക )

Related posts

Leave a Comment